വയനാട് സീറ്റിലെ സ്ഥാനാർത്ഥിത്വത്തിനായി നടത്തിയ അന്തിമഘട്ട ചർച്ചയിലും വിട്ട് വീഴ്ചക്കില്ലാതെ എ – ഐ ഗ്രൂപ്പുകൾ. ടി സിദ്ധീഖിന് വയനാട് സീറ്റ് എന്ന നിലപാടിൽ ഉമ്മൻ ചാണ്ടി ഉറച്ചു നിന്നതോടെ ചർച്ച പരാജയപ്പെട്ടു. ചർച്ച പൂർത്തിയാകും മുമ്പേ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കേരളത്തിലേക്ക് മടങ്ങി. അന്തിമ തീരുമാനം ഹൈക്കമാൻഡിന് വിട്ടു. ഇന്ന് തന്നെ പ്രഖ്യാപനമുണ്ടാകുമെന്ന് മുല്ലപ്പള്ളിയും പ്രതീക്ഷ പ്രകടിപ്പിച്ചു. എ- ഐ ഗ്രൂപ്പുകളുടെ വിട്ടുവീഴ്ചയില്ലാത്ത നിലപാടിനെ തുടർന്ന് അനിശ്ചിതത്വത്തിലായ വയനാട് സീറ്റിലെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച അന്തിമഘട്ട […]
Kerala
ആലപ്പുഴയില്‍ ഷാനിമോള്‍ ഉസ്മാന്‍ സ്ഥാനാര്‍ത്ഥിയാകും
ആലപ്പുഴയില്‍ ഷാനിമോള്‍ ഉസ്മാന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാകും. അതേസമയം വയനാട്ടിലെ സ്ഥാനാര്‍ത്ഥിയെ ഹൈക്കമാന്‍ഡ് തീരുമാനിക്കും. വടകരയില്‍ പ്രവീണ്‍ കുമാറും സജീവ് മാറോളിയും പരിഗണനയിലുണ്ട്.
കെ സുരേന്ദ്രന്‍റെ സീറ്റില്‍ അനിശ്ചിതത്വം; തൃശൂര്‍ വിട്ട് തരില്ലെന്ന് ബി.ഡി.ജെ.എസ്
ബി.ജെ.പി ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്റെ സ്ഥാനാർത്ഥിത്വത്തിൽ കടുത്ത അനിശ്ചിതത്വം. സുരേന്ദ്രനായി തൃശൂര്‍ മണ്ഡലം വിട്ട് നല്‍കാന്‍ ബി.ഡി.ജെ.എസ് തയ്യാറായില്ല. പത്തനംതിട്ടയില്‍ സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള സ്ഥാനാര്‍ഥിത്വം ഉറപ്പിച്ച സ്ഥിതിയാണ്. ഇന്ന് ചേരുന്ന ബി.ജെ.പി കേന്ദ്ര തെരെഞ്ഞെടുപ്പ് സമിതി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചേക്കും. പത്തനംതിട്ടയിൽ മത്സരിക്കണം എന്ന കാര്യത്തില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ പി.എസ് ശ്രീധരൻപിള്ള നിലപാട് കടുപ്പിച്ചതാണ് ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന് തിരിച്ചടി ആയത്. ഇതോടെ തൃശൂരില്‍ സുരേന്ദ്രനെ പരിഗണിച്ചു. എന്നാല്‍ തൃശൂര്‍ വിട്ട് നല്‍കാനാകില്ലെന്നാണ് […]
എസ്.ഡി.പി.ഐയുടെ സഹായത്തോടെ സ്ഥാനം നേടുന്നതിലും ഭേദം ലീഗ് പിരിച്ചു വിടുന്നതാണെന്ന് എം.കെ മുനീര്‍
എസ്.ഡി.പി.ഐയുടെ സഹായത്തോടെ ഏതെങ്കിലും സ്ഥാനം നേടുന്നതിലും ഭേദം ലീഗ് പിരിച്ചു വിടുന്നതാണെന്ന് എം.കെ മുനീര്‍. ആരെങ്കിലും വഴിയെ പോകുമ്പോൾ കൈ പിടിച്ചു കുലുക്കിയാൽ നിലപാടിൽ മാറ്റമുണ്ടാകില്ല. പറപ്പൂര്‍ പഞ്ചായത്തിൽ എസ്.ഡി.പി.ഐയുമായി ഒന്നിച്ച് ഭരിക്കുന്ന സിപിഎം ആ ബന്ധം അവസാനിപ്പിച്ച് വേണം ലീഗിനെ വിമര്‍ശിക്കാനെന്നും മുനീര്‍ പറഞ്ഞു.
വെസ്റ്റ് നൈല്‍ പനി: ആറ് വയസുകാരന്‍ മരിച്ചു
വെസ്റ്റ് നൈല്‍ പനി ബാധിച്ച് കോഴിക്കോട് ചികിത്സയിലായിരുന്ന ആറ് വയസുകാരന്‍ മരിച്ചു. മലപ്പുറം എ.ആര്‍ നഗര്‍ സ്വദേശി മുഹമ്മദ് ഷാനാണ് മരിച്ചത്. ഒരാഴ്ച മുമ്പാണ് ഷാനിനെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്.
ശബരിമലയില്‍ വീണ്ടും വനംവകുപ്പും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും തമ്മില്‍ തുറന്ന പോര്
ഒരു ഇടവേളയ്ക്ക് ശേഷം ശബരിമലയില്‍ വനംവകുപ്പും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും തമ്മില്‍ തുറന്ന പോര് ആരംഭിച്ചു. പമ്പയില്‍ അടിഞ്ഞ മണല്‍ ദേവസ്വം ബോര്‍ഡ് നീക്കം ചെയ്തതിന് 6 കോടി 67 ലക്ഷം രൂപ വനം വകുപ്പ് ആവശ്യപ്പെട്ടതാണ് പുതിയ തര്‍ക്കത്തിന് കാരണം. പ്രളയത്തില്‍ പമ്പ തീരത്ത് അടിഞ്ഞതില്‍ ഒരു ലക്ഷം ചതുരശ്ര അടി മണല്‍ വിവിധ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി ദേവസ്വം ബോര്‍ഡിന് വിട്ടുനല്‍കാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചിരുന്നു. ഇതു പ്രകാരമുള്ള മണല്‍ ദേവസ്വം സംഭരിക്കുകയും […]
തെരഞ്ഞെടുപ്പ് ചൂടില്‍ എറണാകുളം; പ്രചാരണത്തില്‍ സജീവമായി സ്ഥാനാര്‍ത്ഥികള്‍
വാശിയേറിയ തെരഞ്ഞെടുപ്പ് പോരാട്ടത്തിലേക്ക് കടക്കുകയാണ് എറണാകുളം മണ്ഡലം. ആദ്യഘട്ട പ്രചാരണങ്ങളില്‍ നേരിയ മേല്‍കൈ നേടിയെങ്കിലും യുവ എം.എല്‍.എ, ഹൈബി ഈഡന്റെ സ്ഥാനാര്‍ത്ഥിത്വത്തോടെ എല്‍.ഡി.എഫിന് കാര്യങ്ങള്‍ വെല്ലുവിളി നിറഞ്ഞതായി. പ്രബലനായ എതിരാളിയെ നേരിടുന്നതിനായി സിറ്റിങ് എം.പി കെ.വി തോമസിന് പകരമെത്തിയ പുതിയ സ്ഥാനാര്‍ത്ഥിയെ ഏറെ ആവേശത്തോടെയാണ് പ്രവര്‍ത്തകര്‍ സ്വീകരിച്ചിരിക്കുന്നത്. എറണാകുളത്തിന്റെ പേരിനും പെരുമയ്ക്കും ഒത്തയാളായ ഹൈബി ഇന്നലെ തന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടു. മാതാപിതാക്കളുടെ ശവകുടീരത്തിലെത്തി പ്രാര്‍ഥന നടത്തിയ ശേഷം അന്തരിച്ച നേതാവ് എം.ഐ ഷാനവാസിന്റെ വീട്ടിലേക്കാണ് ഹൈബി ആദ്യമായി […]
വോട്ടവകാശത്തിന്‍റെ സന്തോഷത്തില്‍ ട്രാന്‍സ് ജെന്‍ഡേഴ്‌സ്
സ്വന്തം വ്യക്തിത്വം നിലനിര്‍ത്തി വോട്ട് ചെയ്യാനാകുന്നതിന്‍റെ സന്തോഷത്തിലാണ് കേരളത്തിലെ ട്രാന്‍സ്ജെന്‍ഡര്‍ സമൂഹം. ഇത്തവണ 119 ട്രാന്‍സ് ജെന്‍ഡറുകള്‍ക്കാണ് വോട്ടവകാശം ലഭിച്ചത്. പക്ഷേ തേര്‍ഡ് ജെന്‍റര്‍ എന്ന് രേഖപ്പെടുത്തിയാണ് ഇവരെ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ട്രാന്‍സ്ജെന്‍ഡര്‍ എന്ന് രേഖപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് പരാതി നല്‍കി കാത്തിരിക്കുകയാണ് കേരളത്തിലെ ട്രാന്‍സ് ജെന്‍ഡര്‍ സമൂഹം. മുമ്പ് രണ്ട് തവണ വോട്ട് ചെയ്തിട്ടുണ്ടെങ്കിലും കോഴിക്കോട് ഉള്ള്യേരി സ്വദേശി ഭാവന സുരേഷിന് ഇത്തവണത്തെ വോട്ട് ഇത്തിരി സ്പെഷ്യലാണ്. റപ്പായി എന്ന പേരിലായിരുന്നു രണ്ട് […]
പൊന്നാനിയില്‍ പ്രചാരണം ശക്തമാക്കി യു.ഡി.എഫ്-എല്‍.ഡി.എഫ് മുന്നണികള്‍
കടുത്ത മത്സരം നടക്കുന്ന പൊന്നാനിയിൽ യു.ഡി.എഫ്-എൽ.ഡി.എഫ് മുന്നണികൾ പ്രചാരണം ശക്തമാക്കി. ആദ്യഘട്ട പ്രചാരണം പൂർത്തിയാക്കുന്ന യു.ഡി.എഫ് സ്ഥാനാർത്ഥി ഇ.ടി മുഹമ്മദ് ബഷീറിന്റെ പാർലമെന്റ് മണ്ഡലം കൺവെൻഷൻ ഇന്ന് നടക്കും. ഇടത് മുന്നണി സ്ഥാനാർത്ഥി പി.വി അൻവർ രണ്ടാംഘട്ട പ്രചാരണത്തിലാണ്. സിറ്റിങ് എം.പിയായ ഇ.ടി മുഹമ്മദ് ബഷീർ ഒന്നാംഘട്ട പ്രചാരണത്തിന്റെ അന്തിമഘട്ടത്തിലാണ്. നിറഞ്ഞ ആത്മവിശ്വാസത്തിലാണ് ഇ.ടിയുടെ പ്രചാരണം. രാവിലെ വിവാഹ വീടുകളിൽ സന്ദർശനം നടത്തിയാണ് ഇടി മുഹമ്മദ് ബഷീർ ഇന്നലെ പര്യടനം ആരംഭിച്ചത്. തുല്യതാ പഠന കേന്ദ്രത്തിലെ വിദ്യാഭ്യാസ […]
ഫ്രാങ്കോ മുളക്കലിനെതിരെ സാക്ഷി പറഞ്ഞ കന്യാസ്ത്രീക്ക് വധഭീഷണി
ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെ സാക്ഷി പറഞ്ഞ കന്യാസ്ത്രീക്ക് വധഭീഷണി. മൊഴിമാറ്റാന്‍ സമ്മര്‍ദ്ദം ചെലുത്തുകയും, മൊഴികൊടുത്തതിന്റെ പേരില്‍ മാനസികമായി പീഡിപ്പിക്കുന്നതായും സിസ്റ്റര്‍ ലിസി വടക്കേയിലിന്റെ വെളിപ്പെടുത്തല്‍. മഠത്തിനുളളില്‍ നേരിടുന്നത് തടങ്കല്‍ ജീവിതമാണെന്നും സിസ്റ്റര്‍ ലിസി വ്യക്തമാക്കി. ബിഷപ്പിനെതിരെ നല്‍കിയ മൊഴി മാറ്റാന്‍ ആവശ്യപ്പെട്ട് നിരന്തരം സമ്മര്‍ദ്ദം ചെലുത്തുന്നുവെന്നും മൊഴികൊടുത്തതിന്റെ പേരില്‍ തന്നെ മാനസികമായി പീഡിപ്പിക്കുന്നുവെന്നും സിസ്റ്റര്‍ ലിസി വടക്കേയില്‍ പറഞ്ഞു. വിജയവാഡ വിട്ട് കേരളത്തിലെത്തിയത് മരണ ഭയത്താലാണ്. വീണ്ടും സ്ഥലം മാറ്റിയത് സമ്മര്‍ദ്ദത്തിന്റെ ഭാഗമായിട്ടെന്നും തന്റെ ജീവന് ഭീഷണിയുണ്ടെന്നും […]