Association Kerala Pravasi Switzerland

ഒരു കോടി രൂപയുടെ സാമ്പത്തികസഹായം നാട്ടിലെത്തിച്ചു് സൂറിച്ചിലെ ബിർമെൻസ്‌ഡോർഫ് ഇടവക. എൽബിൻ എബി ,സ്‌മിതാ കിരിയൻതാൻ ദമ്പതികളാണ് പ്രോജക്ടിനു നേതൃത്വം നൽകിയത് .

സൂറിച്ചിലെ ,ബിർമെൻസ്‌ഡോർഫ് ഇടവകയിലെ അംഗങ്ങളായ എൽബിൻ എബി ,സ്മിതാ കിരിയൻതാൻ ദമ്പതികളുടെ നേതൃത്വത്തിലാണ് കോട്ടയം ജില്ലയിലെ പൊൻകുന്നത്ത് ആശാ നിലയം എന്ന സ്‌കൂൾ നിർമ്മാണത്തിനായി ഈ ഫണ്ട് ശേഖരിച്ചത് . Pfarreirat അംഗമായ ശ്രീമതി സ്മിതാ കിരിയൻതാൻ എബി ഇടവകയിൽ ഈ പ്രോജക്ട് സമർപ്പിക്കുകയും അതിലൂടെ കഴിഞ്ഞ അഞ്ചു വർഷം കൊണ്ട് ഒരു കോടി രൂപയുടെ സാമ്പത്തിക സഹായം ആശാനിലയത്തിൽ എത്തിക്കുവാനും സാധിച്ചു .ഏതൊരു പ്രവാസിക്കും മാതൃകയാക്കാവുന്ന വലിയൊരു പുണ്ണ്യപ്രവർത്തിക്കാണു ഈ ദമ്പതികൾ നേതൃത്വം കൊടുത്തത് . […]

India Kerala

‘മുറിച്ച മരങ്ങൾ ഉയർന്ന വിലയുള്ളത്’; മുട്ടിൽമരം മുറിയിൽ കൂടുതൽ വെളിപ്പെടുത്തലുമായി എ.കെ ശശീന്ദ്രൻ

മുട്ടിൽമരം മുറിയിൽ കൂടുതൽ വെളിപ്പെടുത്തലുകളുമായി വനംമന്ത്രി എകെ ശശീന്ദ്രൻ. മുറിച്ച മരങ്ങൾ കാലപ്പഴക്കമുള്ളതും ഉയർന്ന വിലയുള്ളതുമാണെന്നും അദ്ദേഹം പറഞ്ഞു. മുറിച്ച മരങ്ങളുടെ ഡി.എൻ.എ ടെസ്റ്റ് നടത്തി. മരത്തിന് കൂടുതൽ മൂല്യം ഉണ്ടെന്ന് കണ്ടെത്തി. മുട്ടിൽ മരം മുറിയുമായി ബന്ധപ്പെട്ട് വനം വകുപ്പ് ചെയ്യാനുള്ളതെല്ലാം ചെയ്തു. ഇനി നടപടി സ്വീകരിക്കേണ്ടത് ക്രൈംബ്രാഞ്ചാണെന്നും അദ്ദേഹം വ്യക്തമാക്കി. കോളിളക്കം സൃഷ്ടിച്ച മുട്ടിൽ മരം മുറി കേസിൽ ക്രൈംബ്രാഞ്ചിന് നിർണായക തെളിവുകളാണ് ലഭിച്ചിരിക്കുന്നത്‌. വനം വകുപ്പ് പിടിച്ചെടുത്ത തേക്ക്, ഈട്ടി മരങ്ങൾ മുട്ടിലിലെ […]

India Kerala

കോഴിക്കോട് കളന്‍തോട് MES കോളേജില്‍ ജൂനിയര്‍ വിദ്യാര്‍ഥിക്ക് ക്രൂര മര്‍ദനം; സീനിയര്‍ വിദ്യാര്‍ഥികള്‍ക്കെതിരെ കേസ്

കോഴിക്കോട് കളന്‍തോട് MES കോളേജില്‍ ജൂനിയര്‍ വിദ്യാര്‍ഥിക്ക് സീനിയര്‍ വിദ്യാര്‍ഥികളുടെ ക്രൂര മര്‍ദനം. ബുധനാഴ്ചയായിരുന്നു സംഭവം. മുടിവെട്ടാത്തത്തിനും ഷര്‍ട്ടിന്റെ ബട്ടണ്‍ ധരിക്കാത്തതിനുമായിരുന്നു മര്‍ദനം. കോളേജിന്റെ ഗേറ്റിന് പുറത്തുവെച്ചായിരുന്നു രണ്ടാം വര്‍ഷ വിദ്യാര്‍ഥിയായ മുഹമ്മദ് മിഥിലാജിനാണ് ക്രൂരമായ മര്‍ദനമേറ്റത്. കല്ലും ഇരുമ്പുദണ്ഡും ഉപയോഗിച്ചായിരുന്നു മര്‍ദനം. സംഭവത്തില്‍ ആറു പേരെ അന്വേഷണവിധേയമായി കോളേജ് സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാനായി കമ്മറ്റിയെ നിയോഗിച്ചിട്ടുണ്ട്. പരാതി കാലിക്കറ്റ് സര്‍വകലാശാലാ അധികൃതര്‍ക്കു കൈമാറും.കൂടാതെ പൊലീസ് കേസെടുക്കുകയും ചെയ്തു. സംഭവത്തില്‍ ഒന്‍പതു പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. വധശ്രമമുള്‍പ്പെടെയുള്ള […]

India Kerala

പി.വി അൻവറിനെതിരായ അനധികൃത ഭൂമി ഇടപാട് കേസ്; നടപടി വൈകിയതിന് മാപ്പപേക്ഷ നൽകി റവന്യു വകുപ്പ്

പി.വി അൻവറിനെതിരായ അനധികൃത ഭൂമി ഇടപാട് കേസ്, ഹൈക്കോടതിയിൽ നിരുപാധിക മാപ്പപേക്ഷ നൽകി റവന്യു വകുപ്പ്. ഹൈക്കോടതി ഉത്തരവ് നൽകാൻ വൈകിയതിലാണ് മാപ്പപേക്ഷ നൽകിയത്. നടപടികൾ മൂന്ന് മാസത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് അപേക്ഷയിൽ വ്യക്തമാക്കുന്നു. കണ്ണൂർ സോണൽ താലൂക്ക് ലാൻഡ് ബോർഡ് ചെയർമാനാണ് ഹൈക്കോടതിയിൽ നിലപാട് അറിയിച്ചത്. സത്യവാങ്മൂലം രേഖപ്പെടുത്തിയ കോടതി, കേസ് പരിഗണിക്കുന്നത് ഒക്ടോബറിലേക്ക് മാറ്റി. പി വി അൻവർ എംഎൽഎ ക്കെതിരായ മിച്ചഭൂമി കേസിലെ നടപടികൾ പൂർത്തിയാക്കാൻ സർക്കാരിന് ഒക്ടോബർ 18 വരെയാണ് ഹൈക്കോടതി സമയം […]

India Kerala

‘ആത്മഹത്യ ഗർഭച്ഛിദ്രം ചെയ്യാൻ ആവശ്യപ്പെട്ടതിന്റെ മനോവിഷമത്തിൽ’; ദർശനയുടെ മരണത്തിൽ ഗുരുതര ആരോപണവുമായി ബന്ധുക്കൾ

വയനാട് വെണ്ണിയോട് ഗർഭിണിയായ യുവതി കുഞ്ഞുമായി പുഴയിൽചാടി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവിനും ഭർത്താവിൻറെ അച്ഛനുമെതിരെ ഗുരുതര പരാതിയുമായി ബന്ധുക്കൾ. യുവതിയെ ഗർഭച്ഛിദ്രത്തിന് നിർബന്ധിച്ചുവെന്നും ഭർത്താവും ഭർത്താവിൻറെ അച്ഛനും ശാരീരികമായും മാനസികമായും പീഡിപ്പിച്ചുവെന്നുമാണ് ആരോപണം. പാത്തിക്കൽ ഓംപ്രകാശിൻറെ ഭാര്യ ദർശനയാണ് കഴിഞ്ഞ പതിമൂന്നിന് അഞ്ചുവയസുള്ള മകൾ ദർശനയുമായി പുഴയിൽ ചാടിയത്.  ദർശനയുടെ ഭർത്താവ് ഓംപ്രകാശ്, ഭർത്താവിൻറെ അച്ഛൻ റിഷഭരാജൻ എന്നിവരാണ് മകളുടെ മരണത്തിന് കാരണമെന്ന് വിശാലാക്ഷി വിതുമ്പലോടെ പറയുകയാണ്. ദർശനയെ രണ്ട് തവണ ഓംപ്രകാശ് നിർബന്ധിച്ച് ഗർഭച്ഛിദ്രം […]

India Kerala

മണിപ്പുരില്‍നിന്നെത്തിയ ബാലിക സര്‍ക്കാര്‍ സ്‌കൂളില്‍ പ്രവേശനം നേടി; എല്ലാ പിന്തുണയും വാഗ്ദാനം ചെയ്ത് മന്ത്രി വി ശിവന്‍കുട്ടി

മണിപ്പുരില്‍നിന്നെത്തിയ ബാലിക സര്‍ക്കാര്‍ സ്‌കൂളില്‍ പ്രവേശനം നേടി. ജേ ജെം എന്ന ഹൊയ്‌നെജെം വായ്‌പേയാണ് തിരുവനന്തപുരം തൈക്കാട് മോഡല്‍ ഗവണ്‍മെന്റ് എല്‍ പി സ്‌കൂളില്‍ പ്രവേശനം നേടിയത്. ജേ ജെമ്മിനെ സ്‌കൂളില്‍ സന്ദര്‍ശിച്ച വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു. സമാധാനത്തോടെ ജീവിക്കാനും പഠിക്കാനും പറ്റിയ ഇടമാണ് കേരളം.തുടര്‍ പഠനത്തിന് എല്ലാവിധ പിന്തുണയും നല്‍കുമെന്ന് മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. കവടിയാറിലെ ആദായനികുതി ഓഫിസില്‍ ജോലി ചെയ്യുന്ന ബന്ധുവിനൊപ്പമാണ് ജേ ജെം കേരളത്തില്‍ എത്തിയത്. അമ്മയുടെ ബന്ധുവാണ് […]

India Kerala

ആയുര്‍വേദ ചികിത്സക്കായി രാഹുല്‍ ഗാന്ധി ഇന്ന് ആര്യ വൈദ്യശാലയിലെത്തും

ഒരാഴ്ചത്തെ ആയുര്‍വേദ ചികിത്സക്കായി രാഹുല്‍ ഗാന്ധി ഇന്ന് ആര്യ വൈദ്യശാലയിലെത്തും. മാനേജിംഗ് ട്രസ്റ്റി പി എം മാധവന്‍ കുട്ടി വാര്യരുടെ മേല്‍നോട്ടത്തിലാണ് ചികിത്സ. കെസി വേണുഗോപാലും ഒപ്പമുണ്ടാകും. ഇന്നലെ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത രാഹുല്‍ രാത്രി വൈകിയാണ് തിരിച്ചു പോയത്. ഇന്നലെ വൈകിട്ട് കോട്ടക്കലില്‍ എത്തുമെന്നായിരുന്നു നേരത്തെ നല്‍കിയ വിവവരം. എന്നാല്‍ ഉമ്മന്‍ചാണ്ടിയുടെ സംസ്‌കാര ചടങ്ങുകള്‍ നീണ്ടു പോയതതോടെ കോട്ടക്കലിലേക്ക് പോകാന്‍ കഴിഞ്ഞിരുന്നില്ല. വള്ളക്കാലിലെ വീട്ടില്‍ നിന്ന് പള്ളിയിലേക്കുള്ള വിലാപ യാത്രയിലും രാഹുല്‍ ഗാന്ധി […]

India Kerala Weather

സംസ്ഥാനത്ത് വ്യാപകമായ മഴ തുടരാൻ സാധ്യത : കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

സംസ്ഥാനത്ത് വ്യാപകമായ മഴ തുടരും. വടക്കൻ കേരളത്തിൽ അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യല്ലോ അലർട്ട് പ്രഖ്യാപിച്ചു. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ന്യുന മർദ്ദം രൂപപ്പെട്ടു. അടുത്ത 2 -3 ദിവസം പടിഞ്ഞാറു വടക്ക് പടിഞ്ഞാറു ദിശയിൽ ഒഡിഷക്ക് മുകളിലൂടെ സഞ്ചരിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ അറിയിച്ചു. ജൂലൈ 24 ഓടെ വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മധ്യ […]

India Kerala

തൊണ്ടിമുതൽ കേസ്; മന്ത്രി ആന്റണി രാജു സമർപ്പിച്ച ഹർജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും

തൊണ്ടിമുതൽ കേസിൽ മന്ത്രി ആന്റണി രാജു സമർപ്പിച്ച ഹർജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. തനിക്കെതിരെ കേസിൽ പുനരന്വേഷണം നടത്താനുള്ള ഹൈക്കോടതി ഉത്തരവിനെതിരായാണ് ആന്റണി രാജുവിന്റെ ഹർജി. കേസിന്റെ എല്ലാവശവും പരിശോധിക്കേണ്ടതുണ്ടെന്ന് കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ ജസ്റ്റിസ് സി ടി രവികുമാർ വ്യക്തമാക്കിയിരുന്നു. ഹർജിയിൽ നോട്ടിസ് അയയ്ക്കണോ എന്നത് കോടതി തീരുമാനിക്കും. 33 വർഷത്തിനു ശേഷം പുനരന്വേഷണം നടത്തുന്നതിനെ കേസിലെ ഹർജിക്കാരാനായ മന്ത്രി ആന്റണി രാജു എതിർത്തിരുന്നു. പൊലീസ് കേസ് റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് […]

India Kerala

സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം എന്‍. ഉണ്ണികൃഷ്ണന്‍ അന്തരിച്ചു

സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം എന്‍. ഉണ്ണികൃഷ്ണന്‍(68) അന്തരിച്ചു. പെരിന്തല്‍മണ്ണ ഇഎംഎസ് സഹകരണ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം, ഷൊര്‍ണ്ണൂര്‍ സര്‍വീസ് ബാങ്ക് പ്രസിഡന്റ്, കണ്ണൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന റെയ്ഡ്‌കോ വൈസ് ചെയര്‍മാന്‍, എഐആര്‍ടിഡബ്ലിയുഎഫ് അഖിലേന്ത്യ സെക്രട്ടറി, ഓട്ടോ-ടാക്‌സി ലൈറ്റ് മോട്ടോര്‍ വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ സിഐടിയു സംസ്ഥാന പ്രസിഡന്റ് എന്നീ ചുമതലകള്‍ വഹിച്ചിരുന്നു. ഭാര്യ: രത്‌നാഭായ് (റിട്ട. മാനേജര്‍, കൊപ്പം സര്‍വീസ് സഹകരണ ബാങ്ക്), മകന്‍: എന്‍.യു. […]