നമ്പി നാരായണനെതിരായ ടി.പി സെൻകുമാറിന്‍റെ പരാമര്‍ശത്തില്‍ കേസെടുക്കാനാകുമോയെന്ന് പൊലീസ് പരിശോധിക്കുന്നു. ഡി.ജി.പിക്ക് ലഭിച്ച പരാതിയിൽ പൊലീസ് നിയമോപദേശം തേടും. കോഴിക്കോട്ടെ പൊതുപ്രവർത്തകനാണ് പരാതി നൽകിയത്. നമ്പി നാരായണന് പത്മഭൂഷണ്‍ നല്‍കിയതിനെ എതിര്‍ത്ത് സെന്‍കുമാര്‍ നേരത്തെ രംഗത്തെത്തിയിരുന്നു. ശരാശരിയില്‍ താഴെയുള്ള ശാസ്‌ത്രജ്ഞനാണ് നമ്പി നാരായണന്‍. പുരസ്‌കാരം നല്‍കുന്നതിനു വേണ്ടിയുള്ള എന്ത് സംഭാവനയാണ് അദ്ദേഹം നല്‍കിയിട്ടുള്ളതെന്ന് അവാര്‍ഡ് നല്‍കിയവര്‍ വിശദീകരിക്കണം. ഇങ്ങനെ പോയാല്‍ ഗോവിന്ദച്ചാമിയേയും അമീര്‍ ഉല്‍ ഇസ്ലാമിനും മറിയം റഷീദയ്‌ക്കുവരെ പത്മവിഭൂഷണ്‍ തന്നെ കിട്ടിയേക്കുമെന്നുമായിരുന്നു സെന്‍ കുമാറിന്‍റെ പരാമര്‍ശങ്ങള്‍.
Kerala
ബജറ്റിനൊപ്പം ശ്രദ്ധാ കേന്ദ്രമായി കിഫ്ബി
കേരളത്തില്‍ ബജറ്റിനൊപ്പം ശ്രദ്ധ നേടുന്ന ഒന്നായി മാറി കിഫ്ബി. പദ്ധതികൾക്ക് ബജറ്റിന് പുറത്ത് പണം കണ്ടെത്താൻ സർക്കാർ രൂപീകരിച്ച സംവിധാനം തുടങ്ങിയിട്ട് രണ്ട് വർഷം പിന്നിടുന്നു. ഇപ്പോൾ ധന സമാഹരണത്തിന് പുറമേ നിക്ഷേപ പദ്ധതികളിലേക്കും കിഫ്ബി കടന്നു. കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവസ്റ്റ്മെന്റ് ഫണ്ട് ബോർഡ് അഥവാ കിഫ്ബി തുടങ്ങുമ്പോൾ വിമർശനങ്ങളായിരുന്നു ലഭിച്ചത്. എന്നാൽ 50,000 കോടി ലക്ഷ്യമിട്ട കിഫ്ബി 512 പദ്ധതികൾക്കായി 41,325 കോടിയിലാണെത്തിയിരിക്കുന്നത്. ഇതിൽ 234 പദ്ധതികൾക്കായി 9,882 കോടി ടെൻഡർ ചെയ്തു. 158 പദ്ധതികൾക്കായി […]
പൊലീസുകാരെ ആക്രമിച്ച എസ്.എഫ്.ഐ നേതാവ് കീഴടങ്ങി
തിരുവനന്തപുരത്ത് പൊലീസുകാരെ ആക്രമിച്ച എസ്.എഫ്.ഐ നേതാവ് നസീം കീഴടങ്ങി. കന്റോണ്‍മെന്റ് സി.ഐക്ക് മുന്നിലാണ് നസീം കീഴടങ്ങിയത്. മന്ത്രിമാര്‍ പങ്കെടുത്ത പരിപാടിയില്‍ ഉള്‍പ്പെടെ പങ്കെടുത്തിട്ടും നസീമിനെ പിടികൂടാതിരുന്നത് വിവാദമായിരുന്നു.
അനിശ്ചിതകാല നിരാഹാര സമരവുമായി എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ അമ്മമാര്‍
എൻഡോസൾഫാൻ ദുരിതബാധിതരുടെ അമ്മമാർ സെക്രട്ടേറിയേറ്റിന് മുന്നിൽ അനിശ്ചിതകാല പട്ടിണിസമരം ആരംഭിച്ചു. നഷ്ടപരിഹാര പാക്കേജ് പൂര്‍ണമായി നടപ്പാക്കുക, മുഴുവന്‍ ദുരിതബാധിതരേയും സര്‍ക്കാര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. സാമൂഹ്യ പ്രവർത്തക ദയാബായിയും സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. സർക്കാർ പുറപ്പെടുവിച്ച ഉത്തരവുകൾ നടപ്പിലാക്കാതെ പോയതോടെ എൻഡോസൾഫാൻ ദുരിതബാധിതർ വീണ്ടും സമരം തുടങ്ങി. അനർഹരെന്ന് മുദ്രകുത്തിയ 3,547പേരെ പട്ടികയിൽ ഉൾപ്പെടുത്തണമെന്നതാണ് പ്രധാന ആവശ്യം. മതിയായ ചികിത്സ പോലും കുട്ടികൾക്ക് നൽകാൻ കഴിയുന്നില്ലെന്ന് അമ്മമാർ പറയുന്നു. ദുരിത ബാധിതര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് […]
പ്രളയ ദുരിതാശ്വാസ നിധി: 7,000കോടിയില്‍ 25% പോലും സർക്കാർ ചെലവാക്കിയില്ലെന്ന് പ്രതിപക്ഷം
പ്രളയത്തിന് പിന്നാലെ 7,000 കോടി രൂപ ദുരിതാശ്വാസ നിധിയിലേക്ക് വന്നിട്ടും 25 ശതമാനം പോലും സർക്കാർ ചെലവാക്കിയില്ലെന്ന് പ്രതിപക്ഷം നിയമസഭയിൽ. പുനർനിർമ്മാണം സെക്രട്ടറിയേറ്റിലെ ചുവപ്പ് നാടയിൽ കുടുങ്ങിയെന്ന് അടിയന്തര പ്രമേയ നോട്ടീസില്‍ വി.ഡി സതീശൻ ആരോപിച്ചു. പുനര്‍നിര്‍മാണത്തില്‍ സർക്കാരിന്റേത് മാതൃകാപരമായ ഇടപെടൽ ആണെന്നും പ്രതിപക്ഷത്തിനുള്ളത് രാഷ്ട്രീയ ലക്ഷ്യങ്ങളാണെന്നും റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ മറുപടി നൽകി. അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. പ്രളയം കഴിഞ്ഞ് അഞ്ചര മാസം കഴിഞ്ഞിട്ടും പുനർനിർമ്മാണ […]
ബാലഭാസ്കറിന്റെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും
സംഗീതജ്ഞന്‍ ബാലഭാസ്കറിന്റെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും. ബാലഭാസ്കറിന്റെ അച്ഛന്റെ പരാതിയെ തുടര്‍ന്നാണ് ഡി.ജി.പി ഉത്തരവിട്ടത്. ഐ.പി.എസ് ഉദ്യോഗസ്ഥന്‍ അന്വേഷിക്കണമെന്നായിരുന്നു പിതാവിന്‍റെ ആവശ്യം. അന്വേഷണസംഘത്തില്‍ ആരായിരിക്കുമെന്ന് ഉടന്‍ തന്നെ തീരുമാനമെടുക്കും. ബാലഭാസ്കറിന്റെ മരണത്തിൽ ദുരൂഹത ഉണ്ടെന്നും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു പിതാവ് സി.കെ.ഉണ്ണി മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നല്‍കിയിരുന്നു. ഡ്രൈവറുടെയും ഭാര്യയുടെയും മൊഴികളിലെ വൈരുദ്ധ്യം അന്വേഷിക്കണമെന്നതായിരുന്നു പരാതിയിലെ ആവശ്യം. അപകടസമയത്ത് വണ്ടി ഓടിച്ചത് ബാലഭാസ്കര്‍ ആണെന്നായിരുന്നു ഡ്രൈവര്‍ അര്‍ജുന്‍ നല്‍കിയ മൊഴി. കൊല്ലത്ത് നിന്ന് ജ്യൂസ് കുടിച്ച ശേഷമുള്ള സംഭവങ്ങള്‍ […]
‘ജനകീയനാ’യി ഉമ്മന്‍ചാണ്ടി; കയ്യടിച്ച് രാഹുല്‍
കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളില്‍ ജനകീയന്‍ ആരെന്ന ചോദ്യവും തര്‍ക്കവും കോണ്‍ഗ്രസിന്റെ താഴെ തട്ടിലടക്കം സജീവമായി നില്‍ക്കുന്നയൊന്നാണ്. ഉമ്മന്‍ചാണ്ടിയാണോ രമേശ് ചെന്നിത്തലയാണോ പ്രവര്‍ത്തകര്‍ക്ക് കൂടുതല്‍ പ്രിയങ്കരന്‍ എന്ന ചോദ്യത്തിനുള്ള ഉത്തരം കൂടിയായിരുന്നു കൊച്ചിയിലെ കോണ്‍ഗ്രസ് നേതൃസംഗമം. രാഹുല്‍ ഗാന്ധി പങ്കെടുത്ത കോണ്‍ഗ്രസ് നേതൃസംഗമം. എ.കെ ആന്റണിയും വയലാര്‍ രവിയും ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയുമെല്ലാം വേദിയിലുണ്ട്. രാഹുല്‍ സംസാരിക്കുന്നതിന് മുന്നോടിയായി ഓരോ നേതാക്കള്‍ സംസാരിച്ചുതുടങ്ങി. നേതാക്കളെ പ്രസംഗവേദിയിലേക്ക് ക്ഷണിക്കുമ്പോള്‍ പ്രവര്‍ത്തകര്‍ ആവേശം കൊള്ളുന്നുണ്ട്. പക്ഷേ ഉമ്മന്‍ ചാണ്ടി പ്രസംഗിക്കാന്‍ എഴുന്നേറ്റപ്പോഴേക്കും ആവേശം […]
ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ചു; കോണ്‍ഗ്രസ് നേതാവിനെതിരെ പോക്സോ കേസ്
ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ കോണ്‍ഗ്രസ് നേതാവിനെതിരെ പോക്സോ കേസ്. വയനാട് ഡി.സി.സി അംഗം ഒ.എം ജോര്‍ജിനെതിരെയാണ് നടപടി. ഒന്നര വര്‍ഷത്തോളം പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന് പൊലീസ് പറഞ്ഞു. ആത്മഹത്യക്ക് ശ്രമിച്ച പെണ്‍കുട്ടി ഇപ്പോള്‍ ചൈല്‍ഡ് ലൈനിന്റെ സംരക്ഷണയിലാണ്.
ഐ.എസ്.ആര്‍.ഒയും ചാരക്കേസും; വിദ്യാര്‍ഥികളോട് ഓര്‍മകള്‍ പങ്കുവെച്ച് നമ്പി നാരായണന്‍
ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ അറസ്റ്റിലായ സമയത്ത് ഒപ്പം നില്‍ക്കാന്‍ ആരുമുണ്ടായില്ലെന്ന് നമ്പി നാരായണന്‍. എ.പി.ജെ അബ്ദുല്‍ കലാം ഇന്ത്യാ ടുഡേക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത് തനിക്ക് അനുകൂലമായിരുന്നെങ്കിലും ഒന്നും പ്രയോജനപ്പെട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. പത്മഭൂഷണ്‍ കിട്ടിയതിന് ശേഷം നമ്പി നാരായണന്‍ ആദ്യമായി വിദ്യാര്‍ഥികളുമായി സംസാരിക്കുന്നത് എന്‍.ഐ.ടി ക്യാംപസിലാണ്. ഫിസിക്സ് അസോസിയേഷന്‍ ഉദ്ഘാടനം, ലോഗോ പ്രകാശനം, വിദ്യാര്‍ഥികളുമായുള്ള സംവാദം. രണ്ട് മണിക്കൂറോളം വിദ്യാര്‍ഥികളോടൊപ്പം ചെലവഴിച്ചാണ് നമ്പി നാരായണന്‍ മടങ്ങിയത്. ഐ.എസ്.ആര്‍.ഒയിലെ ജീവിതവും ചാരക്കേസും- ഓര്‍മകള്‍ പങ്കുവെക്കുകയായിരുന്നു നമ്പി നാരായണന്‍. ചാരക്കേസില്‍ […]
‘’ഞാനിന്ന് ആസിമിനെ കണ്ടു; അവന്‍ ഒരു പോരാളിയാണ്’’: രാഹുലിനൊപ്പം ആസിം
കേരളത്തിലെത്തിയ രാഹുല്‍ ഗാന്ധിയുടെ സ്നേഹവാത്സല്യത്തിന് പാത്രമായതോടെ സോഷ്യല്‍ മീഡിയയില്‍ കൂടി താരമായിരിക്കുക ആസിം എന്ന കൊച്ചുമിടുക്കന്‍. ആസിമിനോട് രാഹുല്‍ ചോദിക്കുന്ന ചോദ്യങ്ങളെല്ലാം രമേശ് ചെന്നിത്തലയാണ് മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്ത് കൊടുക്കുന്നത്. കോണ്‍ഗ്രസിലേക്ക് വരാന്‍ താത്പര്യമുണ്ടെങ്കില്‍ ആസിമിന് സ്വാഗതമെന്നും രാഹുല്‍ പറയുന്നുണ്ട്. രാഹുല്‍ എഫ്ബിയില്‍ വീഡിയോ അപ്‍ലോഡ് ചെയ്തതോട് കൂടി രാജ്യം മുഴുവന്‍ പ്രശസ്തനായിരിക്കുകയാണ് ഈ കൊച്ചുമിടുക്കന്‍ . ഇരുകൈകളുമില്ലെങ്കിലും ഒരു നാടിന്റെ കൂടി വിദ്യാഭ്യാസ സ്വപ്നങ്ങളുടെ പേരാണ് ഇന്ന് ആസിം. പരിമിതികളെയെല്ലാം ചെറുത്തുതോല്‍പിച്ച് മുന്നേറുന്ന വിദ്യാര്‍ത്ഥി. കാലുപയോഗിച്ച് […]