കെ.എസ്.ആർ.ടി.സി സി.എം.ഡി സ്ഥാനത്ത് നിന്ന് ടോമിൻ തച്ചങ്കരി പടിയിറങ്ങി. സർക്കാർ നൽകിയ ദൗത്യം നിറവേറ്റാനായെന്ന് തച്ചങ്കരി പറഞ്ഞു. യൂണിയനുകളോടും നേതാക്കളോടും വിരോധമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സി.എം.ഡി ഓഫീസിലെ മുഴുവൻ ജീവനക്കാരും അണിനിരന്ന വിടവാങ്ങൽ ചടങ്ങിൽ വികാരാധീനനായിട്ടാണ് പടിയിറങ്ങുന്ന തച്ചങ്കരി സംസാരിച്ചത്. സി.എം.ഡി എന്ന കസേര പിടിച്ച് വാങ്ങിയതല്ല. സർക്കാർ നൽകിയ ദൗത്യം നിറവേറ്റിയിട്ടാണ് പോകുന്നത് തന്നെ മാറ്റാനുണ്ടായ കാരണവും തച്ചങ്കരി വിശദീകരിച്ചു. 2025ലെ മാറുന്ന കെ.എസ്.ആർ.ടി.സിക്ക് വേണ്ടി ജീവനക്കാർ സജ്ജരാകണമെന്ന ഉപദേശവും നൽകിയാണ് തച്ചങ്കരി ആനവണ്ടിയോട് വിട […]
Kerala
സ്കൂളിലെത്തിയ അമ്മയെ ‘തെറി വിളിച്ച്’ സ്വീകരിച്ച് അധ്യാപകര്‍; വീഡിയോ
കു ട്ടിയുടെ പഠനനിലവാരം അന്വേഷിക്കാന്‍ സ്കൂളിലെത്തിയ അമ്മയോട് മോശമായി പെരുമാറുന്ന അധ്യാപകരുടെ വീഡിയോ വൈറലാകുന്നു. എറണാകുളം വാളകം സ്കൂളിലാണ് സംഭവം നടന്നത്. എടീ, പോടീ വിളികളോടെ വളരെ മോശം പദപ്രയോഗങ്ങള്‍ നടത്തിയാണ് അധ്യാപകര്‍ കുട്ടിയുടെ അമ്മയെ എതിരേറ്റത്. പത്താംക്ലാസ് വരെയുള്ള പുസ്തകങ്ങൾ കുട്ടികൾ വാങ്ങണമെന്ന് സ്കൂൾ അധികൃതർ അറിയിച്ചിരുന്നു. എന്നാൽ കുട്ടികളിത് വാങ്ങിയില്ല, ഇതേതുടർന്ന് മാതാപിതാക്കളെ സ്കൂളിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ഞങ്ങൾ ഇതിനെക്കുറിച്ച് അറിഞ്ഞിരുന്നില്ല, അതിനെന്താണ് ചെയ്യേണ്ടതെന്ന് അന്വേഷിച്ച അമ്മയോട് രൂക്ഷമായിട്ടാണ് അധ്യാപകര്‍ പെരുമാറുന്നത്. അധ്യാപിക ദേഷ്യത്തോടെ പെരുമാറിയപ്പോൾ […]
കൊച്ചിയില്‍ സ്കൂട്ടര്‍ യാത്രക്കാരനെ വണ്ടി ഇടിപ്പിച്ച് കൊലപ്പെടുത്തിയ ദൃശ്യങ്ങള്‍ പുറത്ത്
കൊച്ചിയില്‍ സ്കൂട്ടര്‍ യാത്രക്കാരനെ വണ്ടി ഇടിപ്പിച്ച് കൊലപ്പെടുത്തിയ ദൃശ്യങ്ങള്‍ പുറത്ത്. കൊച്ചി പനമ്പള്ളി നഗറിനടുത്ത് ചൊവ്വാഴ്ചയാണ് സംഭവം. കുമ്പളങ്ങി സ്വദേശി തോമസാണ് മരിച്ചത്. സംഭവത്തില്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ജോണ്‍ പോളിനെയും സുഹൃത്തിനെയും പോലീസ് പാലക്കാട് നിന്നും അറസ്റ്റ് ചെയ്തു. അപകടം നടത്താനുപയോഗിച്ച കാര്‍ ഉപേക്ഷിച്ച് മറ്റൊരു വാഹനത്തിലാണ് ഇവര്‍ പാലക്കാടേക്ക് കടന്നത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍റ് ചെയ്തു.
അധോലോക നേതാവ് രവി പൂജാരി അറസ്റ്റിലായെന്ന് സൂചന
അധോലോക കുറ്റവാളി രവി പൂജാരി അറസ്റ്റിലായെന്നു സൂചന. ആഫ്രിക്കൻ രാജ്യമായ സെനഗലിൽ പൂജാരി അറസ്റ്റിലായി എന്നാണ് ബംഗളൂരു പൊലീസിന് ലഭിച്ച വിവരം. ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. അറുപതിലധികം ക്രിമിനൽ കേസുകളിൽ പ്രതിയാണ് പൂജാരി.ബംഗളൂരു പൊലീസ് റെഡ് കോർണർ നോട്ടീസ് ഇയാൾക്കെതിരെ ഇറക്കിയിരുന്നു. കൊച്ചിയിൽ നടി ലീന മരിയ പോളിന്റെ ബ്യൂട്ടി പാർലറിൽ നടന്ന വെടിവെപ്പുമായി ബന്ധപ്പെട്ട് അന്വേഷണം രവി പൂജാരിയിലേക്ക് നീങ്ങിയിരുന്നു.
ആര്യാടന്‍ ഉപവസിച്ചു, ജനസംഘം തെരുവിലിറങ്ങി
മറ്റൊരു ജില്ല രൂപീകരിക്കുമ്പോഴും ഉണ്ടാകാത്ത എതിര്‍പ്പാണ് മലപ്പുറം ജില്ല രൂപീകരിക്കുമ്പോള്‍ ഉണ്ടായത്. ബി.ജെ.പിയുടെ ആദ്യ രൂപമായ ജനസംഘവും കോണ്‍ഗ്രസും ജില്ലക്കെതിരെ പ്രത്യക്ഷ സമരവുമായി വന്നു. ആര്യാടന്‍ മുഹമ്മദ് ആകട്ടെ മലപ്പുറം കുട്ടിപ്പാകിസ്താന്‍ ആകുമെന്ന് പറഞ്ഞ് ഉപവാസ സമരവും നടത്തി. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും മുസ്‍ലിം ലീഗും മലപ്പുറം ജില്ലക്കായി വാദിച്ചപ്പോള്‍ എതിര്‍പ്രചാരണം അതിശക്തമായിരുന്നു. ജനസംഘവും കെ.കേളപ്പന്‍റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസും എതിര്‍പ്പുമായി തെരുവിലിറങ്ങി. മലപ്പുറം ജില്ല രൂപീകരിച്ചാല്‍ അത് കുട്ടിപ്പാക്കിസ്താന്‍ ആകുമെന്നായിരുന്നു പ്രചാരണം അന്നത്തെ കോഴിക്കോട് ഡി.സി.സി സെക്രട്ടറിയായിരുന്ന ആര്യാടന്‍ […]
തിരൂർ ജില്ലാ രൂപീകരണം ആവശ്യപ്പെട്ട് എസ്.ഡി.പി.ഐയുടെ ലോങ് മാർച്ച്
തിരൂർ ജില്ല രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് എസ്.ഡി.പി.ഐ സംഘടിപ്പിച്ച ലോങ് മാർച്ച് മലപ്പുറത്ത് സമാപിച്ചു. സമാപന പൊതുസമ്മേളനം സംസ്ഥാന പ്രസിഡന്‍റ് അബ്ദുൽ മജീദ് ഫൈസി ഉദ്ഘാടനം ചെയ്തു. വഴിക്കടവിൽ നിന്നും വെളിയംകോട് നിന്നും ആരംഭിച്ച രണ്ട് ജാഥകൾ മലപ്പുറത്ത് സംഗമിക്കുകയായിരുന്നു. ജില്ലയുടെ മലയോര മേഖലയിൽ നിന്നും തീരദേശ മേഖലയിൽ നിന്നുമാണ് രണ്ട് ജാഥകൾ മലപ്പുറത്തെത്തിയത്. അഡ്വക്കറ്റ് കെ.സി നസീർ, ബാബുമണി കരുവാരകുണ്ട് എന്നിവരാണ് ജാഥാ ക്യാപ്റ്റൻമാർ. മലപ്പുറത്തിൻറെ വികസന മുന്നേറ്റത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്ന പ്രചാരണവുമായാണ് നാല് ദിവസം […]
ബഹുരാഷ്ട്ര കമ്പനികൾക്ക് സംസ്ഥാനത്തേക്ക് വാതിലുകള്‍ തുറന്നിട്ട് ഇടതുസര്‍ക്കാരിന്റെ ബജറ്റ്
പതിവ് രീതികൾ തെറ്റിച്ച് ബഹുരാഷ്ട്ര കമ്പനികൾക്ക് സംസ്ഥാനത്തേക്ക് വാതിലുകള്‍ തുറന്നിടുന്നതാണ് ഇടത് സർക്കാർ അവതരിപ്പിച്ച ബജറ്റ്. വൻകിട പശ്ചാത്തല സൗകര്യ നിക്ഷേപങ്ങളെയാണ് ബജറ്റ് മുന്നോട്ട് വക്കുന്നത്. റബർ മേഖലയിൽ ആരംഭിക്കുന്ന കമ്പനിയിലേക്ക് നിക്ഷേപകരായി വൻകിട ടയർ നിർമ്മാണ കമ്പനിയെ കണ്ണ് വച്ചതായും ധനമന്ത്രിയുടെ ബജറ്റ് സൂചിപ്പിക്കുന്നു. വ്യവസായ പാർക്കുകളിലേക്കാണ് കോർപ്പറേറ്റ് നിക്ഷേപങ്ങളെ ആകർഷിക്കുന്നത്. ഇതനുസരിച്ച് ഭീമൻ കമ്പനികളുടെ പേരുകൾ തന്നെ ബജറ്റിൽ ധനമന്ത്രി പറയുന്നു. ടെക്നോപാർക്കിൽ എത്തിയ നിസാൻ കമ്പനി അവരുടെ വൈദ്യുത വാഹനങ്ങളുടെ സിരാ കേന്ദ്രം […]
വിലവര്‍ധനക്ക് വഴിവെച്ച് ധനമന്ത്രി തോമസ് ഐസകിന്റെ പത്താം ബജറ്റ്
വിലവര്‍ധനക്ക് വഴിവെച്ച് ധനമന്ത്രി തോമസ് ഐസകിന്റെ പത്താം ബജറ്റ്. 5 ശതമാനത്തിലധികം ജി.എസ്.ടിയുള്ള എല്ലാ ഉല്പന്നങ്ങള്‍ക്കും രണ്ടു വര്‍ഷത്തേക്ക് ഒരു ശതമാനം പ്രളയ സെസ് ഏര്‍പ്പെടുത്തി. മദ്യത്തിനും മോട്ടോര്‍ വാഹനങ്ങള്‍ വിലവര്‍ധിക്കും. ഭൂമിയുടെ ന്യായ വിലയും സര്‍ക്കാര്‍ സേവനങ്ങളുടെ ഫീസും വര്‍ധിപ്പിച്ചു. പ്രളയപുനര്‍നിര്‍മാണത്തിന് പണം കണ്ടെത്താനായി ജി.എസ്.ടി കൌണ്‍സില്‍ അംഗീകാരം നല്‍കിയതിനുസരിച്ചുള്ള പ്രളയ സെസ് ധനമന്ത്രി പ്രഖ്യാപിച്ചു. 12, 18, 28 ശതമാനം ജി.എസ്.ടി ഈടാകുന്ന എല്ലാ ഉല്പന്നങ്ങള്‍ക്കും ഒരു ശതമാനമാണ് സെസ്. സ്വര്‍ണം, വെള്ളി, പ്ലാറ്റിനം […]
പ്രതിമാസ ക്ഷേമ പെന്‍ഷന്‍ ഇനി 1200 രൂപ; വയോജന ക്ഷേമ പദ്ധതിക്കായി മാറ്റിവെച്ചത് 375 കോടി
ക്ഷേമ പെന്‍ഷന്‍ 100 രൂപ വര്‍ധിപ്പിച്ചതും സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പ്രഖ്യാപിച്ചതുമുള്‍പ്പെടെ ജനക്ഷേമ പദ്ധതികളും ബജറ്റില്‍ ഇടംപിടിച്ചു. വയോജന ക്ഷേമ പദ്ധതിക്കായി മാറ്റിവെച്ചത് 375 കോടി രൂപയാണ്. വിദ്യാഭ്യാസ മേഖലക്കും ബജറ്റില്‍ പ്രാധാന്യം നല്‍കിയിട്ടുണ്ട്. പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് ആസന്നമായ വേളയില്‍ അവതരിപ്പിച്ച ബജറ്റില്‍ പ്രതീക്ഷിച്ചപോലെ ക്ഷേമ പെന്‍ഷന്‍ വര്‍ധന പ്രഖ്യാപിച്ചു. 100 രൂപ വര്‍ധിപ്പിച്ചതോടെ പ്രതിമാസ ക്ഷേമ പെന്‍ഷന്‍ 1200 രൂപയായി. സംസ്ഥാനത്തെ എല്ലാ കുടുംബങ്ങളെയും ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിക്ക് കീഴില്‍ കൊണ്ടുവരുന്നതാണ് സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് […]
എല്ലാ ജില്ലകളിലും നവോത്ഥാന മതിലുകൾ; സ്ത്രീ ശാക്തീകരണ പ്രവർത്തകക്ക് സംസ്ഥാന അവാർഡ്
ശബരിമലയും, നവോത്ഥാനവും ഉൾപ്പെടെയുള്ള സമകാലിക വിഷയങ്ങൾ പ്രത്യേകം പരാമർശിച്ച ബജറ്റാണ് തോമസ് ഐസക് അവതരിപ്പിച്ചത്. ശബരിമലയിൽ ആധുനിക സംവിധാനങ്ങൾ ഒരുക്കാൻ 141 കോടിയും ശബരിമല റോഡുകൾക്ക് 200 കോടിയും അനുവദിച്ചു. എല്ലാ ജില്ലകളിലും നവോത്ഥാന മതിലുകൾ സൃഷ്ടിക്കും. സ്ത്രീ ശാക്തീകരണ പ്രവർത്തകക്ക് സംസ്ഥാന അവാർഡും ബജറ്റിൽ പ്രഖ്യാപിച്ചു. ശബരിമലയ്ക്കും, ദേവസ്വം ബോർഡിനും പ്രത്യേക പരിഗണനയാണ് ബജറ്റിൽ സർക്കാർ നൽകിയിരിക്കുന്നത്. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന തിരുവിതാംകൂർ ദേവസ്വം ബോര്‍ഡിന് 100 കോടി രൂപയുടെ പ്രത്യേക സഹായം പ്രഖ്യാപിച്ചു. നിലയ്ക്കലും, […]












