India Kerala

യുവാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ; അച്ഛനും അമ്മയും സഹോദരനും കസ്റ്റഡിയിൽ

കൊല്ലത്ത് യുവാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ. കൊല്ലം ചിതറ ചല്ലിമുക്ക് സൊസൈറ്റിമുക്കിൽ 21കാരനായ ആദർശിനെയാണ് ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ അച്ഛനും അമ്മയും സഹോദരനും പൊലീസ് കസ്റ്റഡിയിലായി. കൊലപാതകമെന്നാണ് സംശയം. യുവാവിൻ്റെ കഴുത്തിൽ കയറിട്ട് മുറുക്കിയ പാടുകളുമുണ്ട്. വീടിനുളളിൽ അടുക്കളയോട് ചേർന്നുളള മുറിയിലാണ് മൃതദേഹം കണ്ടത്.ആദർശ് ഇന്നലെ അടുത്ത വീട്ടിലെത്തി മദ്യപിച്ച് ബഹളമുണ്ടാക്കിയിരുന്നു. വീട്ടുകാരാണ് ആദർശിനെ തിരിച്ച് വീട്ടിലെത്തിച്ചത്. വീട്ടുകാരോടും ആദർശ് കയർത്തു.

India Kerala

‘സഭയെ പ്രതിക്കൂട്ടിലാക്കുന്ന സമീപനത്തിന് നിന്നുകൊടുക്കില്ല’; സർക്കാരുമായി ചർച്ചയ്ക്ക് തയാറെന്ന് ഫാ. യൂജിൻ പെരേര

സർക്കാരുമായി ചർച്ചയ്ക്ക് തയാറെന്ന് ലത്തീൻ അതിരൂപത വികാരി ജനറൽ യൂജിൻ പെരേര. തുറന്ന മനസോടെയുള്ള സമീപനമാണുള്ളത്. മത്സ്യതൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കാൻ ഏതു ചർച്ചയ്ക്കും തയാറാണ്. യോഗങ്ങൾ വിളിച്ച് സഭയെ പ്രതിക്കൂട്ടിലാക്കുന്ന സമീപനത്തിന് നിന്നുകൊടുക്കില്ല എന്നും അദ്ദേഹം പറഞ്ഞു. ഇന്ന് നടക്കാനിരിക്കുന്ന മന്ത്രിതല ചർച്ചയെ സ്വാഗതം ചെയ്യുന്നു എന്നും അദ്ദേഹം പറഞ്ഞു. വസ്തുതകളെ അടുത്തുനിന്ന് നോക്കിക്കാണണം. വിദ്ഗധരായ മത്സ്യതൊഴിലാളികളുടെ അഭിപ്രായം കേൾക്കണം. അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് അദാനി കമ്പനി നഷ്ടപരിഹാരം നൽകണം. വിഷയങ്ങൾ മന്ത്രിതല സമിതി ചർച്ച ചെയ്യണം. […]

India Kerala

ബിജു പ്രഭാകറിനെതിരെ നിലപാട് കടുപ്പിക്കാനൊരുങ്ങി തൊഴിലാളി യൂണിയനുകൾ

തുടർച്ചയായ രണ്ടാം ദിവസവും കെ.എസ്.ആർ.ടി.സി സി.എം.ഡി ബിജു പ്രഭാകർ വിമർശനം ഉന്നയിച്ചതോടെ നിലപാട് കടുപ്പിക്കാനൊരുങ്ങി തൊഴിലാളി യൂണിയനുകൾ.പുരോഗമനം കൊണ്ട് വരുമ്പോൾ കോടതിയെ സമീപിക്കുന്ന രീതി ഒരു വിഭാഗം യൂണിയനുകൾക് ഉണ്ടെന്നായിരുന്നു സി.എം.ഡിയുടെ ഇന്നലത്തെ വിമർശനം. കൊറിയർ സർവീസ് നടത്തുകയും, മദ്യവും അരിയും കടത്തുകയും ചെയ്യുന്നവർക്ക് കെ സ്വിഫ്റ്റ് തിരിച്ചടിയായെന്നും വിമർശിച്ചിരുന്നു. സി.എം.ഡിയുടെ വിശദീകരണം ഏകപക്ഷീയമെന്നാണ് തൊഴിലാളി യൂണിയനുകളുടെ കുറ്റപ്പെടുത്തൽ. അതേ സമയം, കഴിഞ്ഞ മാസത്തെ രണ്ടാം ഗഡു ശമ്പളം എന്ന് നൽകുമെന്നോ എങ്ങനെ നൽകുമെന്നോ എന്നുള്ള കാര്യത്തിൽ […]

India Kerala

മുതലപ്പൊഴിയിലെ പ്രശ്നപരിഹാരം ചർച്ച ചെയ്യാൻ ഇന്ന് മന്ത്രിതല യോഗം

മുതലപ്പൊഴിയിലെ പ്രശ്നപരിഹാരം ചർച്ച ചെയ്യാൻ ഇന്ന് മന്ത്രിതല യോഗം ചേരും. ഫിഷറീസ് മന്ത്രി സജി ചെറിയാന്റെ നേതൃത്വത്തിൽ രാവിലെ സെക്രട്ടറിയേറ്റിലാണ് യോഗം. തിരുവനന്തപുരത്തെ മന്ത്രിമാരായ വി. ശിവൻകുട്ടി, ആന്റണി രാജു, ജിആർ അനിൽ എന്നിവർ ചർച്ചയിൽ പങ്കെടുക്കും. പൊഴിയിൽ അടിയുന്ന മണൽ പമ്പ്‌ ഉപയോഗിച്ച് നീക്കാനാണ് ആലോചന. പൊഴിക്ക് സമീപം കൂടുതൽ ലൈഫ്ഗാർഡുമാരെ നിയോഗിക്കുന്നതും ചർച്ചയാകും. മന്ത്രിതല യോഗത്തിലെ തീരുമാനങ്ങൾ മുഖ്യമന്ത്രിയുടെ അംഗീകാരത്തോടെ ഉടൻ നടപ്പാക്കുമെന്ന് മന്ത്രി സജി ചെറിയാൻ അറിയിച്ചു. മുതലപ്പൊഴി അപകടത്തിന് പിന്നാലെയാണ് പ്രശ്നപരിഹാര […]

India Kerala

ചന്ദ്രയാന്‍ 3 വിക്ഷേപണത്തില്‍ കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളും; അഭിമാനമെന്ന് മന്ത്രി പി രാജീവ്

ചാന്ദ്രയാന്‍ 3യുടെ വിക്ഷേപണത്തില്‍ കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളും പങ്കാളികളായതില്‍ അഭിമാനമെന്ന് മന്ത്രി പി രാജീവ്. കെല്‍ട്രോണ്‍, കെ എം എം എല്‍, എസ്.ഐ.എഫ്.എല്‍ എന്നീ സ്ഥാപനങ്ങള്‍ പങ്കുവഹിച്ചതില്‍ അഭിമാനമെന്ന് മന്ത്രി പി രാജീവ് തന്‍രെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു. 41 ഇലക്ട്രോണിക്‌സ് മൊഡ്യൂള്‍ പാക്കേജുകള്‍ ഉള്‍പ്പെടെ കെല്‍ട്രോണില്‍ നിന്ന് നിര്‍മ്മിച്ച് നല്‍കിയപ്പോള്‍ കെ എം എം എലില്‍ നിന്നുള്ള ടൈറ്റാനിയം സ്‌പോഞ്ച് ഉപയോഗിച്ചുണ്ടാക്കിയ അലോയ്കളാണ് ബഹിരാകാശ പേടകത്തിലെ ക്രിറ്റിക്കല്‍ കമ്പോണന്റ്‌സ് ഉണ്ടാക്കാന്‍ ഉപയോഗിച്ചിരിക്കുന്നത്. മറ്റൊരു പൊതുമേഖലാ വ്യവസായ […]

India Kerala

ചേലക്കരയിൽ കാട്ടാനയെ കുഴിച്ചിട്ട സംഭവം; കൂടുതൽ പേരെ പ്രതി ചേർക്കാനുള്ള നീക്കത്തിൽ വനംവകുപ്പ്

തൃശ്ശൂർ ചേലക്കരയിൽ ഒരു കൊമ്പു മുറിച്ചു മാറ്റിയശേഷം കാട്ടാനയെ കുഴിച്ചിട്ട സംഭവത്തിൽ കൂടുതൽ പേരെ പ്രതി ചേർക്കാൻ വനംവകുപ്പ് നീക്കം. കേസിൽ പത്തു പേരെ പ്രതിചേർക്കാനാണ് തീരുമാനം. കോടനാട് നിന്ന് പിടിച്ചെടുത്ത ആനക്കൊമ്പ് ഈ ആനയുടേതാണെന്ന് സ്ഥിരീകരിക്കാൻ സാമ്പിൾ ഡിഎൻഎ പരിശോധനയ്ക്ക് അയച്ചു. അതേസമയം സംഭവത്തിൽ വനമന്ത്രി അടിയന്തര റിപ്പോർട്ട് തേടിയിരിക്കുകയാണ്. ചേലക്കരയിലെ കാട്ടാന വേട്ടയിൽ റോയിക്ക് പ്രാദേശിക സഹായം ഉൾപ്പെടെ ലഭിച്ച സാഹചര്യത്തിലാണ് പ്രദേശവാസികളായ രണ്ടുപേരെ കൂടി ഉൾപ്പെടുത്തി പട്ടിക വിപുലീകരിക്കാൻ അന്വേഷണസംഘം നീക്കം തുടങ്ങിയത്. […]

India Kerala

‍പ്രായപൂർത്തിയാകാത്ത കുട്ടി സ്കൂട്ടര്‍ ഓടിച്ചു; അമ്മയ്ക്ക് 25,000 രൂപ പിഴ; അടച്ചില്ലെങ്കിൽ 5 ദിവസം തടവ് ശിക്ഷ

‍പ്രായപൂർത്തിയാകാത്ത കുട്ടി സ്കൂട്ടര്‍ ഓടിച്ച സംഭവത്തിൽ മാതാവിന് പിഴ. തൃശൂർ കൊഴുക്കുള്ളി സ്വദേശിയായ കുട്ടിയാണ് സ്കൂട്ടർ ഓടിച്ചത്. സ്കൂട്ടറിന്റെ ഉടമ അമ്മയായതിനാലാണ് പിഴ ശിക്ഷ അമ്മയ്ക്ക് 25000 രൂപ പിഴ ലഭിച്ചത്. തൃശൂർ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ടി മഞ്ജിത്തിന്റേതാണ് വിധി. മോട്ടോർ വാഹന നിയമത്തിലെ വിവിധ വകുപ്പുകൾ അടിസ്ഥാനമാക്കിയാണ് ശിക്ഷ വിധിച്ചത്.പിഴ അടച്ചില്ലെങ്കിൽ 5 ദിവസം തടവ് ശിക്ഷ അനുഭവിക്കണം. ഈ വർഷം ജനുവരി 20 നാണ് കേസിന് ആസ്പദമായ സംഭവം. സ്കൂട്ടർ ഓടിച്ച കുട്ടിയുടെ […]

India Kerala

യുസിസിക്ക് എതിരായ സിപിഐഎം സെമിനാറിൽ ഇ.പി ജയരാജൻ പങ്കെടുക്കില്ല

ഏകീകൃത സിവിൽ കോഡിനെതിരെ കോഴിക്കോട്ട് സംഘടിപ്പിക്കുന്ന സെമിനാറിൽ എൽഡിഎഫ് കൺവീനർ ഇ പി ഡയരാജൻ പങ്കെടുക്കില്ല. കോഴിക്കോട് സെമിനാർ നടക്കുമ്പോൾ ഇ പി തലസ്ഥാനത്തായിരിക്കും. ഇ പി തിരുവനന്തപുരത്ത് എത്തിയത് ഡി വൈ എഫ് ഐ നിർമ്മിച്ച് നൽകിയ സ്നേഹ വീടിന്റെ താക്കോൽദാനത്തിനാണ്. ഇ പി ജയരാജൻ സെമിനാറിൽ പങ്കെടുക്കാൻ പാർട്ടി തീരുമാനിച്ചിട്ടില്ലെന്ന് സിപിഐഎം നേതൃത്വം അറിയിച്ചു. സെമിനാറിൽ പങ്കെടുക്കുന്നവരുടെ പട്ടിക നേരത്തെ പുറത്തു വിട്ടിരുന്നു. കേന്ദ്ര കമ്മറ്റി അംഗങ്ങളിൽ എല്ലാവരും പട്ടികയിൽ ഇല്ല. സിപിഐഎം നേതാക്കൾ […]

India Kerala Mollywood

നടിയെ ആക്രമിച്ച കേസിൽ വീണ്ടും വിചാരണ നീട്ടണമെന്ന് ആവശ്യം

നടിയെ ആക്രമിച്ച കേസിൽ വിചാരണ കാലാവധി നീട്ടാൻ വീണ്ടും സുപ്രിംകോടതിയെ സമീപിക്കും. ആറ് മാസത്തേക്കാകും കാലാവധി നീട്ടി ചോദിക്കുക. പ്രധാന കേസിന് പുറമെ ഗൂഡാലോചന കേസ് കൂടി വന്നതാണ് കേസ് നീണ്ടുപോകാൻ കാരണം. വിചാരണ തീർക്കാൻ സുപ്രീംകോടതി അനുവദിച്ച കാലാവധി ജൂലൈ 31ന് തീരും. നേരത്തെ രണ്ട് തവണ വിചാരണ കാലാവധി സുപ്രീംകോടതി നീട്ടി നൽകിയിരുന്നു. ഗൂഢാലോചന കേസിന്റെ വിസ്താരമടക്കം പുരോഗമിക്കുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. ഓഗസ്റ്റ് നാലിന് കേസിന്റെ പുരോഗതി സംബന്ധിച്ച കാര്യങ്ങൾ സുപ്രീംകോടതി വീണ്ടും പരിഗണിക്കും.

India Kerala

നവതിയുടെ നിറവിൽ മലയാളിയുടെ സാഹിത്യ വിസ്മയം എംടി

മലയാളികളുടെ സ്വകാര്യ അഹങ്കാരമായ പ്രിയപ്പെട്ട എഴുത്തുകാരൻ എം ടി വാസുദേവൻ നായർക്ക് ഇന്ന് നവതി. വള്ളുവനാടിന്റെ ലാളിത്യവും നൻമയുമുള്ള ഭാഷയുമായി മലയാള സാഹിത്യ ലോകത്തേക്ക് ചേക്കേറിയ എം ടിയുടെ മിക്ക കഥാപാത്രങ്ങളും നമുക്കൊപ്പം ജീവിക്കുന്നു.  ലയാള ഭാഷയെയും മലയാളിയുടെ ഭാവനയെയും പരിപോഷിപ്പിച്ച തൊണ്ണൂറു വർഷങ്ങളാണ് കടന്നുപോയത്. ആസ്വാദകർക്ക് വായനയുടെ പുതു വാതായനങ്ങൾ തുറന്നിട്ട് ഭാഷയുടെ തറവാട്ട് മുറ്റത്ത് വിഹരിക്കുന്ന എം ടി ഇന്നും ഊർജസ്വലനാണ്. വായനക്കാർക്ക് അനുഭവിക്കാനായി ഭാഷ മൃദുവായ ചർമ്മം പോലെയാവണമെന്ന് ഉദ്ഘോഷിച്ച എം ടി […]