ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖം കൃത്യമായി മനസ്സിലാക്കിയാല്‍ രാജ്യത്തെ ജനങ്ങള്‍ക്കിടയില്‍ വിഭാഗീയത ഉണ്ടാവില്ലെന്ന് ഗവര്‍ണര്‍ പി സദാശിവം. വിദ്യാര്‍ത്ഥികളെ സ്കൂള്‍ തലം മുതല്‍ തന്നെ ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖം ഉള്‍ക്കൊള്ളാന്‍ പ്രാപ്തരാക്കണമെന്നും പി സദാശിവം പറഞ്ഞു. മഹത്മാ ഗാന്ധി രക്തസാക്ഷി ദിനാചരണത്തോടനുബന്ധിച്ച് പാലക്കാട് നടക്കുന്ന രക്തസാക്ഷ്യം പരിപാടിയില്‍ പ്രസംഗിക്കുകയായിരുന്നു ഗവര്‍ണര്‍. ഇന്ത്യന്‍ ജനസമൂഹത്തിന്റെ ഇടയിലുള്ള എല്ലാ വിഭാഗീയ ചിന്തകളെയും ഇല്ലാതാക്കാന്‍ ശേഷിയുള്ളതാണ് ഭരണഘടനയുടെ ആമുഖമെന്നും അത് ശരിയായി മനസ്സിലാക്കിയാല്‍ ഇന്ത്യക്കാര്‍ക്കിടയില്‍ വിഭാഗീയ ചിന്തകളുണ്ടാവില്ലെന്നുമാണ് ഗവര്‍ണര്‍ പറഞ്ഞത്. മഹാത്മാഗാന്ധിയുടെ നൂറ്റി […]
Kerala
ശ്രീചിത്രയിലെ നിയമനം നിര്‍ത്തിവെയ്ക്കാന്‍ ദേശീയ പട്ടിക വര്‍ഗ കമ്മീഷന് ഉത്തരവ്
തിരുവനന്തപുരം ശ്രീചിത്രയിലെ നിയമനം നിര്‍ത്തിവെക്കാന്‍ ദേശീയ പട്ടിക വര്‍ഗ കമ്മീഷന് ഉത്തരവ്. ഗ്രൂപ്പ് എ നിയമനങ്ങളില്‍ സംവരണം പാലിച്ചില്ലെന്ന പരാതിയെ തുടര്‍ന്നാണ് നടപടി. ഈ മാസം 21, 22 തിയ്യതികളില്‍ നടത്താനിരുന്ന അഭിമുഖം മാറ്റാന്‍ കമ്മീഷന് നിര്‍ദേശിച്ചു. കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയം മുഖേനയാണ് നിര്‍ദേശം നല്‍കിയത്. പട്ടിക വര്‍ഗ കമ്മീഷന് ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിന് അയച്ച കത്തിന്റെ പകര്‍പ്പ് മീഡിയവണിന് ലഭിച്ചു.
മകരവിളക്ക്: ശബരിമലയില്‍ തിരക്ക് കുറവ്
മകരവിളക്ക് ദിവസമായ ഇന്ന് ശബരിമലയിൽ സാധാരണ ഭക്തജന തിരക്ക് ഇല്ല. കഴിഞ്ഞ തവണ നാല് ലക്ഷത്തോളം ഭക്തരാണ് എത്തിയതെങ്കിൽ ഇത്തവണ ഒന്നര ലക്ഷത്തോളം ഭക്തരാണ് ദർശനത്തിനായി എത്തിയിട്ടുള്ളത് . കർശന സുരക്ഷയാണ് പൊലീസ് സന്നിധാനത്തും പരിസര പ്രദേശങ്ങളിലും ഒരുക്കിയിരിക്കുന്നത്. ഇന്ന് ഉച്ചവരെ അൻപതിനായിരത്തോളം ഭക്തരാണ് സന്നിധാനത്ത് എത്തിയിട്ടുള്ളത്. ഇന്നലെ സന്നിധാനത്ത് ഒരു ലക്ഷത്തോളം ഭക്തജനങ്ങളാണ് ദർശനം നടത്തിയത്. ഇവരിൽ ഭൂരിഭാഗം പേരും ഇന്ന് മകര ജ്യോതി ദർശനം നടത്തിയതിന് ശേഷമെ മലയിറങ്ങുകയുള്ളൂ. കഴിഞ്ഞ തവണത്തെ തിരക്ക് ഇല്ലെങ്കിലും […]
മുഖ്യമന്ത്രിയെ തെറി വിളിച്ച യുവതി അറസ്റ്റില്‍
ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതില്‍ പ്രതിഷേധിച്ച് ബി.ജെ.പി നേതൃത്വത്തില്‍ കാസര്‍കോട് നഗരത്തില്‍ നടന്ന പ്രകടനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെയും പൊലീസിനെയും തെറിവിളിച്ച യുവതിയെ കാസര്‍കോട് ടൗണ്‍ പൊലീസ് അറസ്റ്റ്ചെയ്തു. അണങ്കൂര്‍ ജെ.പി നഗര്‍ കോളനിയിലെ രാജേശ്വരിയാണ് (19) അറസ്റ്റിലായത്. കലാപമുണ്ടാക്കാന്‍ ശ്രമിക്കുന്ന നിലയില്‍ മുഖ്യമന്ത്രിയെയും പൊലീസിനെയും അസഭ്യം പറയല്‍, രണ്ട് ദിവസങ്ങളിലായി റോഡ് ഉപരോധം, അനുമതിയില്ലാതെ പ്രകടനം നടത്തല്‍ തുടങ്ങിയ കുറ്റങ്ങളിലായി മൂന്ന് കേസിലാണ് അറസ്റ്റ്. അമ്മയുടെയും സഹോദരിയുടെയും ആള്‍ജാമ്യത്തില്‍ പിന്നീട് വിട്ടയച്ചു. ജനുവരി മൂന്നിന് നടത്തിയ ഹര്‍ത്താലിനോടനുബന്ധിച്ച് […]
കടല്‍ ഇല്ലാത്ത മലപ്പുറത്ത് നിന്ന് എന്തിനാണ് ആളുകള്‍ സമരത്തിനെത്തുന്നത്? ജയരാജന്
ആലപ്പാട് കരിമണല്‍ ഖനനം സംബന്ധിച്ച വിവാദങ്ങള്‍ അടിസ്ഥാനരഹിതമെന്ന് മന്ത്രി ഇ.പി ജയരാജന്. എത്രയോ കാലമായി അവിടെ കരിമണല്‍ സംഭരിക്കുകയും സംസ്കരിക്കുകയും ചെയ്യുന്നു. ഒരു പാട് തൊഴിലവസരം ഉണ്ടാകുന്നു. 16 കിലോമീറ്റര്‍ കടല്‍ഭിത്തിയുണ്ട്. ബാക്കിയുള്ള പ്രദേശത്താണ് ഖനനം നടക്കുന്നത്. സമരം നടത്തുന്നത് എന്തിനാണെന്ന് ആര്‍ക്കുമറിയില്ല. ഇക്കാര്യത്തില്‍ എല്‍.ഡി.എഫില്‍ ഭിന്നതയില്ല. കടല്‍ ഇല്ലാത്ത മലപ്പുറത്ത് നിന്ന് എന്തിനാണ് ആളുകള്‍ സമരത്തിനെത്തുന്നത്. കുഞ്ഞാലിക്കുട്ടിയുടെ കാലത്ത് കരിമണല്‍ സംസ്കരണം നിര്‍ത്തിയിട്ടില്ലെന്നും ജയരാജന് പറഞ്ഞു.
വെല്ലുവിളികള്‍ നിറഞ്ഞ മണ്ഡല- മകരവിളക്ക് കാലമാണ് പൂര്‍ത്തിയാകുന്നതെന്ന് കടകംപള്ളി
വെല്ലുവിളികള്‍ നിറഞ്ഞ മണ്ഡല- മകരവിളക്ക് കാലമാണ് പൂര്‍ത്തിയാകുന്നതെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്. രാജ്യം ഭരിക്കുന്ന പാർട്ടി ശബരിമലയിൽ ആളുകൾ വരരുതെന്ന് ക്യാമ്പയിൻ നടത്തി. ലോക്സഭ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള നീക്കമായിരുന്നു ഇത്. നട വരുമാനത്തിലുണ്ടായ കുറവ് ഭക്തര്‍ തന്നെ നികത്തുമെന്നും കടകംപള്ളി പറഞ്ഞു . മകരവിളക്ക് ഒരുക്കങ്ങള്‍ വിലയിരുത്താന്‍ സന്നിധാനത്തെത്തിയതായിരുന്നു മന്ത്രി.
സ്ത്രീപ്രവേശന വിവാദങ്ങള്‍ക്കിടെ അഗസ്ത്യാര്‍കൂടം യാത്രക്ക് ഇന്ന് തുടക്കം
തിരുവനന്തപുരം അഗസ്ത്യാര്‍കൂടം യാത്രക്ക് ഇന്ന് തുടക്കമാകും. സ്ത്രീപ്രവേശന വിവാദങ്ങള്‍ക്കിടെയാണ് ഇത്തവണത്തെ യാത്ര. 4700 പേരാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ നൂറു സ്ത്രീകള്‍ ഉള്‍പ്പെടുന്നു. സ്ത്രീകളെത്തുന്നതിനെ എതിര്‍ക്കുന്ന കാണി വിഭാഗക്കാര്‍ യാത്ര തുടങ്ങുന്ന ബോണക്കാട് പ്രതിഷേധം സംഘടിപ്പിക്കാനും സാധ്യതയുണ്ട്. രാവിലെ 8.30 ഓടെ ബോണക്കാട് നിന്ന് യാത്ര ആരംഭിക്കും. 5 ഗ്രൂപ്പുകളായുള്ള 100 പേര്‍ക്കാണ് ഒരു ദിവസം പ്രവേശനം നല്‍കുക.
ഖനനം നിര്‍ത്തി കൊണ്ട് ചര്‍ച്ചക്കില്ല, ആലപ്പാട് തീരം നഷ്ടമായത് സുനാമി കാരണം; മന്ത്രി ഇ.പി. ജയരാജന്
ഖനനം നിര്‍ത്തി കൊണ്ട് ചര്‍ച്ചക്കില്ലെന്നും ആലപ്പാട് തീരം നഷ്ടമായത് സുനാമി കാരണമെന്നും വ്യവസായ മന്ത്രി ഇ.പി. ജയരാജന്. മാധ്യമങ്ങളിലൂടെയാണ് കാര്യങ്ങളറിയുന്നതെന്നും ചര്‍ച്ചകളിലെല്ലാം മലപ്പുറത്തും അവിടെയിവിടെയുളളവരാണ് ഖനനത്തിന് എതിരായ വാദഗതികളുമായി ചാനല്‍ ചര്‍ച്ചകളില്‍ കണ്ടതെന്നും ജയരാജന് പറഞ്ഞു. ഖനനത്തിനെതിരായ വാര്‍ത്തകള്‍ ബോധപൂര്‍വം സൃഷ്ടിക്കുന്നതാണെന്നും മന്ത്രി പറഞ്ഞു. നീണ്ടകര മുതല്‍ കായംകുളം വരെയുള്ള കടലോരം കരിമണല്‍ വന്ന് അടിയുന്ന പ്രദേശമാണ്. കേരളത്തില്‍ അവിടെ മാത്രമേ കരിമണലുള്ളു. അത് കടല്‍ കൊണ്ട് വന്ന് തരുന്ന ഒരു ധനമാണ്. പതിനാറര കിലോമീറ്റരാണ് കരിമണലുള്ളത്’; […]
മൂന്നാറില്‍ റിസോര്‍ട്ടില്‍ രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തി
ഇടുക്കി പൂപ്പാറ നടുപ്പാറ റിസോർട്ടിൽ രണ്ട് പേരുടെ മൃതദേഹം കണ്ടെത്തി. കൊലപാതകമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. നടുപ്പാറ റിദംസ് ഓഫ് മൈൻറ് ഉടമ രാജേഷ്, ജീവനക്കാരനായ മുത്തയ്യ എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. റിസോർട്ട് ജീവനക്കാരൻ റോബിൻ ഒളിവിലാണ് . ഇയാൾക്കായി ശാന്തന്‍പാറ പൊലീസ് തിരച്ചിൽ ആരംഭിച്ചു. മൂന്നാര്‍ പൂപ്പാറ ഗ്യാപ് റോഡിന് താഴെ ഒറ്റപ്പെട്ട സ്ഥലത്ത് സ്ഥിതി ചെയ്യുന്ന റിസോർട്ടിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. റിസോര്‍ട്ട് ജീവനക്കാരനായ മുത്തയ്യ രണ്ട് ദിവസമായി വീട്ടിലേക്ക് എത്താത്തതിനെ തുടർന്ന് വീട്ടുകാർ […]
മുനമ്പം ബീച്ച് വഴി അഭയാര്‍ഥികള്‍ കടന്നതായി സൂചന
മുനമ്പം ഹാർബറിന് സമീപം ഉപേക്ഷിച്ച ബാഗുകൾ കണ്ടെത്തിയത് സംബന്ധിച്ച അന്വേഷണം പൊലീസ് ഊർജ്ജിതമാക്കി. കൊച്ചി മുനമ്പം ബീച്ച് വഴി അഭയാര്‍ഥികള്‍ കടന്നതായി സൂചന. മുനമ്പം ഹാർബറിന് സമീപം ഉപേക്ഷിച്ച ബാഗുകൾ കണ്ടെത്തിയത് സംബന്ധിച്ച അന്വേഷണം പൊലീസ് ഊർജ്ജിതമാക്കി. ശനിയാഴ്ച രാവിലെയാണ് ഹാര്‍ബറിന് സമീപം ബാഗുകള്‍ കണ്ടെത്തിയത്.സംശയാസ്പദമായ രീതിയിൽ 19 ബാഗുകളാണ് കണ്ടെത്തിയത്. തുടർന്ന് തീരം വിട്ട ബോട്ടുകൾ കണ്ടെത്താൻ കോസ്റ്റ് ഗാർഡ് കടലിൽ തിരച്ചിൽ ഊർജ്ജിതമാക്കി. ശനിയാഴ്ച രാവിലെയാണ് മുനമ്പം ഹാർബറിന് സമീപം ബോട്ട് ജെട്ടിയോട് ചേർന്നുള്ള […]