ബാബരി മസ്ജിദ് ഭൂമി തര്‍ക്കം പരിഹരിക്കാന്‍ മധ്യസ്ഥരെ നിയോഗിക്കുന്നത് സംബന്ധിച്ച സുപ്രിം കോടതി ഉത്തരവ് ഇന്ന്. കേസില്‍ കോടതി മേല്‍നോട്ടത്തിലുള്ള മധ്യസ്ഥതക്കാണ് ശ്രമം. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബഞ്ചാണ് കേസ് പരിഗണിക്കുന്നത്. അയോധ്യയില്‍ ബാബരി മസ്ജിദ് നിലനിന്നിരുന്ന 2 ഏക്കര്‍77 സെന്റ് ഭൂമി യുടെ മേലുള്ള തര്‍ക്കത്തിലാണ് സുപ്രിം കോടതിയുടെ മധ്യസ്ഥ ശ്രമം. സ്വകാര്യ ഭൂതര്‍ക്കമായല്ല ഇതിനെ കാണുന്നത് എന്നും വിശാവസ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട വിഷയം കൂടി ആയാണ് എന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഒത്തു […]
Kerala
ആര്‍.എസ്.എസ് സംഘം കുടുംബത്തെ ആക്രമിച്ചതായി പരാതി; നാലംഗ കുടുംബം ആശുപത്രിയില്‍
കൊല്ലം മനയില്‍കുളങ്ങരയില്‍ നാലംഗ കുടുംബത്തെ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ വീടുകയറി ആക്രമിച്ചതായി പരാതി. ടാക്സി ഡ്രൈവറായ മനയിന്‍കുളങ്ങര സ്വദേശി രഞ്ജുവിനും കുടുംബത്തിനുമാണ് മര്‍ദനമേറ്റത്. വീടിന്റെ വേലി പൊളിച്ചത് ചോദ്യം ചെയ്തതിനെത്തുടര്‍ന്നാണ് ആക്രമണമുണ്ടായതെന്ന് പരാതിയില്‍ പറയുന്നു. ഇക്കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ടോടെയാണ് സംഭവം. വീടിന്റെ വേലി വാഹനം ഉപയോഗിച്ച് തകര്‍ത്തത് ചോദ്യം ചെയ്ത രഞ്ജുവിനെ അയല്‍വാസിയായ സുദര്‍ശന്‍ മര്‍ദിക്കുകയായിരുന്നു. രഞ്ജുവിന്റെ കരച്ചില്‍ കേട്ട് പുറത്തിറങ്ങിയ ഭാര്യ ശ്രീദേവി ആക്രമണം തടയാന്‍ ശ്രമിച്ചതോടെ സുദര്‍ശന്റെ സഹോരന്‍മാരടക്കം 9 അംഗ സംഘമെത്തി രഞ്ജുവിനെയും കുടുംബത്തെയും […]
കൊല്ലംപറമ്പുകാര്‍ വെള്ളം ശേഖരിക്കുന്നത് പുഴയില്‍ കുഴി കുത്തി
പുഴയില്‍ കുഴി കുത്തിയാണ് മലമ്പുഴ കൊല്ലംപറമ്പ് നിവാസികള്‍ കുടിവെള്ളം ശേഖരിക്കുന്നത്.ഇത്തവണ നേരത്തെ പുഴകള്‍ വറ്റിയതും മണല്‍ അടിഞ്ഞതും ജനങ്ങളെ കുടുതല്‍ ദുരിതത്തിലാക്കുന്നു. മലമ്പുഴ ഡാമിലേക്ക് എത്തുന്ന വലിയപുഴയും മൈലാടി പുഴയും ചേര്‍ന്ന് ഒഴുക്കുന്നതാണ് ഈ കാണുന്നത്. പുഴയ്ക്ക് അകത്ത് കുഴി കുത്തിയാല്‍ മാത്രമെ ദാഹജലം ഇവര്‍ക്ക് ലഭിക്കൂ. ആദിവാസികള്‍ ഉള്‍പെടെ 20 കുടുംബങ്ങളാണ് കുഴി കുത്തിവെള്ളം ശേഖരിക്കുന്നത്.ലോറിയിലെങ്കിലും വെള്ളം എത്തിക്കണമെന്നാണ് ഇവരുടെ ആവശ്യം.മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് വലിയ പ്രയാസമാണ് ഇത്തവണ അനുഭവിക്കുന്നത്. വളര്‍ത്തു മൃഗങ്ങളടക്കം കുടിവെള്ളത്തിനായി ഏറെ […]
വടകരയില്‍ പി.ജയരാജനെ സ്ഥാനാര്‍ഥിയാക്കാന്‍ ആലോചന
വടകരയില്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനെ സ്ഥാനാര്‍ഥിയാക്കാന്‍ സി.പി.എം ആലോചിക്കുന്നു. പി.കരുണാകരന്‍ ഒഴികെയുള്ള സിറ്റിങ് എം.പിമാര്‍ക്ക് വീണ്ടും സീറ്റ് നല്‍കും. എം.എം ആരിഫ് എം.എല്‍.എയും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ കെ.എന്‍ ബാലഗോപാലും പി.രാജീവും പട്ടികയിലുണ്ട്. കോഴിക്കോട് എ.പ്രദീപ്കുമാര്‍ സ്ഥാനാര്‍ഥിയായേക്കും. പത്തനംതിട്ടയിൽ വീണ ജോർജ്ജിനേയും പാർട്ടി പരിഗണിക്കുന്നുണ്ട്. സ്ഥാനാർത്ഥി പട്ടിക ചർച്ച ചെയ്യാൻ പാർലമെന്റ് മണ്ഡലം കമ്മിറ്റികൾ ഇന്ന് ചേരുന്നുണ്ട്. കഴിഞ്ഞ തവണ ജെ.ഡി.എസിനു നല്‍കിയ കോട്ടയം കൂടി സി.പി.എം ഏറ്റെടുക്കാനാണ് സാധ്യത. ഇതോടെ 10 പാര്‍ട്ടികളുള്ള മുന്നണിയില്‍ […]
മലമ്പുഴയില്‍ കടുത്ത കുടിവെള്ള ക്ഷാമം
വേനല്‍ കടുത്തതോടെ കുടിവെള്ളത്തിനായി ആളുകള്‍ ഏറെ പ്രയാസപെടുകയാണ്. പാലക്കാട് ജില്ലയിലെ മലമ്പുഴ പഞ്ചായത്തിലെ മിക്ക സ്ഥലത്തും രൂക്ഷമായ കുടിവെള്ള ക്ഷാമമാണ് നേരിടുന്നത്. വരള്‍ച്ച നേരിടാനായി സ്ഥാപിച്ച ടാങ്കുകളിലും നിലവില്‍ വെള്ളം നിറക്കുന്നില്ല. മലമ്പുഴ ഡാമിനോട് ചേര്‍ന്നാണ് ജീവിക്കുന്നതെങ്കിലും കുടിവെള്ളം എന്നും ഇവര്‍ക്ക് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. കുടിവെള്ള ക്ഷാമം നേരിടുന്നതിനായി 2016- 2017 സാമ്പത്തിക വര്‍ഷത്തില്‍ മലമ്പുഴ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലായ 22 കുടിവെള്ള ടാങ്കുകള്‍ സ്ഥാപിച്ചു. ഇവയിലൊന്നും ഇപ്പോള്‍ വെള്ളമില്ല. പ്രദേശത്തെ മിക്ക കിണറുകളും വറ്റി. […]
തെരഞ്ഞെടുപ്പ് പ്രചരണം ഉദ്ഘാടനം ചെയ്യാന്‍ രാഹുല്‍ ഗാന്ധി 14ന് കോഴിക്കോട്
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ സംസ്ഥാനത്തെ ആദ്യ തെരഞ്ഞെടുപ്പ് റാലി 14ന് കോഴിക്കോട് നടക്കും. ജനമഹാറാലി എന്ന് പേരിട്ടിരിക്കുന്ന പരിപാടിയോടെ കോണ്‍ഗ്രസിന്റെ സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് കൂടി തുടക്കമാവും. 2010ല്‍ ഉദ്ഘാടനം ചെയ്ത ഫാക്ടറിയുടെ ശിലാസ്ഥാപനം നടത്താന്‍ പ്രധാനമന്ത്രിക്ക് നാണമില്ലേയെന്ന് രാഹുല്‍ ഗാന്ധി 13ന് കൊച്ചിയിലെത്തുന്ന രാഹുല്‍ ഗാന്ധി 14ന് രാവിലെ തൃശൂരില്‍ നടക്കുന്ന ഫിഷര്‍മെന്‍ പാര്‍ലമെന്റിലാണ് ആദ്യം പങ്കെടുക്കുക. തുടര്‍ന്ന് പുല്‍വാമയില്‍ വീരമൃത്യു വരിച്ച സൈനികന്‍ വസന്തകുമാറിന്റെ വയനാട്ടിലെ വീട്ടില്‍ പോകും. കാസര്‍ഗോഡ് കൊല്ലപ്പെട്ട കൃപേഷിന്റെയും […]
ഐസ്‌ക്രീംപാര്‍ലര്‍ അട്ടിമറി കേസില്‍ വി.എസിനെ തള്ളി സര്‍ക്കാര്‍ ഹൈക്കോടതിയില്‍
ഐസ്‌ക്രീംപാര്‍ലര്‍ അട്ടിമറി കേസ് വി.എസിനെ തള്ളി സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പിച്ചു. കോഴിക്കോട് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി അവസാനിപ്പിച്ച കേസ് പുനരന്വേഷിക്കണം. കേസില്‍ പി.കെ കുഞ്ഞാലിക്കുട്ടിയെയും ബന്ധു റൗഫിനെയും കക്ഷി ചേര്‍ക്കണം. ഈ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ഹരജി. വി.എസിന്റെ ഹരജി തള്ളിയാണ് സര്‍ക്കാര്‍ സത്യവാങ്മൂലം. ഐസ്‌ക്രീം പാര്‍ലര്‍ കേസ് പുനരന്വേഷിയ്‌ക്കേണ്ട സാഹചര്യമില്ലെന്നാണ് സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പിച്ചിട്ടുള്ളത്. റൗഫിന്റെ വെളിപ്പെടുത്തലുകളെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലും തെളിവുകള്‍ ലഭിച്ചില്ല. റൗഫും ഷെറീഫും ഇരകള്‍ക്ക് നല്‍കിയ പണം കുഞ്ഞാലിക്കുട്ടിയുടേതെന്ന് തെളിവില്ലെന്നും […]
അപകടത്തില്‍പെട്ട മത്സ്യത്തൊഴിലാളികളെ നാവിസേന രക്ഷപ്പെടുത്തി
മത്സ്യബന്ധന ബോട്ട് മുങ്ങി കടലില്‍ വീണ അഞ്ച് മത്സ്യത്തൊഴിലാളികളെ നാവിക സേന രക്ഷപ്പെടുത്തി. കാസര്‍കോട് സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്. നാവിക സേനയുടെ ശാരദ എന്ന കപ്പലിലാണ് മത്സ്യത്തൊഴിലാളികളെ രക്ഷിച്ചത്. ഇന്നലെ പുലര്‍ച്ചെ കാസര്‍കോട് നിന്ന് മത്സ്യബന്ധനത്തിന് പോയ ഓംകാര എന്ന മത്സ്യബന്ധന ബോട്ടാണ് ചോര്‍ച്ചയെ തുടര്‍ന്ന് മുങ്ങിയത്. കണ്ണൂര്‍ അഴീക്കോട് തുറമുഖത്തിനു 35 കിലോമീറ്റര്‍ വടക്കുപടിഞ്ഞാറു മാറിയാണ് അപകടം ഉണ്ടായത്. അപകട മുന്നറിയിപ്പ് സംവിധാനങ്ങളോ ജീവന്‍രക്ഷാ സാമഗ്രികളോ ബോട്ടില്‍ ഉണ്ടായിരുന്നില്ല. കടലില്‍ നിരീക്ഷണം നടത്തുകയായിരുന്ന ഐ.എന്‍.എസ് ശാരദയിലെ നാവികരാണ് […]
ഡോ.കഫീല്‍ഖാന്‍ പങ്കെടുത്ത പരിപാടിയെ കുറിച്ച് പൊലീസ് അന്വേഷണം; വിവാദത്തില്‍
പത്ത് മാസം മുന്‍പ് ഡോ കഫീല്‍ഖാന്‍ പങ്കെടുത്ത കോഴിക്കോട് മെഡിക്കല്‍ കോളജിലെ സംവാദത്തെക്കുറിച്ച് പോലീസ് അന്വേഷണം. രാജ്യദ്രോഹ പ്രവര്‍ത്തനം നടന്നുവെന്ന ബിജെപിയുടെ ആവശ്യം പരിഗണിച്ച് ആശുപത്രി വികസന സമിതിയാണ് അന്വേഷണത്തിന് ശിപാര്‍ശ ചെയ്തത്. ഇതിനെതിരെ അധ്യാപകരും വിദ്യാര്‍ത്ഥികളും രംഗത്തെത്തിയിട്ടുണ്ട്. 2018 മെയ് മാസത്തിലാണ് ഡോ കഫീല്‍ ഖാനെ പങ്കെടുപ്പിച്ച് കോളേജ് യൂണിയന്‍ സംവാദം സംഘടിപ്പിച്ചത്. പ്രിന്‍സിപ്പാള്‍ പരിപാടിക്ക് അനുമതി നല്‍കിയിരുന്നില്ല.രണ്ട് അധ്യാപകരും മുപ്പതോളം വിദ്യാര്‍ത്ഥികളും സംവാദത്തില്‍ പങ്കെടുത്തു. കോളേജ് യൂണിയന്റെ ഫേസ്ബുക്ക് പേജില്‍ പരിപാടി ലൈവായി നല്‍കുകയും […]
100 ശതമാനം വിജയത്തിനായി എസ്.എസ്.എല്‍.സി പരീക്ഷ എഴുതാന്‍ വിദ്യാര്‍ഥിക്ക് അനുമതി നിഷേധിച്ചതായി പരാതി
നൂറ് ശതമാതമാനം വിജയം ഉറപ്പാക്കാന്‍ വിദ്യാര്‍ഥിക്ക് എസ്.എസ്.എല്‍.സി പരീക്ഷ എഴുതാന്‍ സ്കൂള്‍ അധികൃതര്‍ അനുമതി നിഷേധിച്ചതായി പരാതി. ആരോഗ്യ പ്രശ്നങ്ങളുള്ളതിനാല്‍ പരീക്ഷ എഴുതുന്നില്ലെന്ന് നിര്‍ബന്ധിച്ച് എഴുതി വാങ്ങിയതായി വിദ്യാര്‍ഥി പറഞ്ഞു. എറണാകുളം ഇടപ്പള്ളി നോര്‍ത്ത് ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്കൂളിലാണ് സംഭവം.എന്നാല്‍ ആരോഗ്യപ്രശ്നങ്ങളില്ലെന്ന് കുട്ടിയുടെ അമ്മ പറഞ്ഞു.