India Kerala

എൻഡോസൾഫാൻ വിഷയം; പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപ്പോയി

എൻഡോസൾഫാൻ ദുരിതബാധിതരോട് സർക്കാർ അലംഭാവം കാട്ടുന്നുവെന്നാരോപിച്ച് പ്രതിപക്ഷം നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയി.വിഷയത്തിലുളള അടിയന്തര പ്രമേയ നോട്ടീസിന് സ്പീക്കർ അവതരണാനുമതി നിഷേധിച്ചതിന് പിന്നാലെയാണ് പ്രതിപക്ഷം വാക്കൌട്ട് നടത്തിയത്. അതേസമയം എൻഡോസൾഫാൻ വിഷയത്തിൽ സർക്കാർ കാര്യക്ഷമമായി ഇടപെട്ടിട്ടുണ്ടെന്നും സമരത്തെ ഗൌരവത്തോടെ കാണുമെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.

India Kerala

ലോക്‌സഭാ തെരഞ്ഞെടുപ്പ് വിജ്ഞാപനം മാര്‍ച്ച് ആദ്യവാരം ഉണ്ടായേക്കും

ലോക്‌സഭാ തെരഞ്ഞെടുപ്പ് വിജ്ഞാപനം മാര്‍ച്ച് ആദ്യവാരം ഉണ്ടായേക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടീകാറാം മീണ. സംസ്ഥാനത്ത് 3,43,025 പുതിയ വോട്ടര്‍മാരുണ്ട്. 2,54,08,711 ഈ മാസം 30 നാണ് സംസ്ഥാനത്തെ അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചത്. ആകെ 2,54,08,711 വോട്ടര്‍മാര്‍. ഇതില്‍ 3,43,215 പുതിയ വോട്ടര്‍മാരാണ്. സമ്മതിദായകരുടെ എണ്ണത്തില്‍ 1.37 ശതമാനം വര്‍ധനവുണ്ടായി. മലപ്പുറം ജില്ലയാണ് ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ളത്. തൊട്ടു പിന്നില്‍ തിരുവനന്തപുരവും. 1,22,97,403 പുരുഷന്‍മാരും 1,31,11,189 സ്ത്രീകളുമാണ് വോട്ടര്‍ പട്ടികയിലുള്ളത്. 119 ട്രാന്‍സ്ജന്‍ഡേഴ്‌സും ഇക്കുറി വോട്ടര്‍ പട്ടികയിലുണ്ട്. […]

India Kerala

കുഞ്ഞനന്തന് നടക്കാന്‍ കഴിയില്ലെന്ന് അഭിഭാഷകന്‍; ജയിലിൽ സുഖമായി കിടക്കാമല്ലോയെന്ന് കോടതി

ടി.പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി പി.കെ കുഞ്ഞനന്തന് ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടെന്ന് സർക്കാർ ഹൈക്കോടതിയില്‍. ശാരീരിക പ്രശ്നം എന്തെന്ന് കൃത്യമായി അറിയിക്കാൻ കോടതി നിർദേശം നല്‍കി. കുഞ്ഞനന്തനെ പുറത്തിറക്കാന്‍ മുഖ്യമന്ത്രിക്ക് അമിതാവേശമാണെന്ന് ആര്‍.എം.പി ആരോപിച്ചു. ടി.പി വധക്കേസ് പ്രതി കുഞ്ഞനന്തന് അടിയന്തര ചികിൽസ വേണമെന്നാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. കുഞ്ഞനന്തന്റെ മെഡിക്കല്‍ റിപ്പോര്‍ട്ടും സര്‍ക്കാര്‍ കോടതിയില്‍ ഹാജരാക്കി. ചികിൽസയ്ക്കായി ശിക്ഷ ഇളവ് ആവശ്യപ്പെട്ട് കുഞ്ഞനന്തൻ നൽകിയ ഹരജിയിലാണ് സര്‍ക്കാര്‍ വിശദീകരണം നല്കിയത്. ഹരജി പരിഗണിക്കവെ കുഞ്ഞനന്തന്റെ യഥാർഥ […]

India Kerala

കെ.എസ്.ആർ.ടി.സിയില്‍ നിന്നും തച്ചങ്കരി പടിയിറങ്ങി

കെ.എസ്.ആർ.ടി.സി സി.എം.ഡി സ്ഥാനത്ത് നിന്ന് ടോമിൻ തച്ചങ്കരി പടിയിറങ്ങി. സർക്കാർ നൽകിയ ദൗത്യം നിറവേറ്റാനായെന്ന് തച്ചങ്കരി പറഞ്ഞു. യൂണിയനുകളോടും നേതാക്കളോടും വിരോധമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സി.എം.ഡി ഓഫീസിലെ മുഴുവൻ ജീവനക്കാരും അണിനിരന്ന വിടവാങ്ങൽ ചടങ്ങിൽ വികാരാധീനനായിട്ടാണ് പടിയിറങ്ങുന്ന തച്ചങ്കരി സംസാരിച്ചത്. സി.എം.ഡി എന്ന കസേര പിടിച്ച് വാങ്ങിയതല്ല. സർക്കാർ നൽകിയ ദൗത്യം നിറവേറ്റിയിട്ടാണ് പോകുന്നത് തന്നെ മാറ്റാനുണ്ടായ കാരണവും തച്ചങ്കരി വിശദീകരിച്ചു. 2025ലെ മാറുന്ന കെ.എസ്.ആർ.ടി.സിക്ക് വേണ്ടി ജീവനക്കാർ സജ്ജരാകണമെന്ന ഉപദേശവും നൽകിയാണ് തച്ചങ്കരി ആനവണ്ടിയോട് വിട […]

India Kerala

സ്കൂളിലെത്തിയ അമ്മയെ ‘തെറി വിളിച്ച്’ സ്വീകരിച്ച് അധ്യാപകര്‍; വീഡിയോ

കു ട്ടിയുടെ പഠനനിലവാരം അന്വേഷിക്കാന്‍ സ്കൂളിലെത്തിയ അമ്മയോട് മോശമായി പെരുമാറുന്ന അധ്യാപകരുടെ വീഡിയോ വൈറലാകുന്നു. എറണാകുളം വാളകം സ്കൂളിലാണ് സംഭവം നടന്നത്. എടീ, പോടീ വിളികളോടെ വളരെ മോശം പദപ്രയോഗങ്ങള്‍ നടത്തിയാണ് അധ്യാപകര്‍ കുട്ടിയുടെ അമ്മയെ എതിരേറ്റത്. പത്താംക്ലാസ് വരെയുള്ള പുസ്തകങ്ങൾ കുട്ടികൾ വാങ്ങണമെന്ന് സ്കൂൾ അധികൃതർ അറിയിച്ചിരുന്നു. എന്നാൽ കുട്ടികളിത് വാങ്ങിയില്ല, ഇതേതുടർന്ന് മാതാപിതാക്കളെ സ്കൂളിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ഞങ്ങൾ ഇതിനെക്കുറിച്ച് അറിഞ്ഞിരുന്നില്ല, അതിനെന്താണ് ചെയ്യേണ്ടതെന്ന് അന്വേഷിച്ച അമ്മയോട് രൂക്ഷമായിട്ടാണ് അധ്യാപകര്‍ പെരുമാറുന്നത്. അധ്യാപിക ദേഷ്യത്തോടെ പെരുമാറിയപ്പോൾ […]

India Kerala

കൊച്ചിയില്‍ സ്കൂട്ടര്‍ യാത്രക്കാരനെ വണ്ടി ഇടിപ്പിച്ച് കൊലപ്പെടുത്തിയ ദൃശ്യങ്ങള്‍ പുറത്ത്

കൊച്ചിയില്‍ സ്കൂട്ടര്‍ യാത്രക്കാരനെ വണ്ടി ഇടിപ്പിച്ച് കൊലപ്പെടുത്തിയ ദൃശ്യങ്ങള്‍ പുറത്ത്. കൊച്ചി പനമ്പള്ളി നഗറിനടുത്ത് ചൊവ്വാഴ്ചയാണ് സംഭവം. കുമ്പളങ്ങി സ്വദേശി തോമസാണ് മരിച്ചത്. സംഭവത്തില്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ജോണ്‍ പോളിനെയും സുഹൃത്തിനെയും പോലീസ് പാലക്കാട് നിന്നും അറസ്റ്റ് ചെയ്തു. അപകടം നടത്താനുപയോഗിച്ച കാര്‍ ഉപേക്ഷിച്ച് മറ്റൊരു വാഹനത്തിലാണ് ഇവര്‍ പാലക്കാടേക്ക് കടന്നത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍റ് ചെയ്തു.

India Kerala

അധോലോക നേതാവ് രവി പൂജാരി അറസ്റ്റിലായെന്ന് സൂചന

അധോലോക കുറ്റവാളി രവി പൂജാരി അറസ്റ്റിലായെന്നു സൂചന. ആഫ്രിക്കൻ രാജ്യമായ സെനഗലിൽ പൂജാരി അറസ്റ്റിലായി എന്നാണ് ബംഗളൂരു പൊലീസിന് ലഭിച്ച വിവരം. ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. അറുപതിലധികം ക്രിമിനൽ കേസുകളിൽ പ്രതിയാണ് പൂജാരി.ബംഗളൂരു പൊലീസ് റെഡ് കോർണർ നോട്ടീസ് ഇയാൾക്കെതിരെ ഇറക്കിയിരുന്നു. കൊച്ചിയിൽ നടി ലീന മരിയ പോളിന്റെ ബ്യൂട്ടി പാർലറിൽ നടന്ന വെടിവെപ്പുമായി ബന്ധപ്പെട്ട് അന്വേഷണം രവി പൂജാരിയിലേക്ക് നീങ്ങിയിരുന്നു.

India Kerala

ആര്യാടന്‍ ഉപവസിച്ചു, ജനസംഘം തെരുവിലിറങ്ങി

മറ്റൊരു ജില്ല രൂപീകരിക്കുമ്പോഴും ഉണ്ടാകാത്ത എതിര്‍പ്പാണ് മലപ്പുറം ജില്ല രൂപീകരിക്കുമ്പോള്‍ ഉണ്ടായത്. ബി.ജെ.പിയുടെ ആദ്യ രൂപമായ ജനസംഘവും കോണ്‍ഗ്രസും ജില്ലക്കെതിരെ പ്രത്യക്ഷ സമരവുമായി വന്നു. ആര്യാടന്‍ മുഹമ്മദ് ആകട്ടെ മലപ്പുറം കുട്ടിപ്പാകിസ്താന്‍ ആകുമെന്ന് പറഞ്ഞ് ഉപവാസ സമരവും നടത്തി. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും മുസ്‍ലിം ലീഗും മലപ്പുറം ജില്ലക്കായി വാദിച്ചപ്പോള്‍ എതിര്‍പ്രചാരണം അതിശക്തമായിരുന്നു. ജനസംഘവും കെ.കേളപ്പന്‍റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസും എതിര്‍പ്പുമായി തെരുവിലിറങ്ങി. മലപ്പുറം ജില്ല രൂപീകരിച്ചാല്‍ അത് കുട്ടിപ്പാക്കിസ്താന്‍ ആകുമെന്നായിരുന്നു പ്രചാരണം അന്നത്തെ കോഴിക്കോട് ഡി.സി.സി സെക്രട്ടറിയായിരുന്ന ആര്യാടന്‍ […]

India Kerala

തിരൂർ ജില്ലാ രൂപീകരണം ആവശ്യപ്പെട്ട് എസ്.ഡി.പി.ഐയുടെ ലോങ് മാർച്ച്

തിരൂർ ജില്ല രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് എസ്.ഡി.പി.ഐ സംഘടിപ്പിച്ച ലോങ് മാർച്ച് മലപ്പുറത്ത് സമാപിച്ചു. സമാപന പൊതുസമ്മേളനം സംസ്ഥാന പ്രസിഡന്‍റ് അബ്ദുൽ മജീദ് ഫൈസി ഉദ്ഘാടനം ചെയ്തു. വഴിക്കടവിൽ നിന്നും വെളിയംകോട് നിന്നും ആരംഭിച്ച രണ്ട് ജാഥകൾ മലപ്പുറത്ത് സംഗമിക്കുകയായിരുന്നു. ജില്ലയുടെ മലയോര മേഖലയിൽ നിന്നും തീരദേശ മേഖലയിൽ നിന്നുമാണ് രണ്ട് ജാഥകൾ മലപ്പുറത്തെത്തിയത്. അഡ്വക്കറ്റ് കെ.സി നസീർ, ബാബുമണി കരുവാരകുണ്ട് എന്നിവരാണ് ജാഥാ ക്യാപ്റ്റൻമാർ. മലപ്പുറത്തിൻറെ വികസന മുന്നേറ്റത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്ന പ്രചാരണവുമായാണ് നാല് ദിവസം […]

India Kerala

ബഹുരാഷ്ട്ര കമ്പനികൾക്ക് സംസ്ഥാനത്തേക്ക് വാതിലുകള്‍ തുറന്നിട്ട് ഇടതുസര്‍ക്കാരിന്റെ ബജറ്റ്

പതിവ് രീതികൾ തെറ്റിച്ച് ബഹുരാഷ്ട്ര കമ്പനികൾക്ക് സംസ്ഥാനത്തേക്ക് വാതിലുകള്‍ തുറന്നിടുന്നതാണ് ഇടത് സർക്കാർ അവതരിപ്പിച്ച ബജറ്റ്. വൻകിട പശ്ചാത്തല സൗകര്യ നിക്ഷേപങ്ങളെയാണ് ബജറ്റ് മുന്നോട്ട് വക്കുന്നത്. റബർ മേഖലയിൽ ആരംഭിക്കുന്ന കമ്പനിയിലേക്ക് നിക്ഷേപകരായി വൻകിട ടയർ നിർമ്മാണ കമ്പനിയെ കണ്ണ് വച്ചതായും ധനമന്ത്രിയുടെ ബജറ്റ് സൂചിപ്പിക്കുന്നു. വ്യവസായ പാർക്കുകളിലേക്കാണ് കോർപ്പറേറ്റ് നിക്ഷേപങ്ങളെ ആകർഷിക്കുന്നത്. ഇതനുസരിച്ച് ഭീമൻ കമ്പനികളുടെ പേരുകൾ തന്നെ ബജറ്റിൽ ധനമന്ത്രി പറയുന്നു. ടെക്നോപാർക്കിൽ എത്തിയ നിസാൻ കമ്പനി അവരുടെ വൈദ്യുത വാഹനങ്ങളുടെ സിരാ കേന്ദ്രം […]