India Kerala

ഒരു തെരഞ്ഞെടുപ്പിലും പരിഗണനയില്ല: ട്രാന്‍സ്ജെന്‍ഡര്‍ വോട്ടര്‍മാര്‍ പറയുന്നു..

തെരഞ്ഞെടുപ്പുകളിൽ ചർച്ചയാവാത്ത ജനകീയ വിഷയങ്ങളില്ല. എന്നാൽ ട്രാൻസ്ജെൻഡർ വോട്ടർമാരുടെ പ്രശ്നങ്ങൾ ഒരു തെരഞ്ഞെടുപ്പിലും എവിടെയും പ്രതിഫലിക്കാറില്ല. എറണാകുളം ലോക്സഭാ മണ്ഡലത്തിലെ ട്രാൻസ്ജെൻഡർ വോട്ടർമാർക്ക് തെരഞ്ഞെടുപ്പിനെ കുറിച്ച് എന്തൊക്കെ പറയാനുണ്ട് എന്നാണ് ഇന്നത്തെ വോട്ട് കവല ചർച്ച ചെയ്യുന്നത്.

India Kerala

ജോയ്സ് ജോര്‍ജ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

ഇടുക്കിയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ജോയ്സ് ജോര്‍ജ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ഇടുക്കി കലക്ട്രേറ്റിലെത്തി വരണാധികാരിയായ എച്ച് ദിനേശിനാണ് ജോയ്സ് ജോര്‍ജ് പത്രിക സമര്‍പ്പിച്ചത്. മന്ത്രി എം.എം മണി, എം.എല്‍.എമാരായ എസ് രാജേന്ദ്രന്‍, ഇ.എസ് ബിജിമോള്‍ എന്നിവര്‍ക്കൊപ്പമെത്തിയാണ് ജോയ്സ് ജോര്‍ജ് പത്രിക സമര്‍പ്പിച്ചത്

India Kerala

ലോക്സഭാ തെര‍ഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സരിതയും; പോരാട്ടം ഹൈബി ഈഡനെതിരെയാകും

ലോക്സഭാ തെര‍ഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് സരിത എസ് നായര്‍. എറണാകുളം കലക്ട്രേറ്റിലെത്തിയ സരിത നാമനിര്‍ദേശ പത്രിക വാങ്ങി മടങ്ങി. എറണാകുളം മണ്ഡലത്തില്‍ ഹൈബി ഈഡാനെതിരായാവും താന്‍ മത്സരിക്കുകയെന്നും അവര്‍ അറിയിച്ചു.

India Kerala

രാഹുല്‍ വയനാട്ടില്‍ മത്സരിച്ചേക്കില്ല

വയനാട്ടിൽ മത്സരിക്കേണ്ടതില്ലെന്ന ധാരണയിലേക്ക് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. യു.പി.എ ഘടകകക്ഷികളുടെ സമ്മർദ്ദത്തെത്തുടർന്നാണ് പിന്‍മാറ്റമെന്നാണ് സൂചന. എൻ.സി.പി നേതാവ് ശരത് പവാർ വീണ്ടും ഇടപെട്ടു. രാഹുൽ വയനാട് സ്ഥാനാർഥി ആകുമെന്ന് പറഞ്ഞിട്ടില്ലെന്ന് ഉമ്മൻ ചാണ്ടി പ്രതികരിച്ചു. വയനാട്ടിൽ ഉമ്മൻ ചാണ്ടിയുടെ പേരും പരിഗണനയിലുണ്ടെന്നാണ് വിവരം. രാഹുൽ ഗാന്ധിയുടെ വയനാട് സ്ഥാനാർഥിത്വത്തിൽ അനിശ്ചിതാവസ്ഥ തുടങ്ങിയിട്ട് ദിവസം ആറു കഴിഞ്ഞു. ഈ സാഹചര്യത്തിലാണ് വയനാട്ടിൽ മത്സരിക്കേണ്ടതില്ലെന്ന ധാരണയിലേക്ക് രാഹുൽ ഗാന്ധി എത്തുന്നത്. എൻ.സി.പി, ലോക് താന്ത്രിക് ജനതാദൾ തുടങ്ങിയ യു.പി.എ […]

India Kerala

സി.പി.എമ്മിന് പാര്‍ട്ടി ചിഹ്നത്തില്‍ വോട്ട് രേഖപ്പെടുത്താനാവുന്ന അവസാന തെരഞ്ഞെടുപ്പാണിതെന്ന് ശ്രീധരന്‍ പിള്ള

അരിവാൾ ചുറ്റിക നക്ഷത്രത്തിൽ സി.പി.എം പ്രവർത്തകർക്ക് വോട്ട് രേഖപ്പെടുത്താനാവുന്ന അവസാന തെരഞ്ഞെടുപ്പായിരിക്കും 2019 ലേതെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരൻ പിള്ള. ബി.ജെ.പി സ്ഥാനാർഥി പട്ടികയിലെ അഞ്ച് പേർ ദുർബലരാണെന്ന പ്രസ്താവന പിൻവലിച്ച് കോടിയേരി ബാലകൃഷ്ണൻ മാപ്പ് പറയണമെന്നും ശ്രീധരൻ പിള്ള പറഞ്ഞു. വടകരയിൽ എൻ.ഡി.എ സ്ഥാനാർഥി വി.കെ സജീവന്റെ തെരഞ്ഞെടുപ്പ് കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു പിള്ള.

India Kerala Uncategorized

ഇന്ത്യക്ക് ഒരു ബോംബയക്കാന്‍ പ്രത്യേക നെഞ്ചളവിന്റെ ആവശ്യമില്ലെന്ന് വി.എസ്. അച്യുതാനന്ദന്‍

കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് ഭരണ പരിഷ്‌ക്കാര കമ്മീഷന്‍ ചെയര്‍മാന്‍ നേതാവ് വി.എസ് വി.എസ്. അച്യുതാനന്ദന്‍. തെരഞ്ഞെടുപ്പിന്റെ മുന്നില്‍ വാഗ്ദാന പാലനത്തിന്റെ സാക്ഷ്യങ്ങളൊന്നും പിടിച്ചു കയറാനില്ലാതെ വരുന്ന ഒരു പ്രധാനമന്ത്രിയുടെ കച്ചിത്തുരുമ്പാണ് ഉപഗ്രഹവേധനമെന്നും വി.എസ് പറഞ്ഞു. ഇന്ത്യ മിസൈല്‍ കണ്ടുപിടിച്ചത്താന്‍ അധികാരത്തില്‍ വന്ന ശേഷമാണ് , ഉപഗ്രഹ വിക്ഷേപണം ആരംഭിച്ചത് എന്നൊക്കെ പറഞ്ഞ് അന്‍പത്താറിഞ്ച് നെഞ്ചും വിരിച്ച് നില്‍ക്കാന്‍ നരേന്ദ്രമോദിക്ക് നാണമുണ്ടോ എന്നതല്ല, നമ്മുടെ പ്രശ്നം. ഓരോ വര്‍ഷവും നിരവധി ഉപഗ്രഹങ്ങളുടെ വിക്ഷേപണവും മിസൈലുകളുടെ പരീക്ഷണവുമെല്ലാം നടക്കുന്നുണ്ട്. […]

India Kerala

ക്ഷേമപെന്‍ഷന്‍ സിപിഎം നേതാക്കള്‍ പ്രചാരണായുധമാക്കുന്നു: പരാതിയുമായി യുഡിഎഫ്

കോഴിക്കോട്: ക്ഷേമ പെന്‍ഷന്‍ വിതരണം സിപിഎം നേതാക്കള്‍ പചാരണായുധമാക്കുന്നതായി യുഡിഎഫ് നേതാക്കള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. സഹകരണ ബാങ്ക് വഴിയുള്ള പെന്‍ഷന്‍ കോഴിക്കോട് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയുടെ വോട്ടഭ്യര്‍ത്ഥനക്കൊപ്പം സിപിഎം നേതാക്കളും പ്രവര്‍ത്തകരും വീടുകളിലെത്തിക്കുന്നുവെന്നാണ് പരാതി. കൂടാതെ പെന്‍ഷന്‍ ഗുണഭോക്താക്കളെ ഇടത് അനുഭാവികളായി സമൂഹ മാധ്യമങ്ങളില്‍ ചിത്രീകരിക്കുന്നുവെന്നും പരാതിയുണ്ട്. കായണ്ണപഞ്ചായത്തിലെ ക്ഷേമപെന്‍ഷന്‍ ഗുണഭോക്താക്കയ 83 കാരന്‍ മമ്മതിനും ഭാര്യ പാത്തുമ്മയ്ക്കും കുടിശികയായ അഞ്ച് മാസത്തെ പെന്‍ഷന്‍ കഴിഞ്ഞ തിങ്കളാഴ്ചയാണ് കിട്ടിയത്. അതേസമയം ഇവര്‍ക്ക് പണം നല്‍കാന്‍ എത്തേണ്ടിരുന്ന ബാങ്ക് […]

India Kerala

ഫീസടച്ചില്ല; രണ്ടാം ക്ലാസ് വിദ്യാര്‍ഥികളെ വെയിലത്ത് നിര്‍ത്തി സ്കൂള്‍ അധികൃതരുടെ ക്രൂരത

ഫീസ് അടക്കാത്തതിന്റെ പേരിൽ പരീക്ഷ എഴുതാനെത്തിയ കാഴ്ച വൈകല്യമുള്ള കുട്ടിയെയടക്കം രണ്ട് വിദ്യാര്‍ഥികളെ സ്കൂള്‍ അധികൃതര്‍ വെയിലത്ത് നിര്‍ത്തിയതായി പരാതി. ആലുവയിലെ സ്വകാര്യ സ്കൂളിലെ രണ്ടാം ക്ലാസുകാരായ രണ്ടു വിദ്യാര്‍ഥികള്‍ക്കാണ് ക്രൂരത നേരിടേണ്ടി വന്നത്. സംഭവത്തില്‍ അന്വേഷണം നടത്തിയ ഡി.ഇ.ഒ കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീരിക്കാന്‍ ശിപാര്‍ശ ചെയ്തു. ഇന്ന് ഉച്ചയോടെയാണ് പരീക്ഷയെഴുതാനെത്തിയ രണ്ടു വിദ്യാര്‍ഥികളെ മാര്‍ച്ച് മാസത്തിലെ സ്കൂള്‍ ഫീസ് അടച്ചില്ലെന്ന കാരണം പറഞ്ഞ് അധ്യാപകന്‍ വെയിലത്ത് നിര്‍ത്തിയത്. വെയിലത്ത് നില്‍ക്കേണ്ടി വന്ന വിദ്യാര്‍ഥികള്‍ പിന്നീട് വീട്ടിലെത്തി […]

India Kerala

രാഹുല്‍ കേരളത്തില്‍ മത്സരിക്കുമെന്ന സൂചന പോലും താന്‍ നല്‍കിയിട്ടില്ലെന്ന് ഉമ്മന്‍ചാണ്ടി

രാഹുല്‍ ഗാന്ധി കേരളത്തില്‍ മത്സരിക്കുമെന്ന സൂചന പോലും താന്‍ നല്‍കിയിട്ടില്ല എന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി . വയനാട്ടില്‍ മത്സരിക്കണമെന്ന ആവശ്യം മുന്നോട്ട് വയ്ക്കുകയാണ് ചെയ്തത് . വയനാട് സീറ്റില്‍ ആശയകുഴപ്പമില്ലെന്നും ഉമ്മന്‍ ചാണ്ടി കോഴിക്കോട് പറഞ്ഞു.

India Kerala

പെരിയ ഇരട്ടക്കൊല: കസ്റ്റഡിയിലെടുത്ത ആയുധങ്ങൾ വിദഗ്ധ പരിശോധന നടത്തി

പെരിയ ഇരട്ടക്കൊല കേസില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത ആയുധങ്ങൾ കോടതിയുടെ മേൽനോട്ടത്തിൽ വിദഗ്ധ പരിശോധന നടത്തി. ക്രൈം ബ്രാഞ്ച് സംഘത്തിന്റ ആവശ്യപ്രകാരമാണ് നടപടി. കേസിൽ മൂന്നു മാസത്തിനകം തന്നെ കുറ്റപത്രം കോടതിയിൽ സമർപ്പിക്കാനുള്ള ഒരുക്കത്തിലാണ് ക്രൈം ബ്രാഞ്ച് സംഘം. പെരിയ ഇരട്ടക്കൊലക്കേസിലെ മുഖ്യ പ്രതിയും, സി.പി.എം പെരിയ ലോക്കൽ കമ്മിറ്റി അംഗവുമായ പീതാംബരൻ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ ആദ്യ അന്വേഷണസംഘം പൊട്ടക്കിണറ്റിൽ നിന്നും കണ്ടെടുത്ത വടിവാളും ഇരുമ്പ് ദണ്ഡുകളുമടങ്ങിയ ആയുധങ്ങളാണ് ഫോറൻസിക്ക് സർജന്റെ നേതൃത്വത്തിൽ വിദഗ്ധ പരിശോധന നടത്തിയത്. […]