എന്‍.എസ്.എസിനോടുള്ള നിലപാട് മയപ്പെടുത്തി സി.പി.എം. ആരോടും നിഷേധാത്മക നിലപാടില്ലെന്നും കാണാൻ അനുവാദമുണ്ടെങ്കിൽ ആരെയും കാണാൻ തയാറാണെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കി. എന്നാൽ അടച്ചിട്ട വാതിലിൽ മുട്ടിവിളിക്കാൻ തയാറാവില്ല. എസ്.എന്‍.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി കണിച്ചിക്കുളങ്ങരയിലെ വീട്ടിൽ നടത്തിയ കൂടിക്കാഴ്ച്ചയ്ക്ക് ശേഷമായിരുന്നു കോടിയേരിയുടെ പ്രതികരണം. പിണറായി വിജയന് പിന്നാലെ പാർട്ടി സംസ്ഥാന സെക്രട്ടറിയും എസ്.എന്‍.ഡി.പി ജനറൽ സെക്രട്ടറിയുടെ വീട്ടിൽ സൗഹൃദ സന്ദർശനത്തിനെത്തി. അരമണിക്കൂറിലധികം നീണ്ട കൂടിക്കാഴ്ചയ്ക്ക് ശേഷം ഇരുവരും മാധ്യമങ്ങളുടെ മുന്നിലേക്ക്. […]
Kerala
ബി.ജെ.പിയുടെ രണ്ടാംഘട്ട സ്ഥാനാര്‍ഥി പട്ടികയിലും പത്തനംതിട്ടയില്ല
ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ബി.ജെ.പിയുടെ രണ്ടാംഘട്ട സ്ഥാനാര്‍ഥി പട്ടികയിലും പത്തനംതിട്ട മണ്ഡലത്തിലെ സ്ഥാനാര്‍ഥിയെ ഉള്‍പ്പെടുത്തിയില്ല. 36 സ്ഥാനാര്‍ഥികളുടെ പട്ടികയാണ് വെള്ളിയാഴ്ച അര്‍ധ രാത്രി പ്രഖ്യാപിച്ചത്. ആദ്യഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്ന ആന്ധ്രപ്രദേശിന് പുറമെ മഹാരാഷ്ട്ര, ഒഡീഷ, അസം, മേഘാലയ എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള സ്ഥാനാര്‍ഥികള്‍ പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്. ബി.ജെ.പി ദേശീയ വക്താവ് സംപീത് പാത്ര ഒഡീഷയിലെ പുരിയില്‍ നിന്നും മത്സരിക്കും.
അനധികൃത നിര്‍മ്മാണം; മൂന്നാര്‍ പഞ്ചായത്തിനെതിരെ ഹൈക്കോടതി
മൂന്നാര്‍ പഞ്ചായത്തിന്റെ അനധികൃത നിര്‍മാണത്തിനെതിരെ ഹൈക്കോടതിയുടെ വിമര്‍ശം. തദ്ദേശസ്വയംഭരണ സ്ഥാപനം തന്നെ കോടതിയുടെ ഉത്തരവ് ലംഘിച്ചാല്‍ ആര് അനുസരിക്കുമെന്നും കോടതി ചോദിച്ചു. മൂന്നാര്‍ പഞ്ചായത്തിനെതിരെ എന്തുകൊണ്ട് നടപടി എടുക്കുന്നില്ലെന്നും ഹൈക്കോടതി ചോദിച്ചു. നിര്‍മാണം അനധികൃതം തന്നെയാണെന്ന് സര്‍ക്കാറും കോടതിയെ അറിയിച്ചു. മൂന്നാര്‍ മുതിരപ്പുഴയാറിന് സമീപം മൂന്നാര്‍ പഞ്ചായത്തിന്റെ ഷോപ്പിംഗ് കോംപ്ലക്‌സ് നിര്‍മാണത്തിന് റവന്യൂ വകുപ്പ് സ്‌റ്റോപ് മെമ്മോ നല്‍കിയത് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് സമര്‍പിച്ച ഹരജിയിലാണ് ഹൈക്കോടതിയുടെ വിമര്‍ശനം. മുതിരപ്പുഴയാറിന്റെ സമീപത്തുള്ള നിര്‍മ്മാണ വിലക്കും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് എന്‍.ഒ.സി […]
കട്ടച്ചിറ പള്ളി തര്‍ക്കം; യാക്കോബായ സഭ പ്രത്യക്ഷ സമരത്തിലേക്ക്
പള്ളി തർക്കത്തില്‍ യാക്കോബായ സഭ പ്രത്യക്ഷ സമരത്തിലേക്ക്. ആലപ്പുഴ കട്ടച്ചിറ പള്ളി തർക്കത്തിൽ ജില്ലാ ഭരണകൂടം ഓർത്തഡോക്സ് വിഭാഗത്തെ സഹായിച്ചുവെന്നാരോപിച്ചാണ് യാക്കോബായ സഭ സമരത്തിലേക്ക് നീങ്ങുന്നത്. തെരഞ്ഞെടുപ്പ് അടുത്തതോടെ ഓർത്തഡോക്സ് വിഭാഗത്തിന് അനുകൂലമായ നീക്കം ഒരു വിഭാഗം ഉദ്യോഗസ്ഥരുടെയടക്കം ഭാഗത്ത് നിന്നുണ്ടാകുന്നു എന്നാണ് യാക്കോബായ വിഭാഗത്തിന്റെ ആരോപണം. ഓർത്തഡോക്സ് യാക്കോബായ തർക്കം നിലനിൽക്കുന്ന പള്ളികളിൽ സുപ്രിം കോടതി വിധികളിൽ പോലും നിലവിലെ സ്ഥിതി തുടരാനാവശ്യമായ നടപടികളായിരുന്നു സർക്കാർ സ്വീകരിച്ചത്. എന്നാൽ തെരഞ്ഞെടുപ്പ് അടുത്തത്തോടെ ചിലയിടങ്ങളിൽ ഓർത്തഡോക്സ് വിഭാഗത്തിനനുകൂലമായ […]
ഓച്ചിറ തട്ടിക്കൊണ്ടുപോകല്‍; അന്വേഷണം രാജസ്ഥാനിലേക്ക് വ്യാപിപ്പിച്ചു
ഓച്ചിറയില്‍ ഇതരസംസ്ഥാനക്കാരിയായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ അന്വേഷണം രാജസ്ഥാനിലേക്ക് വ്യാപിപ്പിച്ചു. മുഖ്യപ്രതി മുഹമ്മദ് റോഷനെയും പെണ്‍കുട്ടിയെയും കണ്ടെത്താന്‍ അന്വേഷണസംഘം രാജസ്ഥാനത്തിലെത്തി. ഭരണകക്ഷിയുടെ സ്വാധീനം മൂലമാണ് പ്രതിയെ കണ്ടെത്താനാകാത്തതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.പ്രതിയെ പിടികൂടാത്തതില്‍ പ്രതിഷേധിച്ച് പെണ്‍കുട്ടിയുടെ വീടിന് മുന്നില്‍ ഡി.സി.സി അധ്യക്ഷ ബിന്ദു കൃഷ്ണ ഉപവാസം ആരംഭിച്ചു. കഴിഞ്ഞ തിങ്കളാഴ്ച രാത്രി വീട്ടില്‍ അതിക്രമിച്ചുകയറിയ സംഘം പതിനഞ്ചു വയസുകാരിയായ മകളെ തട്ടിക്കൊണ്ടുപോയെന്നായിരുന്നു പിതാവിന്റെ പരാതി. ഓച്ചിറ സ്വദേശികളായ മുഹമ്മദ് റോഷനും മറ്റ് മൂന്നു സുഹൃത്തുക്കള്‍ക്കുമെതിരെയാണ് രാജസ്ഥാന്‍ […]
കണക്കുകള്‍ തോറ്റുപോകുന്ന കോഴിക്കോട് മണ്ഡലം: ഇത്തവണ കണക്കുകള്‍ തെറ്റുമോ, ചരിത്രം ആവര്‍ത്തിക്കുമോ
ഇടത് പാര്‍ട്ടികള്‍ക്ക് വലിയ സ്വാധീനമുള്ള പ്രദേശമാണ് കോഴിക്കോട്. സി.പി.എമ്മിന് കണ്ണൂര്‍ ജില്ല കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ പാര്‍ട്ടി പ്രവര്‍ത്തകരുള്ള ജില്ലയാണ് ഇത്. പഞ്ചായത്ത് തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും എന്നും ഇടതുപക്ഷത്തിനൊപ്പം നില്‍ക്കുന്ന ജില്ല. മത ന്യൂനപക്ഷങ്ങള്‍ക്കിടയിലും ഇടത് പാര്‍ട്ടികള്‍ക്ക് സ്വാധീനമുണ്ട് ഈ ജില്ലയില്‍. എന്നാല്‍ ഈ സ്വാധീനമൊന്നും ലോക്സഭ തെരഞ്ഞെടുപ്പുകളില്‍ ഇടതുപക്ഷത്തിന് അനുകൂലമാവുന്നില്ല. പാര്‍ലമെന്‍റ് മണ്ഡലത്തിലെ ചരിത്രം പരിശോധിച്ചാല്‍ ഈ കണക്കുകള്‍ തെറ്റിപോകാറാണ് പതിവ്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ മാത്രം നിറം മാറുന്നതെങ്ങനെയെന്ന ചോദ്യം ഇരു മുന്നണികളെയും ചെറുതായല്ല […]
പത്തനംതിട്ടയെച്ചൊല്ലി ബി.ജെ.പിയില്‍ വീണ്ടും കലഹം; തര്‍ക്കങ്ങളില്ലെന്ന് കുമ്മനം
പത്തനംതിട്ടയെച്ചൊല്ലി ബി.ജെ.പിയില്‍ വീണ്ടും കലഹം. സ്ഥാനാർഥി നിർണയത്തിൽ നായർ സമുദായത്തിന് അർഹമായ പരിഗണിച്ചില്ലെന്നാണ് ഒരു വിഭാഗത്തിന്റെ പരാതി. പത്തനംതിട്ടയില്‍ എന്‍.എസ്.എസിന്റെ താത്പര്യം കണക്കിലെടുത്തില്ല. ബി.ജെ.പിയുടെ ആഭ്യന്തര കാര്യങ്ങളില്‍ ബി. ഡി.ജെ.എസ് വഴി എസ്.എന്‍.ഡി.പി ഇടപെടുകയാണെന്നും ഈ വിഭാഗം വിമര്‍ശിക്കുന്നു. തർക്കം രൂക്ഷമായതോടെ പത്തനം തിട്ടയിലെ സ്ഥാനാർഥി പ്രഖ്യാപനം വൈകുകയാണ്. പത്തനംതിട്ടയിൽ നായർ സമുദായത്തിന് സ്വാധീനം ഉണ്ടെന്നും എൻ.എസ്.എസ് താൽപര്യം കുടി പരിഗണിച്ച് ശ്രീധരൻ പിള്ളയെ ഇവിടെ സ്ഥാനാർഥിയാക്കണമെന്നും ആവശ്യമുയർന്നിരുന്നു. ശബരിമല യുവതീ പ്രവേശന വിധിയെ തുടര്‍ന്നുണ്ടായ സമരങ്ങളുടെ […]
രോഹിത്ത് വെമുല സമര നായകന്‍ ആന്ധ്ര തെരഞ്ഞെടുപ്പില്‍ മത്സരിക്കും
ബി.എസ്.പി സ്ഥാനാർഥിയായി ആന്ധ്രപ്രദേശ് നിയമസഭയിലേക്ക് മത്സരിക്കുന്ന വിജയ് കുമാർ പെദ്ദപുടി കേവലം ഒരു മത്സരാർഥിയല്ല. രോഹിത്ത് പ്രക്ഷോഭത്തിന് ശേഷം ഇന്ത്യൻ ക്യാമ്പസുകളിൽ അരങ്ങേറിയ പുത്തൻ മുന്നേറ്റത്തിന്റെ തുടർച്ചയാണത്. ഹെെദരാബാദ് കേന്ദ്ര സർവകലാശയിൽ തുടക്കം കുറിച്ച രോഹിത്ത് വെമുല പ്രക്ഷോഭത്തിന്റെ അമരക്കാരിൽ ഒരാളാണ് ഹെെദരാബാദ് കേന്ദ്ര സര്‍വകലാശാലയിലെ ഗവേഷണ വിദ്യാർഥിയായിരുന്ന വിജയ് കുമാർ. സർവകലാശാലയിൽ നിന്നും രോഹിത്ത് വെമുലക്കൊപ്പം പുറത്താക്കപ്പെട്ട അഞ്ച് പേരിൽ ഒരാളായിരുന്നു വിജയ് കുമാർ പെദ്ദപുടി. ഇരുവർക്കുമൊപ്പം വി.സി അപ്പ റാവു പുറത്താക്കിയ ശേഷു, ദൊന്ത […]
മമ്മൂട്ടിയെ കാണാന്‍ വാസവനും; വിജയാശംസ നേര്‍ന്ന് മഹാനടന്‍
കോട്ടയം മണ്ഡലത്തിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി വി.എന്‍ വാസവന്‍ നടന്‍ മമ്മൂട്ടിയെ കാണാന്‍ കൊച്ചിയിലെത്തി. ലോകം അറിയപ്പെടുന്ന കലാകാരന്‍റെ അനുഗ്രഹം തേടാനും സൗഹൃദം പുതുക്കാനുമാണ് താന്‍ എത്തിയതെന്ന് വാസവന്‍ പറഞ്ഞു. തന്റെ ജന്മനാട്ടില്‍ നിന്നെത്തിയ സ്ഥാനാര്‍ത്ഥിക്ക് മമ്മൂട്ടി വിജയാശംസകള്‍ നേര്‍ന്നു. പ്രചാരണ തിരക്കിനിയടിലും കോട്ടയത്ത് നിന്നും കൊച്ചിയിലെ വസതിയിലെത്തിയാണ് വി.എന്‍ വാസവന്‍ മലയാളത്തിന്‍റെ മഹാനടന്‍ മമ്മൂട്ടിയെ കണ്ടത്. തന്‍റെ ജന്മനാട് ഉള്‍പ്പെടുന്ന കോട്ടയം മണ്ഡലത്തെ പ്രതിനിധീകരിച്ച് മത്സരിക്കുന്ന വാസവനുമായി മമ്മൂട്ടി വിശേഷങ്ങള്‍ പങ്കുവെച്ചു. പിന്നീട് പ്രചരണ പരിപാടികളും തെരഞ്ഞെടുപ്പ് […]
ചാലക്കുടി മണ്ഡലത്തില്‍ ഇത്തവണ തെരഞ്ഞെടുപ്പ് മത്സരം കനക്കും
പ്രധാന മുന്നണികളുടെ സ്ഥാനാര്‍ഥി പ്രഖ്യാപനം കഴിഞ്ഞതോടെ ചാലക്കുടി മണ്ഡലത്തില്‍ ഇത്തവണ തെരഞ്ഞെടുപ്പ് മത്സരം കനക്കും. മൂന്ന് മുന്നണികളും ശക്തരായ സ്ഥാനാര്‍ഥികളെയാണ് കളത്തിലിറക്കിയിരിക്കുന്നത്. ട്വന്റി ട്വന്റി കൂട്ടയ്മയും മത്സരിക്കുമെന്ന് ഉറപ്പായതോടെ തെരഞ്ഞെടുപ്പ് ഫലം പ്രവചനാതീതമാണ്. മുന്നണികളുടെ സ്ഥാനാര്‍ഥി പ്രഖ്യാപനം കഴിഞ്ഞതോടെ ചാലക്കുടി മണ്ഡലത്തില്‍ കനത്ത മത്സരം നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സീറ്റ് നിലനിര്‍ത്താന്‍ സിറ്റിങ് എം.പി ഇന്നസെന്റിനെ തന്നെയാണ് ഇടത് മുന്നണി രംഗത്തിറക്കിയിക്കുന്നത്. കഴിഞ്ഞ തവണ പി.സി ചാക്കോയും കെ.പി ധനപാലനും തൃശൂര്‍ ,ചാലക്കുടി മണ്ഡലങ്ങള്‍ വെച്ചുമാറിയാതാണ് ഇരുമണ്ഡലങ്ങളിലെയും തോല്‍വിക്ക് […]