കോട്ടയം മാന്നാനം കെ.ഇ കോളജിലെ സംഘര്‍ഷത്തെ തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത എസ്.എഫ്.ഐ ജില്ലാ കമ്മറ്റി അംഗത്തിനെ പൊലീസ് മര്‍ദ്ദിച്ചെന്ന് പരാതി. മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥി ഗിസുല്‍ ആണ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടിയത്. ഇയാൾ ഇയര്‍ ഔട്ട് ആയ വിദ്യാര്‍ഥിയാണെന്നും പ്രശ്‌നങ്ങളുണ്ടാക്കാനാണ് ഗിസുല്‍ ക്യാമ്പസില്‍ എത്തിയതെന്നും കോളജ് അധികൃതര്‍ പ്രതികരിച്ചു. മാന്നാനം കെ.ഇ കോളേജില്‍ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍തഥികളും മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികളും തമ്മില്‍ നടന്ന സംഘര്‍ഷത്തെ തുടര്‍ന്ന് പ്രിന്‍സിപ്പല്‍ നല്‍കിയ പരാതിയിലാണ് ഗാന്ധിനഗര്‍ […]
Kerala
സൈമണ്‍ ബ്രിട്ടോയുടെ മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പിഴവുകളുണ്ടെന്ന് സീന ഭാസ്കര്‍
മുന്‍ എം.എല്‍.എയും സി.പി.എം നേതാവുമായ സൈമണ്‍ ബ്രിട്ടോയുടെ മരണത്തില്‍ ദുരൂഹതയില്ലെന്ന് ഭാര്യ സീന ഭാസ്കര്‍. എന്നാല്‍ മരണ ശേഷം ആശുപത്രി അധികൃതര്‍ നല്‍കിയ മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ തെറ്റുകളുണ്ടെന്നും അവര്‍ പറഞ്ഞു. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റില്‍ ബ്രിട്ടോ ഹൃദ്രോഗിയാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ബ്രിട്ടോക്ക് ഹൃദയ സംബന്ധമായ അസുഖങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും പ്രായവും തെറ്റായാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ബ്രിട്ടോയുടെ അന്ത്യനിമിഷങ്ങളെക്കുറിച്ച് പലരും പല രീതിയിലാണ് വിശദീകരിക്കുന്നത്. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചതെന്ന് ഡോക്ടര്‍ പറഞ്ഞിരുന്നു. അസുഖം വന്നപ്പോള്‍ ഓക്‌സിജന്‍ സംവിധാനമുള്ള ആംബുലന്‍സ് ചോദിച്ചെങ്കിലും സാധാരണ […]
ബജറ്റ്; പ്രതീക്ഷയോടെ റബര്‍ കര്‍ഷകര്‍, അര്‍ഹമായ പരിഗണന ലഭിക്കണമെന്ന് ആവശ്യം
ബജറ്റില്‍ പ്രതീക്ഷയര്‍പ്പിച്ച് കേരളത്തിലെ റബര്‍ കര്‍ഷകര്‍. പ്രളയത്തിന് ശേഷവും വിലയിടിവ് തുടരുന്ന സാഹചര്യത്തില്‍ കാര്യമായ പരിഗണന ഇത്തവണ ലഭിക്കണമെന്നാണ് ഇവര്‍ പറയുന്ന്. ഇറക്കുമതി കുറയ്ക്കാനുള്ള നടപടികള്‍ കേന്ദ്രസര്‍ക്കാരും സ്വീകരിച്ചില്ലെങ്കില്‍ പിടിച്ച് നില്കാനാകില്ലെന്നും റബര്‍ കര്‍ഷകര്‍ പറയുന്നു. ഈ ആഴ്ചയിലെ റബര്‍ വില 123ല്‍ തന്നെ നില്‍ക്കുകയാണ്. ലാറ്റെക്സിന് 80 രൂപയും. കഴിഞ്ഞ ഏതാനും മാസങ്ങളായി വിലയിടിവ് തുടരുകയും ചെയ്യുന്നു. ഇതിന് പിന്നാലെയാണ് പ്രളയം ഉണ്ടാക്കിയ നഷ്ടം. അതുകൊണ്ട് തന്നെ ഇത്തവണത്തെ കേന്ദ്ര,സംസ്ഥാന ബജറ്റുകളില്‍ അര്‍ഹമായ പരിഗണന ലഭിക്കണമെന്നാണ് […]
പുനര്‍നിര്‍മാണത്തിനായി 1000 കോടി, നവ കേരളത്തിനായി 25 പദ്ധതികള്‍
നാരായണ ഗുരുവിനെ പരാമർശിച്ചു കൊണ്ടായിരുന്നു ധനമന്ത്രിയുടെ ബജറ്റവതരണത്തിന്റെ തുടക്കം. ഇനി പുനർനിർമ്മാണത്തിന്റെ ഘട്ടമാണെന്നും പ്രളയകാലത്തെ ഒരുമയെ ലോകം വിസ്മയത്തോടെ കണ്ടുവെന്നും തോമസ് ഐസക് പറഞ്ഞു. സംസ്ഥാന ബജറ്റ് അവതരണം തുടങ്ങി. നാരായണ ഗുരുവിനെ പരാമർശിച്ചു കൊണ്ടായിരുന്നു ധനമന്ത്രിയുടെ ബജറ്റവതരണത്തിന്റെ തുടക്കം. ഇനി പുനർനിർമ്മാണത്തിന്റെ ഘട്ടമാണെന്നും പ്രളയകാലത്തെ ഒരുമയെ ലോകം വിസ്മയത്തോടെ കണ്ടുവെന്നും തോമസ് ഐസക് പറഞ്ഞു. എന്നാല്‍ പ്രളയം ഒരുമിപ്പിച്ച ജനതയെ വര്‍ഗീയമായി വിഭജിക്കാന്‍ ശ്രമം നടന്നുവെന്നും ഇത് പ്രളയത്തിന് ശേഷമുള്ള രണ്ടാമത്തെ ദുരന്തമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. […]
ലോക്സഭ തെരഞ്ഞെടുപ്പില്‍ എട്ട് സീറ്റുകള്‍ ആവശ്യപ്പെട്ട് ബി.ഡി.ജെ.എസ്
ലോക്സഭ തെരഞ്ഞെടുപ്പില്‍ 8 സീറ്റുകൾ ആവശ്യപ്പെട്ടെന്ന് ബി.ഡി.ജെ.എസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി. സീറ്റ് വിഭജന ചർച്ചകളുടെ ആദ്യഘട്ടം പൂർത്തിയായി. മാന്യമായ ഏത് സെറ്റില്‍മെന്‍റിനും തയ്യാറാണെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.
ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച ഡി.സി.സി അംഗത്തെ കോണ്‍ഗ്രസ് പുറത്താക്കി
വയനാട്ടില്‍ പ്രായപൂര്‍ത്തിയാവാത്ത ആദിവാസി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ കോണ്‍ഗ്രസ് നേതാവിനെതിരെ പാര്‍ട്ടി നടപടി. ഡി.സി.സി അംഗവും ബത്തേരി പഞ്ചായത്ത് മുന്‍ പ്രസിഡന്‍റുമായ ഒ.എം ജോര്‍ജിനെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പാര്‍ട്ടി പുറത്താക്കി. കേസ് ഒതുക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഇടപെട്ടതായി ബന്ധുക്കള്‍ ആരോപിച്ചിരുന്നു. ഒ.എം ജോര്‍ജ്ജിനെ അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തതായി കെ.പി.സി.സി പ്രസിഡന്റാണ് അറിയിച്ചത്. ഒന്നര വര്‍ഷത്തോളം പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കോണ്‍ഗ്രസ് നേതാവായ ഒ.എം ജോര്‍ജ്ജിനെതിരെ പരാതി. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ജോര്‍ജ്ജിന്റെ വീട്ടിലെ ജോലിക്കാരാണ്. […]
നമ്പി നാരായണന് എതിരായുള്ള പരാമർശം; സെൻ കുമാറിന് എതിരെ പോലീസ്
നമ്പി നാരായണനെതിരായ ടി.പി സെൻകുമാറിന്‍റെ പരാമര്‍ശത്തില്‍ കേസെടുക്കാനാകുമോയെന്ന് പൊലീസ് പരിശോധിക്കുന്നു. ഡി.ജി.പിക്ക് ലഭിച്ച പരാതിയിൽ പൊലീസ് നിയമോപദേശം തേടും. കോഴിക്കോട്ടെ പൊതുപ്രവർത്തകനാണ് പരാതി നൽകിയത്. നമ്പി നാരായണന് പത്മഭൂഷണ്‍ നല്‍കിയതിനെ എതിര്‍ത്ത് സെന്‍കുമാര്‍ നേരത്തെ രംഗത്തെത്തിയിരുന്നു. ശരാശരിയില്‍ താഴെയുള്ള ശാസ്‌ത്രജ്ഞനാണ് നമ്പി നാരായണന്‍. പുരസ്‌കാരം നല്‍കുന്നതിനു വേണ്ടിയുള്ള എന്ത് സംഭാവനയാണ് അദ്ദേഹം നല്‍കിയിട്ടുള്ളതെന്ന് അവാര്‍ഡ് നല്‍കിയവര്‍ വിശദീകരിക്കണം. ഇങ്ങനെ പോയാല്‍ ഗോവിന്ദച്ചാമിയേയും അമീര്‍ ഉല്‍ ഇസ്ലാമിനും മറിയം റഷീദയ്‌ക്കുവരെ പത്മവിഭൂഷണ്‍ തന്നെ കിട്ടിയേക്കുമെന്നുമായിരുന്നു സെന്‍ കുമാറിന്‍റെ പരാമര്‍ശങ്ങള്‍.
ബജറ്റിനൊപ്പം ശ്രദ്ധാ കേന്ദ്രമായി കിഫ്ബി
കേരളത്തില്‍ ബജറ്റിനൊപ്പം ശ്രദ്ധ നേടുന്ന ഒന്നായി മാറി കിഫ്ബി. പദ്ധതികൾക്ക് ബജറ്റിന് പുറത്ത് പണം കണ്ടെത്താൻ സർക്കാർ രൂപീകരിച്ച സംവിധാനം തുടങ്ങിയിട്ട് രണ്ട് വർഷം പിന്നിടുന്നു. ഇപ്പോൾ ധന സമാഹരണത്തിന് പുറമേ നിക്ഷേപ പദ്ധതികളിലേക്കും കിഫ്ബി കടന്നു. കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവസ്റ്റ്മെന്റ് ഫണ്ട് ബോർഡ് അഥവാ കിഫ്ബി തുടങ്ങുമ്പോൾ വിമർശനങ്ങളായിരുന്നു ലഭിച്ചത്. എന്നാൽ 50,000 കോടി ലക്ഷ്യമിട്ട കിഫ്ബി 512 പദ്ധതികൾക്കായി 41,325 കോടിയിലാണെത്തിയിരിക്കുന്നത്. ഇതിൽ 234 പദ്ധതികൾക്കായി 9,882 കോടി ടെൻഡർ ചെയ്തു. 158 പദ്ധതികൾക്കായി […]
പൊലീസുകാരെ ആക്രമിച്ച എസ്.എഫ്.ഐ നേതാവ് കീഴടങ്ങി
തിരുവനന്തപുരത്ത് പൊലീസുകാരെ ആക്രമിച്ച എസ്.എഫ്.ഐ നേതാവ് നസീം കീഴടങ്ങി. കന്റോണ്‍മെന്റ് സി.ഐക്ക് മുന്നിലാണ് നസീം കീഴടങ്ങിയത്. മന്ത്രിമാര്‍ പങ്കെടുത്ത പരിപാടിയില്‍ ഉള്‍പ്പെടെ പങ്കെടുത്തിട്ടും നസീമിനെ പിടികൂടാതിരുന്നത് വിവാദമായിരുന്നു.
അനിശ്ചിതകാല നിരാഹാര സമരവുമായി എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ അമ്മമാര്‍
എൻഡോസൾഫാൻ ദുരിതബാധിതരുടെ അമ്മമാർ സെക്രട്ടേറിയേറ്റിന് മുന്നിൽ അനിശ്ചിതകാല പട്ടിണിസമരം ആരംഭിച്ചു. നഷ്ടപരിഹാര പാക്കേജ് പൂര്‍ണമായി നടപ്പാക്കുക, മുഴുവന്‍ ദുരിതബാധിതരേയും സര്‍ക്കാര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. സാമൂഹ്യ പ്രവർത്തക ദയാബായിയും സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. സർക്കാർ പുറപ്പെടുവിച്ച ഉത്തരവുകൾ നടപ്പിലാക്കാതെ പോയതോടെ എൻഡോസൾഫാൻ ദുരിതബാധിതർ വീണ്ടും സമരം തുടങ്ങി. അനർഹരെന്ന് മുദ്രകുത്തിയ 3,547പേരെ പട്ടികയിൽ ഉൾപ്പെടുത്തണമെന്നതാണ് പ്രധാന ആവശ്യം. മതിയായ ചികിത്സ പോലും കുട്ടികൾക്ക് നൽകാൻ കഴിയുന്നില്ലെന്ന് അമ്മമാർ പറയുന്നു. ദുരിത ബാധിതര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് […]