ഭീകര സംഘടനയായ ഐ എസ് കേരളത്തിൽ ശ്രീലങ്കൻ മോഡൽ ഭീകരാക്രമണത്തിന് ലക്ഷ്യമിട്ടെന്ന് എൻഐഎ. ആരാധനാലയങ്ങളും സമുദായ നേതാക്കളെയും ഭീകരർ ലക്ഷ്യം വച്ചുവെന്നും എൻഐഎയുടെ കണ്ടെത്തൽ. ഭീകരവാദ ഫണ്ട് കേസിൽ അറസ്റ്റിലായ പ്രതികളാണ് പദ്ധതി തയ്യാറാക്കിയത്. ആരാധനാലങ്ങളിൽ സ്ഫോടനം നടത്താൻ പദ്ധതി ഇട്ടിരുന്നു. ടെലിഗ്രാം വഴിയാണ് ഇവർ ആശയ വിനിമയം നടത്തിയതെന്നും എൻ ഐ എ കണ്ടെത്തി. ഇതിനുവേണ്ട രഹസ്യ നീക്കങ്ങൾ ഇവർ ആസൂത്രണം ചെയ്തെന്നും കണ്ടെത്തിയിട്ടുണ്ട്. കേരളത്തിൽ വർഗീയ ധ്രുവീകരണം നടത്താനായിരുന്നു ഇവരുടെ പ്രധാന ശ്രമം.ഭീകരാക്രമണങ്ങൾക്കുവേണ്ടി ഫണ്ട് […]
Kerala
ഓണക്കിറ്റ് എല്ലാവർക്കുമില്ല, ആർക്കൊക്കെയെന്ന് തീരുമാനമായില്ല; ധനമന്ത്രി
സംസ്ഥാനത്ത് ഇത്തവണ എല്ലാവർക്കും ഓണക്കിറ്റ് ഉണ്ടാകില്ലെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. ഓണക്കിറ്റ് നൽകുന്നതിൽ ഇതുവരെ അന്തിമ തീരുമാനമായിട്ടില്ലെന്ന് കെ എൻ ബാലഗോപാൽ പറഞ്ഞു. ഇത്തവണയും ഓണക്കിറ്റ് നൽകും, ആർക്കൊക്കെയെന്ന് തീരുമാനമാനിച്ചിട്ടില്ല.ഓണക്കാലം നന്നായി കൊണ്ടുപോകാനുള്ള ശ്രമത്തിലാണ് സർക്കാർ. സപ്ലൈകോ പ്രതിസന്ധി തീർക്കാൻ പണം അനുവദിക്കുമെന്ന് ധനമന്ത്രി പറഞ്ഞു. അതേസമയം തിരുവോണം ബമ്പറിന്റെ ഈ വർഷത്തെ ടിക്കറ്റ് മന്ത്രി പ്രകാശനം ചെയ്തു. 25 കോടിയാണ് ഒന്നാം സമ്മാനം. 500 രൂപയാണ് ടിക്കറ്റ് വില. കഴിഞ്ഞ വർഷത്തിൽ നിന്നും വിഭിന്നമായി […]
തമിഴ്‌നാട്ടില്‍ നിന്ന് കല്ല് കൊണ്ടുവരുന്നതില്‍ നിയന്ത്രണം; വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിന് പ്രതിസന്ധി
വിഴിഞ്ഞം തുറമുഖ നിര്‍മാണം പ്രതിസന്ധിയിലെന്ന് അദാനി ഗ്രൂപ്പ്. കല്ല് കൊണ്ടു വരുന്ന വാഹനങ്ങള്‍ക്ക് തമിഴ്‌നാട് നിയന്ത്രണം ഏര്‍പ്പെടുത്തിയതാണ് പ്രതിസന്ധിക്ക് കാരണം. അടുത്ത ബുധനാഴ്ച നടക്കുന്ന അവലോകന യോഗത്തില്‍ വിഷയം ഉന്നയിക്കുമെന്ന് അദാനി ഗ്രൂപ്പ് വ്യക്തമാക്കി. മണ്‍സൂണ്‍ കഴിയുമ്പോള്‍ ആവശ്യമായി വരുന്ന കല്ല് പരമാവധി ശേഖരിക്കുകയാണ് അദാനി ഗ്രൂപ്പ് ചെയ്തിരിക്കുന്നത്. ഇത് തമിഴ്‌നാട്ടില്‍ നിന്നാണ് കൊണ്ടുവരുന്നത്. എന്നാല്‍ ഇങ്ങനെ വരുന്ന വാഹനങ്ങള്‍ക്കും സഞ്ചരിക്കുന്ന പാതകള്‍ക്കും പുതിയ മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നതാണ് വെല്ലുവിളിയായിരിക്കുന്നത്. ഇത് നിര്‍മാണ വേഗത കുറക്കുമെന്ന് അദാനി ഗ്രൂപ്പ് […]
ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം; എത്ര മൂടി വെച്ചാലും സത്യം പുറത്ത് വരുമെന്ന് ഹർഷിന
പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ സർക്കാരിൽ നിന്ന് നീതി ലഭിക്കും വരെ സമരം തുടരുമെന്ന് ഹർഷിന. എത്ര മൂടി വെച്ചാലും സത്യം പുറത്ത് വരും. താൻ പറഞ്ഞതിൽ ഒരു ശതമാനം പോലും കളവില്ല.കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നത് വരെ സമര രംഗത്തുണ്ടാവും. തനിക്ക് അർഹമായ നഷ്ടപരിഹാരം കിട്ടണമെന്നും വീട്ടമ്മയായ തന്നെ തെരുവിൽ സമരം ചെയ്യുന്നതിലേക്ക് വലിച്ചിഴച്ചുവെന്നും അവർ പറയുന്നു. തുച്ഛമായ നഷ്ടപരിഹാരം തന്ന് സമരം അവസാനിപ്പിക്കാൻ ശ്രമിച്ചിരുന്നു.നഷ്ടപരിഹാരം പര്യാപ്തമല്ലെന്ന് തന്നവർക്കും അറിയാം. കുറ്റക്കാരായ ആരോഗ്യ […]
‘ഉമ്മന്‍ ചാണ്ടി പാവങ്ങള്‍ക്കായി ജീവിച്ചു മരിച്ച നേതാവ്’; അനുസ്മരിച്ച് ഗോള്‍ഡ് കോസ്റ്റ് ഓര്‍ത്തഡോക്സ് പള്ളി
ഗോൾഡ് കോസ്റ്റ് : അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഓർമ്മയിൽ വിതുമ്പി നിൽക്കുകയാണ് ഓസ്‌ട്രേലിയൻ മലയാളികളും. അദ്ദേഹത്തിന്റെ ഓർമ്മക്കായി പ്രത്യേക കുർബ്ബാനയും അനുസ്മരണ യോഗങ്ങളും വ്യാപകമായി നടക്കുകയാണ്. ഗോൾഡ് കോസ്റ്റ് സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് ദേവാലയത്തിൽ നടന്ന ചടങ്ങുകൾക്ക് വികാരി ഷിനു ചെറിയാൻ നേതൃത്വം വഹിച്ചു. പാവങ്ങൾക്കായി ജീവിച്ചു മരിച്ച നേതാവായിരുന്നു ഉമ്മൻ ചാണ്ടി എന്ന് ഫാ. ഷിനു അനുസ്മരിച്ചു. തുടർന്ന് നടന്ന അനുസ്മരണയോഗത്തിലും നിരവധി ആളുകൾ ആണ് പങ്കെടുത്തത്. അതേസമയം നാളെ നിരവധി ദേവാലയങ്ങളിൽ ഉമ്മൻചാണ്ടിയുടെ […]
‘കണ്ണ് പൊട്ടൻമാരാണോ അവാർഡ് നിശ്ചയിക്കുന്നത്’; ദേവനന്ദയ്ക്ക് പുരസ്‌കാരം നിഷേധിച്ചതിനെതിരെ കെ.സുരേന്ദ്രൻ
മാളികപ്പുറം സിനിമയിലെ ബാലതാരത്തിന് പുരസ്‌കാരം നിഷേധിച്ചതിൽ അവാർഡ് നിർണ്ണയിച്ചവർ മറുപടി പറയണമെന്ന് കെ സുരേന്ദ്രൻ. കണ്ണ് പൊട്ടൻമാരാണോ അവാർഡ് നിശ്ചയിക്കുന്നത്, ആ കുട്ടിയുടെ അഭിനയം കണ്ടവർക്ക് എങ്ങനെയാണ് ഒഴിവാക്കാൻ കഴിയുക. സിനിമയെ പൂർണ്ണമായും ഒഴിവാക്കിയതിന് പിന്നിൽ വിഭാഗീയമായ ചിന്തയാണെന്നും ഇത്തരം പ്രവർത്തനങ്ങൾ ഖേദകരമാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു. ഈ വർഷത്തെ മികച്ച ബാലതാരത്തിനുള്ള അവാർഡ് നേടിയത് തൻമയ സാേൾ ആണ്. സനൽകുമാർ ശശിധരൻ സംവിധാനം ചെയ്ത ‘വഴക്ക്’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് അവാർഡ്. എന്നാൽ ഇതിന് പിന്നാലെ […]
‘കോടിക്കണക്കിന് മലയാളികള്‍ നിനക്ക് അവാര്‍ഡ് തന്നുകഴിഞ്ഞു മോളേ’; മാളികപ്പുറത്തിലെ കല്ലുവിനോട് നടൻ ശരത്
കഴിഞ്ഞ ദിവസമായിരുന്നു മന്ത്രി സജി ചെറിയാന്‍ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. മികച്ച നടനായി മമ്മൂട്ടിയും മികച്ച നടിയായി വിന്‍സി അലോഷ്യസിനെയുമാണ് തെരഞ്ഞെടുത്തത്. ഇത്തവണത്തെ അവാര്‍ഡ് പ്രഖ്യാപനത്തിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായത് റോഷാക്കിലെ ബിന്ദു പണിക്കരുടെ പ്രകടനം, മാളികപ്പുറത്തില്‍ കല്ലു എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ബാലതാരം ദേവനന്ദയുടെ പ്രകടനം, എന്നിവ അവാര്‍ഡ് ജൂറി പരിഗണിച്ചില്ലെന്ന് പറഞ്ഞായിരുന്നു. ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടന്‍ ശരത് ദാസ്. ദേവനന്ദയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് ശരത് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത് […]
പൊലീസ് മർദ്ദിച്ചെന്ന് ആരോപണം; കൊയിലാണ്ടിയിൽ സ്വകാര്യ ബസ് പണിമുടക്ക്
കോഴിക്കോട് കൊയിലാണ്ടിയിൽ സ്വകാര്യ ബസ് പണിമുടക്ക്. ബസ് ഡ്രൈവറെയും കണ്ടക്ടറെയും പൊലീസ് മർദ്ദിച്ചെന്നരോപിച്ചാണ് പ്രതിഷേധം. കൊയിലാണ്ടി – കോഴിക്കോട് റൂട്ടിലടക്കം സർവീസ് നിർത്തി. തിരുവങ്ങൂരിൽ വിദ്യാർത്ഥികളെ ബസിൽ കയറ്റുന്നതുമായി ബന്ധപ്പെട്ട് തർക്കം ഉണ്ടായിരുന്നു. അതിരാവിലെ ജോലിക്കും മറ്റുമായി വിവിധ സ്ഥലങ്ങളിലേക്ക് പോകാനിറങ്ങിയ യാത്രക്കാരടക്കം ഇതിലൂടെ വലഞ്ഞു. അപ്രതീക്ഷിതമായി പ്രഖ്യാപിച്ച സമരത്തിൽ കെഎസ്ആർടിസി ബസുകളെ ആശ്രയിച്ചാണ് യാത്രക്കാരിപ്പോൾ സഞ്ചരിക്കുന്നത്.
യുവാവിന്റെ മൃതദേഹം കാറിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി
എടത്വ തായങ്കരി ബോട്ട് ജെട്ടിയ്ക്ക് സമീപം യുവാവിന്റെ മൃതദേഹം കാറിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. എടത്വ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. കാറിനകത്തെ മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല. എടത്വ സ്വദേശി ജയിംസ്‌കുട്ടി ( 49) ആണ് മരിച്ചതെന്നാണ് സംശയിക്കുന്നത്. ജയിംസ് കുട്ടിയുടേതാണ് കാർ. മൃതദേഹം പൂർണമായി കത്തിക്കരിഞ്ഞ നിലയിലാണ്. ഇന്ന് പുലർച്ചെ നാലരയോടെയാണ് കാർ കത്തിയത്. തകഴിയിൽ നിന്നെത്തിയ അഗ്‌നിശമന സേന തീയണച്ചു കഴിഞ്ഞപ്പോഴാണ് ഉള്ളിൽ മൃതദേഹം കണ്ടെത്തിയത്. കാർ പൂർണമായി കത്തി നശിച്ചു.കാർ കത്തിയതിന് പിന്നിലെ കാരണം […]
അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപിച്ച സംഭവം; പൊലീസിന് മുന്നിൽ ഹാജരാകാതെ വിനായകൻ
അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപിച്ച സംഭവത്തിൽ പൊലീസിന് മുന്നിൽ ഹാജരാകാതെ നടൻ വിനായകൻ. യൂത്ത് കോൺഗ്രസ് പ്രവർത്തകൻ നൽകിയ പരാതിയിൽ വിനായകനെതിരെ പൊലീസ് കേസ് എടുത്തിരുന്നു. കഴിഞ്ഞദിവസം എറണാകുളം നോർത്ത് സ്റ്റേഷനിൽ ഹാജരാകണമെന്ന് പൊലീസ് നിർദ്ദേശിച്ചിരുന്നുവെങ്കിലും വിനായകൻ എത്തിയില്ല. ഈ സാഹചര്യത്തിൽ തുടർനടപടികളുമായി മുന്നോട്ട് നീങ്ങാനാണ് പൊലീസ് തീരുമാനം. വിനായകനെ വിണ്ടും ഹാജരാകാൻ ആവശ്യപ്പെട്ട് ചോദ്യം ചെയ്യാനാണ് പൊലീസ് നീക്കം. പ്രകോപനപരമായി സംസാരിക്കൽ, മൃതദേഹത്തോട് അനാദരവ് തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് വിനായകന് എതിരെ […]












