കൊല്ലം ചടയമംഗലത്ത് കെഎസ്ആര്‍ടിസി ബസിനുളളില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമം. സംഭവത്തില്‍ തിരുവല്ല സ്വദേശി സാബു പിടിയിലായി. ബസിലെ യാത്രക്കാരാണ് പ്രതിയെ പിടികൂടിയത്. മൂവാറ്റുപുഴയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസില്‍ വെച്ചാണ് സംഭവം. ആയൂരില്‍ നിന്ന് ബസില്‍ കയറിയ സാബു പെണ്‍കുട്ടിയിരുന്ന സീറ്റിന് സമീപമെത്തിയാണ് പീഡനശ്രമം നടത്തിയത്. ഉറങ്ങുകയായിരുന്ന പെണ്‍കുട്ടി ഞെട്ടി ഉണര്‍ന്ന് ബഹളം വച്ചതോടെയാണ് യാത്രക്കാര്‍ ഇയാളെ തടഞ്ഞുവച്ചത്. തുടര്‍ന്ന് ചടയമംഗലം പൊലീസ് സ്ഥലത്ത് എത്തി ബസ് ചടയമംഗലം സ്റ്റേഷനിലേക്ക് മാറ്റുകയും സാബുവിനെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. […]
Kerala
നിഖിൽ തോമസിന് വ്യാജ സർട്ടിഫിക്കറ്റ് നൽകിയ കൊച്ചിയിലെ സ്ഥാപനം പൂട്ടിയ നിലയിൽ
എസ് എഫ് ഐ നേതാവ് നിഖിൽ തോമസിന് വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് നൽകിയ കൊച്ചിയിലെ സ്ഥാപനം പൂട്ടിയ നിലയിൽ.വിസ തട്ടിപ്പ് കേസിൽ പ്രതിയായ നടത്തിപ്പുകാരൻ ഒളിവിലാണ്. തിരുവനന്തപുരം സ്വദേശിയാണ് ഇയാൾ. നിഖിലിനെ തെളിവെടുപ്പിന് എത്തിക്കുന്നതിന് മുന്നോടിയായി നടത്തിയ അന്വേഷണത്തിലാണ് സ്ഥാപനം പൂട്ടിയതായി കണ്ടെത്തിയത്. നിഖിലിന് വ്യാജ സർട്ടിഫിക്കറ്റ് നൽകിയത് ഇയാളാണെന്ന് തെളിഞ്ഞാൽ കേസിൽ പ്രതിയാക്കും. 2022ലാണ് സ്ഥാപനം പൂട്ടിയത്. നിഖിൽ തോമസിന്റെ വ്യാജ ഡിഗ്രി കേസിൽ രണ്ടാം പ്രതിയായ അബിൻ സി രാജിനെ നെടുമ്പാശ്ശേരിയിൽ വിമാനം ഇറങ്ങിയതിന് […]
അസിസ്റ്റന്റ് ജയിലറെ മർദിച്ച സംഭവം; ആകാശ് തില്ലങ്കേരിയെ അതീവ സുരക്ഷ സെല്ലിലേക്ക് മാറ്റി
ആകാശ് തില്ലങ്കേരിയെ വിയ്യൂർ സെൻട്രൽ ജയിലിലെ അതീവ സുരക്ഷ സെല്ലിലേക്ക് മാറ്റി. അസിസ്റ്റന്റ് ജയിലറെ മർദ്ദിച്ചതിനെ തുടർന്നാണ് നടപടി. സംഭവത്തിൽ ആകാശിനെതിരെ പൊലീസ് കേസെടുത്തു. ഇന്നലെ ഉച്ചതിരിഞ്ഞ് ഫോൺ ഉപയോഗിച്ചെന്ന സംശയത്തെ തുടർന്ന് ആകാശ് തില്ലങ്കേരിയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നു. ഈ സമയത്താണ് അസിസ്റ്റന്റ് ജയിലർ രാഹുലിനെ ആകാശ് മർദ്ദിച്ചത്. ഇതിന് ശേഷം രാഹുൽ തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സ തേടിയിരുന്നു. രാഹുലിന്റെ പരാതിയിൽ ആകാശിനെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തി വിയ്യൂർ പോലീസ് കേസെടുത്തിട്ടുണ്ട്. വിയ്യൂർ സെൻട്രൽ […]
ആരോഗ്യനില തൃപ്തികരം; പൃഥ്വിരാജിന്‍റെ ശസ്ത്രക്രിയ പൂർത്തിയായി
ചിത്രീകരണത്തിനിടെ കാലിന് പരുക്കേറ്റ നടന്‍ പൃഥ്വിരാജിന്‍റെ ശസ്ത്രക്രിയ പൂര്‍ത്തിയായി. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ. കാലിലെ ലിഗമെന്‍റില്‍ കീഹോള്‍ ശസ്ത്രക്രിയയാണ് നടത്തിയത്. പൃഥ്വിരാജിന്റെ ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. വിലായത്ത് ബുദ്ധ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് പൃഥ്വിരാജിന് പരുക്കേറ്റത്. മറയൂരില്‍ വച്ച് ചിത്രത്തിലെ ഒരു സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെ ആണ് പരുക്കേറ്റത്. ഇന്നലെയാണ് താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
സേഫ് കേരള പദ്ധതി തീ വെട്ടിക്കൊള്ള, ലാപ്ടോപ്പുകൾ വാങ്ങിയത് 3 ഇരട്ടി വിലയ്ക്ക്; രമേശ് ചെന്നിത്തല
എ.ഐ ക്യാമറയ്ക്കായി ലാപ്ടോപ്പ് വാങ്ങിയതിലും അഴിമതിയാണെന്ന് നേതാവ് രമേശ് ചെന്നിത്തല. 358 ലാപ്ടോപ്പുകൾ വാങ്ങി, മാർക്കറ്റ് വിലയേക്കാൾ 300 ശതമാനം കൂടുതലിനാണ് വാങ്ങിയത്. ലാപ്ടോപ്പുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ താൻ പുറത്തു വിടുമെന്നും നടന്നത് തീ വെട്ടിക്കൊള്ളയാണെന്നും ചെന്നിത്തല പറഞ്ഞു. കെ സുധാകരനെ കേസുകളിൽ കൊടുക്കാൻ ശ്രമിക്കുകയാണ് സർക്കാർ. നിശബ്ദരാക്കാമെന്ന് കരുതേണ്ട. അഴിമതികൾ ഇനിയും പുറത്തുകൊണ്ടുവരും. കേസുകളെ ഭയപ്പെടുന്നില്ല. രാഷ്ട്രീയമായിത്തന്നെ തിരിച്ചു നേരിടുമെന്നും ചെന്നിത്തല പറഞ്ഞു. കെ സുധാകരനെതിരായ കേസിന് പിന്നിൽ കോൺഗ്രസുകാർ ആണെന്ന ആരോപണം സിപിഐഎം […]
ന്യൂനമർദ്ദം: കേരളത്തിൽ വ്യാപക മഴയ്ക്ക് സാധ്യത
വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ വടക്കൻ ഒഡിഷ-പശ്ചിമ ബംഗാൾ തീരത്തിനു സമീപം രൂപപ്പെട്ട ന്യൂനമർദ്ദം, നിലവിൽ വടക്കൻ ഒഡിഷക്ക് മുകളിൽ സ്ഥിതി ചെയ്യുന്നു. അടുത്ത രണ്ടു ദിവസം പടിഞ്ഞാറു-വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ചു വടക്കൻ മധ്യപ്രദേശിലേക്ക് നീങ്ങാനാണ് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാവകുപ്പ് അറിയിച്ചു. തെക്കൻ ഗുജറാത്ത് തീരം മുതൽ കേരള തീരം വരെ ന്യൂനമർദ്ദ പാത്തി നിലനിൽക്കുന്നതിനാൽ കേരളത്തിൽ അടുത്ത് അഞ്ച് ദിവസം വ്യാപക മഴയ്ക്ക് സാധ്യതയുണ്ട്. ഇന്നും (ജൂൺ 26) നാളെയും (ജൂൺ 27) വ്യാഴവും(ജൂൺ 29) […]
തിരുവനന്തപുരത്ത് യുവതിയെ ബലാത്സംഗം ചെയ്ത കേസ്; പ്രതി കിരണിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും
തിരുവനന്തപുരത്ത് യുവതിയെ ബലമായി വാഹനത്തിൽ കയറ്റി വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസിലെ പ്രതി കിരണിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കിരണ്‍ പീഡനദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണും ഇന്ന് ഫൊറന്‍സിക് പരിശോധനയ്ക്ക് നല്‍കും. കഴിഞ്ഞദിവസം രാത്രിയില്‍ കഴക്കൂട്ടം ചന്തവിള റോഡിലെ ഗോഡൗണിലെത്തിച്ചാണ് യുവതിയെ ആറ്റിങ്ങല്‍ സ്വദേശിയായ കിരണ്‍ ബലാത്സംഗത്തിന് ഇരയാക്കിയത്. കൈകള്‍ കെട്ടിയിട്ടായിരുന്നു ബലാത്സംഗം. ദൃശ്യങ്ങള്‍ മൊബൈല്‍ പകര്‍ത്തുകയും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. രാവിലെ കെട്ടുകളഴിച്ച യുവതി വിവസ്ത്രയായി ഗോഡൗണില്‍ നിന്ന് ഇറങ്ങിയോടി. പിടികൂടാനായി പ്രതിയും […]
കേരളത്തിൽ വിസ വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുംബൈ സ്വദേശികൾ പിടിയിൽ
വിസ വാഗ്ദാനം ചെയ്തുള്ള തട്ടിപ്പുകൾ കേരളത്തിൽ വർധിക്കുന്നു. കാനഡയിലേക്ക് വിസ വാഗ്ദാനം ചെയ്ത് സംസ്ഥാന വ്യാപകമായി കോടികൾ തട്ടിപ്പ് നടത്തിയ സംഭവത്തിൽ മുംബൈ സ്വദേശികളായ സഹോദരങ്ങൾ അറസ്റ്റിൽ. തട്ടിപ്പിനിരയാവരുടെ പരാതിയിൽ ജിജോ വിൽഫ്രഡ് ക്രൂയിസ്, ജൂലിയസ് വിൽഫ്രഡ് ക്രൂയിസ് സഹോദരങ്ങളെ ഡൽഹിയിൽ നിന്ന് അന്തിക്കാട് പോലീസ് പിടികൂടി. പതിനെട്ടു പേരിൽ നിന്നാണ് ഇവർ പണം വാങ്ങിയത്. 6 മുതൽ 12 ലക്ഷം വരെയാണ് ഇവർ ഓരോ വ്യക്തികളിൽ ഇവർ ഈടാക്കിയത്. അന്തിക്കാട് സ്വദേശിയായ ബിജി നൽകിയ പരാതിയിലാണ് […]
നഴ്‌സുമാർക്ക് അടിസ്ഥാന ശമ്പളം 40000 രൂപയാക്കണം; സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്താൻ യുഎൻഎ
കേരളത്തിലെ നഴ്‌സുമാർക്ക് ശമ്പളപരിഷ്കരണം നടത്തണമെന്ന് ആവശ്യപ്പെട്ട് ജൂലൈ 19ന് സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്തുമെന്ന് യുഎൻഎ ദേശീയ പ്രസിഡന്റ് ജാസ്മിൻഷാ. ആശുപത്രികളിൽ മിനിമം സ്റ്റാഫ് ഒഴികെയുള്ളവർ സമരത്തിൽ പങ്കെടുക്കും. സർക്കാർ ആശുപത്രികളുടെ നേഴ്സുമാർക്ക് സമാനമായി സ്വകാര്യ മേഖലയിലും ശമ്പളം ലഭ്യമാക്കണം എന്നാണ് സംഘടനയുടെ പ്രധാന ആവശ്യം. 40000 രൂപ അടിസ്ഥാന ശമ്പളമാക്കണം. ശമ്പള വർദ്ധനവിൽ സർക്കാർ ഇടപെടൽ ഉണ്ടായില്ലെങ്കിൽ സമ്പൂർണ്ണമായി പണിമുടക്കി നവംബറിൽ തിരുവനന്തപുരത്തേക്ക് ലോങ്ങ് മാർച്ച് നടത്തും. ആശുപത്രി സംരക്ഷണ ഒർഡിനൻസ് ഒരു ദിവസം കൊണ്ട് നടപ്പാക്കിയ […]
ചികിത്സയിലുള്ള പിതാവിനെ കാണാന്‍ മഅദനി ഇന്ന് കേരളത്തിലെത്തും
ചികിത്സയിൽ കഴിയുന്ന പിതാവിനെ കാണാൻ പിഡിപി ചെയർമാൻ അബ്ദുൾ നാസർ മഅദനി ഇന്ന് കേരളത്തിലെത്തും. ബെംഗളൂരുവിൽ ൽ നിന്ന് ഉച്ചയ്ക്കുശേഷമാണ് പുറപ്പെടുക. നെടുമ്പാശേരിയിലെത്തുന്ന മഅദനിയെ പ്രവർത്തകർ ചേർന്ന് സ്വീകരിക്കും. തുടർന്ന് ആംബുലൻസിൽ കൊല്ലം അൻവാർശേരിയിലേക്ക് പോകും. സുപ്രിംകോടതി അനുമതിയോടെ മഅദനി ചികിത്സയിൽ കഴിയുന്ന പിതാവിനെ കാകാണാൻ കേരത്തിൽ എത്തുന്നത്. 12 ദിവസത്തേക്കാണ് യാത്രാനുമതി നല്‍കിയിരിക്കുന്നത്. ബെംഗളൂരു സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് കർണാടക പൊലീസ് അറസ്റ്റുചെയ്ത മഅദനി ജാമ്യവ്യവസ്ഥ അനുസരിച്ച് അവിടെത്തന്നെ തുടരുകയായിരുന്നു. കര്‍ണാടക പോലീസിന്റെ അകമ്പടിയിലാകണം കേരളത്തിലേക്ക് പോകേണ്ടതെന്നും […]












