തിരുവനന്തപുരം പാലോട് യുവതിയുടെ മൃതദേഹം പഴക്കം ചെന്ന നിലയില്‍ വീട്ടിനുള്ളില്‍ കണ്ടെത്തി. പാലോട് നന്ദിയോട് പച്ചമല സ്വദേശി രേഷ്മയാണ് (30) ആത്മഹത്യ ചെയ്തത്. സംഭവത്തില്‍ പാലോട് പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. രണ്ട് ദിവസം പഴക്കമുള്ള മൃതദേഹമാണ് കണ്ടെത്തിയത്. ഇന്ന് വൈകുന്നേരത്തോടെയാണ് മൃതദേഹം വീട്ടിനുള്ളില്‍ കണ്ടെത്തുന്നത്. നേരത്തെ ചില മാനസിക പ്രശ്‌നങ്ങള്‍ രേഷ്മ പ്രകടിപ്പിച്ചിട്ടുണ്ടെന്നും മുറി അടച്ചിട്ടിരിക്കാറുണ്ടെന്നും പൊലീസ് പറയുന്നു. മുറി അടച്ചിട്ട ആദ്യ ദിവസങ്ങളില്‍ വീട്ടുകാര്‍ക്കും അസ്വാഭാവികത തോന്നിയിരുന്നില്ല. രണ്ടാം ദിവസമാണ് വീട്ടുകാര്‍ പരിശോധന നടത്തി കതക് […]
Kerala
മാനന്തവാടി നഗരത്തിലെ പ്രധാന ജംഗ്ഷൻ ഇനി മിന്നു മണിയുടെ പേരില്‍ അറിയപ്പെടും
മാനന്തവാടി നഗരത്തിലെ പ്രധാന ജംഗ്ഷനായ മൈസൂർ റോഡ് ജംഗ്ഷന് മിന്നു മണിയുടെ പേര് നൽകാൻ നഗരസഭ കൗൺസിൽ യോഗം തീരുമാനിച്ചതായി നഗരസഭ അധികൃതർ അറിയിച്ചു. മൈസൂർ റോഡിനോട് ചേർന്നുള്ള ഒണ്ടയങ്ങാടി- എടപ്പടി സ്വദേശിനിയായ മിന്നു മണി ഇന്ത്യൻ ക്രിക്കറ്റ് ടീമിലെത്തുകയും നിർണായ മത്സരങ്ങളിൽ മികച്ച പ്രകടനം നടത്തുകയും ചെയ്ത പശ്ചാചാത്തലത്തിൽ മിന്നു മണിയോടുള്ള ആദരസൂചകമായാണ് മാനന്തവാടി – മൈസൂർ റോഡ് ജംഗ്ഷൻ്റെ പേര് മിന്നു മണി ജംഗ്ഷനെന്ന് നാമകരണം ചെയ്യാൻ തീരുമാനിച്ചതെന്ന് നഗരസഭ അധികൃതർ വ്യക്തമാക്കി. ഈ […]
ബിൽ അടച്ചില്ലെങ്കിൽ കണക്ഷൻ വിച്ഛേദിക്കും; മുന്നറിയിപ്പുമായി ജല അതോറിറ്റി
ഉപഭോക്താക്കൾക്ക് മുന്നറിയിപ്പുമായി ജല അതോറിറ്റി. വാട്ടർ ചാർജ് വർധനയ്ക്ക് ശേഷം ഉപഭോക്താക്കൾ ബിൽ കുടിശ്ശിക വരുത്തുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ബില്ല് കൃത്യസമയത്ത് അടച്ചില്ലെങ്കിൽ കണക്ഷൻ വിച്ഛേദിക്കുമെന്ന് ജല അതോറിറ്റി അറിയിച്ചു. കണക്ഷൻ വിച്ഛേദിക്കപ്പെട്ടാൽ, കുടിശ്ശിക കൂടാതെ പിഴയും അടച്ചാൽ മാത്രമേ കണക്ഷൻ പുനഃസ്ഥാപിക്കാൻ കഴിയൂ. ബില്ല് അടക്കാത്തത് കുടിവെള്ള പദ്ധതികളുടെ അറ്റകുറ്റപ്പണികളും അനുബന്ധ പ്രവർത്തനങ്ങളും തടസ്സപ്പെടുത്തും. ഇങ്ങനെ സംഭവിച്ചാൽ കുടിവെള്ള പദ്ധതിയുടെ പ്രവർത്തനം നിലയ്ക്കുകയും പദ്ധതിക്കായി ചെലവഴിച്ച ഭീമമായ തുക പാഴാകുകയും ചെയ്യും. പദ്ധതികള്‍ സ്വയം നിലനില്‍ക്കാന്‍ ഗുണഭോക്താക്കളില്‍ […]
ആഴ്ചയിലൊരിക്കല്‍ ഉറവിട നശീകരണം പ്രധാനം, ഡെങ്കിപ്പനിയ്ക്കും എലിപ്പനിയ്ക്കുമെതിരെ ജാഗ്രത തുടരണം
ഇടവിട്ടുള്ള മഴ തുടരുന്ന സാഹചര്യത്തില്‍ ആഴ്ചയിലൊരിക്കല്‍ കൊതുകിന്റെ ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. കൂത്താടികള്‍ പൂര്‍ണ വളര്‍ച്ചയെത്തി കൊതുകുകളാകുന്നതിന് ഏതാണ്ട് 7 ദിവസം വരെ ആവശ്യമാണ്. അതിനാല്‍ വീട്ടിലെ അകത്തും പുറത്തുമുള്ള വെള്ളക്കെട്ടുകള്‍ ഒരാഴ്ചയ്ക്കുള്ളില്‍ ഒഴിവാക്കിയാല്‍ കൂത്താടികള്‍ കൊതുകുകളായി പരിണമിക്കുന്നത് തടയാനാകും. ചില ഫ്രിഡ്ജുകളുടെ പിന്‍ഭാഗത്ത് കെട്ടിനില്‍ക്കുന്ന വെള്ളം, ടയറുകള്‍ക്കുള്ളിലും മറ്റും കെട്ടി നില്‍ക്കുന്ന വെള്ളം തുടങ്ങി നാം പ്രതീക്ഷിക്കാത്തതോ പെട്ടെന്ന് ശ്രദ്ധയില്‍ പെടാത്തതോ ആയ ഇടങ്ങളിലും കൂത്താടികള്‍ ഉണ്ടാവാം. ഡെങ്കിപ്പനി […]
ഓക്സിജൻ മാസ്കിന് തീപിടിച്ച് യുവാവിന് ദാരുണാന്ത്യം
ചികിത്സയ്ക്കിടെ ഓക്സിജൻ മാസ്കിന് തീപിടിച്ച് യുവാവിന് ദാരുണാന്ത്യം. രാജസ്ഥാനിലെ കോട്ടയിലുള്ള സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിലാണ് സംഭവം. ഐസിയുവിൽ പ്രവേശിപ്പിച്ചിരുന്ന 23 കാരനാണ് മരിച്ചത്. ഡോക്ടർമാരുടെയും ജീവനക്കാരുടെയും അനാസ്ഥയാണ് യുവാവിന്റെ മരണത്തിലേക്ക് നയിച്ചതെന്ന് കുടുംബാംഗങ്ങൾ ആരോപിച്ചു. കോട്ടയിലെ അനന്ത്പുര താലാബിൽ താമസിക്കുന്ന വൈഭവ് ശർമ്മ (23) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി വൈകി ശർമയെ ഐസിയുവിൽ പ്രവേശിപ്പിച്ചിരുന്നു. ഗുരുതരാവസ്ഥയിലായ ശർമയുടെ ജീവൻ രക്ഷിക്കാൻ ഡോക്ടർമാർ സിപിആർ നൽകാൻ തുടങ്ങി. ഇതിനിടെ ഡിസി ഷോക്ക് മെഷീനിൽ നിന്ന് ഉയർന്ന […]
ചികിത്സയ്ക്കായി കൈക്കൂലി വാങ്ങുന്ന ഡോക്ടർമാർ മൃഗത്തേക്കാളും കഷ്ടം; കെ ബി ഗണേഷ് കുമാർ
ചികിത്സയ്ക്കായി കൈക്കൂലി വാങ്ങുന്ന ഡോക്ടർമാർക്കെതിരെ കെ ബി ഗണേഷ് കുമാർ എംഎൽഎ. രോഗിയെ ചികിത്സിക്കുന്നതിനായി കൈക്കൂലി വാങ്ങുന്ന ഡോക്ടർമാർ മൃഗത്തേക്കാളും കഷ്ട്ടമാണെന്ന് കെ ബി ഗണേഷ് കുമാർ എംഎൽഎ പറഞ്ഞു. മാന്യമായി ശമ്പളം വാങ്ങുന്ന അധ്യാപകർ മറ്റു വകുപ്പിലെ ജീവനക്കാരെ പോലെ മുഴുവൻ ദിവസവും ജോലി ചെയ്യാൻ തയ്യാറാകണമെന്ന് കെ ബി ഗണേഷ് കുമാർ പറഞ്ഞു. സർക്കാരിൻ്റെ ശമ്പളത്തുകയിൽ പകുതിയും വാങ്ങുന്നത് അധ്യാപകർ. ഒന്നു മുതൽ ഒൻപതാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികളെ തോൽപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് ഉത്തരവിറക്കിയ ഒരു […]
ഇന്ന് മകളുടെ വിവാഹം; ആലപ്പുഴയില്‍ അച്ഛൻ തീകൊളുത്തി മരിച്ചു
ആലപ്പുഴ കഞ്ഞിക്കുഴിയിൽ മകളുടെ വിവാഹ ദിവസം അച്ഛൻ തീകൊളുത്തി മരിച്ചു. കഞ്ഞിക്കുഴി കൂറ്റുവേലിയിലാണ് സംഭവം നടന്നത്. നമ്പുകണ്ടത്തില്‍ സുരേന്ദ്രന്‍ (54) ആണ് മരിച്ചത്.ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടിന് സുരേന്രന്റെ മകളുടെ വിവാഹം നടക്കാനിരിക്കുകയായിരുന്നു. ഇതിനിടെയാണ് സുരേന്ദ്രന്‍ തീകൊളുത്തി ആത്മഹത്യ ചെയ്തത്. വീട് ഭാഗികമായി കത്തി. മക്കള്‍ക്കൊപ്പം കഴിയാതെ അമ്മയ്‌ക്കൊപ്പം മാറി താമസിച്ച് വരികയായിരുന്നു.ഇന്ന് രാവിലെ 9 മണിയോടെയാണ് സുരേന്ദ്രൻ വീട്ടിനുള്ളിൽ വച്ച് തീ കൊളുത്തിയത്. ഓട്ടോ ഡ്രൈവറായ സുരേന്ദ്രന്റെ ഭാര്യ നേരത്തെ മരിച്ചിരുന്നു. രണ്ട് പെൺ മക്കളെ ഉപേക്ഷിച്ച് […]
ബാറിൽ സംഘർഷം; കണ്ണൂരിൽ യുവാവിനെ കുത്തിക്കൊന്നു
കണ്ണൂർ കാട്ടമ്പള്ളിയിലെ ബാറിലുണ്ടായ സംഘർഷത്തിൽ യുവാവ് കുത്തേറ്റ് മരിച്ചു. ചിറക്കൽ വളപട്ടണം സ്വദേശി റിയാസാണ് മരിച്ചത്. ഇന്നലെ രാത്രി 11 മണിയോടെയാണ് റിയാസിന് കുത്തേറ്റത്. പ്രതിയെന്ന് സംശയിക്കുന്നയാൾ ഓടി രക്ഷപ്പെട്ടു മദ്യപാനത്തിനിടെ രണ്ട് സംഘങ്ങൾ തമ്മിൽ തർക്കമുണ്ടായിരുന്നു. ശേഷം ബാറിന് പുറത്തിറങ്ങിയ റിയാസിനെ മൂന്നുനിരത്ത് സ്വദേശിയായ നിഷാൻ കുത്തുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
പിടി 7ന് കാഴ്ച നഷ്ടമായി?; എയർ ഗൺ പെല്ലറ്റ് തറച്ചതാവാമെന്ന് ഹൈക്കോടതി
പാലക്കാട് ധോണിയിൽ വനം വകുപ്പ് പിടികൂടിയ പിടി സെവന് വലതു കണ്ണിന്റെ കാഴ്ച നഷ്മായതായി സൂചന. എയർ ഗൺ പെല്ലറ്റ് കൊണ്ടുള്ള പരുക്കാണ് കാഴ്ച നഷ്മാകാൻ കാരണമെന്ന് സംശയം.കാഴ്ച വീണ്ടെടുക്കാൻ വിദഗ്ധ ചികിത്സ ഉൾപ്പെടെയുള്ള നിർദേശങ്ങൾ ഹൈക്കോടതി നിയോഗിച്ച വിദഗ്ധസംഘം ശുപാർശ ചെയ്യുമെന്നാണു പ്രതീക്ഷ ആനയെ പിടികൂടുമ്പോൾതന്നെ വലതുകണ്ണിന് കാഴ്ചക്കുറവുണ്ടായിരുന്നു. കൂട്ടിലടച്ചതിന്റെ പിറ്റേന്ന് മുതൽ തുള്ളിമരുന്നു നൽകിയെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. നിലവിൽ പാപ്പാന്മാർ ആനയുടെ ഇടതുവശത്ത് നിന്നാണ് ഭക്ഷണവും വെള്ളവും നൽകുന്നത്. 20 വയസ്സു മാത്രമുള്ള ആനയുടെ […]
ചേലക്കരയിൽ ഷോക്കേറ്റ് ചരിഞ്ഞ കാട്ടാനയെ കുഴിച്ചുമൂടി; വനംവകുപ്പ് സ്ഥലത്ത്
ചേലക്കര മുള്ളൂർക്കരയിൽ ഷോക്കേറ്റ് ചരിഞ്ഞ കാട്ടാനയെ കുഴിച്ചുമൂടി. മണിയഞ്ചിറ റോയ് എന്ന ആളുടെ ഉടമസ്ഥതയിലുള്ള റബർ തോട്ടത്തിലാണ് ആനയെ കുഴിച്ചുമൂടിയത്. മച്ചാട് വനം വകുപ്പ് ഉദ്യോഗസ്ഥരെ എത്തി ആനയുടെ ജഡത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. ജഡത്തിന് കുറെ ദിവസത്തെ പഴംമുണ്ടെന്നാണ് വിവരം. വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാത്തിലാണ് രാവിലെ പരിശോധന നടത്തിയത്. കേസിൽ നിരവധി പ്രതികൾ ഉണ്ടെന്നാണ് സൂചന. വനംവകുപ്പിന്റെ അറിയിക്കാതെ ഷോക്കേറ്റ ആനയെ കുഴിച്ചു മൂടിയത് വലിയ നടപടികൾക്ക് വഴിയൊരുക്കും.












