സി.പി.എം സമ്മേളന കാലത്ത് തുടങ്ങിയ വിഭാഗീയതയാണ് പൊട്ടിത്തെറിയുടെ വക്കിലെത്തി നില്‍ക്കുന്നത്.തുറയൂര്‍ ലോക്കല്‍ സെക്രട്ടറി തെരഞ്ഞെടുപ്പില്‍ ഔദ്യോഗിക പക്ഷത്തിലെ എം.പി ഷിബുവിനെ തോല്‍പ്പിച്ച് പി.പി ശശി സെക്രട്ടറിയായി. എന്നാല്‍ ലോക്കല്‍ സെക്രട്ടറി തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട എം.പി ഷിബുവിനെ പയ്യോളി ഏരിയാ സെക്രട്ടറിയാക്കിയാണ് ഔദ്യോഗിക പക്ഷം മറുപടി നല്‍കിയത്. ഇതോടെ ലോക്കല്‍ കമ്മിറ്റിയും ഏരിയാ കമ്മിറ്റിയും തമ്മില്‍ സ്ഥിരം അഭിപ്രായ വ്യത്യാസങ്ങള്‍ നിലനിന്നു. തുടര്‍ന്ന് ജില്ലാ കമ്മിറ്റി അന്വേഷണ കമ്മീഷനെ വെക്കുകയും തുറയൂര്‍ ലോക്കല്‍ കമ്മിറ്റിയെ പിരിച്ചുവിടുകയും ചെയ്തു. പാര്‍ട്ടി […]
Kerala
മുഖ്യമന്ത്രി ഇന്ന് കാസര്‍കോട്ട്; കൊല്ലപ്പെട്ടവരുടെ വീട് സന്ദര്‍ശിച്ചേക്കും
കാസര്‍കോട് പെരിയ ഇരട്ടക്കൊലപാതകം സജീവ ചര്‍ച്ചയായിരിക്കെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് കാസര്‍കോട് എത്തും. പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മുഖ്യമന്ത്രി സന്ദര്‍ശിച്ചേക്കും. ഇതിനായി സി.പി.എം ജില്ലാ നേതൃത്വം കോണ്‍ഗ്രസ് നേതാക്കളുമായി ബന്ധപ്പെട്ടു. പ്രവര്‍ത്തകര്‍ എങ്ങനെ പ്രതികരിക്കുമെന്നറിയില്ലെന്ന് കാസര്‍കോട് ഡി.സി.സി അറിയിച്ചു. സന്ദര്‍ശിക്കുന്നതില്‍ വിരോധമില്ലെന്ന് കൃപേഷിന്റെ അച്ഛന്‍ കൃഷ്ണന്‍ അറിയിച്ചു. എന്നാല്‍ മുഖ്യമന്ത്രി വരുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും ഇതുമായി ബന്ധപ്പെട്ട് അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നും കൃഷ്ണന്‍ മീഡിയവണിനോട് പറഞ്ഞു. സി.പി.എം കാസര്‍കോട് ജില്ലാ കമ്മിറ്റി ഓഫീസിന്റെ ശിലാസ്ഥാപനമടക്കം വിവിധ […]
തമിഴ്നാട്ടിലും കൂടുതല്‍ സീറ്റെന്ന ആവശ്യമുയര്‍ത്തി മുസ്‍ലിം ലീഗ്
കേരളത്തിനും തമിഴ്നാടിനും പുറമേ കൂടുതല്‍ സംസ്ഥാനങ്ങളില്‍ മത്സരിക്കുന്നതിനുള്ള സാധ്യതകള്‍ തേടി മുസ്‍ലീം ലീഗ് നേതൃത്വം നീക്കം തുടങ്ങി. യു.പി.എയിലെ സഖ്യകക്ഷികളുമായി പ്രാദേശികമായി ധാരണ ഉണ്ടാക്കാനാണ് നീക്കം. കേരളത്തില്‍ മൂന്നാം സീറ്റ് ലഭിച്ചില്ലെങ്കില്‍ അണികള്‍ക്ക് ഉണ്ടാകാവുന്ന നിരാശയെ ഇതിലൂടെ മറികടക്കാനാവും എന്ന കണക്ക് കൂട്ടലും ഇതിന് പിന്നിലുണ്ട്. കേരളത്തില്‍ മൂന്നാമതൊരു സീറ്റ് കൂടി വേണമെന്നാണ് ലീഗ് അണികളുടെ ആവശ്യം. യു.ഡി.എഫിലെ തര്‍ക്കങ്ങള്‍ തീര്‍ക്കാന്‍ മധ്യസ്ഥ റോളിലിറങ്ങിയ ലീഗ് നേതാക്കളാവട്ടെ മൂന്നാം സീറ്റിന് വേണ്ടി വലിയ വാശിയൊന്നും പിടിക്കാനും ഇടയില്ലെന്ന […]
നിരോധിത കീടനാശിനികള്‍ കേരളത്തിലേക്ക് ഒഴുകുന്നു
തിരുവല്ലയില്‍ കീടനാശിനി പ്രയോഗത്തിനിടെ വിഷം ശ്വസിച്ച് രണ്ട് പേര്‍ മരിച്ചിട്ട് ഒരു മാസം പൂര്‍ത്തിയായിരിക്കുന്നു. ഇപ്പോഴും കേരളത്തിലേക്ക് വന്‍ തോതില്‍ നിരോധിത കീടനാശിനി അതിര്‍ത്തി കടന്നു വരുന്നുണ്ട്. നിരോധിത കീടനാശിനികള്‍ സംസ്ഥാനത്തെത്തിക്കാന്‍ ഇടനിലക്കാരുടെ ശൃംഖലയും സജീവമാണ്. ഇത് തടയാന്‍ യാതൊരുവിധ പരിശോധനയും അതിര്‍ത്തികളില്‍ ഇല്ല. കേരളത്തില്‍ നിരോധിച്ച മോണോഫോട്ടോ കോസാണിത്. പാലക്കാട് ചിറ്റൂരിലാണ് ഇത് ഉപയോഗിക്കുന്നത്. കേരളത്തിലേക്ക് കീടനാശിനികളെത്തുന്ന വഴിതേടിയാണ് ഞങ്ങളുടെ യാത്ര. ഇത് അതിര്‍ത്തിക്കപ്പുറത്തെ പൊള്ളാച്ചി ടൗണ്‍. എന്‍ഡോസള്‍ഫാന്‍ വേണമെന്ന് പറഞ്ഞ ഞങ്ങളോട് കീടനാശിനി വില്‍പ്പന […]
കൊലവിളി പ്രസംഗം നടത്തിയിട്ടില്ലെന്ന് വി.പി.പി മുസ്തഫ
കൊലവിളി പ്രസംഗം നടത്തിയിട്ടില്ലെന്ന് വി.പി.പി മുസ്തഫ. പീതാംബരനെയും സുരേന്ദ്രനെയും ആക്രമിച്ചത് വരെയുള്ള സംഭവങ്ങളില്‍ പാര്‍ട്ടി ക്ഷമിച്ചെന്നാണ് പറഞ്ഞത്. കൂടുതല്‍ ആക്രമണങ്ങള്‍ നടത്തരുതെന്നാണ് പറഞ്ഞതെന്നും മുസ്തഫ. സി.പി.എം ഇപ്പോള്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കാണ് മുന്‍ഗണന നടത്തുന്നത്. കൊല്ലാന്‍ ഉദ്ദേശിച്ചാണ് പീതാംബരന്‍ ആക്രമണം നടത്തിയതെന്ന് കരുതുന്നില്ലെന്നും വി.പി.പി മുസ്തഫ മീഡിയാവണിനോട് പറഞ്ഞു. കാസര്‍കോട് പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെടുന്നതിന് മുമ്പ് സി.പി.എം കാസര്‍കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം വി.പി.പി മുസ്തഫ നടത്തിയ കൊലവിളി പ്രസംഗം നേരത്തെ പുറത്തുവന്നിരുന്നു. പീതാംബരനെ ആക്രമിച്ചവര്‍ക്ക് […]
ശിവകാര്‍ത്തികേയന്റെ നായികയായി കല്യാണി പ്രിയദര്‍ശന്‍
കൈ നിറയെ ചിത്രങ്ങളുമായി കല്യാണി പ്രിയദര്‍ശന്‍. ‘മരയ്ക്കാർ അറബിക്കടലിന്റെ സിംഹം’ എന്ന ചിത്രത്തിൽ പ്രണവ് മോഹൻലാലിൻറെ നായികയായി എത്തുന്ന താരം തമിഴിൽ രണ്ടാമത്തെ ചിത്രത്തിനായി ഒരുങ്ങുകുകയാണ് . പി.എസ് മിത്രൻ സംവിധാനം ചെയ്യുന്ന ‘എസ്കെ15’ എന്ന ചിത്രത്തിൽ നായികയായാണ് കല്യാണി എത്തുന്നത്. ചിത്രത്തിൽ ശിവകാർത്തികേയനാണ് നായകൻ. ട്വിറ്ററിലൂടെ താരം തന്നെയാണ് പുതിയ ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവച്ചത്.
എം പാനല്‍ സമരം ഒത്തുതീര്‍പ്പിലേക്ക്
കെ.എസ്.ആര്‍.ടി.സിയില്‍ നിന്ന് പിരിച്ചുവിട്ട എംപാനല്‍ ജീവനക്കാര്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തി വരുന്ന സമരം ഒത്തുതീര്‍പ്പിലേക്ക്. പിരിച്ചുവിട്ടവരെ തിരിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട് മന്ത്രിതല ചര്‍ച്ച ഉടന്‍ ഉണ്ടാകും. എല്‍.ഡി.എഫ് കണ്‍വീനറുമായി സമരക്കാര്‍ നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യത്തില്‍ ധാരണയായത്. പിരിച്ചുവിടപ്പെട്ടവരെ തിരിച്ചെടുക്കുന്നതിന് പ്രധാന തടസം നിയമപ്രശ്‌നമാണ്. അതിനാല്‍ നിയമവശം പരിശോധിക്കും. അതിന് എല്‍.ഡി.എഫ് പിന്തുണയുണ്ടാകുമെന്നും സമരക്കാര്‍ക്ക് ഉറപ്പ് ലഭിച്ചു. സമരക്കാരുടെ പ്രശ്‌നം പരിഹരിക്കാനുള്ള എല്ലാ സാധ്യതകളും തേടുമെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍ പറഞ്ഞു. സമരം ഒത്തുതീര്‍പ്പിലേക്ക് നീങ്ങുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ വസതിയിലേക്ക് […]
പാരഗണ്‍ ഗോഡൗണിലെ തീപിടുത്തം; കെട്ടിട ഉടമക്കെതിരെ കേസെടുത്തു
എറണാകുളം സൗത്ത് റെയില്‍വേ സ്‌റ്റേഷന് സമീപം പാരഗണ്‍ ചെരുപ്പ് കമ്പനി ഗോഡൗണില്‍ ഉണ്ടായ തീപിടുത്തത്തില്‍ കെട്ടിട ഉടമക്കെതിരെ കേസെടുത്തു. ഫയര്‍ ആന്റ് സേഫ്റ്റി സുരക്ഷ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് കെട്ടിടം പ്രവര്‍ത്തിച്ചിരുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ റീജിയണല്‍ ഫയര്‍ ഓഫീസര്‍ ജില്ലാ കളക്ടര്‍ക്ക് ഇന്ന് റിപ്പോര്‍ട്ട് നല്‍കും. 2006 ല്‍ അഗ്‌നിശമന സുരക്ഷ ലൈസന്‍സ് ലഭിച്ചുവെങ്കിലും പിന്നീട് ഇതുവരെ പുതുക്കിയില്ല. ഓരോ വര്‍ഷവും ലൈസന്‍സ് പുതുക്കണമെന്നാണ് മാനദണ്ഡം. ഇത് പാലിക്കാത്തതിനെ തുടര്‍ന്ന് കെട്ടിടത്തിന്റെ ഉടമസ്ഥാവകാശമുള്ള ഫാല്‍ക്കണ്‍ കമ്പനി ഉടമക്കെതിരെ കേസ് […]
പെരിയ ഇരട്ടക്കൊല: പീതാംബരന്റെ മൊഴിയില്‍ വൈരുദ്ധ്യം
പെരിയ ഇരട്ട കൊലപാതകത്തില്‍ റിമാന്‍ഡിലുള്ള മുഖ്യപ്രതി പീതാംബരന്റെ മൊഴിയില്‍ വൈരുദ്ധ്യം. പീതാംബരന്‍ നാല് തവണ മാറ്റി പറഞ്ഞതോടെ മൊഴി വിശ്വസിക്കാനാകാത്ത അവസ്ഥയിലാണ് പൊലീസ്. പുറത്ത് നിന്നുള്ള ആളുകളെ പ്രതി ഭയക്കുന്നതായാണ് പൊലീസ് നിഗമനം. കേസന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയേക്കുമെന്നാണ് സൂചന. അറസറ്റിലായതോടെ കടുത്ത മാനസിക സമ്മര്‍ദത്തിലായ മുഖ്യപ്രതി പീതാംബരന്‍ ചോദ്യം ചെയ്യലില്‍ നാല് തവണ പീതാംബരന്‍ മൊഴി മാറ്റിയെന്നാണ് വിവരം. ഇരുവരെയും താന്‍ കല്ല് കൊണ്ടിടിച്ചെന്നായിരുന്നു ആദ്യ മൊഴി. പിന്നീട് ഇത് തിരുത്തി രണ്ട് പേരെയും താന്‍ വെട്ടിയെന്നാക്കി. […]
ഗള്‍ഫ് പണം, മലപ്പുറം സമ്പദ് വ്യവസ്ഥയുടെ നട്ടെല്ല്
മലപ്പുറത്തിന്റെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ല് പ്രവാസികള്‍ അയക്കുന്ന പണമാണ്. ഗള്‍ഫില്‍ തൊഴില്‍ അവസരങ്ങള്‍ കുറഞ്ഞതോടെ നാട്ടില്‍ ഉപജീവനം കണ്ടെത്താനുള്ള പ്രവാസികളുടെ ശ്രമങ്ങള്‍ക്ക് പക്ഷേ സര്‍ക്കാരിന്റെ പിന്തുണ ലഭിക്കുന്നില്ല. 1960കളില്‍ പത്തേമാരികളില്‍ അറബിപ്പൊന്ന് തേടിപ്പോയ ആയിരങ്ങളുടെ നാട് കൂടിയാണ് മലപ്പുറം. യാത്രാ സൗകര്യങ്ങള്‍ വികസിച്ചതോടെ ഗള്‍ഫിലേക്ക് തൊഴില്‍ തേടിപ്പോകുന്നവരുടെ എണ്ണം കുത്തനെ വര്‍ധിച്ചു. അവിദഗ്ധ തൊഴിലുകളിലാണ് ജില്ലയില്‍ നിന്നുള്ളവര്‍ ഏര്‍പ്പെട്ടിരുന്നതെങ്കിലും 2000 മുതല്‍ ഇതില്‍ വലിയ മാറ്റം വന്നു. ജില്ലയിലെ 15 ലക്ഷം പേരെങ്കിലും ഗള്‍ഫില്‍ തൊഴിലെടുക്കുന്നുവെന്നാണ് അനൗദ്യോഗിക […]