India Kerala

രാഹുൽ ഗാന്ധി വയനാട് മത്സരിച്ചേക്കില്ല

കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി വയനാട് മത്സരിച്ചേക്കില്ല. സ്ഥാനാര്‍ഥിത്വം വിവാദമായത് സംസ്ഥാന ഘടകത്തിലെ ഗ്രൂപ്പ് പോര് മൂലമെന്നാണെന്നാണ് ദേശീയ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഇന്ന് ചേരുന്ന തെരഞ്ഞെടുപ്പ് സമിതി ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കും. പ്രവര്‍ത്തക സമിതി യോഗവും ഇന്ന് ചേരുന്നുണ്ട്. രാഹുല്‍ വയനാട്ടില്‍ മത്സരിക്കുമെന്ന സൂചന നല്‍കിയത് സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കളായിരുന്നു. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് രാഹുലാണെന്ന തരത്തിലാണ് കാര്യങ്ങള്‍ നീങ്ങിയത്. രാഹുല്‍ വയനാട്ടില്‍ മത്സരിച്ചാല്‍ അത് അമേഠിയില്‍ പരാജയം ഭയന്നാണെന്ന ബി.ജെ.പി വിമര്‍ശനത്തിന് […]

India Kerala

‘മോദി തിരുവനന്തപുരത്ത് മത്സരിക്കട്ടേ…’

രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നത് കേരളത്തിലെ 20 മണ്ഡലങ്ങളിലും ഗുണം ചെയ്യുമെന്ന് ശശി തരൂര്‍. നരേന്ദ്ര മോദി തിരുവനന്തപുരത്ത് വന്ന് മത്സരിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. രാഹുൽ ഗാന്ധിയെ പോലെ ദക്ഷിണേന്ത്യയിൽ മത്സരിക്കാൻ മോദി തയ്യാറാകുമോയെന്നും തരൂര്‍ ചോദിച്ചു. വയനാട്ടില്‍ മത്സരിക്കാന്‍ രാഹുല്‍ ഗാന്ധിയോട് കെ.പി.സി.സി ആവശ്യപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് ശശി തരൂരിന്റെ പ്രതികരണം. ദക്ഷിണേന്ത്യയിൽ നിന്ന് രാഹുൽ മത്സരിക്കുന്നത് പാർട്ടിക്കാകെ ഗുണം ചെയ്യുമെന്നും രാഹുൽ ഗാന്ധി ആവശ്യം സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. രാഹുല്‍ ഗാന്ധി വയനാട്ടില്‍ […]

India Kerala

‘സ്മൃതി ഇറാനിയെ ഭയന്ന് രാഹുല്‍ വയനാട്ടില്‍ മത്സരിക്കുന്നു’

പൊതുതെരഞ്ഞെടുപ്പിൽ വയനാട് മണ്ഡലത്തിൽ നിന്നും രാഹുൽഗാന്ധി മത്സരിക്കുമെന്നുള്ള ചർച്ചകൾ കോൺഗ്രസ് പാർട്ടിക്കകത്ത് നടന്നുകൊണ്ടിരിക്കെ, ഇത് സ്മൃതി ഇറാനിയുടെ വിജയമാണെന്ന് അവകാശപ്പെട്ട് ബി.ജെ.പി നേതാക്കൾ. അമേഠിയിലുള്ള മണ്ഡലത്തിൽ പരാജയം മുന്നിൽ കണ്ടാണ് രാഹുൽ വയനാട്ടിൽ വന്ന് മത്സരിക്കുന്നതെന്ന് സുരേന്ദ്രൻ ഉൾപ്പടെയുള്ളവർ ഫെയ്സ്ബുക്കിൽ കുറിച്ചു. അമേഠിയിൽ സ്മൃതി ഇറാനിയാണ് രാഹുലിനെതിരെയുള്ള ബി.ജെ.പി സ്ഥാനാർഥി. അമേഠിയിൽ പരാജയപ്പെടുമെന്ന് താൻ മാസങ്ങൾക്ക് മുന്നേ പറഞ്ഞപ്പോൾ ‘കമ്മികളും കൊങ്ങികളും’ (വാക്കുകള്‍ക്ക് സുരേന്ദ്രന് കടപ്പാട്) പരിഹസിച്ചെന്നും, എന്നാൽ ഇത് സത്യമായിരിക്കുകയാണെന്നുമാണ് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി […]

India Kerala

പത്തനംതിട്ടയില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയാകുമെന്ന വാര്‍ത്ത അസംബന്ധമെന്ന് പി.ജെ കുര്യന്‍

പത്തനംതിട്ട ലോക്സഭ മണ്ഡലത്തിൽ താൻ ബി.ജെ.പി സ്ഥാനാർഥിയാകുമെന്ന വാർത്ത അസംബന്ധമെന്ന് പി.ജെ കുര്യൻ. ഇത്തരം പ്രചരണം തന്നെ അധിക്ഷേപിക്കാനാണ് . ഇതിന് പിന്നിൽ കോൺഗ്രസ് സുഹൃത്തുക്കളാണെന്നോയെന്ന് സംശയിക്കുന്നുവെന്നും കുര്യൻ പറഞ്ഞു. സ്ഥാനാർഥി ആകണമായിരുന്നെങ്കിൽ തനിക്ക് കോൺഗ്രസിൽ സ്ഥാനാർത്ഥി ആകാമായിരുന്നു എന്നാൽ അത് നിരസിക്കുകയാണ് ചെയ്തത്.ബി.ജെ.പിയിൽ നിന്ന് ആരും സമീപിച്ചിട്ടില്ല. രാജ്യസഭ ഉപാദ്ധ്യക്ഷനായിരുന്ന സമയത്ത് ബി.ജെ.പി കേന്ദ്ര നേതൃത്വത്തിൽ നിന്ന് ഇതിലും വലിയ ഓഫർ വന്നിട്ടുണ്ടെന്നും കുര്യൻ പറഞ്ഞു. പത്തനംതിട്ട ലോക്സഭ മണ്ഡലത്തിൽ കോൺഗ്രസിന്റെ ആര് സ്ഥാനാർഥിയായാലും വിജയിക്കുമെന്നും […]

India Kerala

രാഹുൽ ഗാന്ധി വയനാട്ടില്‍ മത്സരിച്ചേക്കും?

രാഹുൽ ഗാന്ധി വയനാട്ടില്‍ മത്സരിച്ചേക്കും. വയനാട്ടില്‍ മത്സരിക്കാന്‍ രാഹുല്‍ ഗാന്ധിയോട് കെ.പി.സി.സി ആവശ്യപ്പെട്ടു. ഇക്കാര്യം എ.ഐ.സി.സി യെ അറിയിച്ചു. ദക്ഷിണേന്ത്യയിൽ നിന്ന് രാഹുൽ മത്സരിക്കുന്നത് പാർട്ടിക്കാകെ ഗുണം ചെയ്യുമെന്നും രാഹുൽ ഗാന്ധി ആവശ്യം സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഇക്കാര്യം ടി.സിദ്ദിഖിനെ ധരിപ്പിച്ചിട്ടുണ്ടെന്നും സിദ്ദിഖിനും ഇതുതന്നെയാണ് ആഗ്രഹമെന്നും ചെന്നിത്തല പറഞ്ഞു. വയനാട്ടില്‍ രാഹുല്‍ മത്സരിച്ചാല്‍ അതിന്റെ നേട്ടം ദക്ഷിണേന്ത്യ മുഴുവന്‍ ഉണ്ടാകുമെന്നും ചെന്നിത്തല പറഞ്ഞു. വയനാട്ടില്‍ […]

India Kerala

കോട്ടയം കോട്ട ആര് പിടിക്കും?

കണക്കുകള്‍ പരിശോധിച്ചാല്‍ യു.ഡി.എഫിന്റെ കോട്ടയായിട്ടാണ് കോട്ടയം അറിയപ്പെടുന്നത്. കോണ്‍ഗ്രസിനും കേരള കോണ്‍ഗ്രസിനും ഒരു പോലെ ശക്തിയുള്ള മണ്ഡലം. എന്നാല്‍ പലപ്പോഴും ഈ യു.ഡി.എഫ് കോട്ട ഇടത് പക്ഷത്തിന് തകര്‍ക്കാനുമായിട്ടുണ്ട്. ഇതിനുള്ള പ്രധാന കാരണം രാഷ്ട്രീയത്തിനപ്പുറത്തേക്ക് കോട്ടയത്തുക്കാര്‍ ചിന്തിക്കുന്നു എന്നു തന്നെയാണ്. ആയതുകൊണ്ട് തന്നെ കോട്ടയത്തെ തെരഞ്ഞെടുപ്പുകള്‍ പ്രവചനാതീതമാകുന്ന ചരിത്രമാണ് ഉണ്ടായിട്ടുള്ളത്. കേരളത്തിന്റെ സാംസ്കാരിക മണ്ഡലത്തില്‍ മറ്റാര്‍ക്കും പറയാനില്ലാത്ത ചരിത്രം കോട്ടയത്തിനുണ്ട്. തിരുവിതാംകൂറിന്റെ ഭാഗമായ പ്രദേശം കോട്ടയമായി മാറിയപ്പോള്‍ വിദ്യാഭ്യാസ രംഗത്തും സാംസ്കാരിക രംഗത്തുമുണ്ടായ മാറ്റങ്ങള്‍ രാജ്യത്തിന്റെ തന്നെ […]

India Kerala

വ്യാജരേഖ വിവാദത്തിൽ എഫ്.ഐ.ആര്‍ തിരുത്താൻ കർദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി അപേക്ഷ നൽകി

സിറോ മലബാർ സഭാ വ്യാജരേഖ വിവാദത്തിൽ എഫ്.ഐ.ആര്‍ തിരുത്താൻ കർദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി അപേക്ഷ നൽകി. ബിഷപ്പ് ജേക്കബ് മനത്തോട്ടത്തിന്റെയും ഫാദർ പോൾ തേലക്കാട്ടിന്റെയും പേരുകൾ എഫ്.ഐ.ആറില്‍ നിന്ന് നീക്കണമെന്നാണ് അപേക്ഷയിൽ പറയുന്നത്. മേജർ സുപ്പീരിയേഴ്സിന് അയ്യച്ച കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് ജോർജ്ജ് ആലഞ്ചേരിക്കെതിരെ വ്യാജരേഖയുണ്ടാക്കി അപമാനിക്കാൻ ശ്രമിച്ചു എന്ന കേസിൽ ഫാദർ പോൾ തേലക്കാടിനെതിരെയും ബിഷപ്പ് ജേക്കബ് മനത്തോട്ടത്തിനെതിരെയും പൊലീസ് എഫ് ഐ ആർ രജിസ്റ്റർ […]

India Kerala

കാലടിയിൽ യുവതി സൂര്യാതപമേറ്റ് മരിച്ചു

എറണാകുളം കാലടിയിൽ യുവതി സൂര്യാതപമേറ്റ് മരിച്ചു. കാലടി നായത്തോട് വെളിയത്തു കുടി സുഭാഷിന്റെ ഭാര്യ അനില (42) യാണ് മരിച്ചത്.കഴിഞ്ഞ ദിവസം കാലടി ടൗണിൽ അനില കുഴഞ്ഞുവീണിരുന്നു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് മരണകാരണം സൂര്യാതപമേറ്റാണെന്ന് വ്യക്തമായത്.

India Kerala

കോട്ടയത്ത് യുവ വോട്ടുകൾ നിർണ്ണായകം

യുവ വോട്ടർമാർക്ക് ഏറെ സ്വാധീനമുള്ള മണ്ഡലമാണ് കോട്ടയം. വാശിയേറിയ പോരാട്ടം നടക്കുന്ന ഇത്തവണ ഈ വോട്ടുകള്‍ നിർണായകമാകും. ക്യാമ്പസുകൾ കേന്ദ്രീകരിച്ചുള്ള പ്രചരണം സജീവം ആക്കിയിട്ടുണ്ട് മുന്നണികൾ. എല്ലാ കാലത്തും യുവ വോട്ടർമാർ നിർണായക ശക്തിയാകുന്ന മണ്ഡലമാണ് കോട്ടയം. 84ല്‍ സുരേഷ് കുറുപ്പിന്റെ ചരിത്ര വിജയവും തുടർന്ന് രമേശ് ചെന്നിത്തലയും ജോസ് കെ.മാണിയും എല്ലാം വിജയിച്ചത് യുവാക്കളുടെ വോട്ട് അടിസ്ഥാനത്തിൽ തന്നെയാണ്. അതുകൊണ്ടുതന്നെ ക്യാമ്പസുകൾ കേന്ദ്രീകരിച്ചുള്ള പ്രചരണം ഇത്തവണയും സജീവമാണ്. മണ്ഡലത്തിലെ കലാലയങ്ങൾ കേന്ദ്രീകരിച്ച് തന്നെയാണ് യുവവോട്ടര്‍മാരെ സ്വാധീനിക്കാനുള്ള […]

India Kerala

ശക്തരായ സ്ഥാനാര്‍ഥികളെയാണ് ബി.ജെ.പി മത്സര രംഗത്ത് ഇറക്കിയിരിക്കുന്നതെന്ന് കുമ്മനം

കോണ്‍ഗ്രസിനെ സഹായിക്കാന്‍ ബി.ജെ.പി ദുര്‍ബലരായ സ്ഥാനാര്‍ഥികളെ നിര്‍ത്തിയെന്ന സി.പി.എമ്മിന്റെ ആരോപണത്തിന് മറുപടിയുമായി കുമ്മനം രാജശേഖരന്‍. തോല്‍വി ഭയന്ന് സി.പി.എം മുന്‍കൂര്‍ ജാമ്യമെടുക്കുകയാണെന്നും ശക്തരായ സ്ഥാനാര്‍ഥികളെയാണ് ബി.ജെ.പി മത്സര രംഗത്ത് ഇറക്കിയിരിക്കുന്നതെന്നും ആറ്റിങ്ങല്‍ മണ്ഡലം കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത കുമ്മനം പറഞ്ഞു. ബി.ജെ.പി കേരളത്തിലെ എല്ലാ സീറ്റിലും ജയിക്കുമെന്നായിരിന്നു മുന്‍ പൊലീസ് മേധാവി ടി.പി സെന്‍കുമാറിന്റെ പ്രവചനം. ശോഭ സുരേന്ദ്രന്‍ മത്സരിക്കുന്ന ആറ്റിങ്ങല്‍ മണ്ഡലത്തിലെ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് കോടിയേരിക്ക് മറുപടിയുമായി ബി.ജെ.പിയുടെ മുന്‍ സംസ്ഥാന അധ്യക്ഷന്‍ […]