ഈ തിരിച്ചടിയിൽ നിന്നും പാകിസ്താന്‍ പാഠം പഠിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി. പാകിസ്താന് ഒരിക്കലും ഇന്ത്യൻ സൈന്യവുമായി ഏറ്റുമുട്ടി ജയിക്കാനാകില്ലെന്നും ആന്റണി പറഞ്ഞു.
Kerala
എങ്ങനെയുണ്ട് ഞങ്ങളുടെ ഉശിര്? സുരേഷ് ഗോപി
പാക് ഭീകര കേന്ദ്രങ്ങളില്‍ മിന്നലാക്രമണം നടത്തിയ ഇന്ത്യയുടെ നടപടിയെ പ്രശംസിച്ച് നടനും എം.പിയുമായ സുരേഷ് ഗോപി. ധീരന്മാരായ ജവാന്മാരുടെ മരണത്തിനു പകരമായി പാക് അധിനിവേശ കശ്മീരിലെ നാല് ഭീകരതാവളങ്ങളാണ് ഇന്ത്യ തകർത്തതെന്ന് സുരേഷ് ഗോപി ഫേസ്ബുക്കില്‍ കുറിച്ചു. ‘പുൽവാമ ആക്രമണം നടന്ന് കൃത്യം പന്ത്രണ്ട് ദിവസത്തിനു ശേഷം തിരിച്ചടിച്ച് ഇന്ത്യ. 12 മിറാഷ് 2000 ജെറ്റ് വിമാനങ്ങൾ..ധീരന്മാരായ ജവാന്മാരുടെ മരണത്തിനു പകരമായി പാക് അധിനിവേശ കശ്മീരിലെ നാല് ഭീകരതാവളങ്ങളാണ് ഇന്ത്യ തകർത്തത്. ഏകദേശം മുന്നൂറോളം തീവ്രവാദികൾ കൊല്ലപ്പെട്ടു. […]
കാട് കത്തിക്കാന്‍ ആഹ്വാനം ചെയ്ത കോണ്‍ഗ്രസ് നേതാവിനെതിരെ വനം വകുപ്പ് കേസെടുത്തു
വയനാട്ടിലെ വടക്കനാട് വന്യജീവി സങ്കേതത്തിനകത്ത് കാട് കത്തിക്കാന്‍ ആഹ്വാനം ചെയ്ത കോണ്‍ഗ്രസ് നേതാവിനെതിരെ പ്രേരണക്കുറ്റം ചുമത്തി വനം വകുപ്പ് കേസെടുത്തു. വനത്തിന് തീയിട്ട് വന്യജീവി ആക്രമണം പ്രതിരോധിക്കുമെന്നായിരുന്നു നൂല്‍പ്പുഴ ഗ്രാമ പഞ്ചായത്തംഗവും ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എയുടെ പ്രൈവറ്റ് സെക്രട്ടറിയുമായ ബെന്നി കൈനിക്കലിന്റെ ആഹ്വാനം. വന്യജീവി പ്രശ്‌നം അവസാനിപ്പിച്ചില്ലെങ്കില്‍ കാട് കത്തിക്കുമെന്നും ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രദേശവാസികള്‍ക്കെതിരെ കേസെടുത്താല്‍ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ രണ്ട് കാലില്‍ നടക്കില്ലെന്നുമായിരുന്നു ബെന്നി പറഞ്ഞത്.
പ്രളയ ശേഷം ഒറ്റപ്പട്ട് മാന്‍കുന്ന് കോളനി
പ്രളയത്തിൽ നടപ്പാലം തകർന്നതോടെ പുറം ലോകവുമായി ബന്ധപ്പെടാൻ നിവൃത്തിയില്ലാതെ കഴിയുകയാണ് വയനാട്ടിലെ മാൻകുന്ന് കോളനിവാസികൾ. പാലം നന്നാക്കണമെന്നാവശ്യപ്പെട്ട് 100ൽപ്പരം പേർ ഒപ്പിട്ട് നൽകിയ നിവേദനം നല്‍കിയിട്ടും പ്രയോജനമുണ്ടായില്ല. നിവേദനം കാണാനില്ലെന്ന വിചിത്രവാദമാണ് പഞ്ചായത്ത് അധികൃതര്‍ നിരത്തുന്നത് വയനാട് മൂപ്പൈനാട് പഞ്ചായത്തിലെ പതിനഞ്ചാം വാർഡായ മാൻകുന്ന് പ്രദേശത്തെ 200ഓളം കുടുംബങ്ങൾക്ക് പുറം ലോകത്തെത്താനുള്ള ഏക മാർഗമായിരുന്ന കോൺക്രീറ്റ് നടപ്പാലം പ്രളയത്തിൽ തകരുകയായിരുന്നു. മാൻകൊല്ലി തോടിന് കുറുകെ 15 വർഷം മുമ്പ് നിർമ്മിച്ച നടപ്പാലം തകർന്നിട്ട് ആറു മാസം കഴിഞ്ഞു. […]
രണ്ട് സീറ്റ് അംഗീകരിച്ചില്ലെങ്കില്‍ കേരള കോണ്‍ഗ്രസിന് തിരിച്ചടിയാകും
യു.ഡി.എഫുമായുള്ള ഉഭയകക്ഷി ചർച്ചയിൽ രണ്ടു സീറ്റ് എന്ന ആവശ്യം അംഗീകരിച്ചില്ലെങ്കിൽ കേരള കോൺഗ്രസിനുള്ളിൽ വലിയ പൊട്ടിത്തെറികൾ ഉണ്ടായേക്കുമെന്ന് സൂചന. ഏക സീറ്റിൽ പി.ജെ ജോസഫ് മത്സരിക്കണമെന്ന് ആവശ്യപ്പെട്ടാൽ അത് മാണി വിഭാഗത്തിന് തിരിച്ചടിയാകും. ജോസഫിന് പകരംവെക്കാൻ സ്ഥാനാർത്ഥികൾ ഇല്ലാത്തതും യു.ഡി.എഫിന്റെ സമ്മർദ്ദവും ജോസഫിന്റെ നീക്കങ്ങൾക്ക് മുന്നിൽ മാണിയെ മുട്ടുകുത്തിച്ചേക്കാം. സീറ്റിന് വേണ്ടിയുള്ള അവകാശവാദം പി.ജെ ജോസഫ് പരസ്യമായി പറഞ്ഞതോടെയാണ് രണ്ട് സീറ്റെന്ന ആവശ്യം മാണി വിഭാഗം ശക്തമായി മുന്നോട്ടുവെക്കുന്നത്. എന്നാൽ യു.ഡി.എഫ് ഇത് അംഗീകരിക്കാൻ സാധ്യതയില്ല. പാർട്ടിക്കുള്ളിൽ […]
മഞ്ചേശ്വരത്ത് ഉപതെരഞ്ഞെടുപ്പിന് സാധ്യതയേറുന്നു
മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കേസിൽ നിന്ന് കെ സുരേന്ദ്രൻ പിന്‍മാറുന്നതോടെ ഉപതെരഞ്ഞെടുപ്പിന് സാധ്യതയേറുന്നു. ഇനി ഹരജി പരിഗണിക്കുന്ന ദിവസം കേസ് പിന്‍വലിക്കാന്‍ കോടതിയില്‍ അപേക്ഷനല്‍കാനാണ് അഭിഭാഷകന് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇതോടെ ലോക്സഭ തെരഞ്ഞെടുപ്പിനൊപ്പം മഞ്ചേശ്വരത്ത് ഉപതെരഞ്ഞെടുപ്പും നടക്കാനാണ് സാധ്യത. മഞ്ചേശ്വരം മണ്ഡലത്തിൽ നിന്നും കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ 89 വോട്ടിന് മുസ്‍ലിം ലീഗിന്‍റെ പി.ബി അബ്ദുൽ റസാഖിനോട് കെ സുരേന്ദ്രൻ പരാജയപ്പെട്ടിരുന്നു. മരിച്ചവരുടെയും വിദേശത്തുള്ളവരുടെയും പേരില്‍ കള്ളവോട്ട് ചെയ്തെന്ന് ചൂണ്ടികാട്ടിയാണ് ഹൈക്കോടതിയെ സമീപിച്ചത്. 265 കള്ളവോട്ടുകള്‍ നടന്നതിന്‍റെ കണക്കാണ് […]
മാറാവ്യാധികള്‍ പരിഹരിക്കാമെന്ന് പറഞ്ഞ് തെലങ്കാന സംഘത്തിന്റെ തട്ടിപ്പ്
മാറാവ്യാധികള്‍ മാറ്റാമെന്ന് പറഞ്ഞ് നിരവധി പേരില്‍ നിന്ന് പണം വാങ്ങി തെലങ്കാനയില്‍ നിന്നുള്ള സംഘം മുങ്ങിയതായി പരാതി. കോഴിക്കോട് ജില്ലയിലെ മാവുര്‍, പെരുവയല്‍ പ്രദേശങ്ങളിലുള്ളവരാണ് തട്ടിപ്പിനിരയായാത്. വിവിധയാളുകളില്‍ നിന്നായി 30 ലക്ഷം രൂപയോളം സംഘം തട്ടിയതായാണ് പരാതി. തെലുങ്കാനയില്‍ നിന്നുള്ള ആദിവാസി വൈദ്യന്‍മാരാണെന്ന് പരിചയപ്പെടുത്തിയായിരുന്നു തട്ടിപ്പ്. രാജസ്വാമി എന്നയാളുടെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ ഡിസംബര്‍ മുതല്‍ കോഴിക്കോട് ജില്ലയിലെ വിവിധയിടങ്ങളില്‍ രോഗങ്ങള്‍ മാറ്റിക്കൊടുക്കുമെന്ന വാഗ്ദാനവുമായി ആളുകളെ സമീപിക്കുകയായിരുന്നു. വനത്തില്‍ നിന്നും ശേഖരിച്ച പച്ചമരുന്നുകള്‍ കൊണ്ടുണ്ടാക്കിയതാണെന്ന് പറഞ്ഞാണ് ഗുളികകളും […]
പെരിയ ഇരട്ടക്കൊലപാതകം: കോടതിയില്‍ കുറ്റം നിഷേധിച്ച് മുഖ്യപ്രതി പീതാംബരന്‍
പെരിയ ഇരട്ടക്കൊലപാതക കേസില്‍ കോടതിയില്‍ കുറ്റം നിഷേധിച്ച് മുഖ്യ പ്രതി പീതാംബരന്‍. തന്നെക്കൊണ്ട് പൊലീസ് നിര്‍ബന്ധിച്ച് കുറ്റം ഏറ്റെടുപ്പിക്കുകയായിരുന്നുവെന്ന് പീതാംബരന്‍ കോടതിയില്‍ പറഞ്ഞു. കസ്റ്റഡിയിലിരിക്കെ അന്വേഷണ ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തിയതായും പീതാംബരന്‍ ആരോപിച്ചു. കേസില്‍ രണ്ടാഴ്ചത്തേക്ക് പീതാംബരനെയും സജി ജോർജിനെയും കോടതി റിമാന്റ് ചെയ്തു.
നടിയെ ആക്രമിച്ച കേസ്: വനിതാ ജഡ്ജിയെ അനുവദിച്ചു
നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കായി വനിതാ ജഡ്ജിയെ അനുവദിച്ചു. എറണാകുളം സി.ബി.ഐ കോടതി ജഡ്ജിയാവും കേസ് പരിഗണിക്കുക. ഒമ്പത് മാസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കാനും ഹൈക്കോടതി നിര്‍ദേശിച്ചു. നിരവധി പരാതികള്‍ നല്‍കി ദിലീപ് കേസിന്റെ വിചാരണ വൈകിപ്പിക്കുന്നതായി പ്രോസിക്യൂഷന്‍ ആരോപിച്ചു. വിചാരണക്കോടതി മാറ്റുന്നതിനെതിരെ ദിലീപും പള്‍സര്‍ സുനിയും നല്‍കിയ ഹരജി കോടതി തള്ളി.
തിരുവനന്തപുരം വിമാനത്താവള ലേലത്തില്‍ അദാനി ഗ്രൂപ്പ് മുന്നില്‍
തിരുവനന്തപുരം വിമാനത്താവള സ്വകാര്യവത്കരണ ലേലത്തില്‍ അദാനി ഗ്രൂപ്പ് മുന്നില്‍ . സംസ്ഥാന സര്‍ക്കാറിന്റെ കെ.എസ്.ഐ.ഡി.സി രണ്ടാം സ്ഥാനത്തുണ്ട്. മറ്റ് നാല് വിമാനത്താവളങ്ങള്‍ക്ക് വേണ്ടിയുള്ള ലേലത്തിലും അദാനി ഗ്രൂപ്പ് തന്നെയാണ് മുന്നില്‍