കൊല്ലം പത്തനാപുരത്ത് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്താൻ യുവാവിൻ്റെ ശ്രമം. ഗുരുതരമായി പരിക്കേറ്റ കാടാശ്ശേരി സ്വദേശി രേവതിയെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഭർത്താവ് ഗണേഷിനെ നാട്ടുകാർ പിടികൂടി പത്തനാപുരം പൊലീസിൽ ഏൽപ്പിച്ചു. ഇന്ന് ഉച്ചയ്ക്ക് 1.30 ഓടെയാണ് സംഭവം. പത്തനാപുരം പഞ്ചായത്ത് ഓഫീസിന് സമീപം കെഎസ്ഇബി ഓഫീസിന് മുന്നിലാണ് സംഭവം. 9 മാസം മുമ്പാണ് ഇരുവരും വിവാഹിതരായത്. ദാമ്പത്യ പ്രശ്‌നങ്ങളെ തുടർന്ന് മൂന്ന് മാസമായി പിരിഞ്ഞ് കഴിയുകയായിരുന്നു ഇരുവരും. ഭാര്യയെ കാണാനില്ലെന്ന് കാട്ടി ഗണേഷ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ […]
Kerala
‘മാസപ്പടി’യില്‍ പാര്‍ട്ടി നിലപാട് വ്യക്തമാക്കിയിട്ടുണ്ട്, എത്ര തവണ ചോദ്യം ആവർത്തിച്ചാലും ഇതു തന്നെ ഉത്തരം’
കോഴിക്കോട്: മാസപ്പടി വിവാദത്തില്‍ മാധ്യമങ്ങളെ പഴിച്ചും വ്യക്തമായ പ്രതികരണം നല്‍കാതെയും മന്ത്രി മുഹമ്മദ് റിയാസ് രംഗത്ത്.സിഎംആര്‍എല്‍ കമ്പനി വീണ വിജയന് മാസപ്പടി നല്‍കിയെന്നും ഈ വിവരം മന്ത്രി തെരഞ്ഞെടുപ്പ് സത്യവാങ്ങ് മൂലത്തില്‍ മറച്ചുവച്ചുവെന്നും ആക്ഷേപം ഉയര്‍ന്നിരുന്നു.സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് നിലപാട് വ്യക്തമാക്കിയിയിട്ടുണ്ട്. എത്ര തവണ ചോദ്യം ആവർത്തിച്ചാലും ഇതു തന്നെയാണ് ഉത്തരമെന്നും മന്ത്രി പറഞ്ഞു. മാസപ്പടി വിവാദങ്ങൾക്ക് പിന്നിൽ മാധ്യമ ഉടമകളുടെ താല്പര്യം. സ്വാതന്ത്രം ലഭിക്കാത്ത വിഭാഗമാണ് മാധ്യമപ്രവർത്തകർ. ഉടമകളുടെ താല്പര്യം സംരക്ഷിക്കാൻ ഇറങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു.മാസപ്പടി […]
സ്ത്രീകളുടെ ആത്മാഭിമാനവും അന്തസും പരിരക്ഷിക്കുന്നതിന് ഒത്തു ചേര്‍ന്നു പ്രവര്‍ത്തിക്കണം: വനിതാ കമ്മീഷന്‍
ജനസംഖ്യയുടെ പകുതിയിലേറെ വരുന്ന സ്ത്രീകളുടെ ആത്മാഭിമാനവും അന്തസും പരിരക്ഷിക്കുന്നതിനു വേണ്ടിയുള്ള അന്തരീക്ഷം ഒരുക്കുന്നതിന് ഒത്തുചേര്‍ന്നു പ്രവര്‍ത്തിക്കണമെന്ന് കേരള വനിത കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ പി സതീദേവി. തിരുവനന്തപുരത്ത് കേരള വനിത കമ്മീഷന്‍ ആസ്ഥാനത്ത് നടന്ന രാജ്യത്തിന്റെ 77-ാംമത് സ്വാതന്ത്ര്യദിനാഘോഷ ചടങ്ങില്‍ ദേശീയ പതാക ഉയര്‍ത്തിയ ശേഷം സന്ദേശം നല്‍കുകയായിരുന്നു വനിതാ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍. രാജ്യത്ത് പിറന്നു വീണ ഓരോ പൗരനും അന്തസോടെ, ആത്മാഭിമാനത്തോടെ ജീവിക്കുന്നതിനു വേണ്ടിയുള്ള അവകാശം പരിരക്ഷിക്കപ്പെടണം. ഭരണഘടന അനുശാസിക്കുന്ന വിധത്തില്‍ ബഹുസ്വരതയുടെ അന്തരീക്ഷം രാജ്യത്ത് നിലനിര്‍ത്തണം. […]
ഓണത്തിന് കളംപിടിക്കാന്‍ ദുൽഖർ; വരുന്നത് മാസ് എന്റർടെയ്നർ
എന്റർടെയ്ൻമെന്റിന്റെ എല്ലാ ചേരുവകളും ഒരു കുടക്കീഴിലാക്കി ‘കിംഗ് ഓഫ് കൊത്ത’ പ്രേക്ഷകരിലേക്ക് എത്താൻ ഇനി പത്തു ദിവസങ്ങൾ ബാക്കി. റിലീസിനോട് അനുബന്ധിച്ച് ഗംഭീര പ്രൊമോഷൻ പരിപാടികൾക്ക് തുടക്കമായിട്ടുണ്ട്. ഇന്നലെ ഹൈദരാബാദ് ജെ ആർ സി കൺവെൻഷൻ സെന്ററിൽ നടന്ന പ്രി റിലീസ് ഇവെന്റിൽ റാണാ ദഗുപതി, നാനി എന്നിവർ മുഖ്യാതിഥികൾ ആയിരുന്നു. ദുൽഖർ സൽമാൻ, ഷബീർ കല്ലറക്കൽ ,ഐശ്വര്യാ ലക്ഷ്മി, അനിഖ സുരേന്ദ്രൻ എന്നിവർ സന്നിഹിതരായി. ചടങ്ങിലെത്തിയ ആരാധകരോട് മലയാളത്തിൽ “എല്ലാ നാട്ടുകാർക്കും ഒരുപാട് സ്നേഹം,ഇഷ്ടം. ഇരുപത്തി നാലാം […]
പുതുപ്പള്ളിയിൽ യഥാർത്ഥ വികസനത്തിന് വേണ്ടിയുള്ള സംവാദമാണെങ്കിൽ എൻഡിഎ പങ്കെടുക്കുമെന്ന് ലിജിൻ ലാൽ
പുതുപ്പള്ളിയിൽ യഥാർത്ഥ വികസനത്തിന് വേണ്ടിയുള്ള സംവാദം ആണെങ്കിൽ എൻഡിഎ പങ്കെടുക്കും എന്ന് സ്ഥാനാർത്ഥി ലിജിൻ ലാൽ. ചെളി വാരി എറിയാനുള്ള സംവാദങ്ങൾക്ക് താല്പര്യമില്ല എന്നും ലിജിൻ ലാൽ 24നോട് പറഞ്ഞു. പുതുപ്പള്ളിയിലെ വികസനം പറഞ്ഞ് സംവാദം നടത്താൻ എൽഡിഎഫ് സ്ഥാനാർത്ഥി ജെയ്ക് സി തോമസ് യുഡിഎഫിനെ വെല്ലുവിളിച്ചിരുന്നു. (puthuppally debate lijin lal) പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ മിത്ത് വിവാദം ചർച്ചയാക്കും എന്ന് എൻഡിഎ സ്ഥാനാർത്ഥി പറഞ്ഞു. മിത്ത് വിവാദം കെട്ടടങ്ങിയിട്ടില്ല. തെരഞ്ഞെടുപ്പിന് മുമ്പും ശേഷവും രണ്ടു നയമാണ് […]
‘പുതുപ്പള്ളിയിൽ ക്യാപ്റ്റനും ഫോർവേഡുമൊന്നും വിലപ്പോകില്ല’: പിണറായിയെ പരിഹസിച്ച് ചെന്നിത്തല
തിരുവനന്തപുരം: മുഖ്യമന്ത്രിയെ പരിഹസിച്ച് രമേശ് ചെന്നിത്തല. പുതുപ്പള്ളിയിൽ ക്യാപ്റ്റനും ഫോർവേഡുമൊന്നും വിലപ്പോകില്ലെന്നാണ് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പരിഹാസം. ജനങ്ങൾ ശക്തമായ തിരിച്ചടി നൽകുമെന്ന ബോധ്യം സിപിഎമ്മിനുണ്ട്. പിണറായിയോ മന്ത്രിമാരോ ക്യാമ്പ് ചെയ്ത് പ്രവർത്തിക്കില്ല. ഏത് മന്ത്രിക്കാണ് ഇവിടെ അഡ്രസ്സ് ഉള്ളതെന്നും ജനങ്ങൾക്ക് അറിയാവുന്ന മന്ത്രിമാര് ആരാണ് ഈ മന്ത്രിസഭയിൽ ഉള്ളതെന്നും ചെന്നിത്തല ചോദിച്ചു. തൃക്കാക്കരയിൽ കാണിച്ച പൊള്ളത്തരം ഇവിടെ നടക്കില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഇത്തവണ മാവേലി കേരളത്തിലേക്ക് വരില്ലെന്നും രമേശ് ചെന്നിത്തല. ഇത്ര […]
സർക്കാർ ജീവനക്കാർക്ക് സന്തോഷ വാര്‍ത്ത; ഓണം ബോണസും അഡ്വാൻസും പ്രഖ്യാപിച്ചു
തിരുവനന്തപുരം: ഓണം പ്രമാണിച്ച് സർക്കാർ ജീവനക്കാർക്ക് ബോണസായി 4,000 രൂപയും ബോണസിന് അർഹത ഇല്ലാത്തവർക്ക് ഉത്സവബത്തയായി 2,750 രൂപയും നൽകുമെന്ന് ധനകാര്യ മന്ത്രി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. സർവീസ് പെൻഷൻകാർക്കും പങ്കാളിത്ത പെൻഷൻ പദ്ധതി പ്രകാരം വിരമിച്ച ജീവനക്കാർക്കും പ്രത്യേക ഉത്സവ ബത്തയായി 1,000 രൂപ നൽകുമെന്നും മന്ത്രി അറിയിച്ചു. സംസ്ഥാനത്തെ എല്ലാ സർക്കാർ ജീവനക്കാർക്കും ഓണം അഡ്വാൻസായി 20,000 രൂപ അനുവദിക്കും. പാർട്ട് ടൈം – കണ്ടിൻജന്റ് ഉൾപ്പെടെയുള്ള മറ്റു ജീവനക്കാർക്ക് അഡ്വാൻസ് […]
സെന്‍റ് മേരീസ് ബസിലിക്കയിലെ സംഘർഷം:കണ്ടാലറിയാവുന്ന100പേർക്കെതിരെ കേസ്,ഒരു വിഭാഗത്തിന്‍റെ കുർബാന ഇന്ന് വൈകിട്ട്
എറണാകുളം: സെന്‍റ് മേരീസ് ബസിലിക്കയിലെ സംഘർഷത്തില്‍ കണ്ടാൽ അറിയാവുന്ന 100 പേർക്കെതിരെ പോലീസ് കേസെടുത്തു. സെൻട്രൽ പോലീസ് ആണ് കേസെടുത്തത്.അന്യായമായ സംഘം ചേരൽ,പൊലീസിന്‍റെ കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, പള്ളിക്ക് നാശനഷ്ടം വരുത്തൽ തുടങ്ങി വിവിധ വകുപ്പുകളിൽ ആണ് കേസ്. അങ്കമാലി അതിരൂപതക്ക് കീഴിലുള്ള സെന്റ് മേരീസ് കത്തീഡ്രൽ ബസിലിക്കയിൽ ഒരു വിഭാഗം ഇന്ന് കുർബാന അർപ്പിക്കും.വൈകിട്ട് നാലുമണിക്കാണ് കുർബാന .അതിരൂപതയിലെ വിവിധ ഇടവകകളിൽ നിന്നും ഏകീകൃത കുർബാനയ്ക്കെതിരായ പ്രമേയം പള്ളിക്ക് മുന്നിൽ അവതരിപ്പിക്കും. കഴിഞ്ഞ ദിവസമാണ് കനത്ത പോലീസ് കാവലിനിടെ മാർപാപ്പയുടെ പ്രതിനിധിയായ ആർച്ച് […]
പുതുപ്പള്ളിയിൽ ഉപതെരഞ്ഞെടുപ്പ് ചൂട് വർധിച്ചു; സ്ഥാനാർത്ഥികൾ ഇന്ന് സ്വാതന്ത്ര്യ ദിന പരിപാടികളിൽ പങ്കെടുക്കും
എൻഡിഎ സ്ഥാനാർഥി കൂടി വന്നതോടെ പുതുപ്പള്ളിയിൽ ഉപതെരഞ്ഞെടുപ്പ് ചൂട് വർധിച്ചു. പരമാവധി വോട്ടർമാരെ നേരിൽ കാണാനുള്ള തിരക്കിലാണ് ഇടത് വലത് മുന്നണി സ്ഥാനാർഥികൾ. രാവിലെ മൂവരും സ്വാതന്ത്ര്യ ദിന പരിപാടികളിൽ പങ്കെടുക്കും. യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മന്റെ പര്യടനം രാവിലെ ഏഴിന് പുതുപ്പള്ളിയിൽ നിന്ന് ആരംഭിക്കും. മണ്ഡലത്തിലെ ആറ് നാല് പഞ്ചായത്ത്കളിലാണ് ഇന്ന് പര്യടനം ഉണ്ടാവുക. പ്രധാന നേതാക്കൾ വിവിധ പരിപാടികളിൽ സംസാരിക്കും. ജെയ്ക് സി തോമസ് ഇന്നും സ്വകാര്യ സന്ദർശനങ്ങളിലാണ്. മന്ത്രി വിഎൻ വാസവനൊപ്പം പ്രമുഖ […]
‘പുതുപ്പള്ളിയില്‍ വികസനം ചര്‍ച്ച ചെയ്താല്‍ ലാഭം യുഡിഎഫിനാകും’; ഉമ്മന്‍ ചാണ്ടിയ്ക്ക് നൂറ് മാര്‍ക്കെന്ന് പി കെ കുഞ്ഞാലിക്കുട്ടി
പുതുപ്പള്ളിയില്‍ വികസനം ചര്‍ച്ച ചെയ്താല്‍ ലാഭം യുഡിഎഫിനെന്ന് മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. പുതുപ്പള്ളിയില്‍ ഏത് അളവുകോലില്‍ നോക്കിയാലും ഉമ്മന്‍ചാണ്ടിക്ക് നൂറ് മാര്‍ക്ക് നല്‍കാമെന്ന് പി കെ കുഞ്ഞാലിക്കുട്ടി ട്വന്റിഫോറിനോട് പറഞ്ഞു. അഞ്ച് പതിറ്റാണ്ടുകൊണ്ട് പുതുപ്പള്ളിയിലെ ജനങ്ങള്‍ക്ക് കിട്ടിയത് മികച്ച നേട്ടങ്ങളാണ്. ഉമ്മന്‍ചാണ്ടിയാണ് കേരളത്തില്‍ വികസനമെത്തിച്ചത്. യുഡിഎഫിന്റെ വിജയസാധ്യത വഴിതിരിച്ച് വിടാന്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ടെങ്കിലും ഉമ്മന്‍ചാണ്ടിയോടുള്ള വൈകാരികത മണ്ഡലത്തില്‍ നിറഞ്ഞു നില്‍ക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുതുപ്പള്ളിയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്റെ […]












