കാന്‍സര്‍ രോഗികളുടെ എണ്ണം വര്‍ധിക്കുമ്പോഴും മലബാറില്‍ സര്‍ക്കാര്‍ മേഖലയിലുള്ള ചികിത്സ സൌകര്യങ്ങളുടെ അപര്യാപ്തത തുടരുന്നു. ആര്‍.സി.സിയുടെ നിലവാരത്തിലുള്ള ചികിത്സാകേന്ദ്രം വേണമെന്ന മലബാറുകാരുടെ ആവശ്യം ഇതുവരെ നടപ്പാക്കാനായില്ല. വടക്ക് നിന്ന് തെക്കോട്ടുള്ള ട്രെയിനുകളില്‍ മലബാറുകാര്‍ ആര്‍.സി.സിയിലെത്തുന്നു. അല്ലെങ്കില്‍ വെല്ലൂരിലേക്ക്. തൃശൂര്‍, കോഴിക്കോട്, മഞ്ചേരി മെഡിക്കല്‍ കോളജുകള്‍, തലശേരി മലബാര്‍ കാന്‍സര്‍ സെന്റര്‍ എന്നിവിടങ്ങളിലെ കാന്‍സര്‍ ചികിത്സാ സൌകര്യങ്ങള്‍ ഉയര്‍ത്തിയാല്‍ തന്നെ ഒരു പരിധിവരെ ആശ്വാസമാകും. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന നിരവധി രോഗികളാണ് മലബാറിലുള്ളത്.
Kerala
യൂണിയനുകള്‍ ‘പണി’ തുടങ്ങി; ഡ്രൈവര്‍ കം കണ്ടക്ടറെ ബസില്‍ നിന്ന് ഇറക്കിവിട്ടു
കെ.എസ്.ആര്‍.ടി.സിയില്‍ ഡ്രൈവർ കം കണ്ടക്ടർ ഡ്യൂട്ടിക്കെത്തിയ ജീവനക്കാരനെ തമ്പാനൂര്‍ ബസ് സ്റ്റാന്‍റില്‍ തടഞ്ഞ് ഇറക്കിവിട്ടു. എട്ട് മണിക്കൂറില്‍ താഴെ റണ്ണിങ് ടൈം ഉള്ള സര്‍വ്വീസുകളില്‍ ഡ്രൈവര്‍ കം കണ്ടക്ടര്‍മാര്‍ ആവശ്യമില്ലെന്ന് പറഞ്ഞ് ഒരു വിഭാഗം കണ്ടക്ടര്‍മാരാണ് ജീവനക്കാരനെ ഇറക്കിവിട്ടത്. സംഭവത്തില്‍ ഡി.ടി.ഒയോട് റിപ്പോര്‍ട്ട് തേടിയതായി മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. ഡ്രൈവർ കം കണ്ടക്ടർ രീതി നടപ്പാക്കിയ മുന്‍ എം.ഡി ടോമിന്‍ തച്ചങ്കരിയെ എം.ഡി സ്ഥാനത്തുനിന്ന് മാറ്റിയതിന് പിന്നാലെയാണ് ജീവനക്കാരുടെ സംഘടിത നീക്കം. തിരുവനന്തപുരം – പാലക്കാട് […]
മൂന്നാം സീറ്റ് ആവശ്യത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് ലീഗിൽ ധാരണ
മൂന്നാം സീറ്റ് എന്ന ആവശ്യത്തില്‍ നിന്ന് പിന്നോട്ട് പോകേണ്ടതില്ലെന്ന് മുസ്ലിം ലീഗിൽ ധാരണ. പത്താം തീയതി നടക്കുന്ന യു.ഡി.എഫ് ഉഭയകക്ഷി ചർച്ചയിൽ തങ്ങളുടെ ആവശ്യങ്ങള്‍ ഉന്നയിക്കുമെന്ന് കെ.പി.എ മജീദ്. ആവശ്യത്തിൽ നിന്ന് പിന്മാറണമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ആവശ്യപ്പെട്ടതായി സൂചന. സീറ്റ് സംബന്ധിച്ച ആവശ്യങ്ങള്‍ യു.ഡി.എഫ് ഉഭയകക്ഷി ചര്‍ച്ചയില്‍ ഉന്നയിക്കുമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി. എല്ലാ കാര്യങ്ങളും ഉന്നതാധികാര സമിതയില്‍ ചര്‍ച്ച ചെയ്തെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഹൈദരലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ പാണക്കാട് ചേര്‍ന്ന മുസ്ലിം ലീഗ് […]
സ്കൂളിന്‍റെ സ്ഥലം സ്വകാര്യ വ്യക്തിക്ക് വിറ്റതായി പരാതി
കോഴിക്കോട് തലക്കുളത്തൂരില്‍ എയ്ഡഡ് സ്കൂളിന്‍റെ ഭൂമി സ്വകാര്യ വ്യക്തിക്ക് വിറ്റതായി പരാതി. കളിസ്ഥലമുള്‍പ്പെടെയുള്ള അടിസ്ഥാന സൌകര്യങ്ങള്‍ക്കായി ഭൂമിയില്ലാതെ വലയുമ്പോഴാണ് റോഡ് നിര്‍മാണത്തിനായി സ്വകാര്യ വ്യക്തിക്ക് മാനേജ്മെന്‍റ് ഭൂമി വിറ്റത്. സംഭവത്തില്‍ നാട്ടുകാര്‍ ബാലുശ്ശേരി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്ക് പരാതി നല്‍കി. ദശാബ്ദങ്ങള്‍ പഴക്കമുള്ള എടക്കര എ.എസ്.വി.യു.പി സ്കൂളിന്‍റെ അതിരാണിത്. സ്കൂളിന്‍റെ പിന്നിലേക്ക് നടപ്പാത മാത്രമുണ്ടായിരുന്ന ഇവിടെ റോഡ് തന്നെ നിര്‍മിച്ചിരിക്കുന്നു. സ്വകാര്യ വ്യക്തിയുടെ വീട്ടിലേക്കുള്ള റോഡിനായി മാനേജ്മെന്‍റ് സ്കൂളിന്‍റെ സ്ഥലം വിറ്റതായാണ് പരാതി. അടച്ചു പൂട്ടല്‍ ഭീഷണി […]
സിമന്റ് വില വര്‍ദ്ധിപ്പിച്ച് കമ്പനികള്‍ നേടുന്നത് കൊള്ള ലാഭമെന്ന് ആരോപണം
സംസ്ഥാനത്ത് സിമന്റിന് വില വര്‍ദ്ധിപ്പിച്ച് കമ്പനികള്‍ നേടുന്നത് കൊള്ള ലാഭമെന്ന് ആരോപണം. നിര്‍മ്മാണ മേഖലയിലെ അസംസ്കൃത വസ്തുക്കളുടെ വില നിയന്ത്രിക്കാന്‍ സംസ്ഥാന തലത്തില്‍ സംവിധാനമില്ലാത്തതാണ് കമ്പനികള്‍ക്ക് കൊള്ള ലാഭം നേടുന്നതിന് സൌകര്യമാവുന്നത്. പുതിയ വില വര്‍ദ്ധനവ് നിലവില്‍ വരുന്നതോടെ അയല്‍ സംസ്ഥാനത്തെ വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളത്തില്‍ ഒരു ചാക്ക് സിമന്റിന് നൂറുരൂപയിലധികം വില കൂടും. പ്രമുഖ കമ്പനികളുടെ ഒരു ചാക്ക് സിമന്റിന് രാജ്യത്തെ പ്രധാന നഗരങ്ങളിലെ വിലനിലവാരമാണിത്. 50 കിലോഗ്രാം വരുന്ന ഒരു ചാക്ക് സിമന്റിന്റെ […]
സവാദ് വധക്കേസ്: വില്ലേജ് ഓഫീസര്‍ക്ക് സസ്പെന്‍ഷന്‍
മലപ്പുറം താനൂര്‍ സവാദ് വധക്കേസിലെ സീന്‍മാപ്പ് നല്‍കാത്ത ഒഴൂര്‍ വില്ലേജ് ഓഫീസര്‍ എ. ജോസിനെ ജില്ലാ കലക്ടർ സസ്പെൻഡ് ചെയ്തു. മഹസര്‍ റിപ്പോര്‍ട്ടില്‍ പൊലീസ് രേഖപ്പെടുത്തിയിരിക്കുന്ന വിവരങ്ങള്‍ ശരിയാണോയെന്ന് പരിശോധിച്ച് വില്ലേജ് ഓഫീസര്‍ നല്‍കുന്ന രേഖയാണ് സീന്‍മാപ്പ്. വീഴ്ച വരുത്തിയ വില്ലേജ് ഓഫീസർക്കെതിരെ നടപടി ആവശ്യപ്പെട്ട് കൊല്ലപ്പെട്ട സവാദിൻറെ ബന്ധുക്കൾ ഉപരോധ സമരം നടത്തിയിരുന്നു. താനൂരില്‍ ഭാര്യയും കാമുകനും ചേര്‍ന്ന് യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജാമ്യം ലഭിക്കാൻ കാരണമായത് പൊലീസ് കുറ്റപത്രം സമർപ്പിക്കാത്തതാണ്. ഒഴൂർ വില്ലേജ് […]
മാധ്യമങ്ങൾക്ക് നിയന്ത്രണം; ഉത്തരവ് സർക്കാർ തിരുത്തി
മാധ്യമങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി ഇറക്കിയ ഉത്തരവ് സംസ്ഥാന സർക്കാർ തിരുത്തി. പൊതുസ്ഥലങ്ങളിൽ മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും പ്രതികരണങ്ങൾ തേടുന്നത് സുരക്ഷാ ഭീഷണിയുണ്ടാക്കുന്നുവെന്ന ഭാഗം ഒഴിവാക്കി. അഭിമുഖങ്ങൾക്ക് പിആർഡി വഴി അനുമതി തേടണമെന്ന വ്യവസ്ഥയും മാറ്റിയിട്ടുണ്ട്. മാധ്യമ നിയന്ത്രണ ഉത്തരവ് നേരത്തെ വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു. ഴിഞ്ഞ ദിവസം സുബ്രതോ ബിശ്വാസ് തന്നെ തിരുത്തിയിറക്കിയ ഉത്തരവിൽ ഈ പരാമർശങ്ങൾ ഇല്ല. വിലക്കുകളുമില്ല. പൊതുസ്ഥലങ്ങളിൽ നേതാക്കൾ സംസാരിക്കുന്നുണ്ടെങ്കിൽ അറിയിപ്പ് പി.ആർ.ഡി വഴി മാത്രമേ നൽകാവൂ എന്ന ഭാഗവും മാറ്റി. എല്ലാമാധ്യമങ്ങളെയും വിവരങ്ങൾ […]
പ്ലാച്ചിമടയില്‍ കോക്കകോള കമ്പനി തിരിച്ചു വരുന്നതോടെ ജല ചൂഷണം വീണ്ടും ഉണ്ടാകുമെന്ന് ആശങ്ക
പ്ലാച്ചിമടയില്‍ കോക്കകോള കമ്പനി തിരിച്ചു വരുന്നതോടെ ജല ചൂഷണം വീണ്ടും ഉണ്ടാകുമെന്ന് ആശങ്ക. മാവ് കൃഷിയടക്കം തുടങ്ങുന്നതോടെ ജലചൂഷണം ഉണ്ടാകുമെന്ന് ഉറപ്പാണ്. സാറ്റ് ലൈറ്റ് സര്‍വ്വേയിലൂടെ സമ്പുഷ്ടമായ ഭൂഗര്‍ഭജലം ഉള്ള സ്ഥലമാണെന്ന് കണ്ടെത്തിയ ശേഷമാണ് പ്ലാച്ചിമടയില്‍ കൊക്കകോള കമ്പനി പ്രവര്‍ത്തനം ആരംഭിച്ചത്. പ്രവര്‍ത്തനം നിര്‍ത്തി 12 വര്‍ഷത്തിനു ശേഷം വീണ്ടും കമ്പനി തുറക്കുമ്പോള്‍ മാവ് കൃഷി,ആശുപത്രി തുടങ്ങിയ സംരഭങ്ങളാണ് മുന്നോട്ട് വയ്ക്കുന്നത്. വലിയ തോതില്‍ കൃഷിക്കായി വെള്ളം ഉപയോഗിക്കും. ഭാവിയില്‍ മാംഗോ പള്‍പ്പ് കമ്പനി തുടങ്ങുന്നതിനും പദ്ധതി […]
പൊലീസില്‍ വീണ്ടും അഴിച്ചുപണി
ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി പൊലീസില്‍ അഴിച്ചുപണി. വിവിധ സംഭവങ്ങളില്‍ അച്ചടക്ക നടപടി നേരിട്ട പതിനൊന്നു ഡി.വൈ.എസ്.പിമാരെ സി.ഐമാരായി തരംതാഴ്ത്തി. കൂടാതെ 53 ഡി.വൈ.എസ്.പിമാരെ സ്ഥലം മാറ്റുകയും 26സി.ഐമാര്‍ക്ക് ഡി.വൈ.എസ്.പിമാരായി സ്ഥാനക്കയറ്റം നല്‍കുകയും ചെയ്തിട്ടുണ്ട്.
എൻഡോസൾഫാൻ വിഷയം; പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപ്പോയി
എൻഡോസൾഫാൻ ദുരിതബാധിതരോട് സർക്കാർ അലംഭാവം കാട്ടുന്നുവെന്നാരോപിച്ച് പ്രതിപക്ഷം നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയി.വിഷയത്തിലുളള അടിയന്തര പ്രമേയ നോട്ടീസിന് സ്പീക്കർ അവതരണാനുമതി നിഷേധിച്ചതിന് പിന്നാലെയാണ് പ്രതിപക്ഷം വാക്കൌട്ട് നടത്തിയത്. അതേസമയം എൻഡോസൾഫാൻ വിഷയത്തിൽ സർക്കാർ കാര്യക്ഷമമായി ഇടപെട്ടിട്ടുണ്ടെന്നും സമരത്തെ ഗൌരവത്തോടെ കാണുമെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.












