പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ എന്‍എസ്എസിന്റെ സമദൂര നിലപാടില്‍ വിശ്വാസമില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. സമദൂര നിലപാട് എന്‍എസ്എസ് എല്ലാ തെരഞ്ഞെടുപ്പിലും പറയാറുണ്ടെന്നും എന്നാല്‍ സമദൂരം എപ്പോഴും അങ്ങനെയാകാറില്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു ‘സുകുമാരന്‍ നായരായാലും വെള്ളാപ്പള്ളി നടേശനായാലും തെരഞ്ഞെടുപ്പിന്റെ ഭാഗമായി എല്ലാവരെയും കാണാറുണ്ട്. ആ ജനാധിപത്യമര്യാദയും അവകാശവും എല്ലാര്‍ക്കുമുണ്ട്. തെരഞ്ഞെടുപ്പിന്റെ ഭാഗമായി സാമുദായിക സംഘടനകളെയും നേതാക്കന്മാരെയുമൊക്കെ എല്ലാവരും കാണും. എന്നാല്‍ വ്യക്തികളെ കാണുന്നത് തിണ്ണ നിരങ്ങലല്ല. സമദൂരം എപ്പോഴും സമദൂരം ആകാറില്ലെന്നും എന്‍എസ്എസിനോട് […]
Kerala
‘സാമ്പത്തിക തട്ടിപ്പിന് ഇരയായ ബ്രിട്ടീഷ് വനിത പ്രതിസന്ധിയിൽ’; വിമാന ടിക്കറ്റും പണവും നല്‍കി സുരേഷ് ഗോപി
കേരളത്തില്‍വച്ച് സാമ്പത്തിക തട്ടിപ്പിന് ഇരയാകുകയും വീസ കാലാവധി തീര്‍ന്നതിനെ തുടര്‍ന്ന് പ്രതിസന്ധിയിലാകുകയും ചെയ്ത യുകെ വനിതയ്ക്ക് സഹായഹസ്തവുമായി നടന്‍ സുരേഷ് ഗോപി. ഫോര്‍ട്ട് കൊച്ചിയിലെ ഹോം സ്റ്റേയില്‍ താമസിക്കുന്ന ലന്‍ഡന്‍ സ്വദേശിനി സാറ പെനിലോപ് കോയ്ക്കാണ് (75) സുരേഷ് ഗോപി സഹായമെത്തിച്ചത്. ഇന്ത്യയിലെ ടൂറിസ്റ്റ് വിസ പുതുക്കാനായി രാജ്യത്തിന് പുറത്തു പോയി വരാനുള്ള വിമാന ടിക്കറ്റുകളുടെ തുക, വീസ ലംഘിച്ച് രാജ്യത്ത് തുടര്‍ന്നതിനുള്ള പിഴത്തുക, മറ്റു ചിലവുകള്‍ക്കുള്ള തുക എന്നിവയുള്‍പെടെ 60,000 രൂപ സുരേഷ് ഗോപി നല്‍കി. […]
പിഞ്ചുകുഞ്ഞിന്റെ മൃതദേഹം ചതുപ്പില്‍ കണ്ടെത്തിയ സംഭവം; കൊലപാതക സാധ്യതയില്ലെന്ന് പ്രാഥമിക നിഗമനം
പത്തനംതിട്ട പുളിക്കീഴില്‍ പിഞ്ചുകുഞ്ഞിന്റെ മൃതദേഹം ചതുപ്പില്‍ കണ്ടെത്തിയ സംഭവത്തില്‍ കൊലപാതകത്തിന് സാധ്യതയില്ലെന്ന് നിഗമനം. കുഞ്ഞിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് കൊലപാതകത്തിന് സാധ്യതയില്ലെന്ന പ്രാഥമിക നിഗമനം. സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. കുഞ്ഞിന്റെ മാതാപിതാക്കളെ ഇതുവരെ കണ്ടെത്താനായില്ല. മൃതദേഹത്തിന് അഞ്ചു ദിവസത്തെ പഴക്കമുണ്ടെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. പുളിക്കീഴ് ജംഗ്ഷനിലെ സിസിടിവികള്‍ കേന്ദ്രീകരിച്ച് പരിശോധനകള്‍ നടത്തിയെങ്കിലും സംഭവവുമായി ബന്ധപ്പെട്ട തെളിവുകള്‍ ഒന്നും പൊലീസിന് ഇതുവരെ ലഭിച്ചിട്ടില്ല. സമീപ പ്രദേശങ്ങളിലെ സിസിടിവികള്‍ കൂടി പരിശോധിക്കാന്‍ അന്വേഷണസംഘം തീരുമാനിച്ചു. മൃതദേഹം കണ്ട സ്ഥലത്ത് […]
വമ്പൻ ഹിറ്റായി തിരുവോണം ബമ്പര്‍, വിൽപ്പനയിൽ വൻ കുതിപ്പ്, ഭാഗ്യാന്വേഷികളിലേറെയും ഈ ജില്ലയിൽ
തിരുവന്തപുരം : ഭാഗ്യാന്വേഷികളുടെ തിക്കിത്തിരക്കിൽ തിരുവോണം ബമ്പര്‍ വിൽപ്പനയിൽ വൻ കുതിപ്പ്. പുറത്തിറക്കി രണ്ടാഴ്ച കൊണ്ട് വിറ്റ് പോയത് പതിനേഴര ലക്ഷം ടിക്കറ്റാണ്. ഭാഗ്യാന്വേഷികളിലേറെയും പാലാക്കാട്ടാണ്. തൊട്ട് പിന്നിൽ തിരുവനന്തപുരവുമുണ്ട്. ഒന്നാം സമ്മാനം 25 കോടി രൂപയാണ്. ആകെ സമ്മാനത്തുക 125 കോടി 54 ലക്ഷം രൂപ. പൊതുജനാഭിപ്രായം കണക്കിലെടുത്ത് സമ്മാന ഘടനയിൽ കാതലായ മാറ്റങ്ങളോടെയാണ് ഇത്തവണ ഓണം ബംബറിറക്കിയത്. രണ്ടാം സമ്മാനമായി ഒരു കോടി വീതം 20 പേര്‍ക്കും മൂന്നാം സമ്മാനമായി 50 ലക്ഷം രൂപ വീതം […]
പുതുപ്പള്ളിയിൽ മുതിർന്ന നേതാക്കളെത്തും; യുഡിഎഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ ഇന്ന്
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ ഇന്ന്. വൈകിട്ട് 4 മണിക്ക് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ഉദ്ഘാടനം ചെയ്യും. മറ്റന്നാളാണ് ഇടതുമുന്നണിയുടെ കൺവെൻഷൻ. സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ ഉത്ഘടനം ചെയ്യും. ഇടത് സ്ഥാനാർത്ഥിയായി ജെയ്ക് സി തോമസിന്‍റെ പ്രചാരണത്തിനായി മുഖ്യമന്ത്രി പിണറായി വിജയനെത്തും. ഇന്നത്തെ യുഡിഎഫ് കൺവെൻഷനിൽ പ്രതിപക്ഷ നേതാവ് വി. ഡി സതീശൻ അധ്യക്ഷത വഹിക്കും. കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ, യുഡിഫ് നേതാക്കളായ പി.കെ കുഞ്ഞാലിക്കുട്ടി, പി ജെ ജോസഫ്, […]
ഒരാളും നിരാശപ്പെടരുത്, ബ്രാൻഡ് മുഖ്യം; ഓണക്കാലത്ത് മദ്യവിൽപ്പന പൊടിപൊടിക്കാൻ ബെവ്കോയുടെ നിർദേശങ്ങൾ ഇങ്ങനെ…
തിരുവനന്തപുരം : ഓണക്കാലത്ത് മദ്യക്കച്ചവടം പൊടിപൊടിക്കാൻ ഒരു പിടി നിര്‍ദ്ദേശങ്ങളുമായി ബവ്കോ. ജനപ്രിയ ബ്രാന്‍റുകൾ ആവശ്യത്തിന് സ്റ്റോക്ക് ഉണ്ടെന്ന് ഉറപ്പാക്കുന്നതിന് ഒപ്പം ബ്രാന്‍റ് നിര്‍ബന്ധം ഇല്ലാത്തവർക്ക് ജവാൻ തന്നെ നൽകണമെന്നും എംഡി പ്രത്യേകം നിര്‍ദ്ദേശിക്കുന്നുണ്ട്. നിര്‍ദ്ദേശങ്ങൾ ലംഘിച്ച് നഷ്ടം വരുത്തുന്ന ജീവനക്കാര്‍ക്ക് ബോണസ് അടക്കം ആനുകൂല്യങ്ങളുണ്ടാകില്ലെന്നും മുന്നറിയിപ്പുണ്ട്. സംസ്ഥാനത്ത് മദ്യത്തിന്‍റെ വിൽപ്പന കുറഞ്ഞെന്നും ഇല്ലെന്നുമുള്ള തര്‍ക്കം നിലനിൽക്കെയാണ് ഓണക്കച്ചവടത്തിൽ കുറവൊന്നും വരാതിരിക്കാൻ ബെവ്കോയുടെ നടപടി. ഉത്സവ സീസണിൽ റെക്കോഡ് വിൽപ്പനയാണ് പതിവ്. മദ്യം വാങ്ങാൻ ഔട്ലെറ്റിലെത്തുന്നവര്‍ക്ക് ബുദ്ധിമുട്ടൊന്നും ഉണ്ടാകരുതെന്നാണ് […]
വൈദ്യുതി നിരക്ക് വര്‍ധിച്ചേക്കും; വൈദ്യുതി പുറത്ത് നിന്ന് വാങ്ങുമെന്ന് മന്ത്രി കെ.കൃഷ്ണന്‍കുട്ടി
സംസ്ഥാനത്ത് വൈദ്യുതി ക്ഷാമം രൂക്ഷമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി. പുറത്ത് നിന്ന് വൈദ്യുതി വാങ്ങാന്‍ ബോര്‍ഡിന് നിര്‍ദേശം കൊടുത്തിട്ടുണ്ട്. ഇത്തരത്തില്‍ വൈദ്യുതി വാങ്ങുമ്പോള്‍ സ്വാഭാവികമായും നിരക്ക് കൂട്ടേണ്ടിവരുമെന്ന് കെ കൃഷ്ണന്‍കുട്ടി പറഞ്ഞു. പുറത്ത് നിന്ന് വൈദ്യുതി വാങ്ങാന്‍ രണ്ട് മാസം മുന്‍പേ ബോര്‍ഡിന് നിര്‍ദേശം കൊടുത്തിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് വൈകാതെ തന്നെ കരാര്‍ ഉണ്ടാക്കുകയും ചെയ്യും. ഇങ്ങനെ ചെയ്യുന്നതോടെ കൂട്ടേണ്ടിവരുന്ന വൈദ്യുത നിരക്കിന് കേന്ദ്രം അനുമതി നല്‍കുകയും ചെയ്തിട്ടുണ്ട്. സംസ്ഥാനത്ത് ഇത്തവണ വലിയ തോതില്‍ മഴ […]
‘സിൽവർ ലൈൻ ഏറ്റെടുക്കാൻ ബിജെപി’; ഇ ശ്രീധരന്റെ റിപ്പോർട്ട് കോർ കമ്മിറ്റിയിൽ
സിൽവർ ലൈൻ ഏറ്റെടുക്കാൻ ബിജെപി. അതിവേഗ റെയിൽ ബിജെപി കോർകമ്മിറ്റി യോഗം ചർച്ച ചെയ്യുന്നു. മെട്രോമാൻ ഇ ശ്രീധരൻ തയ്യാറാക്കിയ റിപ്പോർട്ട് കോർ കമ്മിറ്റിയിൽ അവതരിപ്പിക്കും. പദ്ധതി എങ്ങനെ കേരളത്തിൽ നടപ്പാക്കണമെന്നത് യോഗത്തിൽ ചർച്ച ചെയ്യും. ബിജെപി കോർ കമ്മിറ്റിയിൽ ശോഭാ സുരേന്ദ്രനെതിരെ രൂക്ഷ വിമർശനവുമായി മുതിർന്ന നേതാക്കൾ രംഗത്തെത്തി. സംസ്ഥാന പ്രഭാരിയെയും നേതാക്കളെയും ശോഭാ സുരേന്ദ്രൻ വിമർശിച്ചിട്ട് നടപടിയില്ല. ശോഭാ സുരേന്ദ്രന്റെ നടപടി അംഗീകരിക്കില്ല. പരാതിയുണ്ടെങ്കിൽ പറയേണ്ടത് മാധ്യമങ്ങളോടല്ല. ജനറൽ സെക്രട്ടറി സുധീറിനെ അറിയില്ലെന്ന് പറഞ്ഞത്തിലും […]
അന്വേഷണമികവിന് അംഗീകാരം: കേരളത്തിലെ 9 പൊലീസുകാർക്ക് കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ പൊലീസ് മെഡൽ
2023 ലെ പൊലീസ് മെഡലുകൾ പ്രഖ്യാപിച്ചു. കേരളത്തിൽ നിന്ന് 9 പൊലീസ് ഉദ്യോഗസ്ഥർ മെഡലിന് അർഹരായി.അന്വേഷണമികവിനുള്ള കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ പൊലീസ് മെഡലുകളാണ് പ്രഖ്യാപിച്ചത്. കേരളത്തിൽ നിന്ന് ഒമ്പത് പൊലീസുകാർക്ക് അംഗീകാരം.(Union home ministers police medal for 9 policemen of kerala) എസ് പി മാരായ വൈഭവ് സക്സസേന, ഡി ശിൽപ, ആർ ഇളങ്കോ, അഡീഷണൽ എസ് പി സുൽഫിക്കർ എം.കെ, SI കെ.സാജൻ, ACP പി.രാജ് കുമാർ, ദിനിൽ.ജെ.കെ എന്നിവർക്കും സിഐമാരായ കെ.ആർ […]
ഫ്യൂസൂരി, വേലിക്കല്ലുകൊണ്ട് വാതിൽ തകർത്തു; ഇടുക്കിയില്‍ 4 അംഗ കുടുംബം മോഷ്ടാക്കളെ ചെറുത്തത് സിനിമാ സ്റ്റൈലില്‍
ഇടുക്കി: ഇടുക്കിയിൽ മോഷ്ടാക്കളുടെ ആക്രമണ ചെറുത്ത് തോൽപ്പിച്ച് നാലംഗ കുടുംബം. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. കമ്പിപ്പാരകൊണ്ട് വീട് പൊളിച്ച് അകത്തു കടന്ന സംഘത്തെയാണ് വാതിൽ തള്ളിപ്പിടിച്ച് കുടുംബം ചെറുത്തത്. ഫ്യൂസൂരിയ ശേഷം വേലിക്കല്ലുപയോഗിച്ച് വാതിൽ പൊളിക്കാനാണ് മോഷ്ടാക്കള്‍ ശ്രമിച്ചത്. എന്നാൽ കുടുംബം ഒന്നാകെ ചെറുത്തതോടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടു. മറയൂർ കോട്ടക്കുളത്ത് സതീശൻ, ഭാര്യ ശ്രീലേഖ, മകൻ കവിജിത്, ശ്രീലേഖയുടെ സഹോദരിയുടെ മകളായ രണ്ടര വയസ്സുകാരി ധനുശ്രീ എന്നിവരാണ് മോഷ്ടാക്കളെ ചെറുത്ത് തോല്‍പ്പിച്ചത്. പുലര്‍ച്ചെ ഒരുമണിയോടെ വാതില്‍ […]












