കൊച്ചി: അതിഥി തൊഴിലാളികള്‍ അതിഥി മുതലാളികള്‍ ആവുന്നതോടെ സംസ്ഥാന സര്‍ക്കാരിന്റെ കണക്കെടുപ്പുകളും പാളുന്നു. പരമ്പരാഗത തൊഴിൽ മേഖലകളിൽ നിന്നും പുതിയ തൊഴിൽ മേഖലകളിലേക്കും തൊഴിലാളികളുടെ ആവശ്യമേറിയതോടെയാണ് കേരളത്തിലേക്കുള്ള അതിഥി തൊഴിലാളികളുടെ ഒഴുക്ക് കൂടുന്നത്. തൊഴിൽ വകുപ്പിന്‍റെ കണ്ണെത്താത്ത ചെറിയ തൊഴിൽ മേഖലകളിലേക്കുള്ള അതിഥി തൊഴിലാളികളുടെ കടന്നുവരവാണ് സർക്കാരിന് കൃത്യമായ കണക്കെടുക്കുന്നതിന് തടസമാകുന്നത്. തൊഴിൽ തിരിച്ചുള്ള പഠനങ്ങൾക്കും കൃത്യമായ കണക്കില്ലായ്മ വന്‍ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. തൊഴില്‍ തേടി സംസ്ഥാനത്ത് എത്തിയ പല അതിഥി തൊഴിലാളികളും ഇന്ന് തൊഴിലാളിയല്ല. മറിച്ച് […]
Kerala
അട്ടപ്പാടിയിലും നെല്ലിയാമ്പതിയിലും ഒറ്റയാനയുടെ പരാക്രമം; രാത്രികാല പെട്രോളിംഗ് ശക്തമാക്കി വനംവകുപ്പ്
പാലക്കാട് അട്ടപ്പാടിയിലും നെല്ലിയാമ്പതിയിലും ഇറങ്ങി ഒറ്റയാനയുടെ പരാക്രമം.നെല്ലിയാമ്പതിയില്‍ ചില്ലികൊമ്പനും അട്ടപ്പാടിയില്‍ കഴിഞ്ഞ ദിവസം വാഹനം തകര്‍ത്ത ഒറ്റയാനയുമാണ് ഇറങ്ങിയത്. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് രണ്ടിടങ്ങളിലും ആനകള്‍ ഇറങ്ങുന്നത്. അട്ടപ്പാടിയില്‍ ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെ ആറംഗ കുടുംബം സഞ്ചരിച്ച വാഹനം തകര്‍ത്ത അതേ ഒറ്റയാനാണ് പരിപ്പന്തറ ഊരിലും എത്തിയത്. ഒരു മണിക്കൂറോളം മേഖലയില്‍ നിലയുറപ്പിച്ച ഒറ്റയാനെ വനംവകുപ്പും നാട്ടുകാരും ചേര്‍ന്നാണ് കാടുകയറ്റിയത്.ഒറ്റയാന്‍ ഈ പ്രദേശത്ത് വന്‍ കൃഷി നാശമടക്കം ഉണ്ടാകകിയതായാണ് നാട്ടുകാരുടെ പരാതി.നെല്ലിയാമ്പതിയില്‍ നടുറോഡില്‍ അടക്കം സ്ഥിരം […]
വാങ്ങാൻ ആളും സാധനങ്ങളും ഇല്ല; കെ-സ്റ്റോർ നടത്തിപ്പ് ബാധ്യതയായി, വാടക കൊടുക്കാൻ പോലും വരുമാനമില്ല
തിരുവനന്തപുരം: സപ്ലൈകോയുടെ കീഴിലുള്ള ഔട്ട്‍ലെറ്റുകൾക്ക് പുറമേ കെ സ്റ്റോറുകളിലും നിത്യോപയോഗ സാധനങ്ങള്‍ കിട്ടാനില്ല. റേഷന്‍ കടകള്‍ വൈവിധ്യവത്കരിച്ച് നടപ്പാക്കിയ കെ-സ്റ്റോറുകള്‍ മിക്കയിടങ്ങളിലും പേരിനു മാത്രമായി മാറി. വരുമാനമില്ലാതെയായതോടെ നടത്തിപ്പുകാർക്ക് തന്നെ സ്ഥാപനങ്ങൾ ബാധ്യതയായി മാറുകയാണ്. റേഷന്‍ കടകളോടനുബന്ധിച്ച് കൂടുതല്‍ അവശ്യ സാധനങ്ങളും സേവനവും ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് രണ്ട് മാസം മുമ്പ് കെ സ്റ്റോറുകള്‍ക്ക് സര്‍ക്കാര്‍ തുടക്കം കുറിച്ചത്. ആദ്യഘട്ടത്തില്‍ 108 കെ സ്റ്റോറുകള്‍ തുടങ്ങി. സപ്ലൈകോ ഉല്‍പ്പന്നങ്ങള്‍ക്കു പുറമേ ശബരി, മില്‍മ ഉല്‍പ്പന്നങ്ങള്‍, 10000 രൂപ വരെയുള്ള […]
പരാതികളും പ്രാർത്ഥനകളുമായി ഉമ്മൻചാണ്ടിയെ കാണാൻ ജനപ്രവാഹം; കല്ലറയ്ക്ക് മുന്നിൽ നിവേദനങ്ങൾ നിറയുന്നു
കോട്ടയം: ആൾക്കൂട്ടത്തിന് നടുവിൽ ജീവിച്ച ഉമ്മൻചാണ്ടിയെ മരണത്തിനപ്പുറവും അമരനായി കാണുകയാണ് അദ്ദേഹത്തെ സ്നേഹിക്കുന്നവർ. ഉമ്മൻചാണ്ടി ജനങ്ങൾക്കിടയിൽ നിന്ന് മടങ്ങി 16 ദിവസങ്ങൾ പിന്നിട്ടപ്പോഴും പുതുപ്പള്ളി സെന്റ് ജോർജ്ജ് ഓർത്തഡോക്സ് വലിയ പള്ളിയിലേക്ക് ഒരു തീർഥയാത്ര പോലെ എത്തുന്നവർ നിരവധിയാണ്. വലിയൊരു വിഭാഗം ഉമ്മൻചാണ്ടിയെ ദൈവതുല്യനായി കൂടി കണ്ടു തുടങ്ങിയിട്ടുണ്ട്. രാഹുൽ ഗാന്ധിക്ക് അനുകൂലമായ സുപ്രീം കോടതി വിധി മുതൽ ലോട്ടറി അടിച്ചത് വരെ ഉമ്മൻചാണ്ടിയോട് പ്രാർത്ഥിച്ചതിന്റെ ഫലമെന്നാണ് പലരും വിശ്വസിക്കുന്നത്. ജീവിതത്തിലെ പ്രതിസന്ധികൾക്കും പ്രശ്നങ്ങൾക്കുമുള്ള പരിഹാരം തേടി […]
‘ഇതാണ് എക്സൈസ് ക്രൈംബ്രാഞ്ച് രൂപീകരിച്ചതിന്‍റെ ഗുണം’; ആദ്യമായി 10 പ്രതികൾക്ക് 15 വർഷം തടവ്; എം ബി രാജേഷ്
സംസ്ഥാനത്ത് എക്സൈസ് ക്രൈംബ്രാഞ്ച് രൂപീകരിച്ചതുകൊണ്ടുള്ള ഗുണം വിവരിച്ച് മന്ത്രി എം ബി രാജേഷ്. സംസ്ഥാനത്ത് എക്സൈസ് ക്രൈംബ്രാഞ്ച് നിലവിൽ വന്ന ശേഷം ആദ്യമായി രജിസ്റ്റർ ചെയ്ത കേസിൽ പത്ത് പ്രതികൾക്ക് 15 വർഷം തടവും രണ്ട് ലക്ഷം രൂപ വീതം പിഴയും വിധിച്ചിരിക്കുകയാണ്. 2021 സെപ്റ്റംബർ 17ന് നിലമ്പൂർ കൂറ്റമ്പാറയിൽ 182 കിലോ കഞ്ചാവ്, ഒരു കിലോ ഹാഷിഷ് ഓയിൽ എന്നിവ പിടിച്ച കേസിലാണ് മഞ്ചേരി സ്പെഷ്യൽ എൻഡിപിഎസ് കോടതി ശിക്ഷ വിധിച്ചതെന്നും മന്ത്രി ഫേസ്ബുക്ക് […]
ഭാര്യയുടെ ഫോട്ടോ വച്ച് അശ്ലീല സന്ദേശം; ചോദ്യം ചെയ്ത യുവാവിന് സ്റ്റീല്‍ സ്കെയില്‍ വച്ച് വെട്ടേറ്റു
ആനിക്കോട്: ഭാര്യയുടെ ഫോട്ടോ വച്ച് അശ്ലീല സന്ദേശമയച്ചയത് ചോദ്യം ചെയ്ത യുവാവിനെ ആക്രമിച്ചതായി പരാതി. പാലക്കാട് ആനിക്കോട് സ്വദേശി അഷ്റഫിനാണ് ആക്രമണത്തിൽ പരിക്കേറ്റത്. മണപ്പുള്ളിക്കാവ് സ്വദേശി ഫിറോസിനെതിരെ പാലക്കാട് സൗത്ത് പൊലീസ് കേസെടുത്തു. ഭാര്യയുടേയും സഹോദരിയുടെയും ചിത്രം ഉപയോഗിച്ച് അശ്ലീല സന്ദേശം പതിവായി ലഭിക്കാന്‍ തുടങ്ങിയത് മുതലാണ് ആരാണ് ഇതിന് പിറകിൽ എന്ന് അഷ്റഫ് അന്വേഷിച്ചത്. നിരന്തരമായി സന്ദേശം വരുന്നത് ഒരു വ്യാജ അക്കൗണ്ടിൽ നിന്നാണെന്ന് കണ്ടെത്തി. സഹോദരിയുടെ മുൻ ഭർത്താവിൻറെ ബന്ധുവാണ് സന്ദേശം അയക്കുന്നതെന്ന് സംശയം […]
സ്വകാര്യ രക്തബാങ്കുകൾക്കായി കള്ളക്കളി; ഗർഭിണികളെ പിഴിഞ്ഞ് ഡോക്ടർമാർ, സംഭവം ആരോഗ്യമന്ത്രിയുടെ മണ്ഡലത്തിൽ
പത്തനംതിട്ട: കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയയ്ക്ക് എത്തുന്ന ഗർഭിണികളെ സ്വകാര്യ രക്തബാങ്കുകളിലേക്ക് പറഞ്ഞുവിട്ട് സര്‍ക്കാര്‍ ഡോക്ടർമാർ. കഴിഞ്ഞ വർഷം 359 പേരെയാണ് രക്തം ക്രോസ്മാച്ചിങ് ചെയ്യാൻ തൊട്ടടുത്തുള്ള മുത്തൂറ്റ് ആശുപത്രിയിലേക്ക് വിട്ടത്. ക്രോസ് മാച്ചിങും രക്തം ആവശ്യമായി വന്നാൽ അതും സൗജന്യമായി ലഭ്യമാക്കാൻ സൗകര്യമുള്ളപ്പോഴാണ് അധികൃതരുടെ കള്ളക്കളി. പ്രസവ ചികിത്സയ്ക്കായി നിരവധി സാധാരണക്കാരായ രോഗികൾ ആശ്രയിക്കുന്ന പത്തനംതിട്ട ജില്ലയിലെ പ്രധാന സർക്കാർ ആതുരാലയമാണ് കോഴഞ്ചേരി ജില്ലാ ആശുപത്രി. സിസേറിയൻ നിർദേശിക്കുന്ന ഗർഭിണികളുടെ രക്തം ആദ്യം ക്രോസ് മാച്ചിങ് […]
അനുഷ ലക്ഷ്യമിട്ടത് എയർ എംബോളിസം, ക്രൂരമായ കൊലപാതക ശ്രമം പൊളിച്ചത് ആശുപത്രി ജീവനക്കാർ
പത്തനംതിട്ട: പരുമലയിൽ നഴ്സ് വേഷത്തിൽ ആശുപത്രിയിൽ കടന്നുകയറി യുവതിയെ കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ വൻ ആസൂത്രണം നടന്നെന്ന് പോലീസ്. യുവതിയെ കൊലപ്പെടുത്തി അവരുടെ ഭർത്താവിനെ സ്വന്തമാക്കുകയായിരുന്നു പ്രതി അനുഷയുടെ ലക്ഷ്യം. എയർ എംപോളിസം എന്ന മാർഗ്ഗമാണ് പ്രതി സ്വീകരിച്ചത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും രക്തധമനികളുടെ അമിത വികാസത്തിലൂടെ ഉണ്ടാകുന്നതാണ് എയര്‍ എംബോളിസം. രക്തചംക്രമണത്തിലേക്ക് വായു പ്രവേശിക്കുന്നതോടെ മരണം വരെ സംഭവിക്കാവുന്നതാണ് ഇത്. ശ്വാസകോശം അമിതമായി വികാസിക്കുകയും ഹൃദയാഘാതം സംഭവിക്കാനും സാധ്യത കൂടുതലാണ്. സിരയുടെയോ ധമനിയുടെയോ വായുകടത്തിവിടുമ്പോഴുണ്ടാകുന്ന […]
നൊമ്പരമായി ആൻ മരിയ ജോയ്: കുർബാനക്കിടെ ഹൃദയാഘാതം സംഭവിച്ച 17കാരി അന്തരിച്ചു
ഇടുക്കി: ഹൃദയാഘാതത്തെ തുടർന്ന് ആഴ്ചകളായി ചികിത്സയിൽ കഴിഞ്ഞിരുന്ന 17കാരി ആൻ മരിയ ജോയ് അന്തരിച്ചു. കോട്ടയത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ജൂൺ ഒന്നാം തീയതി രാവിലെ പള്ളിയിൽ കുർബാനക്കിടെയാണ് ആൻമരിയക്ക് ഹൃതയാഘാതം ഉണ്ടായത്. കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും വിദഗ്ധ ചികിത്സയ്ക്കായി കൊച്ചി അമൃത ആശുപത്രിയിൽ എത്തിച്ചിരുന്നു. മന്ത്രി റോഷി അഗസ്റ്റിൻ ഇടപെട്ടാണ് ആംബുലൻസിന് വേഗത്തിൽ കൊച്ചിയിലെത്താൻ വഴിയൊരുക്കിയത്. ജൂലൈ മാസത്തിൽ കോട്ടയം കാരിത്താസിലേക്ക് മാറ്റിയെങ്കിലും കേരളത്തെ നൊമ്പത്തരത്തിലാഴ്ത്തി ആൻ മരിയ ജീവൻ വെടിയുകയായിരുന്നു. സംസ്കാരം നാളെ […]
തിരുവനന്തപുരത്ത് സഹോദരിമാരായ കുട്ടികള്‍ അതിക്രൂര ലൈംഗിക പീഡനത്തിന് ഇരയായി; മുന്‍ സൈനികന്‍ അറസ്റ്റില്‍
തിരുവനന്തപുരം പൂവാറില്‍ സഹോദരിമാരായ കുട്ടികള്‍ അതിക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായി. സ്‌കൂളില്‍ നടത്തിയ കൗണ്‍സിലിങ്ങിലാണ് പീഡന വിവരം പുറത്തുവന്നത്. പത്തും പന്ത്രണ്ടും വയസുള്ള കുട്ടികളാണ് പീഡനത്തിന് ഇരയായത്. സംഭവത്തില്‍ മുന്‍ സൈനികനായ പ്രതി അറസ്റ്റിലായി. പൂവാര്‍ സ്വദേശി 56കാരനായ ഷാജി ആണ് സഹോദരിമാരായ പെണ്‍കുട്ടികളെ ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കിയത്. പ്രതിയുടെ വീട്ടില്‍ കുട്ടികളുടെ കുടുംബം നേരത്തെ വാടകയ്ക്ക് താമസിച്ചിരുന്നു. ഈ പരിചയം മുതലെടുത്താണ് ഇയാള്‍ കുട്ടികളുടെ അടുത്ത് നിരന്തരം എത്തിയിരുന്നത്. വീട്ടില്‍ ആരും ഇല്ലാതിരുന്ന സമയത്തായിരുന്നു […]












