കോതമംഗലം ചെറിയ പള്ളി തര്‍ക്കത്തില്‍ യാക്കോബായ സഭക്ക് തിരിച്ചടി. പുനഃപരിശോധനാ ഹരജി ഹൈക്കോടതി തള്ളി. ഓര്‍ത്തഡോക്സ് വിഭാഗത്തിന് പൊലീസ് സംരക്ഷണം നല്‍കണമെന്ന വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ടാണ് യാക്കോബായ വിഭാഗം ഹരജി നല്‍കിയത്.
Kerala
ഉമ്മൻചാണ്ടിയെ എവിടെ നിര്‍ത്തിയാലും വിജയിക്കുമെന്ന് മുല്ലപ്പള്ളി
ഉമ്മൻചാണ്ടിയുടെ സ്ഥാനാർഥിത്വം തള്ളാതെ ഹൈക്കമാൻഡ്. അതാത് കമ്മിറ്റികളുടെ നിർദ്ദേശം കോൺഗ്രസ് പരിഗണിക്കാറുണ്ടെന്ന് കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകള്‍ വാസ്നിക് വ്യക്തമാക്കി. സ്ഥാനാർഥി നിർണയ പ്രക്രിയ പുരോഗമിക്കുകയാണെന്നും മുകുള്‍ വാസ്നിക് തിരുവനന്തപുരത്ത് പറഞ്ഞു. കോണ്‍ഗ്രസിനെ സംബന്ധിച്ച് ഉമ്മന്‍ചാണ്ടി വിജയ പ്രതീക്ഷയുള്ള സ്ഥാനാര്‍ഥിയാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. എവിടെ നിര്‍ത്തിയാലും വിജയിക്കും. സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ നടന്നുവരുന്നേയുള്ളൂവെന്നും മുല്ലപ്പള്ളി പറഞ്ഞു.
നിരപരാധിത്വം തെളിയിക്കാനാണ് അഭിഭാഷകനെ ഒഴിവാക്കി സ്വയം വാദിക്കുന്നതെന്ന് ബിജു രാധാകൃഷ്ണന്‍
സോളാര്‍ കേസ് പ്രതി ബിജു രാധാകൃഷ്ണന്‍ ആദ്യ ഭാര്യ രശ്മിയെ കൊലപ്പെടുത്തിയ കേസിലെ അപ്പീല്‍ ഹരജിയില്‍ ഇന്ന് ഹൈക്കോടതിയില്‍ സ്വയം വാദിക്കും .നിരപരാധിത്വം തെളിയിക്കാനാണ് അഭിഭാഷകനെ ഒഴിവാക്കി സ്വയം വാദിക്കുന്നതെന്ന് ബിജു രാധാകൃഷ്ണന്‍ മീഡിയവണിനോട് പറഞ്ഞു. <
കുഞ്ഞനന്തന് നിരന്തരം പരോള്‍ ; കെ.കെ രമ ഹൈക്കോടതിയില്‍
ടി.പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതിയും സി.പി.എം പാനൂര്‍ ഏരിയാ കമ്മിറ്റി അംഗവുമായ പി.കെ കുഞ്ഞനന്തന് നിരന്തരം പരോള്‍ അനുവദിക്കുന്നതിനെതിരെ കെ.കെ രമ ഹൈക്കോടതിയെ സമീപിച്ചു. ജയില്‍ ചട്ടങ്ങള്‍ ലംഘിച്ച് പരോള്‍ അനുവദിച്ച നടപടി റദ്ദാക്കണമെന്നും ഹൈകോടതി ഉത്തരവില്ലാതെ കുഞ്ഞനന്തന് ഇനി പരോള്‍ അനുവദിക്കരുതെന്ന് ഉത്തരവിടണമെന്നതടക്കം ആവശ്യപ്പെട്ടാണ് രമയുടെ ഹരജി. 2012 മെയ് നാലിന് ടി. പി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ട കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന കുഞ്ഞനന്തന് എല്ലാ ചട്ടങ്ങളും നിയമങ്ങളും ലംഘിച്ച് അത്യാവശ്യ പരോള്‍ എന്ന പേരില്‍ […]
സാഹിത്യ അക്കാദമി കനകശ്രീ പുരസ്‌കാരം കവി എസ് കലേഷിന്
കേരള സാഹിത്യ അക്കാദമിയുടെ കനകശ്രീ പുരസ്‌കാരം കവി എസ് കലേഷിന്. ശബ്ദമഹാസമുദ്രം എന്ന പേരില്‍ പ്രസിദ്ധീകരിച്ച കവിതാ സമാഹാരമാണ് പുരസ്‌കാരത്തിന് അര്‍ഹമായത്. സാമൂഹ്യ മാധ്യമങ്ങളിലടക്കം ഏറെ ചലനമുണ്ടാക്കിയ ‘അങ്ങനെയിരിക്കെ മരിച്ചു പോയി ഞാന്‍/ നീ’ എന്ന കവിതയുള്‍പ്പെടുന്നതാണ് പുരസ്‌കാരത്തിന് അര്‍ഹമായ പുസ്തകം. അധ്യാപികയായ ദീപ നിശാന്ത് തന്റെ പേരില്‍ പ്രസിദ്ധീകരിച്ചത് സാമൂഹ്യമാധ്യമങ്ങളില്‍ വിവാദമായിരുന്നു. പിന്നീട് ആ കവിതയുടെ യഥാര്‍ത്ഥ രചീതാവിനെ തിരിച്ചറിഞ്ഞതോടെയാണ് മലയാളികള്‍ക്കിടയില്‍ എസ്. കലേഷ് എന്ന പേര് സുപരിചിതമാവുന്നത്. വിവാദ കവിത ഉള്‍പ്പെടുന്ന ശബ്ദമഹാ സമുദ്രം […]
ലീഗിന് മൂന്നാമതൊരു സീറ്റ് നല്‍കുന്നത് പ്രായോഗികമല്ലെന്ന് മുല്ലപ്പള്ളി
ലീഗിന് അധികമായി ഒരു സീറ്റ് കൂടി നല്‍കുന്നത് പ്രായോഗികമല്ലെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. അപ്രായോഗികമായ നിര്‍ദ്ദേശം ലീഗ് മുന്നോട്ട് വെയ്ക്കുമെന്ന് കരുതുന്നില്ല. മൂന്നാമതൊരു സീറ്റിനായി ലീഗ് കടുപിടുത്തം നടത്തുമെന്ന് കരുതുന്നില്ലെന്ന് മുല്ലപ്പള്ളി പറഞ്ഞു. മുസ്‍ലിം ലീഗിന് മൂന്നാമതൊരു സീറ്റ് കൂടി വേണമെന്ന ആവശ്യം പാര്‍ട്ടിയുടെ വിവിധ കോണുകളില്‍ നിന്നുയരുന്പോഴാണ് അത് പ്രായോഗികമല്ലെന്ന് കെ.പി.സി.സി അധ്യക്ഷന്റെ തുറന്ന് പറച്ചില്‍. അധിക സീറ്റീനായി ലീഗ് കടുംപിടിത്തം പിടിക്കില്ല. കൂടുതല്‍ സീറ്റെന്ന ആവശ്യം ലീഗ് ഇതുവരെ മുന്നില്‍ വെച്ചിട്ടില്ലെന്നും മുല്ലപ്പള്ളി […]
രണ്ടാം സീറ്റിനായി സമ്മര്‍ദം ശക്തമാക്കി കേരള കോണ്‍ഗ്രസ്
ലോക്സഭാ തെരഞ്ഞെടുപ്പില്‍ രണ്ടാമത്തെ സീറ്റിനുള്ള ആവശ്യം ശക്തമാക്കി കേരള കോണ്‍ഗ്രസ്. കോട്ടയത്തിന് പുറമെ ഇടുക്കിയോ ചാലക്കുടിയോ കൂടി നല്‍കണമെന്ന് പി.ജെ ജോസഫ് ആവശ്യപ്പെട്ടു. അതേസമയം ഉമ്മന്‍ചാണ്ടി ഇടുക്കിയിലേക്ക് വരുകയാണെങ്കില്‍ സ്വാഗതം ചെയ്യുമെന്നും ജോസഫ് പറഞ്ഞു. യു.ഡി.എഫ് യോഗത്തില്‍ രണ്ട് സീറ്റ് വേണമെന്ന ആവശ്യം ഉന്നയിച്ച് പി.ജെ ജോസഫ് ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുന്ന കാഴ്ചയാണ് ഇന്നും കണ്ടത്. ഏതൊക്കെ സീറ്റുകളാണ് ആവശ്യപ്പെടുന്നതെന്ന് ജോസഫ് വ്യക്തമാക്കി. അതേസമയം ഉമ്മന്‍ചാണ്ടി ഇടുക്കിയിലേക്ക് വരികയാണെങ്കില്‍ നിലപാട് മാറുമെന്നും പി.ജെ ജോസഫ് സൂചിപ്പിച്ചു. സീറ്റ് […]
രണ്ടാം സീറ്റിനായി സമ്മര്‍ദം ശക്തമാക്കി കേരള കോണ്‍ഗ്രസ്
സീറ്റ് ധാരണ സംബന്ധിച്ച് യു.ഡി.എഫില്‍ ഇത്തവണ അസ്വാരാസ്യങ്ങള്‍ ഉണ്ടാകില്ല. സുഗമമായി സീറ്റ് നിര്‍ണ്ണയം പൂര്‍ത്തിയാക്കുമെന്നും കെ.പി.സി.സി അധ്യക്ഷന്‍ പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ രണ്ടാമത്തെ സീറ്റിനുള്ള ആവശ്യം ശക്തമാക്കി കേരള കോണ്‍ഗ്രസ്. കോട്ടയത്തിന് പുറമെ ഇടുക്കിയോ ചാലക്കുടിയോ കൂടി നല്‍കണമെന്ന് പി.ജെ ജോസഫ് ആവശ്യപ്പെട്ടു. അതേസമയം ഉമ്മന്‍ചാണ്ടി ഇടുക്കിയിലേക്ക് വരുകയാണെങ്കില്‍ സ്വാഗതം ചെയ്യുമെന്നും ജോസഫ് പറഞ്ഞു. യു.ഡി.എഫ് യോഗത്തില്‍ രണ്ട് സീറ്റ് വേണമെന്ന ആവശ്യം ഉന്നയിച്ച് പി.ജെ ജോസഫ് ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുന്ന കാഴ്ചയാണ് ഇന്നും കണ്ടത്. ഏതൊക്കെ […]
സംസ്ഥാന സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ യു.ഡി.എഫ് ഉപരോധം
സംസ്ഥാന സർക്കാരിനെതിരെ വിവിധ വിഷയങ്ങൾ ഉയർത്തി യു.ഡി.എഫ് സെക്രട്ടേറിയറ്റും കളക്‌ട്രേറ്റുകളും ഉപരോധിച്ചു. തിരുവനന്തപുരത്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കോഴിക്കോട് കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും മലപ്പുറത്ത് പി.കെ കുഞ്ഞാലിക്കുട്ടിയും ഉപരോധം ഉദ്ഘാടനം ചെയ്തു. ശബരിമല വിഷയം ഉയർത്തി ഭരണസ്തംഭനം മുഖ്യമന്ത്രി മറയ്ക്കുകയാണെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി. പ്രളയാനന്തര ഭരണസ്തംഭനം, സംസ്ഥാനത്തെ ക്രമസമാധാന തകര്‍ച്ച, ശബരിമല യുവതി പ്രവേശനം എന്നീ വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് യു.ഡി.എഫ് സംസ്ഥാനത്തെ മുഴുവന്‍ കളക്ട്രേറ്റുകളും സെക്രട്ടേറിയറ്റും ഉപരോധിച്ചത്. രാവിലെ ആറ് മണി മുതൽ തന്നെ […]
സിസ്റ്റർ ലൂസിക്ക് വീണ്ടും സഭയുടെ നോട്ടീസ്
ജലന്ധര്‍ മുന്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരായ സമരത്തില്‍ പങ്കെടുത്ത സിസ്റ്റർ ലൂസി കളപ്പുരക്കലിന് വീണ്ടും സഭയുടെ നോട്ടീസ്. മദര്‍ ജനറലിന്റെ നോട്ടീസില്‍ ഫെബ്രുവരി 6ന് മുമ്പ് വിശദീകരണം നൽകണം. വിശദീകരണം നല്‍കിയില്ലെങ്കില്‍ കാനോൻ നിയമപ്രകാരം നടപടി ഉണ്ടാകുമെന്നും നോട്ടീസില്‍ മുന്നറിയിപ്പ് നല്‍കുന്നു. സിസ്റ്റര്‍ സഭയെ അപകീര്‍ത്തിപ്പെടുത്തിയെന്നാണ് നോട്ടീസിലെ ആരോപണം.










