കോഴിക്കോട് കല്ലാച്ചിയിൽ ഓടയിൽ വീണ് മധ്യവയസ്കന് പരുക്ക്. തെരുവൻപറമ്പ് സ്വദേശി കിഴക്കേവീട്ടിൽ അശോകൻ (65) നാണ് പരുക്കേറ്റത്. ഇന്നലെ വൈകുന്നേരം ആറ് മണിയോടെയാണ് സംഭവം. അശോകന്റെ വലത് കാലിനും, താടിക്കുമാണ് പരുക്കേറ്റത് ഓട ശുചീകരിക്കുന്നതിൻ്റെ ഭാഗമായി പി.ഡബ്ല്യു.ഡി കോൺക്രീറ്റ് സ്ലാബുകൾ നീക്കം ചെയ്തിരുന്നു. നവീകരണം നടത്തിയ ശേഷം സ്ലാബ് പൂർവ സ്ഥിതിയിലാക്കിയിരുന്നില്ലെന്ന് നാട്ടുകാർ ആരോപിച്ചു.
Kerala
ലഹരിവിരുദ്ധ ദിനം; രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ ലഹരി മുക്ത കേരളം ക്യാമ്പയിനുമായി ‘പ്രൗഡ് കേരള’
മയക്കുമരുന്നിനെതിരെ ജനകീയ പ്രതിരോധമൊരുക്കാൻ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ ‘പ്രൗഡ് കേരള’ സംഘടിപ്പിക്കുന്ന ‘ലഹരി മുക്ത കേരളം’ എന്ന ക്യാമ്പയിൻ്റെ ഉദ്ഘാടനം ഇന്ന് വട്ടിയൂർക്കാവ് സരസ്വതി വിദ്യാലയത്തിൽ നടക്കും. രാവിലെ 11 മണിക്ക് ക്യാമ്പയിന്റെ പ്രവർത്തന ഉദ്ഘാടനം രമേശ് ചെന്നിത്തല നിർവഹിക്കും ‘പ്രൗഡ് കേരളയുടെ’ ലോഗോ പ്രകാശനവും രഹരി വിരുദ്ധ സന്ദേശവും പ്രശസ്ത മജീഷ്യൻ ഗോപിനാഥ് മുതുകാട് നിർവ്വഹിക്കും. ‘പ്രൗഡ് കേരള’ സംസ്ഥാന ചെയർമാർ മലയിൻകീഴ് വേണുഗോപാൽ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ തിരുവനന്തപുരം സീറോ മലങ്കര […]
തെലങ്കാനയിൽ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചയാളെ യുവതി അടിച്ചുകൊന്നു
മദ്യലഹരിയിൽ പീഡിപ്പിക്കാൻ ശ്രമിച്ചയാളെ യുവതി അടിച്ചുകൊന്നു. തെലങ്കാനയിലെ രാജേന്ദ്രനഗറിൽ വെള്ളിയാഴ്ച പുലർച്ചെയാണ് സംഭവം. സെക്യൂരിറ്റി ജീവനക്കാരനായ ശ്രീനിവാസ് (46) ആണ് കൊല്ലപ്പെട്ടത്. വീടിനു മുന്നിൽ ഉറങ്ങുകയായിരുന്ന 45 കാരിയെ ഇയാൾ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. വെള്ളിയാഴ്ച പുലർച്ചെയാണ് വീടിനു മുന്നിൽ ഉറങ്ങുകയായിരുന്ന 45 കാരിയെ മദ്യലഹരിയിൽ ശ്രീനിവാസ് പീഡിപ്പിക്കാൻ ശ്രമിച്ചത്. അക്രമിയിൽ നിന്ന് രക്ഷപ്പെടാൻ യുവതി ശ്രീനിവാസന്റെ സ്വകാര്യഭാഗത്ത് ചവിട്ടുകയും മർദിക്കുകയും ചെയ്തു. കുഴഞ്ഞുവീണ ശ്രീനിവാസിനെ 45 കാരി പ്ലാസ്റ്റിക് പൈപ്പ് കൊണ്ട് അടിച്ച് കൊലപ്പെടുത്തുകയായിരുന്നു. […]
കൊട്ടാരക്കരയിൽ കെഎസ്ആർടിസി ബസും മിനി കണ്ടെയ്നറും കൂടിയിടിച്ച് 20ഓളം പേർക്ക് പരുക്ക്; 2 പേരുടെ നില ഗുരുതരം
കൊട്ടാരക്കര കുളക്കടയിൽ കെഎസ്ആർടിസി ബസും മിനി കണ്ടെയ്നറും കൂടിയിടിച്ചുണ്ടായ അപകടത്തിൽ 20ഓളം പേർക്ക് പരുക്ക്. പിക്ക് അപ് വാനിന്റെ ഡ്രൈവറുടെയും കെഎസ്ആർടിസിയിലെ ഒരു യാത്രക്കാരന്റെയും ആരോഗ്യ നില ഗുരുതരമാണെന്നാണ് ലഭ്യമായ വിവരം. പരുക്കേറ്റവരെ കൊട്ടാരക്കര താലൂക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പിക്ക് അപ്പ് ഡ്രൈവറായ തൃശൂർ സ്വദേശി ശരൺ (30 വയസ്സ്), എസ്ആർടിസിയിലെ യാത്രക്കാരനായ കിളിമാനൂർ സ്വദേശി ബാലൻ പിള്ള, (52 വയസ്സ് ) എന്നിവർക്കാണ് ഗുരുതര പരുക്കേറ്റത്. ഓയിലുമായി വന്ന കണ്ടെയ്നറുമായാണ്കെഎസ്ആർടിസി ബസ് കൂട്ടിയിടിച്ചത്.
പിഴയടക്കില്ലെന്ന് ഉറപ്പിച്ച് ബ്ലാസ്റ്റേഴ്‌സ്; ഇനി അങ്കം അന്താരാഷ്ട്ര കായിക കോടതിയിൽ
ഐഎസ്എൽ മത്സരം കേരള ബ്ലാസ്റ്റേഴ്സ് ബഹിഷ്കരിച്ചതിനെ തുടർന്നുള്ള വിവാദങ്ങളിൽ പുതിയ വഴി തിരിവ്. കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്‌റ്റേഴ്‌സിനെ വിവാദച്ചുഴിയിൽ വലച്ച വിഷയമാണ് എലിമിനേറ്ററിൽ ബെംഗളൂരു എഫ്‌സിക്ക് എതിരെയുള്ള മത്സരം. ബെംഗളരുവിലെ ശ്രീ കണ്ടീരവ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ സുനിൽ ഛേത്രിയെടുത്ത ഫ്രീ കിക്ക് അനുവദിച്ച റഫറിയുടെ തീരുമാനം ക്ലബിനെയും ആരാധകരെയും അക്ഷരാത്ഥത്തിൽ ഞെട്ടിച്ചിരുന്നു. ഛേത്രിയുടെ ഗോൾ അനുവദിച്ചതിന് തുടർന്ന് കളിക്കാരോട് മൈതാനം വിടാൻ ബ്ലാസ്റ്റേഴ്സിന്റെ മുഖ്യപരിശീലകനായ ഇവാൻ നിർദേശിക്കുകയും ചെയ്തു. ത്സരം ബഹിഷ്കരിച്ചതിന് കേരള ബ്ലാസ്റ്റേഴ്സിനെതിരെ […]
ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദ സാധ്യത
വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ വടക്കൻ ഒഡീഷ-പശ്ചിമ ബംഗാൾ തീരത്തിനു സമീപം അടുത്ത 24 മണിക്കൂറിനുള്ളിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാവകുപ്പ്. കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടുകൂടിയ വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്നും ചൊവ്വാഴ്ച (ജൂൺ 27) വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്രകാലാവസ്ഥാവകുപ്പ് അറിയിച്ചു.
കെ.സുധാകരനെതിരെ കെട്ടിച്ചമച്ച കേസ് കോടതിയിലെത്തുമ്പോൾ തള്ളിപ്പോകും; എ.കെ ആൻ്റണി
കെ സുധാകരനെതിരെ കെട്ടിച്ചമച്ച കേസ് കോടതിയിൽ എത്തുമ്പോൾ തള്ളിപ്പോകുമെന്ന് കോൺഗ്രസ് നേതാവ് എകെ ആന്റണി. അന്ന് പിണറായിയും ഗോവിന്ദൻ മാഷും വല്ലാതെ കഷ്ടപ്പെടേണ്ടി വരുമെന്നും ആന്റണി പറഞ്ഞു. പൊലീസ് കേസെടുത്താൽ തീരുമാനമെടുക്കുന്നത് പൊലീസല്ല, കോടതിയാണ്. കേസ് പൊലീസിന്റെ ഭാഗം മാത്രമാണ്. എന്നാൽ കോടതിയിൽ വരുമ്പോൾ രണ്ടു ഭാഗം വരും. ക്രോസ് വിസ്താരം നടക്കും. പൊലീസ് കെട്ടിച്ചമച്ച കേസ് കോടതിയിൽ വരുമ്പോൾ തള്ളിപ്പോവും. അന്ന് ഗോവിന്ദൻ മാഷും പിണറായിയും വല്ലാതെ കഷ്ടപ്പെടേണ്ടി വരുമെന്നും എകെ ആന്റണി കൂട്ടിച്ചേർത്തു. അതിനിടെ […]
സുധാകരന്‍ മാറിനില്‍ക്കാമെന്ന് പറഞ്ഞാലും പാര്‍ട്ടി സമ്മതിക്കില്ല, ചതിച്ച് ജയിലിലടയ്ക്കാന്‍ നോക്കുമ്പോള്‍ ഒരു കോണ്‍ഗ്രസുകാരനും പിന്നില്‍ നിന്ന് കുത്തില്ല: വി ഡി സതീശന്‍
മോണ്‍സന്‍ മാവുങ്കല്‍ തട്ടിപ്പുകേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട പശ്ചാത്തലത്തില്‍ കെ സുധാകരന്‍ കെപിസിസി അധ്യക്ഷസ്ഥാനം രാജിവയ്ക്കുമോ എന്ന സംശയത്തെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൂര്‍ണമായി തള്ളി പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. കെ സുധാകരന്‍ കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്ന് മാറിനില്‍ക്കില്ലെന്ന് പ്രതിപക്ഷനേതാവ് വ്യക്തമാക്കി. കെ സുധാകരനെതിരായ കേസ് കെട്ടിച്ചമച്ചതാണെന്ന് അദ്ദേഹം വിശദീകരിച്ചു. പുതിയ അന്വേഷണ ഉദ്യോഗസ്ഥനെ നിയമിച്ചപ്പോള്‍ ലഭിച്ചത് കേസിന്റെ ആദ്യഘട്ടത്തില്‍ ഇല്ലാത്ത മൊഴിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പരാതിക്കാര്‍ തെറ്റായ പശ്ചാത്തലമുള്ളവരാണെന്നാണ് വി ഡി സതീശന്‍ പറഞ്ഞു. ആര് മൊഴി […]
‘പിണറായി ചെയ്യുന്നത് മോദി ചെയ്യുന്നതിന്റെ കാര്‍ബണ്‍ കോപ്പി’; കള്ളക്കേസില്‍ കുടുക്കി നിശബ്ദരാക്കാനാകില്ലെന്ന് വി ഡി സതീശന്‍
മോന്‍സണ്‍ മാാവുങ്കല്‍ സാമ്പത്തിക തട്ടിപ്പ് കേസില്‍ കെപിസിസിസി അധ്യക്ഷന്‍ കെ സുധാകരനെ അറസ്റ്റ് ചെയ്തത് രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കെ സുധാകരനെതിരെ എടുത്തത് കള്ളക്കേസാണെന്നും കേരളത്തിന്റെ ജനാധിപത്യ ചരിത്രത്തിലെ കറുത്ത ദിനമാണിന്ന് എന്നും പ്രതിപക്ഷനേതാവ് പറഞ്ഞു. സര്‍ക്കാരിനെതിരെ നിരന്തര വിമര്‍ശനവും അഴിമതി ആരോപണങ്ങളും ഉന്നയിക്കുന്ന നേതാക്കള്‍ക്കെതിരെ കള്ളക്കേസെടുക്കാനുള്ള നീക്കത്തെ കോണ്‍ഗ്രസും യു.ഡി.എഫും ശക്തമായി ചെറുക്കുമെന്ന് വി ഡി സതീശന്‍ പറഞ്ഞു. ഭീഷണി കൊണ്ടും കള്ളക്കേസ് കൊണ്ടും പ്രതിപക്ഷത്തെ നിശബ്ദരാക്കാമെന്ന് കരുതണ്ട. […]
കാറിൽ മാൻ കൊമ്പുകൾ കടത്താൻ ശ്രമം; രണ്ട് പേർ പിടിയിൽ
കാറിൽ കടത്തുകയായിരുന്ന മാൻകൊമ്പുകളുമായി രണ്ട് പേർ മലപ്പുറം വണ്ടൂർ പൊലീസിന്റെ പിടിയിൽ. നിലമ്പൂർ കൂറ്റമ്പാറ സ്വദേശികളായ മുഹമ്മദാലി, മലയിൽ ഉമ്മർ എന്നിവരാണ് അറസ്റ്റിലായത്. മലയോര മേഖലകൾ കേന്ദ്രീകരിച്ച് ആനക്കൊമ്പ്, മാൻ കൊമ്പ് തുടങ്ങിയവ കച്ചവടം നടത്തുന്ന സംഘങ്ങൾ പ്രവർത്തിക്കുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വണ്ടൂർ പൊലീസും, ജില്ലാ പൊലീസ് മേധാവിയുടെ പ്രത്യേക സംഘവും ചേർന്ന് നടത്തിയ വാഹന പരിശോധനയിലാണ് ചെറുതൊടി മുഹമ്മദാലി, മലയിൽ ഉമ്മർ എന്നിവർ അറസ്റ്റിലായത്. രണ്ട് മാൻ കൊമ്പുകൾ ഇവരിൽ നിന്ന് […]












