തമിഴ്നാട് നിന്ന് കുഞ്ഞിനെ തട്ടിക്കൊണ്ട് വന്ന് കൊലപ്പെടുത്തിയ കേസില്‍ രണ്ട് പേരെ പാലക്കാട് നോര്‍ത്ത് പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിന് പിന്നില്‍ ഭിക്ഷാടന മാഫിയയെന്ന് പൊലീസ്. കഴിഞ്ഞ മാസം 15നാണ് പാലക്കാട് ഒലവക്കോട് നിന്ന് ബാഗില്‍ ഉപേക്ഷിച്ച നിലയില്‍ കുഞ്ഞിന്റെ മൃതദേഹം ലഭിച്ചത്.
Kerala
തിരുവനന്തപുരത്ത് കാൻസർ രോഗിക്ക് ജപ്തി നോട്ടീസ്
കാൻസർ രോഗിക്ക് ജപ്തി നോട്ടീസ്. കരളിൽ കാൻസർ ബാധിച്ച തിരുവനന്തപുരം ചിറയിൻകീഴ് സ്വദേശി പീരു മുഹമ്മദാണ് ജപ്തി ഭീഷണി നേരിടുന്നത്. ചികിത്സക്ക് പോലും വകയില്ലാതെ നട്ടം തിരിയുന്നതിനിടെയാണ് കുടുംബത്തിന് സഹകരണ ബാങ്ക് ജപ്തി നോട്ടീസ് അയച്ചിരിക്കുന്നത്. മീൻ കച്ചവടമായിരുന്നു ചിറയിൻകീഴ് കുറക്കട സ്വദേശി പീരു മുഹമ്മദിന്. നാലര വർഷം മുമ്പ് ബാധിച്ച മഞ്ഞപ്പിത്തം വിടാതെ പിന്തുടർന്നപ്പോൾ ആരോഗ്യവും സമ്പത്തും നഷ്ടമായി. ഇപ്പോൾ കരളിൽ കാൻസറും പിടിപെട്ടു. മകളുടെ വിവാഹത്തിനായി കിഴിവില്ലം സഹകരണ ബാങ്കിൽ നിന്നെടുത്ത 5 ലക്ഷം […]
ബി.ജെ.പിയും ബി.ഡി.ജെ.എസും തമ്മിലുള്ള സീറ്റ് വിഭജനത്തിൽ ധാരണയായി
ബി.ജെ.പിയും ബി.ഡി.ജെ.എസും തമ്മിലുള്ള സീറ്റ് വിഭജനത്തിൽ ധാരണയായി. കൊച്ചിയിൽ ബി.ജെ.പി.നേതാക്കൾ തുഷാർ വെള്ളാപ്പള്ളിയുമായി നടത്തിയ ചർച്ചയിലാണ് ധാരണയായത്. നേരത്തെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് ഇരു പാർട്ടികളും തമ്മിൽ അഭിപ്രായ വ്യത്യാസം നില നിന്നിരുന്നു. കൊച്ചിയിൽ ചേർന്ന ബി.ജെ.പി കോർ കമ്മറ്റി യോഗത്തിന് ശേഷമാണ് ബി.ജെ.പി നേതാക്കൾ തുഷാർ വെള്ളാപ്പള്ളിയുമായി ചർച്ച നടത്തിയത്. തുടർന്നാണ് ഇരു കക്ഷികളും സീറ്റ് വിഭജനം സംബന്ധിച്ച് ധാരണയിലെത്തിയത്. ബി.ജെ.പി. സ്ഥാനാർഥികളെ കേന്ദ്ര നേതൃത്വം പ്രഖ്യാപിക്കും. ബി.ഡി.ജെ.എസ് സ്ഥാനാർഥികളെ പാർട്ടി യോഗം ചേർന്നതിന് ശേഷമാവും […]
ലോക കേരള സഭയുടെ പശ്ചിമേഷ്യൻ മേഖലാ സമ്മേളനം ഇന്ന് അവസാനിക്കും
ലോക കേരള സഭയുടെ പശ്ചിമേഷ്യൻ മേഖലാ സമ്മേളനം ഇന്ന്അവസാനിക്കും. പ്രവാസി പ്രശ്നങ്ങളുമായി ബന്ധപ്പെട്ട വിവിധ സമിതികളുടെ റിപ്പോർട്ടുകളിൽ സർക്കാർ സ്വീകരിക്കുന്ന നടപടികൾ മുഖ്യമന്ത്രി സമ്മേളനത്തെ അറിയിക്കും. കൂടുതൽ മേഖലാ സമ്മേളനങ്ങൾ നടത്താനുള്ള തീരുമാനവും ലോക കേരള സഭ കൈക്കൊള്ളും. കഴിഞ്ഞ വർഷം രൂപം നൽകിയ ലോക കേരള സഭയുടെ സംസ്ഥാനത്തിനു പുറത്തു നടക്കുന്ന ആദ്യ സമ്മേളനത്തിന് വലിയ പിന്തുണയാണ് ലഭിക്കുന്നത്. ഭിന്നതകൾ മാറ്റി നിർത്തി പ്രതിപക്ഷ നിരയിലെ നിരവധി എം.എൽ.എമാരും സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. ചർച്ചകൾക്കുപരി ശക്തമായ നടപടികളാണ് […]
ബി.ജെ.പി കോർ കമ്മിറ്റി യോഗത്തിൽ നിന്ന് മുരളീധരപക്ഷം വിട്ടുനില്‍ക്കുന്നു
ലോക്സഭ തെരഞ്ഞെടുപ്പിലെ ബി.ജെ.പിയുടെ സ്ഥാനാര്‍ഥി സാധ്യതാ പട്ടികയില്‍ പാര്‍ട്ടിയില്‍ പോര് രൂക്ഷമാകുന്നു. ബി.ജെ.പി കോർ കമ്മിറ്റി യോഗത്തിൽ നിന്ന് മുരളീധര പക്ഷം വിട്ടുനില്‍ക്കുന്നു. വി. മുരളീധരന്‍, കെ. സുരേന്ദ്രന്‍, സി.കെ പത്മനാഭന്‍ എന്നിവര്‍ കോര്‍കമ്മിറ്റി യോഗത്തില്‍ എത്തിയിട്ടില്ല. അല്‍പ്പസമയം മുമ്പാണ് കൊച്ചിയില്‍ കോര്‍കമ്മിറ്റി യോഗം തുടങ്ങിയത്. തെരഞ്ഞെടുപ്പ് സമിതി ചേരാതെയാണ് സ്ഥാനാര്‍ഥി സാധ്യതാപട്ടിക തയ്യാറാക്കിയത്. ഇതില്‍ കേന്ദ്രനേതൃത്വത്തിന് സുരേന്ദ്രന്‍ പരാതി നൽകിയിരുന്നു. എന്നാല്‍, സ്ഥാനാര്‍ഥികളെ ദേശീയ നേതൃത്വം തീരുമാനിക്കുമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള പ്രതികരിച്ചു. […]
രണ്ട് കുട്ടികളെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ പിതൃസഹോദരന് വധശിക്ഷ
സ്വത്ത് തർക്കത്തെ തുടർന്നായിരുന്നു സഹോദരന്റെ മക്കളായ മെൽബിൻ, മെബിൻ എന്നിവരെ പ്രതി തോമസ് ചാക്കോ കൊലപ്പെടുത്തിയത്. 2013 ഒക്ടോബർ 27നായിരുന്നു കേസിനാസ്പദമായ സംഭവം. പത്തനംതിട്ട റാന്നി കീക്കൊഴൂരിൽ രണ്ട് കുട്ടികളെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ പിതൃസഹോദരന് വധശിക്ഷ. മാടത്തേത്ത് തോമസ് ചാക്കോയെയാണ് പത്തനംതിട്ട അഡീഷണൽ ജില്ലാ സെഷൻസ് കോടതി വധശിക്ഷയ്ക്ക് വിധിച്ചത്. 2013 ഒക്ടോബർ 27നായിരുന്നു കേസിനാസ്പദമായ സംഭവം. സ്വത്ത് തർക്കത്തെ തുടർന്നായിരുന്നു സഹോദരന്റെ മക്കളായ മെൽബിൻ, മെബിൻ എന്നിവരെ, പ്രതി തോമസ് ചാക്കോ കൊലപ്പെടുത്തിയത്. സംഭവ […]
ഉപതെരഞ്ഞെടുപ്പ്: എല്‍.ഡി.എഫിന് നേട്ടം, ബി.ജെ.പിക്ക് ഒരു സീറ്റുമില്ല
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് മേല്‍ക്കൈ. ഫലമറിഞ്ഞ 29 വാര്‍ഡുകളില്‍ പതിനാറിടത്ത് എല്‍.ഡി.എഫ് ജയിച്ചു. യു.ഡി.എഫ് 11 സ്ഥലത്താണ് ജയിച്ചത്. ഒഞ്ചിയത്ത് വിജയത്തോടെ ആര്‍.എം.പി പഞ്ചായത്ത് ഭരണം നിലനിര്‍ത്തി. ബി.ജെ.പിക്ക് ഒരു സീറ്റും ലഭിച്ചില്ല. കോഴിക്കോട് ഒഞ്ചിയം പഞ്ചായത്ത് ഭരണം ആര്‍.എം.പി നിലനിര്‍ത്തി. ഉപതെരഞ്ഞെടുപ്പില്‍ അഞ്ചാം വാര്‍ഡില്‍ ആര്‍.എം.പിയുടെ പി ശ്രീജിത്താണ് വിജയിച്ചത്. 308 വോട്ടുകള്‍ക്കാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയെ ആര്‍.എം.പി തോല്‍പിച്ചത്. കണ്ണൂരില്‍ ഉപതിരഞ്ഞെടുപ്പ് നടന്ന മൂന്ന് വാര്‍ഡുകളിലും എല്‍.ഡി.എഫ് സ്ഥാനാര്‍ഥികള്‍ വിജയിച്ചു. […]
ബി.എസ്.എന്‍.എല്‍ കരാര്‍ തൊഴിലാളികളുടെ അനിശ്ചിതകാല സമരം അഞ്ചാം ദിവസത്തില്‍
സംസ്ഥാനത്ത് ബി.എസ്.എന്‍.എല്‍ കരാര്‍ തൊഴിലാളികള്‍ നടത്തുന്ന അനിശ്ചിതകാല സമരം അഞ്ചാം ദിവസത്തിലേക്ക് കടന്നു. കഴിഞ്ഞ രണ്ട് മാസമായി ശമ്പളം ലഭിക്കാതായതോടെയാണ് എണ്ണായിരത്തോളം വരുന്ന കരാര്‍ തൊഴിലാളികള്‍ സമരരംഗത്തിറങ്ങിയത്. സി.ഐ.ടി.യുവിന്റെ കീഴിലുള്ള കാഷ്വല്‍ കോണ്‍ട്രാക്ട് ലേബേഴ്‌സ് യൂണിയന്റെ നേതൃത്വത്തിലാണ് സമരം. കേബിള്‍ ജോലികള്‍ക്കും ഓഫീസ് ജോലികള്‍ക്കുമുള്ള കരാര്‍ തൊഴിലാളികളാണ് സമരം നടത്തുന്നത്. ഈ വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്ന വിദഗ്ധ തൊഴിലാളിക്കു പോലും അടിസ്ഥാന ദിവസ വേതനം 500 രൂപയില്‍ താഴെയാണ്. തുച്ഛമായ ഈ വേതനം പോലും കഴിഞ്ഞ രണ്ട് മാസമായി […]
പെരിയാറില്‍ കണ്ടെത്തിയ യുവതിയുടെ മൃതദേഹം തിരിച്ചറിയാനാകാതെ പൊലീസ്
ആലുവ പെരിയാറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ യുവതിയുടെ മൃതദേഹം തിരിച്ചറിയാനായില്ല. പഴക്കമുള്ളതിനാല്‍ മുഖം വികൃതമായ നിലയിലായിരുന്നു. അടുത്ത ദിവസങ്ങളില്‍ കാണാതായവരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലും കാര്യമായ പുരോഗതിയൊന്നുമില്ലെന്ന് പൊലീസ് അറിയിച്ചു. വായില്‍ തുണി തിരുകി ശ്വാസം മുട്ടിച്ച് കൊന്നതാണെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക നിഗമനം. പഴക്കം ചെന്ന് മൃതദേഹം തിരിച്ചറിയാന്‍ കഴിയാതായതാണ് അന്വേഷണത്തെ ദോഷകരമായി ബാധിക്കുന്നത്. കൊല്ലപ്പെട്ട സ്ത്രീക്ക് 154 സെന്റീമീറ്റര്‍ ഉയരമുള്ളതായും ഇവരുടെ കീഴ്ചുണ്ടില്‍ മറുകുള്ളതായും കണ്ടെത്തിയിട്ടുണ്ട്. പച്ചക്കളര്‍ ലെഗിന്‍സും നീല ടോപ്പുമായിരുന്നു വേഷം. 25നും […]
കന്യാസ്ത്രീകള്‍ക്കെതിരെ ഗ്ലോബല്‍ ക്രിസ്ത്യന്‍ കൌണ്‍സില്‍; മാവോയിസ്റ്റ് ബന്ധമുള്ളവരെന്ന് ആരോപണം
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ നില്‍ക്കുന്ന കന്യാസ്ത്രീകളെ പിന്തുണക്കുന്നത് മാവോയിസ്റ്റുകളാണെന്ന ആക്ഷേപവുമായി ഗ്ലോബല്‍ ക്രിസ്ത്യന്‍ കൌണ്‍സില്‍. ഇക്കാര്യം അറിയാവുന്നത് കൊണ്ടാണ് സഭ വിഷയത്തില്‍ ഇടപെടാത്തത്. സഭയെ പ്രതിരോധത്തിലാക്കുന്ന പ്രവര്‍ത്തനങ്ങളില്‍ നിന്ന് കന്യാസ്ത്രീമാര്‍ പിന്‍മാറണമെന്നും ഗ്ലോബല്‍ ക്രിസ്ത്യന്‍ കൌണ്‍സില്‍ പ്രതിനിധികള്‍ ആവശ്യപ്പെട്ടു . പീഡന വിവരം പുറത്ത് വന്നത് മുതല്‍ കന്യാസ്ത്രീകള്‍ക്ക് പിന്തുണയുമായി നിരവധി പേരാണ് എത്തുന്നത്. സേവ് അവര്‍ സിറ്റേഴ്സ് എന്ന പേരില്‍ ഒരു സംഘന തന്നെ കന്യാസ്ത്രീകള്‍ക്ക് പിന്തുണ നല്കാന്‍ രൂപീകരിച്ചു. ഇവര്‍ നടത്തിയ സമരത്തിന്റെ സമ്മര്‍ദ്ദത്തിലാണ് […]