കേരള ഭരണ സര്‍വീസില്‍ എല്ലാ സ്ട്രീമിലും സംവരണം നടപ്പാക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം ശക്തം. വെല്‍ഫെയര്‍ പാര്‍ട്ടി സെക്രട്ടറിയേറ്റ് മാര്‍ച്ചും കേരള റീജിയണ്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സില്‍ സെക്രട്ടറിയേറ്റ് ധര്‍ണയും സംഘടിപ്പിച്ചു. സംവരണ നിഷേധത്തിനെതിരെ സംവരണ മെമ്മോറിയല്‍ സംഘടിപ്പിക്കുമെന്ന് വെല്‍ഫയര്‍ പാര്‍ട്ടി പറഞ്ഞു. മ്യൂസിയത്തില്‍ നിന്ന് ആരംഭിച്ച വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ച് സെക്രട്ടറിയേറ്റിലെ സമര ഗേറ്റ് മുന്നില്‍ പോലീസ് തടഞ്ഞു. തുടര്‍ന്ന് നടന്ന സമ്മേളനം വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം ഉദ്ഘാടനംചെയ്തു. സംവരണ നിഷേധത്തിലൂടെ സവര്‍ണാധിപത്യത്തെ […]
Kerala
ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെ സമരം ചെയ്ത കന്യാസ്ത്രീകളെ സ്ഥലം മാറ്റി
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരേ സമരം നടത്തി കന്യാസ്ത്രീകളെ കൂട്ടത്തോടെ സ്ഥലം മാറ്റി. സമരത്തിന് നേതൃത്വം നല്‍കിയ സിസ്റ്റര്‍ അനുപമ ഉള്‍പ്പെടെയുള്ള കന്യാസ്ത്രീകളെയാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് സ്ഥലം മാറ്റിയത്. അതേസമയം, ബിഷപ്പിനെതിരേ പീഡനപരാതി നല്‍കിയ കന്യാസ്ത്രീക്കെതിരേ മാത്രം മദര്‍ ജനറല്‍ നടപടിയെടുത്തിട്ടില്ല. ഇവര്‍ കുറുവിലങ്ങാട് മഠത്തില്‍തന്നെ തുടരും.സിസ്റ്റര്‍ അനുപമയെ പഞ്ചാബിലേക്ക് മാറ്റിയപ്പോള്‍ സിസ്റ്റര്‍ ആല്‍ഫിയെ ജാര്‍ഖണ്ഡിലേക്ക് മാറ്റിയാണ് മദര്‍ ജനറല്‍ ഉത്തരവിട്ടിരിക്കുന്നത്. സമരത്തില്‍ പങ്കെടുത്ത സിസ്റ്റര്‍ നീന റോസ്, ജോസഫിന്‍ എന്നിവരോടും വിവിധ മഠങ്ങളിലേക്ക് മാറാന്‍ നിര്‍ദേശം […]
മുനമ്പത്ത് നിന്നും അഭയാര്‍ത്ഥികള്‍ പോയതായി സൂചനമാത്രം; ബോട്ട് കണ്ടെത്താനുള്ള ശ്രമം തുടരുന്നു
മുനമ്പം ഹാര്‍ബറില്‍ നിന്ന് അഭയാര്‍ത്ഥികള്‍ പോയതായി സംശയിക്കുന്ന ദയമാതാ ബോട്ട് കണ്ടെത്താനുള്ള ശ്രമം പൊലീസ് ഊര്‍ജിതമാക്കി. ചെറായിയിലെ റിസോര്‍ട്ടുകളിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചു. തമിഴ്‌നാട് ക്യൂബ്രാഞ്ചും മുനമ്പത്തെത്തി അന്വേഷണം നടത്തുന്നുണ്ട്. മുനമ്പം മാല്യക്കര ഹാര്‍ബര്‍ വഴി ബോട്ടില്‍ ചിലര്‍ പോയതായി സൂചനകള്‍ ലഭിച്ചെങ്കിലും ക്യത്യമായ തെളിവുകളൊന്നും തന്നെ പൊലീസിന് ഇതുവരെയും ലഭിച്ചിട്ടില്ല. അന്വേഷണ സംഘം ഇന്നും ചെറായിയിലെ ചില റിസോര്‍ട്ടുകളിലെ സി.സി.ടി.വി ദ്യശ്യങ്ങളടക്കം പരിശോധന നടത്തുന്നുണ്ട്. ഉപേക്ഷിക്കപ്പെട്ട ബാഗില്‍ നിന്ന് ലഭിച്ച ചില രേഖകളുടെ അടിസ്ഥാനത്തിലാണ് […]
സി.പി.എം പ്രവര്‍ത്തകര്‍ ഭീഷണിപെടുത്തുന്നുവെന്ന് പേരാമ്പ്ര മഹല്ല് കമ്മറ്റി
സി.പി.എം – ലീഗ് സംഘര്‍ഷത്തിനിടെ കല്ലേറുണ്ടായ പേരാമ്പ്ര ജുമാമസ്ജിദ് പള്ളി കമ്മറ്റി വീണ്ടും പരാതിയുമായി രംഗത്ത്. സോഷ്യല്‍ മീഡിയയിലൂടെ ഭീഷണിപ്പെടുത്തുകയും അവഹേളിക്കുകയും ചെയ്യുന്നതായി കാണിച്ച് പേരാമ്പ്ര പോലീസില്‍ പള്ളി കമ്മറ്റി പരാതി നല്‍കി. സി.പി.എം പ്രവര്‍ത്തകര്‍ക്കും അനുഭാവികള്‍ക്കുമെതിരെയാണ് പരാതി വാട്‌സ് ഗ്രൂപ്പുകളിലൂടെ ഭീഷണിപെടുത്തുകയും അസഭ്യം പറയുകയും ചെയ്യുന്നുവെന്നാണ് പേരാമ്പ്ര ജുമാമസ്ജിദ് പ്രസിഡന്റ് എം.കെ.സി കുട്ട്യാലി നല്‍കിയ പരാതിയില്‍ പറയുന്നത്. പള്ളിക്ക് നേരെ ഉണ്ടായ കല്ലേറ് കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ഭീഷണികള്‍ ആരംഭിച്ചതെന്നും പരാതിയില്‍ […]
കെ.എസ്.ആര്‍.ടി.സി സമരത്തിനെതിരെ ഹൈക്കോടതി
കെ.എസ്.ആര്‍.ടി.സിയിലെ തൊഴിലാളി സമരത്തിനെതിരെ ഹൈക്കോടതിയുടെ വിമര്‍ശനം. നിയമപരമായ മാര്‍ഗങ്ങളുള്ളപ്പോള്‍ സമരങ്ങളെന്തിനെന്ന് കോടതി ചോദിച്ചു. തൊഴിലാളികളുമായി നടത്തിയ ഒത്തുതീര്‍പ്പ് ചര്‍ച്ചകളുടെ വിശദാംശങ്ങള്‍ ഇന്ന് തന്നെ അറിയിക്കണമെന്ന് കോടതി കെ.എസ്.ആര്‍.ടി.സിക്ക് നിര്‍ദേശം നല്‍കി. കെ.എസ്.ആര്‍.ടി.സിയില്‍ തൊഴിലാളികള്‍ അനിശ്ചിതകാല പണിമുടക്ക് നടത്തുന്നതിനെതിരെ പാലാ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സെന്‍ട്രല്‍ ഫോര്‍ കണ്‍സ്യൂമര്‍ എഡ്യൂക്കേഷനാണ് ഹൈക്കോടതിയെ സമീപിച്ചത്. ഹരജി പരിഗണിച്ച കോടതി തൊഴിലാളികളുടെ നിലപാടിനെ വിമര്‍ശിക്കുകയായിരുന്നു. ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ നടക്കുന്ന സാഹചര്യത്തില്‍ പണിമുടക്ക് നീട്ടിവച്ചു കൂടെ എന്ന് ഹൈക്കോടതി ചോദിച്ചു. പ്രശ്‌നങ്ങള്‍ പരിഹരിക്കുകയല്ലേ പ്രധാനം? […]
ലെനിന്‍ രാജേന്ദ്രന്റെ ഭൗതികശരീരം ഇന്ന് സംസ്‌കരിക്കും
കഴിഞ്ഞ ദിവസം അന്തരിച്ച പ്രശസ്ത സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്റെ ഭൗതികശരീരം ഇന്ന് പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിക്കും. ഉച്ചയ്ക്ക് രണ്ടിന് തിരുവനന്തപുരം ശാന്തികവാടത്തിലാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക. യൂണിവേഴ്‌സിറ്റി കോളജിലും കലാഭവന്‍ തീയറ്ററിലും മൃതദേഹം പൊതുദര്‍ശനത്തിന് വെക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ ഇന്നലെ ആദരാഞ്ജലി അര്‍പ്പിച്ചിരുന്നു. ചെന്നൈയില്‍ നിന്ന് വിമാനമാര്‍ഗമാണ് ഇന്നലെ ലെനിന്‍ രാജേന്ദ്രന്റെ ഭൗതികദേഹം തിരുവനന്തപുരത്തെ സ്വവസതിയിലേക്ക് എത്തിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ തുടങ്ങി രാഷ്ട്രീയ സാംസ്‌ക്കാരിക രംഗത്തെ പ്രമുഖര്‍ […]
അര്‍ധരാത്രി മുതല്‍ കെ.എസ്.ആര്‍.ടി.സി അനിശ്ചിതകാല പണിമുടക്ക്
ഡ്യൂട്ടി പരിഷ്‌കരണം സംബന്ധിച്ച് ഗതാഗത സെക്രട്ടറി നല്‍കിയ ശുപാര്‍ശ നടപ്പാക്കുക, ശമ്പള പരിഷ്‌കരണ ചര്‍ച്ച തുടങ്ങുക, പിരിച്ചുവിട്ട താത്കാലിക ജീവനക്കാരെ തിരിച്ചെടുക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ്… കെ.എസ്.ആര്‍.ടി.സി സംയുക്ത ട്രേഡ് യൂണിയന്‍ ഇന്ന് അര്‍ധരാത്രി മുതല്‍ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കും. ശമ്പള പരിഷ്‌ക്കരണം നടപ്പിലാക്കുക, പിരിച്ചുവിട്ട എംപാനലുകാരെ തിരിച്ചെടുക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്. ഒത്തുതീര്‍പ്പിനായി മാനേജ്‌മെന്റ് സംയുക്ത യൂണിയനെ ഇന്ന് ചര്‍ച്ചക്ക് വിളിച്ചിട്ടുണ്ട്. കെ.എസ്.ആര്‍.ടി.സിയിലെ സംയുക്ത ട്രേഡ് യൂണിയന്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ച സാഹചര്യത്തില്‍ സംസ്ഥാനത്തെ […]
ശബരിമല ദര്‍ശനത്തിനെത്തിയ രണ്ട് യുവതികള്‍ പ്രതിഷേധത്തെ തുടര്‍ന്ന് തിരിച്ചിറങ്ങി
ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ രണ്ട് യുവതികളെ തടഞ്ഞു. നീലിമലയില്‍ വച്ചാണ് ശരണം വിളിച്ച് യുവതികളെ പ്രതിഷേധക്കാര്‍ തടഞ്ഞത്. പ്രതിഷേധിച്ച അഞ്ചു പേരെ കസ്റ്റഡിയിലെടുത്തു. മണിക്കൂറുകള്‍ നീണ്ട പ്രതിഷേധത്തിനൊടുവില്‍ യുവതികളെ തിരിച്ചിറക്കി. ജീപ്പില്‍ കയറ്റി യുവതികളെ പമ്പയിലേക്ക് കൊണ്ടുപോയി. മുകളിലെത്തിയാല്‍ കൂടുതല്‍ സംഘര്‍ഷത്തിന് സാധ്യതയുണ്ടെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ദര്‍ശനം നടത്താതെ മടങ്ങില്ലെന്ന് യുവതികള്‍ ആദ്യഘട്ടത്തില്‍ അറിയിച്ചിരുന്നു. എന്നാല്‍ പ്രതിഷേധം കനത്തതോടെ യുവതികള്‍തിരിച്ചിറങ്ങുകയായിരുന്നു. കണ്ണൂരില്‍ നിന്നുള്ള രേഷ്മ നിഷാന്ത്, ഷാനിന സജീഷ് എന്നിവരാണ് മല കയറാനെത്തിയത്. രേഷ്മ രണ്ടാം തവണയാണ് […]
ലോക്‌സഭ തെരഞ്ഞെടുപ്പ് ഒരുക്കം; കോണ്‍ഗ്രസ് നേതാക്കള്‍ ഡല്‍ഹിയില്‍
ലോക്‌സഭ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ ചര്‍ച്ചചെയ്യാന്‍ സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കള്‍ ഡല്‍ഹിയിലെത്തി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍, പ്രചാരണ സമിതി ചെയര്‍മാന്‍ കെ മുരളീധരന്‍ എന്നിവരാണ് ഡല്‍ഹിയിലെത്തിയത്. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്കുമായി നേതാക്കള്‍ കൂടിക്കാഴ്ച നടത്തും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും പുനഃസംഘന ചര്‍ച്ചകള്‍ക്കെത്തിയപ്പോള്‍ തെരഞ്ഞെടുപ്പ് ഒരുക്കവും ചര്‍ച്ച ചെയ്തിരുന്നു. കേരളത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്കിനോട് നിലവിലെ സ്ഥിതി വിശദീകരിക്കുകയും ചെയ്തിരുന്നു. […]
ആലപ്പാട് ഖനനം; മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗം ഇന്ന്
ആലപ്പാട് കരിമണല്‍ ഖനനത്തിനെതിരായ സമരം ശക്തമായിരിക്കെ മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗം ഇന്ന്. വ്യവസായ മന്ത്രി ഇ.പി ജയരാജനും ഉദ്യോഗസ്ഥരും ജനപ്രതിനിധികളും യോഗത്തില്‍ പങ്കെടുക്കും. ഖനനം നിര്‍ത്തേണ്ട സാഹചര്യമില്ലെന്ന നിലപാടായിരിക്കും വ്യവസായ മന്ത്രി സ്വീകരിക്കുക. ഖനനം നിര്‍ത്തണമെന്ന സമരക്കാരുടെ ആവശ്യം തള്ളിക്കളഞ്ഞ സര്‍ക്കാര്‍ പ്രതിഷേധം കനക്കുന്ന പശ്ചാത്തലത്തിലാണ് യോഗം വിളിച്ചത്. ഇന്നു വൈകിട്ട് മൂന്നിന് ഉന്നത ഉദ്യോഗസ്ഥരുടെയും നാലിന് ജനപ്രതിനിധികളുടെയും യോഗം ചേരും. മുഖ്യമന്ത്രിക്കു പുറമേ വ്യവസായ മന്ത്രി ഇ.പി ജയരാജനും മന്ത്രി മെഴ്‌സിക്കുട്ടി അമ്മയും യോഗത്തില്‍ […]