Kerala Latest news

കോഴിക്കോട് നഗരത്തിൽ നിന്ന് ആനക്കൊമ്പ് പിടികൂടിയ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി വനംവകുപ്പ്

കോഴിക്കോട് നഗരത്തിൽ നിന്ന് ആനക്കൊമ്പ് പിടികൂടിയ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി വനംവകുപ്പ്. നിലവിൽ പിടിയിലായ നാല് പേർക്ക് ആനക്കൊമ്പ് എത്തിച്ച് നൽകിയ തമിഴ്‌നാട് സ്വദേശിക്കായുള്ള അന്വേഷണമാണ് നടക്കുന്നത്. സംസ്ഥാനതലത്തിൽ വനം കൊള്ളക്കാരെ പിടികൂടാൻ നടപടി ഉടനെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞു. പിടിയിലായ പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. 8 കിലോ തൂക്കമുള്ള ആനക്കൊമ്പുകളാണ് വനംവകുപ്പ് പിടികൂടിയത്. തമിഴ്‌നാട് സ്വദേശിയാണ് മലപ്പുറം സ്വദേശികൾക്ക് ആനക്കൊമ്പ് കൈയ്മാറിയതെന്നാണ് വനം വകുപ്പിന് ലഭിച്ച വിവരം. ആനക്കൊമ്പ് വിദേശത്തേക്ക് കടത്താനായിരുന്നു പ്രതികളുടെ […]

HEAD LINES Kerala

തൃച്ചി-ഷാർജ എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന് തിരുവനന്തപുരത്ത് അടിയന്തര ലാൻഡിംഗ്; സുരക്ഷിതമായി താഴെയിറക്കി

തൃച്ചി-ഷാർജ എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന് തിരുവനന്തപുരത്ത് അടിയന്തര ലാൻഡിംഗ്. AXB613 എന്ന വിമാനമാണ് അടിയന്തരമായി ലാൻഡ് ചെയ്തത്. ലാൻഡിംഗ് ഗിയറിലെ തകരാർ മൂലമാണ് വിമാനം അടിയന്തരമായി ലാൻഡ് ചെയ്യാൻ തീരുമാനിച്ചത്. വിമാനത്തിലെ ഇന്ധനം തീർക്കാനായി വട്ടമിട്ട് പറന്ന ശേഷമായിരുന്നു ലാൻഡിംഗ്. അടിയന്തര ലാൻഡിംഗിനിടെ മറ്റ് പ്രശ്‌നങ്ങൾ സംഭവിക്കാതിരിക്കാനാണ് ഇത്തരത്തിൽ ഇന്ധനം തീർക്കുന്നത്. തിരുവനന്തപുരം വിമാനത്താവളത്തിൽ എമർജൻസി പ്രഖ്യാപിച്ചു. ആംബുലൻസുകൾ, പൊലീസ് എന്നിങ്ങനെ ഏത് സാഹചര്യവും നേരിടാൻ വിമാനത്താവളം സജ്ജമായിരുന്നു. ഒടുവിൽ ആശങ്കകൾക്ക് വിരാമമിട്ടുകൊണ്ട് വിമാനം സുരക്ഷിതമായി […]

Kerala Latest news

മലപ്പുറത്ത് 15കാരനെ കാണാതായിട്ട് രണ്ട് വർഷം; പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്ന് കുടുംബം

മലപ്പുറം അരീക്കോട് വെറ്റിലപ്പാറയിൽ പതിനഞ്ചുകാരനെ കാണാതായിട്ട് രണ്ട് വർഷം പൂർത്തിയാകുമ്പോഴും അന്വേഷണം എങ്ങുമെത്തിയില്ല. വെറ്റിലപ്പാറ സ്വദേശികളായ ഹസ്സൻ കുട്ടി -കദീജ ദമ്പതികളുടെ മകൻ മുഹമ്മദ് സൗഹാനെയാണ് കാണാതായത്.പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്ന് കുടുംബം. 2021 ആഗസ്റ്റ് 14 ന് രാവിലെയാണ് വീട്ട് മുറ്റത്ത് നിന്ന് ഭിന്നശേഷിക്കരനായ മുഹമ്മദ് സൗഹാനെ കാണാതായത്.തുടർന്ന് ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസും സന്നദ്ധ പ്രവർത്തകരും നാട്ടുകാരും ഒരാഴ്ചയോളം വീടിന് സമീപത്തെ ചെക്കുന്ന് മലയിലും പരിസരത്തും തിരച്ചിൽ നടത്തി എങ്കിലും കണ്ടെത്താനായില്ല. അരീക്കോട് പൊലീസിന്റെ നേതൃത്വത്തിൽ […]

Kerala Latest news

മതസ്പർദ്ധയുണ്ടാക്കാൻ ശ്രമിച്ചു;രേവത് ബാബുവിനെതിരെ പൊലീസിൽ പരാതി

ആലുവയിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട അഞ്ച് വയസുകാരിയുടെ അന്ത്യകർമ്മങ്ങൾ ചെയ്യാൻ പൂജാരിമാർ വിസമ്മതിച്ചുവെന്ന വ്യാജ ആരോപണത്തിൽ രേവത് ബാബുവിനെതിരെ പരാതി. പൂജാരിമാർ വിസമ്മതിച്ചെന്ന പരാമർശം. ആരോപണം മാധ്യമ ശ്രദ്ധ നേടാൻ. ചാലക്കുടി സ്വദേശി രേവത് ബാബുവിനെതിരെയാണ് പരാതി നൽകിയിരിക്കുന്നത്. അഭിഭാഷകനും ആലുവ സ്വദേശിയുമായ ജിയാസ് ജമാലാണ് പരാതിയുമായി ആലുവ റൂറൽ എസ്പിയെ സമീപിച്ചിരിക്കുന്നത്. പ്രസ്താവനയിലൂടെ മതസ്പർദ്ധ വളർത്താനും, കലാപം ഉണ്ടാക്കാനും ശ്രമിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. തെറ്റായ പരാമർശം നടത്തി സമൂഹത്തെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചു. മാദ്ധ്യമ ശ്രദ്ധ നേടാനാണ് രേവത് […]

Business Kerala Latest news

75 ലക്ഷം നേടാൻ മണിക്കൂറുകൾ മാത്രം; വിൻ വിൻ W 729 ലോട്ടറി നറുക്കെടുപ്പ് ഇന്ന്

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിന്‍ വിന്‍ W 729 ലോട്ടറി നറുക്കെടുപ്പ് ഇന്ന്. വിൻ വിൻ ലോട്ടറിയൂടെ ഒന്നാം സമ്മാനമായി 75 ലക്ഷം രൂപയും, രണ്ടാം സമ്മാനമായി അഞ്ച് ലക്ഷം രൂപയാണ് ലഭിക്കുക. സമാശ്വാസ സമ്മാനങ്ങൾ ഉൾപ്പെടെ ആകെ 9 സമ്മാനങ്ങളാണ് വിന്‍ വിന്‍ ലോട്ടറിയിലൂടെ ലഭിക്കുക. കേരള ഭാഗ്യക്കുറി വകുപ്പിന്‍റെ ഔദ്യോഗിക വെബ് സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com എന്നിവയിലൂടെ ഫലം അറിയാൻ കഴിയും. എല്ലാ തിങ്കളാഴ്ചകളിലുമാണ് വിന്‍ വിന്‍ ലോട്ടറി നറുക്കെടുപ്പ് നടക്കുക. വിൻ വിൻ ലോട്ടറി ടിക്കറ്റിന് […]

Kerala Latest news

മൂവാറ്റുപുഴ നഗരസഭാ വയോജന കേന്ദ്രത്തിൽ അഞ്ചുപേർ മരിച്ച സംഭവം; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്

മൂവാറ്റുപുഴ നഗരസഭാ വയോജന കേന്ദ്രത്തിൽ അഞ്ചുപേർ മരിച്ച സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്. മൂവാറ്റുപുഴ പൊലീസാണ് കേസെടുത്തത്. സ്ഥാപനനടത്തിപ്പുകാരന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി. അന്തേവാസികളുടെ മൊഴി രേഖപ്പെടുത്തുന്ന നടപടികൾ ആരംഭിച്ചു.കഴിഞ്ഞദിവസം മരിച്ച കമലം, ഏലിയാമ സ്കറിയ എന്നിവരുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് അടുത്തദിവസം പോലീസിന് ലഭിക്കും. ഇതിനുശേഷമാകും കൂടുതൽ നടപടികളിലേക്ക് കടക്കുക. തുടർച്ചയായുണ്ടായ മരണങ്ങളിൽ അസ്വഭാവികത ഉണ്ടെന്നാണ് ആരോപണം. മൂവാറ്റുപുഴ നഗരസഭ വയോജന കേന്ദ്രത്തിൽ 14 ദിവസത്തിനിടെയാണ് ദുരൂഹസാഹചര്യത്തിലുള്ള 5 മരണങ്ങൾ. കഴിഞ്ഞ ദിവസം 2 പേർ […]

HEAD LINES Kerala

അതിഥി തൊഴിലാളികളുടെ ക്യാമ്പുകളിൽ എക്സൈസ് പരിശോധന; ലഹരി വസ്‌തുക്കൾ പിടിച്ചെടുത്തു

എറണാകുളത്തെ ഇതര സംസ്ഥാന തൊഴിലാളികളുടെ ലേബർ ക്യാമ്പുകളിൽ എക്സൈസ് പരിശോധന. രാവിലെ ഏഴ് മണിയോടെയായിരുന്നു പരിശോധന. പെരുമ്പാവൂർ, ആലുവ ഉൾപ്പെടെ വിവിധയിടങ്ങളിലെ ലേബർ ക്യാമ്പുകളിലാണ് പരിശോധന നടക്കുന്നത്. ജില്ലയിലെ എക്സൈസ് ഉദ്യോഗസ്ഥർ വിവിധ യൂണിറ്റുകളായി തിരിഞ്ഞാണ് പരിശോധന നടത്തുന്നത്. എക്സൈസ് ഡെപ്യൂട്ടി കമ്മീഷണറുടെ നിർദേശ പ്രകാരമാണ് പരിശോധന. പരിശോധനയിൽ ലഹരി വസ്‌തുക്കൾ കണ്ടെത്തി. ആലുവയിൽ അഞ്ച് വയസുകാരി കൊല്ലപ്പെട്ട സംഭവത്തിൽ അന്വേഷണ സംഘത്തിൻ്റെ കസ്റ്റഡി അപേക്ഷ എറണാകുളം പോക്സോ കോടതി ഇന്ന് പരിഗണിക്കും. പ്രതിയായ ബിഹാർ സ്വദേശി […]

Kerala Latest news

ബോട്ടുകൾ വീണ്ടും കടലിലേക്ക്; ട്രോളിങ് നിരോധനം ഇന്ന് അവസാനിക്കും

സംസ്ഥാനത്ത് ട്രോളിങ് നിരോധനം ഇന്ന് അർധരാത്രി അവസാനിക്കും. കടലിൽ പോകാനുള്ള ഒരുക്കങ്ങൾ മത്സ്യത്തൊഴിലാളികൾ ആരംഭിച്ചുകഴിഞ്ഞു. മഴ കുറഞ്ഞത് മത്സ്യ ലഭ്യത കുറയ്ക്കുമെന്ന ആശങ്കയ്ക്കിടെയാണ് കടലിലേക്ക് ഇറങ്ങുന്നത്. ബോട്ടുകളുടെയും വലകളുടെയും അറ്റകുറ്റപ്പണികൾ തീർത്ത് അവസാനവട്ട ഒരുക്കത്തിലാണ് മത്സ്യത്തൊഴിലാളികൾ. ബോട്ടുകളിലേക്ക് ഐസുകൾ കയറ്റി തുടങ്ങി. രജിസ്ട്രേഷൻ, ലൈസൻസ് നടപടികളും പൂർത്തീകരിച്ചാണ് ബോട്ടുകൾ മത്സ്യബന്ധനത്തിന് ഇറങ്ങുന്നത്. ഇന്ന് അർധരാത്രി മീൻപിടിക്കാനിറങ്ങുന്ന ബോട്ടുകളിൽ ആദ്യ സംഘം നാളെ ഉച്ചയോടെ തിരിച്ചെത്തും. ജൂ​ൺ ഒ​മ്പ​തി​ന്​ അ​ർ​ധ​രാ​ത്രി മു​ത​ലാ​ണ്​ ട്രോ​ളി​ങ് നി​രോ​ധ​നം നി​ല​വി​ൽ​വ​ന്ന​ത്. നി​രോ​ധ​നം ലം​ഘി​ക്കു​ന്ന […]

HEAD LINES Kerala

മോൻസൻ മാവുങ്കൽ കേസ്; ഐജി ജി.ലക്ഷ്മണയെ കുരുക്കി ശബ്ദ രേഖ

മോൻസൻ മാവുങ്കലുമായി ബന്ധപ്പെട്ട തട്ടിപ്പ് കേസിൽ ഐജി ജി.ലക്ഷ്മണയെ കുരുക്കി ശബ്ദ രേഖ. മോൻസനെ മുൻ ഡിജിപി അനിൽ കാന്തിലേക്ക് എത്തിക്കാൻ ഇടനില നിന്നത് ലക്ഷ്മണയെന്നാണ് ലഭിച്ച ശബ്ദരേഖ. അനിത പുല്ലയിലും പ്രവാസി മലയാളി ഫെഡറേഷൻ ഭാരവാഹി ജോസ് മാത്യു പനച്ചിക്കലും തമ്മിൽ സംസാരിക്കുന്ന ശബ്ദ രേഖ ലഭിച്ചു. ‘ലക്ഷ്മണ പറഞ്ഞു എല്ലാം പറഞ്ഞുവച്ചിട്ടുണ്ടെന്ന്. അപ്പോൾ ഞങ്ങൾ പറഞ്ഞു രാവിലെ വരാൻ സമയമില്ലെന്ന്. പന്ത്രണ്ടരയോടെയാണ് ഡിജിപിയുടെ അടുത്തേക്ക് ഞങ്ങൾ പോയത്’ -ജോസ് മാത്യു പനച്ചിക്കൽ ശബ്ദരേഖയിൽ പറയുന്നു. […]