കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജൻ ആയിരിക്കെ ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ട ഡോ. വന്ദന ദാസിന് എം.ബി.ബി.എസ് ബിരുദം. ഗവർണർ ആരിഫ് മുഹമ്മദ്ഖാനിൽ നിന്ന് മാതാപിതാക്കൾ ഏറ്റുവാങ്ങി. കേരള ആരോഗ്യ ശാസ്ത്ര സർവ്വകലാശാലയാണ് മരണാനന്തര ബഹുമതിയായി എം.ബി.ബി.എസ് ബിരുദം നൽകിയത്. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ബഹുമതി സമ്മാനിച്ചു. അച്ഛൻ കെ. കെ. മോഹൻദാസും അമ്മ വസന്തകുമാരിയും ചേർന് ബഹുമതി ഏറ്റുവാങ്ങി. വികാരനിർഭരമായ നിമിഷങ്ങൾ കാണാം വേദി സാക്ഷ്യം വഹിച്ചത്. വന്ദന ദാസിന്റെ പ്രവർത്തനം മാതൃകയാക്കണമെന്ന് യുവ ഡോക്ടർമാരോട് […]
Kerala
കസ്റ്റഡിയിൽ കണ്ണ് ശസ്ത്രക്രിയ ആകാം എന്ന ഇ.ഡി. വാദം കോടതി തള്ളി; എം ശിവശങ്കറിന് ജാമ്യം
ലൈഫ് മിഷൻ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എം ശിവശങ്കറിന് ഇടക്കാല ജാമ്യം. ശിവശങ്കറിന് സുപ്രിം കോടതി രണ്ട് മാസത്തെ ജാമ്യം അനുവദിച്ചു. ചികിത്സയ്ക്കായാണ് ജാമ്യം. കസ്റ്റഡിയിൽ കണ്ണ് ശസ്ത്രക്രിയ ആകാം എന്ന ഇ.ഡി വാദം കോടതി തള്ളി. ഫെബ്രുവരി 14 ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതു മുതൽ ലൈഫ് മിഷൻ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ശിവശങ്കർ കസ്റ്റഡിയിലാണ്.
ചുമരുകളില്‍ ബ്ലാക്ക്മാനെന്ന് എഴുതിവച്ച് ഭീതിവിതച്ച് അജ്ഞാതന്‍; സിസിടിവിയില്‍ ദൃശ്യം പതിഞ്ഞിട്ടും ആളെക്കിട്ടാതെ വലഞ്ഞ് നാട്ടുകാര്‍
കണ്ണൂരിലെ മലയോരത്ത് ഭീതി വിതയ്ക്കുന്ന രാത്രി യാത്രികനായ അജ്ഞാതനെ കണ്ടെത്താനാകാതെ പൊലീസും നാട്ടുകാരും. സിസിടിവിയില്‍ ദൃശ്യങ്ങള്‍ പതിഞ്ഞെങ്കിലും നാട്ടുകാരുടെ ഉറക്കം കെടുത്തുന്ന അജ്ഞാതനെ പിടികൂടാനായിട്ടില്ല. ബ്ലാക്ക്മാനെന്ന് പല വീടുകളുടെയും ചുവരിലെഴുതിയ അജ്ഞാതനെ കണ്ടെത്താന്‍ പൊലീസും നാട്ടുകാരും പണിപ്പെടുകയാണ്. കണ്ണൂരിലെ മലയോരത്ത് കഴിഞ്ഞ രണ്ടാഴ്ചയോളമായി ആശങ്ക വിതയ്ക്കുകയാണ് അജ്ഞാതനായ രാത്രി യാത്രികന്‍. നാട്ടുകാര്‍ മാത്രമല്ല ഈ അജ്ഞാതനും സ്വയം വിശേഷിപ്പിക്കുന്നത് ബ്ലാക്ക് മാന്‍ എന്നുതന്നെ. ചെറുപുഴയിലെ വീടുകളുടെ ചുമരില്‍ ചിത്രങ്ങള്‍ വരക്കുകയും ഇംഗ്ലീഷിലും മലയാളത്തിലും ബ്ലാക്ക് മാനെന്ന് എഴുതുകയും […]
കൈക്കൂലിപ്പണം ഒളിപ്പിക്കാൻ എംവിഡി ഉദ്യോഗസ്ഥന്റെ പുതുവഴി! കണ്ട് ഞെട്ടി വിജിലൻസ്
. പാലക്കാട് : വാളയാർ മോട്ടോർ വാഹന ചെക്ക്പോസ്റ്റിൽ കൈക്കൂലിപ്പണം കാന്തത്തിൽ കെട്ടി ഒളിപ്പിച്ച് ഉദ്യോഗസ്ഥർ. വിജിലൻസ് നടത്തിയ പരിശോധനയിലാണ് ഫ്ളക്സ് ബോഡിലെ ഇരുമ്പ് ഫ്രെയിമിൽ പണം ഒളിപ്പിച്ച് വെച്ചത് കണ്ടെത്തിയത്. റെയ്ഡിൽ 13,000 രൂപ പിടിച്ചെടുത്തു. ഇതിൽ 5500 രൂപ കാന്തത്തിൽ കെട്ടി ഒളിപ്പിച്ച നിലയിലും 7500 രൂപ ഓഫീസിനുള്ളിൽ നിന്നുമാണ് കണ്ടെത്തിയത്. മുൻപ് ഗോവിന്ദാപുരം ചെക്ക് പോസ്റ്റിൽ വാഴയുടെ തണ്ടിനുള്ളിൽ നിന്നും കൈക്കൂലി പണം പിടിച്ചെടുത്തിരുന്നു. ഈ സമയം ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ, […]
താമിറിന്റെ ശരീരത്തില്‍ 13 സാരമായ പരുക്കുകള്‍, അടിയേറ്റ പാടുകള്‍; കസ്റ്റഡി മരണമെന്ന് സൂചിപ്പിച്ച് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്
താനൂരില്‍ പൊലീസ് കസ്റ്റഡിയില്‍ മരിച്ച താമിര്‍ ജിഫ്രിയ്ക്ക് ക്രൂരമായി മര്‍ദനമേറ്റതായി തെളിയിച്ച് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. താമിറിന്റെ ശരീരത്തില്‍ 13 പരുക്കുകളുണ്ടായിരുന്നു. ശരീരമാസകലം മര്‍ദനമേറ്റ പാടുകളുണ്ടെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. താമിര്‍ ജിഫ്രിയുടേത് കസ്റ്റഡി മരണമാണെന്നതിലേക്ക് വിരല്‍ചൂണ്ടുന്ന വിവരങ്ങളാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്. താമിറിനെ കസ്റ്റഡിയിലെടുത്തത് നിയമാനുസൃതമായിട്ടല്ലെന്നും ചില ഇന്റലിജന്‍സ് വിവരങ്ങള്‍ സൂചിപ്പിക്കുന്നു. താമിറിന്റെ നടുവിന്റെ കീഴ്ഭാഗത്ത്, തുടയില്‍, കാലിന്റെ അടിഭാഗത്ത് എന്നിവിടങ്ങളിലെല്ലാം താമിറിന് മര്‍ദനമേറ്റിരുന്നതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് അടിവരയിടുന്നു. ലാത്തി ഉപയോഗിച്ചാണ് താമിറിന് മര്‍ദനമേറ്റതെന്ന സംശയവും ബലപ്പെടുകയാണ്. താമിര്‍ ജിഫ്രി […]
സ്പീക്കറുടേത് അനാവശ്യ പ്രസ്താവന, പിൻവലിക്കണം; വിശ്വാസവും മിത്തും താരതമ്യം ചെയ്യരുതെന്ന് ചെന്നിത്തല
തിരുവനന്തപുരം: സ്പീക്കർ എഎൻ ഷംസീറിന്റേത് അനാവശ്യമായി നടത്തിയ പ്രസ്താവനയെന്ന് മുൻ പ്രതിപക്ഷ നേതാവും മുതിർന്ന കോൺഗ്രസ് നേതാവുമായ രമേശ് ചെന്നിത്തല. ഈ പ്രസ്താവനയാണ് വൻ വിവാദമായത്. വിശ്വാസമൂഹത്തോടൊപ്പം ഉറച്ച് നിൽക്കുന്ന പാർട്ടിയാണ് കോൺഗ്രസ്. ഒരു മതത്തിന്റെയും വിശ്വാസത്തെ ഹനിക്കരുതെന്നാണ് കോൺഗ്രസ് നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി. വിശ്വാസവും മിത്തും തമ്മിലുള്ള താരതമ്യം സ്പീക്കർ നടത്തരുതായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. പ്രസ്താവന സ്പീക്കർ എഎൻ ഷംസീർ പിൻവലിക്കാൻ തയ്യാറാവണം. സ്പീക്കറെ തിരുത്തിക്കാൻ സി പി എം തയ്യാറാകണം. ഈ വിഷയത്തിൽ ബിജെപി […]
ഹയര്‍ സെക്കൻഡറി ചോദ്യപേപ്പര്‍ സൂക്ഷിക്കാന്‍ മതിയായ സൗകര്യങ്ങളില്ല; വിദ്യാഭ്യാസ മന്ത്രിക്ക് കൂട്ടപ്പരാതി അയച്ച് പ്രിന്‍സിപ്പല്‍മാര്‍
ചോദ്യപേപ്പര്‍ സൂക്ഷിക്കാന്‍ മതിയായ സൗകര്യങ്ങളില്ലാത്തതില്‍ കൂട്ട പരാതി അയച്ച് പ്രിന്‍സിപ്പല്‍മാര്‍. വിദ്യാഭ്യാസമന്ത്രിക്കും പൊതുവിദ്യാഭ്യാസ സെക്രട്ടറിക്കുമാണ് പ്രിന്‍സിപ്പല്‍മാര്‍ പരാതി അയച്ചത്. ഹയര്‍ സെക്കൻഡറി ചോദ്യപേപ്പറുകള്‍ ട്രഷറികളില്‍ സൂക്ഷിക്കണമെന്നാവശ്യപ്പെട്ടാണ് പരാതി അയച്ചത്. ഹയര്‍ സെക്കൻഡറി ചോദ്യ പേപ്പറുകള്‍ ഇപ്പോഴും സൂക്ഷിക്കുന്നത് സ്‌കൂള്‍ അലമാരയിലാണ്. എസ്എസ്എല്‍സി ചോദ്യ പേപ്പര്‍ സൂക്ഷിക്കാന്‍ ട്രഷറിയില്‍ പൊലീസ് കാവല്‍ ഏര്‍പ്പെടുത്തുമ്പോഴാണ് ഹയര്‍ സെക്കൻഡറിയോട് ഈ വിവേചനം ഉള്ളതെന്ന് പ്രിന്‍സിപ്പല്‍മാര്‍ പരാതിയിൽ പറയുന്നു. മലപ്പുറം ജില്ലയിലെ കുഴിമണ്ണ സ്കൂളിലെ ചോദ്യപേപ്പര്‍ മോഷണത്തിന്റെ പശ്ചാത്തലത്തിലാണ് ഈ ആവശ്യവുമായി പ്രിന്‍സിപ്പല്‍മാര്‍ […]
മന്ത്രിസഭായോഗം: സൗജന്യ ഓണക്കിറ്റ് വിതരണത്തില്‍ തീരുമാനം ഇന്നുണ്ടാകും
സൗജന്യ ഓണക്കിറ്റ് വിതരണത്തില്‍ മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം ഇന്നുണ്ടാകും. ഇത്തവണ മഞ്ഞക്കാര്‍ഡ് ഉടമകള്‍ക്ക് മാത്രമേ സൗജന്യക്കിറ്റ് ഉണ്ടാകൂ എന്ന സൂചന പുറത്തുവരുന്ന പശ്ചാത്തലത്തില്‍ ഇന്നത്തെ മന്ത്രിസഭാ യോഗതീരുമാനം അതീവ നിര്‍ണായകമാകും. സര്‍ക്കാര്‍ ജീവനക്കാരുടെ ഓണ ബോണസിലും ഇന്ന് തീരുമാനമാകും. കൊവിഡ് സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഓണക്കിറ്റ് വിതരണം ആരംഭിച്ചിരുന്നത്. സംസ്ഥാനത്തെ 90 ലക്ഷം കാര്‍ഡ് ഉടമകള്‍ക്കാണ് ഓണക്കിറ്റിന്റെ ആനുകൂല്യം ലഭിച്ചിരുന്നത്. 500 രൂപ വിലയുള്ള സാധനങ്ങളാണ് ഓണക്കിറ്റില്‍ ലഭിച്ചിരുന്നത്. ഇത്തവണ കാര്‍ഡ് ഉടമകളുടെ എണ്ണം 93 ലക്ഷമായി ഉയര്‍ന്നിട്ടുണ്ട്. […]
ട്രെയിനിൽ ലൈംഗികാതിക്രമം, ദൃശ്യം മൊബൈലിൽ പകർത്തി വിദ്യാർത്ഥിനി; പ്രതി അറസ്റ്റിൽ
ട്രെയിനിൽ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതി അറസ്റ്റിൽ. കണ്ണൂർ പടപ്പയങ്ങാട് സ്വദേശി ജോർജ് ജോസഫിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കൊയമ്പത്തൂർ – മംഗളൂരു ഇന്റർസിറ്റിയിൽ ഇന്നലെ രാവിലെയായിരുന്നു സംഭവം. വിദ്യാർത്ഥിനിയുടെ പരാതിയിൽ കാസർഗോഡ് റെയിൽവേ പൊലീസ് കേസെടുത്തിരുന്നു. വിദ്യാർത്ഥിനി പകർത്തിയ ലൈംഗികാതിക്രമം നടത്തുന്ന പ്രതിയുടെ ദൃശ്യങ്ങളും പുറത്തായി. തനിക്കുണ്ടായ ദുരനുഭവം സാമൂഹിക മാധ്യമത്തിലൂടെയാണ് വിദ്യാർത്ഥിനി പങ്കുവച്ചത്.
കർണാടകയിൽ നിന്ന് തമിഴ്നാട് വഴി നമ്പർ പ്ലേറ്റ് ഇല്ലാത്ത കാർ; പിടികൂടിയത് ഫോർട്ട് കൊച്ചി പൊലീസ്
എഐ ക്യാമറയെ പറ്റിച്ച് നമ്പർ പ്ലേറ്റ് ഇല്ലാത്ത കാർ. കർണാടകയിൽ നിന്ന് തമിഴ്നാട് വഴി എത്തിയ കാർ ഫോർട്ട് കൊച്ചി പൊലീസ് പിടികൂടി. കാറോടിച്ച ഉടുപ്പി സ്വദേശി റഹ്മത്തുള്ളയെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് വഴിയാണ് കാർ കേരളത്തിൽ എത്തിയത്. ദേശീയപാതയിലുടനീളം എഐ ക്യാമറകൾ പ്രവർത്തിക്കുമ്പോൾ ചെക്ക് പോസ്റ്റുകൾ അടക്കം കടന്ന് ഈ കാർ എങ്ങനെ കേരളത്തിലെത്തി എന്നത് പൊലീസിനെ അമ്പരപ്പിക്കുകയാണ്. നമ്പർ പ്ലേറ്റോ ഇൻഷുറൻസ് പരിരക്ഷയോ കാറിന് ഇല്ല. ഡ്രൈവറോടൊപ്പം വാഹനത്തിലുണ്ടായിരുന്ന മറ്റ് രണ്ട് പേരെയും […]












