സംസ്ഥാന സർക്കാരിന്റെ പുതിയ മദ്യനയം കേരളത്തെ സമ്പൂർണ നാശത്തിലേക്കാണ് നയിക്കുന്നതെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് വിഎം സുധീരൻ. പുതിയ മദ്യശാലകൾ അനുവദിച്ചാൽ സംസ്ഥാനം ‘മദ്യകേരള’മായി മാറുമെന്നും വിമർശനം. മദ്യശാലകൾക്ക് അനുമതി നൽകുന്നതിൽ സർക്കാരിന് രഹസ്യ അജണ്ടയുണ്ടെന്നും സർക്കാർ മദ്യനയം ഭേദഗതി ചെയ്യണമെന്നും വി.എം സുധീരൻ. മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തിലാണ് വി.എം സുധീരൻ വിമർശനം ഉന്നയിരിക്കുന്നത്. മയക്കുമരുന്ന് ഉൾപ്പെടെയുള്ള ലഹരി വസ്തുക്കളുടെ വിതരണവും വിപണനവും ഫലപ്രദമായി തടയുന്നതിൽ സർക്കാർ ഗുരുതരമായ വീഴ്ചയാണ് വരുത്തിയിരിക്കുന്നത്. സർക്കാരിന്റെ മദ്യ […]
Kerala
ശബരിമല വിമാനത്താവളത്തിന് അനുയോജ്യമായ പ്രദേശം ചെറുവള്ളി എസ്റ്റേറ്റ് മാത്രം; മുഖ്യമന്ത്രി
ശബരിമല വിമാനത്താവളത്തിന് അനുയോജ്യമായ പ്രദേശം ചെറുവള്ളി എസ്റ്റേറ്റ് മാത്രമെന്ന് മുഖ്യമന്ത്രി. 2268.13 ഏക്കറുള്ള ചെറുവള്ളി എസ്റ്റേറ്റാണ് വിമാനത്താവളത്തിനായി ഉദ്ദേശിക്കുന്നത്. വ്യോമയാന മന്ത്രാലയം അനുമതി നൽകണമെങ്കിൽ 3500 മീറ്ററുള്ള റൺവേ വേണമെന്നും അതിന് അനുയോജ്യമായ പ്രദേശം ചെറുവള്ളി എസ്റ്റേറ്റ് മാത്രമാണെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. റൺവേക്കായി 307 ഏക്കർ സ്ഥലം കൂടി ഏറ്റെടുക്കേണ്ടി വരുമെന്നും ഇതിനായി ചെറുവള്ളി എസ്റ്റേറ്റിന് പുറത്ത് സ്ഥലം ഏറ്റെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.ചെറുവള്ളിയിൽ നെടുമ്പാശ്ശേരിക്ക് ഒരു ഫീഡർ വിമാനത്താവളം എന്ന പദ്ധതിയാണ് രാജ്യാന്തര വിമാനത്താവളമായി മാറിയത്. […]
ഓണത്തിന് കളം പിടിക്കാന്‍ ദുല്‍ഖര്‍, ഇതാ ‘കിംഗ് ഓഫ് കൊത്ത’ പ്രധാന അപ്ഡേറ്റ്
മലയാള സിനിമയില്‍ വലിയ കാത്തിരിപ്പ് ഉയര്‍ത്തിയിട്ടുള്ള ചിത്രങ്ങളിലൊന്നാണ് കിംഗ് ഓഫ് കൊത്ത. ഓണം റിലീസ് ആയി ഓഗസ്റ്റ് 24 ന് തിയറ്ററുകളിലെത്താനിരിക്കുന്ന ചിത്രത്തിന്‍റെ ഓരോ അപ്ഡേറ്റും ആവേശത്തോടെയാണ് സിനിമാപ്രേമികള്‍ സ്വീകരിക്കാറ്. ചിത്രത്തിന്‍റെ ടീസറും ലിറിക് വീഡിയോയുമൊക്കെ വലിയ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ അടുത്ത ഒരു പ്രധാന അപ്ഡേറ്റും പുറത്തെത്തിയിരിക്കുകയാണ്. ചിത്രത്തിന്‍റെ ട്രെയ്ലര്‍ റിലീസ് തീയതിയാണ് അണിയറക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഓഗസ്റ്റ് 9 ന് ട്രെയ്‍ലര്‍ എത്തും. ഇതോടനുബന്ധിച്ച് പുതിയൊരു പോസ്റ്ററും അവതരിപ്പിച്ചിട്ടുണ്ട്. അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ […]
വിലക്കയറ്റം നിയമസഭയിൽ; കേരളത്തിൽ ജനം കടന്ന് പോകുന്നത് ഗുരുതര പ്രതിസന്ധികളിലൂടെ: വി ഡി സതീശൻ
തിരുവനന്തപുരം: സംസ്ഥാനത്തെ സാധാരണ ജനങ്ങൾ നിരവധി പ്രതിസന്ധികളിലൂടെ കടന്നു പോകുന്ന സമയമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സംസ്ഥാനത്തെ വിലക്കയറ്റത്തെക്കുറിച്ച് നിയമസഭയിൽ സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്. വിപണിയിൽ ഒരുമിച്ച് പോയി നോക്കാമെന്നും വി ഡി സതീശൻ പറഞ്ഞു. സഭ കഴിഞ്ഞ് ഒരുമിച്ച് പോയി നോക്കാമെന്നായിരുന്നു മന്ത്രി ജിആർ അനിലിന്റെ മറുപടി. മഹാപ്രളയവും മഹാമാരിയും ഒരുപാട് ആളുകളുടെ സാമ്പത്തിക അടിത്തറ തകർത്തു കളഞ്ഞു. ഈ ആഘാതത്തിൽ നിന്ന് മനുഷ്യർ മുക്തരായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, കഴിഞ്ഞ വർഷം ധനകാര്യസ്ഥാപനത്തിൽ നിന്ന് […]
കെഎസ്ഇബി ഫ്യൂസൂരി, ആദിവാസി കോളനി മാസങ്ങളായി ഇരുട്ടിൽ, ആയിരങ്ങളുടെ ബില്ലെന്ന് വിശദീകരണം
പാലക്കാട്: പാലക്കാട് മുല്ലക്കര ആദിവാസി കോളനി ഇരുട്ടിലായിട്ട് മാസങ്ങളായി. ആയിരക്കണക്കിന് രൂപയുടെ വൈദ്യുതി ബിൽ കുടിശ്ശിക വന്നതോടെ കെഎസ്ഇബി അധികൃതർ ഫ്യൂസ് ഊരി. വന്യജീവികൾ ഏറെയുള്ള പ്രദേശത്ത് കോളനിവാസികളുടെ രാത്രിജീവിതം ഇതോടെ ദുസഹമാണ്. പുതുപ്പരിയാരം പഞ്ചായത്തിലെ മുല്ലക്കര ആദിവാസി കോളനിയാണിത്. സന്ധ്യ മയങ്ങിയാൽ ഇതാണ് അവസ്ഥ. പരസ്പരം കാണാനാകാത്ത ഇരുട്ട്. കോളനിയിലെ കുട്ടികൾക്ക് പഠിക്കാൻ ഈ തെരുവിളക്ക് മാത്രമാണ് ആശ്രയം. റേഷൻ കടയിൽ നിന്ന് കിട്ടുന്ന അര ലിറ്റർ മണ്ണെണ്ണ ഒന്നിനും തികയില്ല. മക്കൾ ഭക്ഷണം കഴിക്കുമ്പോൾ […]
കടിപ്പിക്കാന്‍ ശ്രമിച്ചത് ഉഗ്രവിഷമുള്ള പാമ്പിനെക്കൊണ്ട്; കാട്ടാക്കട വധശ്രമത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
തിരുവനന്തപുരത്ത് പാമ്പിനെ ഉപയോഗിച്ചുകൊണ്ടുള്ള വധശ്രമക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി അന്വേഷണസംഘം. കൊലപ്പെടുത്താന്‍ ഉദ്ദേശിച്ച് പ്രതി മധ്യവയസ്‌കന്റെ മുറിയിലേക്ക് വലിച്ചെറിഞ്ഞത് ഉഗ്രവിഷമുള്ള പാമ്പിനെയായിരുന്നെന്ന് കണ്ടെത്തി. ശംഖുവരയന്‍ പാമ്പിനെയാണ് പ്രതി കൊലപാതകത്തിനായി ഉപയോഗിച്ചത്. പാമ്പിന്റെ ആക്രമണത്തില്‍ നിന്ന് കാട്ടാക്കടയിലെ കുടുംബം തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. പാമ്പിനെ കണ്ടയുടന്‍ തന്നെ വീട്ടുകാര്‍ അതിനെ തല്ലിക്കൊന്നിരുന്നു. അതിനുശേഷം ഇപ്പോഴാണ് പാമ്പ് ഏത് ഇനമാണെന്ന് പൊലീസ് സ്ഥിരീകരിച്ചിരിക്കുന്നത്. വധശ്രമക്കേസിലെ പ്രതി കിച്ചുവിനെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ വിവരങ്ങള്‍ തേടാനിരിക്കുകയാണ്. കിച്ചുവിനായി പൊലീസ് ഇന്ന് കസ്റ്റഡി അപേക്ഷ […]
ഇതര സംസ്ഥാന തൊഴിലാളികളെയുപയോഗിച്ച് പ്രാദേശിക ലഹരിസംഘങ്ങൾ, ക്രിമിനലുകളെ കണ്ടെത്തല്‍ പൊലീസിനും തലവേദന
കൊച്ചി: കണക്കെടുപ്പിനൊപ്പം ഇതരസംസ്ഥാന തൊഴിലാളികൾക്കിടയിലെ ക്രിമിനലുകളെ കണ്ടെത്തുക എന്നതാണ് പൊലീസിന് മുന്നിലെ നിലവിലെ വെല്ലുവിളി. ഇതര സംസ്ഥാന തൊഴിലാളികൾ പ്രതികളാകുന്ന കേസുകൾ കുത്തനെ ഉയരുമ്പോഴും ഇവരെ ഉപയോഗിച്ച് പ്രാദേശികമായി ലഹരി സംഘങ്ങളും വളരുകയാണ്. സർക്കാർ വകുപ്പുകൾ പരിശോധന നടത്തുമ്പോൾ പല സ്ഥാപനങ്ങളും തൊഴിലാളികളുടെ യഥാർത്ഥ കണക്കുകൾ മറച്ച് വയ്ക്കുന്നതും പ്രതിസന്ധിയാണ്. വലിയ സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ പശ്ചാത്തലം തൊഴിലുടമയുടെ അഭ്യർത്ഥന പ്രകാരമുള്ള പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് വഴി മനസ്സിലാക്കാം. നിരവധി തൊഴിലാളികളുള്ള സ്ഥലത്ത് വിവരശേഖരണം വെല്ലുവിളിയാണ്. വിവിധ വകുപ്പുകളുടെ […]
ക്യാൻസർ മരുന്നുകള്‍ പരമാവധി വില കുറച്ച് നല്‍കാന്‍ സര്‍ക്കാര്‍ ശ്രമം നടത്തുന്നു: വീണാ ജോര്‍ജ്
ക്യാൻസർ മരുന്നുകള്‍ പരമാവധി വില കുറച്ച് നല്‍കാന്‍ സര്‍ക്കാര്‍ ശ്രമം നടത്തുകയാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സര്‍ക്കാരിന്റെ നയത്തിന്റെ കൂടി ഭാഗമാണതെന്ന് മന്ത്രി പറഞ്ഞു. ആര്‍.സി.സിയില്‍ ഹൈടെക് ഉപകരണങ്ങളുടെ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. അതിനൂതന സാങ്കേതിക സൗകര്യങ്ങളുള്ള 3 ടെസ്ല എം.ആര്‍.ഐ. യൂണിറ്റിന്റെയും 3 ഡി ഡിജിറ്റല്‍ മാമോഗ്രാഫി യൂണിറ്റിന്റെയും ഉദ്ഘാടനം മന്ത്രി വീണാ ജോര്‍ജും, അനെര്‍ട്ടിന്റെ സഹായത്തോടെ സജ്ജീകരിച്ചിരിക്കുന്ന സൗരോര്‍ജ ശീതീകരണ സംഭരണി, ജലശുദ്ധീകരണി എന്നിവയുടെ ഉദ്ഘാടനം വൈദ്യുതി വകുപ്പ് മന്ത്രി […]
ഒരു ഗ്രാമത്തെ പ്രളയം വിഴുങ്ങിയ ദിവസത്തിന്റെ നടുക്കുന്ന ഓര്‍മകള്‍; കവളപ്പാറ ദുരന്തത്തിന് നാലാണ്ട്
കവളപ്പാറ ദുരന്തത്തിന്റെ നടുക്കുന്ന ഓര്‍മകള്‍ക്ക് ഇന്ന് 4 വര്‍ഷം. 59 പേരുടെ ജീവന്‍ പൊലിഞ്ഞ ദുരന്തത്തില്‍ 11 പേരുടെ മൃതദേഹം കണ്ടെത്താന്‍ പോലും കഴിഞ്ഞിട്ടില്ല. വീടും , ഭൂമിയും ഒലിച്ച് പോയെങ്കിലും ബാങ്കുകളില്‍ നിന്നുള്ള നോട്ടീസ് വരുന്നത് തുടരുകയാണ്. 2019 ഓഗസ്റ്റ് എട്ടിന് രാത്രി എട്ടുമണിക്കാണ് മലയോര മേഖലയെ ഉരുള്‍പൊട്ടലിന്റെയും പ്രളയത്തിന്റെയും രൂപത്തില്‍ വിഴുങ്ങിയത്. 45 വീടുകള്‍ മണ്ണിനടിയിലായി. ഒന്ന് ഓടി രക്ഷപെടാന്‍ പോലുമാകാതെ 59 ജീവനുകള്‍ മുത്തപ്പന്‍ കുന്നിന്റെ മാറില്‍ പുതഞ്ഞു പോയി. 20 ദിവസം […]
ലൈംഗിക പീഡന ആരോപണം; രഞ്ജന്‍ ഗോഗോയ് പ്രസംഗിക്കുന്നതിനിടെ വനിതാ എം.പിമാര്‍ ഇറങ്ങിപ്പോയി
സുപ്രിംകോടതി മുന്‍ ചീഫ് ജസ്റ്റിസും നോമിനേറ്റഡ് എം.പിയുമായ രഞ്ജന്‍ ഗൊഗോയ് പ്രസംഗിക്കുന്നതിനിടെ രാജ്യസഭയില്‍ നിന്ന് നാല് വനിതാ എം.പിമാര്‍ ഇറങ്ങിപ്പോയി. ജയ ബച്ചൻ, പ്രിയങ്ക ചതുർവേദി , വന്ദന ചവാൻ, സുസ്മിത ദേവ് എന്നിവരാണ് ഇറങ്ങിപ്പോയത്. ലൈംഗികാതിക്രമ പരാതി നേരിട്ട രഞ്ജൻ ഗൊഗോയിക്ക് സംസാരിക്കാൻ അനുമതി നൽകിയതിലാണ് പ്രതിഷേധം. ഡൽഹി സർവീസ് ബിൽ ചർച്ചയ്ക്കിടെ സംസാരിക്കാൻ രഞ്ജൻ ഗൊഗോയിയെ രാജ്യസഭാ അധ്യക്ഷൻ ക്ഷണിച്ചതിനെ തുടർന്ന് അദ്ദേഹം പ്രസംഗിക്കാനായി എഴുനേറ്റു, ഉടന്‍ പ്രതിപക്ഷത്തിന്‍റെ ഭാഗത്തുനിന്ന് പ്രതിഷേധമുണ്ടാവുകയായിരുന്നു . ‘മീ […]












