സംസ്ഥാനത്ത് വ്യാപകമായി മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇടിമിന്നലും കാറ്റോടും കൂടിയ മഴയ്ക്കാണ് സാധ്യത. ഇന്നും നാളെയും ഒരു ജില്ലകളിലും മഴമുന്നറിയിപ്പ് നൽകിയിട്ടില്ല. എന്നാൽ മലയോര മേഖലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. വെള്ളിയാഴ്ച്ചയോടെ കാലവർഷം വീണ്ടും സജീവമാകാനാണ് സാധ്യത. ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ കേരള -കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യ ബന്ധനത്തിന് ഏർപ്പെടുത്തിയ വിലക്ക് തുടരുന്നു. കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ മത്സ്യതൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് […]
Kerala
തക്കാളി വില നൂറ് രൂപയും കടന്നു; ഒറ്റ ദിവസം കൊണ്ട് വര്‍ധിച്ചത് 60 രൂപ
സംസ്ഥാനത്ത് തക്കാളി വില കുതിക്കുന്നു. ഒറ്റ ദിവസം കൊണ്ട് ഒരു കിലോ തക്കാളിയ്ക്ക് 60 രൂപയാണ് വര്‍ധിച്ചത്. ഇതര സംസ്ഥാനങ്ങളില്‍ നിന്നും തക്കാളിയുടെ വരവ് കുറഞ്ഞതാണ് തക്കാളിയുടെ വില ഈ വിധം ഉയരാന്‍ കാരണമായി വിലയിരുത്തപ്പെടുന്നത്. സംസ്ഥാനത്ത് ഇപ്പോള്‍ തക്കാളി വില സെഞ്ച്വറി കടന്നു മുന്നേറുകയാണ്. ദിവസങ്ങള്‍ക്ക് മുന്‍പ് വരെ 12 രൂപയുണ്ടായിരുന്ന തക്കാളിയുടെ വിലയാണ് പുരോഗമിച്ച് നൂറിലേക്ക് എത്തുന്നത്. കോഴിക്കോട്, തിരുവനന്തപുരം, എറണാകുളം തുടങ്ങിയ പ്രധാന നഗരങ്ങളില്‍ 80 മുതല്‍ 100 എന്ന നിലയിലാണ് തക്കാളി […]
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ല. സ്വര്‍ണം ഗ്രാമിന് 5435 രൂപയിലാണ് ഇന്നും വ്യാപാരം പുരോഗമിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന് 43,480 രൂപയായി. കഴിഞ്ഞ ദിവസം സ്വര്‍ണം ഗ്രാമിന് 10 രൂപയും പവന് 80 രൂപയും വര്‍ധിച്ച ശേഷമാണ് സ്വര്‍ണവില ഈ നിരക്കിലേക്ക് എത്തിയത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 4508 രൂപയുമാണ്. ഹോള്‍മാര്‍ക്ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. ഒരു ഗ്രാം ഹോള്‍മാര്‍ക്ക് വെള്ളിയ്ക്ക് 103 രൂപയാണ് ഇന്നത്തെ വിപണി വില.
ഇടുക്കിയിൽ വീണ്ടും ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു
ഇടുക്കിയിൽ വീണ്ടും ആഫ്രിക്കൻ പന്നിപ്പനി സ്ഥിരികരിച്ചു. വാത്തിക്കുടി പഞ്ചായത്തിലെ 15ാം വാർഡ് പടമുഖത്താണ് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചത്. ഇതിന് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള ഫാമുകളിലെ പന്നികളെ ദയാവധത്തിന് വിധേയമാക്കും. നേരത്തെയും വ്യാപകമായി ജില്ലയില്‍ പന്നിപ്പനി സ്ഥിരീകരിച്ചിരുന്നു. ഒരു ഇടവേളക്ക് ശേഷമാണ് വീണ്ടും പന്നിപ്പനിയെത്തുന്നത്. ഫാമിലുണ്ടായിരുന്ന 230 പന്നികളില്‍ 170 എണ്ണവും പനി ബാധിച്ച് ചത്തു. ബാക്കിയുള്ളതിനെയും ദയാവധത്തിന് വിധേയമാക്കും. പനി ബാധിച്ച പന്നികളെ വില്‍പന നടത്തിയോ എന്നതടക്കമുള്ള കാര്യങ്ങള്‍ അന്വേഷിച്ചുവരികയാണ്.
സംസ്ഥാനത്ത് കനത്ത മഴ തുടരും; ഇടുക്കിയില്‍ ഓറഞ്ച് അലേര്‍ട്ട്
സംസ്ഥാനത്ത് കനത്ത മഴ തുടരാന്‍ സാധ്യത. വ്യാപകമായി മഴ പെയ്യാനുള്ള സാധ്യത കണക്കിലെടുത്ത് ഇന്ന് ഇടുക്കി ജില്ലയില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. മഴയ്‌ക്കൊപ്പം ഇടിമിന്നലിനും കാറ്റിനും സാധ്യതയുള്ളതുകൊണ്ട് പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോരിറ്റി അറിയിച്ചു. ഈ മാസം 30 വരെ സംസ്ഥാനത്ത് ശക്തമായ മഴ തുടരാനാണ് സാധ്യത. ഇന്ന് എട്ട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. […]
ചലച്ചിത്ര, നാടക നടന്‍ സി.വി ദേവ് അന്തരിച്ചു
ചലച്ചിത്ര, നാടക നടന്‍ സി.വി ദേവ് അന്തരിച്ചു. 83 വയസായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് മരണം. ഇന്ന് വൈകിട്ടോടെയാണ് മരണം സ്ഥിരീകരിച്ചത്. സന്ദേശം, മന്നാര്‍ടിയാര്‍ പെണ്ണിന് ചെങ്കോട്ടച്ചെക്കന്‍, ചന്ദ്രോത്സവം, പട്ടാഭിഷേകം, ഈ പുഴയും കടന്ന്, മനസിനക്കരെ, ഉറുമ്പുകള്‍ ഉറങ്ങാറില്ല, മിഴി രണ്ടിലും തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ‘വിളക്കിന്റെ വെളിച്ചത്തില്‍’ എന്ന നാടകത്തിലൂടെ തന്റെ പത്തൊന്‍പതാം വയസിലാണ് നാടക രംഗത്തേക്ക് സി വി ദേവ് പ്രവേശിക്കുന്നത്. കോഴിക്കോട് ടൗണ്‍ ഹാളില്‍ വച്ച് ആദ്യ പ്രദര്‍ശനം നടന്ന […]
തൃശൂർ ടവേഴ്‌സ് മാനേജിംഗ് പാർട്ണർ ജേക്കബ് അന്തരിച്ചു
എൽത്തുരുത്ത് ചിറ്റലപ്പിളി കുഞ്ഞാപ്പു മകൻ ജേക്കബ് അന്തരിച്ചു. 77 വയസായിരുന്നു. തൃശൂർ ടവേഴ്‌സ് മാനേജിംഗ് പാർട്ണറാണ്. ഞായറാഴ്ച വൈകീട്ട് 9 മണിക്കായിരുന്നു അന്ത്യം.
തന്റെ വാദം കേള്‍ക്കാതെ ഉത്തരവിടരുത്; സുപ്രിംകോടതിയില്‍ തടസഹര്‍ജിയുമായി പ്രിയ വര്‍ഗീസ്
സര്‍വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസര്‍ നിയമനവുമായി ബന്ധപ്പെട്ട കേസില്‍ സുപ്രിം കോടതിയില്‍ തടസഹര്‍ജി സമര്‍പ്പിച്ച പ്രിയ വര്‍ഗീസ്. നിയമനം ശരിവച്ച ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവിനെതിരെ ഫയല്‍ ചെയ്യുന്ന ഹര്‍ജികളില്‍ തന്റെ വാദം കേള്‍ക്കാതെ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കരുത് എന്നാണ് ആവശ്യം. കണ്ണൂര്‍ സര്‍വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസറുടെ നിയമനം ശരിവെച്ചതുമായി ബന്ധപ്പെട്ട കേസിലാണ് പ്രിയ വര്‍ഗീസ് കോടതിയെ സമീപിച്ചത്. നിയമനം ശരിവച്ച ഹൈക്കോടതി വിധിക്കെതിരെ ഫയല്‍ ചെയ്യുന്ന ഹര്‍ജികളില്‍ തന്റെ വാദം കേള്‍ക്കാതെ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ടാണ് […]
ബിഎസ്എന്‍എല്‍ സഹകരണ സംഘം തട്ടിപ്പ്: പ്രതി ബിനാമികളുടെ പേരില്‍ വാങ്ങിയ 120 വസ്തുക്കളുടെ ആധാരങ്ങള്‍ പിടിച്ചെടുത്ത് ക്രൈംബ്രാഞ്ച്
ബിഎസ്എന്‍എല്‍ എഞ്ചിനിയേഴ്‌സ് സഹകരണ സംഘം തട്ടിപ്പില്‍, മുഖ്യപ്രതി ബന്ധുക്കളുടേയും ബെനാമികളുടേയും പേരില്‍ വാങ്ങിക്കൂട്ടിയ 120 വസ്തുക്കളുടെ ആധാരങ്ങള്‍ ക്രൈംബ്രാഞ്ച് പിടിച്ചെടുത്തു. പ്രതിയുടെ സഹോദരങ്ങളുടെ വീട്ടില്‍ നിന്നും 60 ആധാരങ്ങളാണ് കണ്ടെടുത്തത്. ഇതിനിടെ മുഖ്യപ്രതിയായ എ.ആര്‍.ഗോപിനാഥിന്റെ സഹോദരന്‍ അവനീന്ദ്രനാഥിനെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. 300 കോടിയുടെ ബി.എസ്.എന്‍.എല്‍ എഞ്ചിനിയേഴ്‌സ് സഹകരണ സംഘം തട്ടിപ്പില്‍ പ്രതികള്‍ വാങ്ങിക്കൂട്ടിയ ഭൂമിയുടെ ആധാരങ്ങളാണ് ക്രൈംബ്രാഞ്ച് സംഘം കണ്ടെടുത്തത്. മുഖ്യപ്രതിയായ എ.ആര്‍.ഗോപിനാഥന്‍ ബന്ധുക്കളുടേയും ബെനാമികളുടേയും പേരില്‍ വാങ്ങിക്കൂട്ടിയ 120 വസ്തുക്കളുടെ ആധാരങ്ങളാണ് കണ്ടെടുത്തത്. […]
മഅദനിയുടെ ബിപി ഉയർന്ന നിലയിൽ; ശാരീരിക അസ്വസ്ഥതകൾ തുടരുന്നു
കേരളത്തിലെത്തിയതിന് പിന്നാലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട പിഡിപി ചെയർമാൻ അബ്ദുൽ നാസർ മഅദനിയുടെ ബിപി ഉയർന്ന നിലയിൽ. ഇന്നലത്തെ അതെ ആരോഗ്യ നില തുടരുകയാണ്. യാത്ര ചെയ്യാൻ കഴിയുന്ന അവസ്ഥയിൽ അല്ല. മഅദനിയുടെ ആരോഗ്യനിലയിൽ ആശങ്ക വേണ്ടെന്ന് പിഡിപി നേതാക്കൾ അറിയിച്ചു. രാവിലെ ഡോക്ടർമാരുടെ വിദഗ്ധസംഘം അമദനിയെ പരിശോധിക്കും. അതേസമയം, കൊല്ലത്തിലേക്കുള്ള യാത്ര സംബന്ധിച്ച് തീരുമാനം പിന്നീട് അറിയിക്കുമെന്നും പിഡിപി നേതാക്കൾ പറഞ്ഞു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് മദനിയെ പ്രവേശിപ്പിച്ചിരിക്കുന്നത്. ജാമ്യ വ്യവസ്ഥയിൽ ഇളവ് ലഭിച്ചതിനെ തുടർന്നാണ് മഅദനി […]












