India Kerala

ഫ്രാങ്കോ മുളക്കലിന്റെ സഹായി ഫാ.ആന്റണി മാടശ്ശേരി അറസ്റ്റില്‍; 10 കോടി രൂപ പിടിച്ചെടുത്തു

ഇന്നലെ അറസ്റ്റിലായ ബിഷപ്പ് ഫ്രാങ്കോ മുളക്കലിന്റെ വിശ്വസ്തന്‍ ഫാ.ആന്റണി മാടശേരിയില്‍ നിന്ന് 10 കോടി രൂ പ പിടിച്ചെടുത്തെന്ന് പൊലീസ്.പണത്തിന്റെ രേഖകള്‍ ഹാജരാക്കാന്‍ വൈദികന് കഴിഞ്ഞില്ല. ജലന്ധറില്‍ നിന്നാണ് ഇന്നലെ വൈദികനെ അറസ്റ്റ് ചെയ്തത്. ഒരു സ്ത്രീയടക്കം നാല് പേര്‍ കേസില്‍ അറസ്റ്റിലായിട്ടുണ്ട്. ജലന്ധറിലെ പ്രതാപ് പുരയിലെ വസതിയിൽ നിന്നാണ് വൈദികനായ ആന്റണി മാടശ്ശേരിയെ എൻഫോഴ്സ്മെന്റ് അറസ്റ്റ് ചെയ്തത്. വസതിയിൽ നടത്തിയ തിരച്ചിലിനൊടുവിൽ അധികൃതർ രേഖകളില്ലാത്ത പണം കണ്ടെത്തുകയായിരുന്നു. ഫാദർ ആന്റണി മാടശ്ശേരിയോടൊപ്പം മറ്റ് മൂന്നുപേരെ കൂടി […]

India Kerala

ഓച്ചിറ സംഭവം; പെണ്‍കുട്ടി പീഡനത്തിന് ഇരയായെന്ന് റിപ്പോര്‍ട്ട്

കൊല്ലം ഓച്ചിറയില്‍ നിന്ന് കാണാതായ രാജസ്ഥാന്‍ സ്വദേശിനിയായ പെണ്‍കുട്ടി പീഡനത്തിനിരയായെന്ന് വൈദ്യപരിശോധനാ റിപ്പോര്‍ട്ട്. കേസിലെ മുഖ്യപ്രതിയായ മുഹമ്മദ് റോഷനെതിരെ പൊലീസ് ബലാത്സംഗക്കുറ്റവും ചുമത്തി. മുഹമ്മദ് റോഷനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. പെണ്‍കുട്ടി ഇപ്പോള്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ സംരക്ഷണയിലാണ്. ഇന്നലെ ഓച്ചിറ പൊലീസ് സ്റ്റേഷനിലെത്തിച്ച പെണ്‍കുട്ടിയെ കൌണ്‍സിലിങ്ങിനു ശേഷം വൈദ്യ പരിശോധനക്ക് വിധേയയാക്കിയിരുന്നു. ഈ വൈദ്യപരിശോധന ഫലത്തിലാണ് പെണ്‍കുട്ടി പീഡനത്തിനിരയായെന്ന് വ്യക്തമായത്. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ പോക്സോ പ്രകാരം കേസെടുത്തിട്ടുള്ള റോഷനെതിരെ പൊലീസ് ബലാത്സംഗക്കുറ്റവും ചുമത്തി. മുംബൈയില്‍ വെച്ചാണ് […]

India Kerala

എസ്.എഫ്.ഐ നേതാവ് വാഹനമിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച എസ്.ഐക്ക് സസ്പെന്‍ഷന്‍

തിരുവനന്തപുരം പൂന്തുറയില്‍ എസ്എഫ്ഐ നേതാവ് വാഹനമിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച എസ് ഐക്ക് സസ്പെന്‍ഷന്‍. ഗ്രേഡ് എസ് ഐ ഷൈലേന്ദ്ര കുമാറിനെയാണ് സസ്പെന്റ് ചെയ്തത്. രാത്രി പെട്രോളിങ്ങിനിടെ ഇരുചക്ര വാഹനത്തിന് കൈ കാണിച്ചപ്പോഴാണ് എസ്.ഐയെ ഇടിച്ചു വീഴ്ത്തിയത്. അനാവശ്യമായി ലീവില്‍ കഴിയുന്നെന്ന് കാണിച്ചാണ് നടപടി.

India Kerala

വെന്തുരുകി കേരളം; സൂര്യാതപ മുന്നറിയിപ്പ് ഞായറാഴ്ച വരെ നീട്ടി

സംസ്ഥാനത്ത് സൂര്യാതപ മുന്നറിയിപ്പ് ഞായറാഴ്ച വരെ നീട്ടി. കൊല്ലം പുനലൂരില്‍ മൂന്ന് പേര്‍ക്കും കുമരകത്ത് ഒരാള്‍ക്കും ഇന്ന് സൂര്യാതപമേറ്റു . അതീവ ജാഗ്രത തുടരണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും ആരോഗ്യവകുപ്പും മുന്നറിയിപ്പ് നല്‍കി. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിപ്പ് പ്രകാരം വയനാട് ഒഴികെയുള്ള ജില്ലകളില്‍ ഈ മാസം അവസാനം വരെ താപനില ശരാശരിയില്‍ നിന്നും രണ്ടു മുതല്‍ മൂന്നു ഡിഗ്രി വരെ ഉയരാനാണ് സാധ്യത. ഈ സാഹചര്യത്തില്‍ സൂര്യാതപം ഒഴിവാക്കാനായി പൊതുജനങ്ങള്‍ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ […]

India Kerala

തൊടുപുഴയിലെ ക്രൂരതയ്ക്ക് പിന്നിലെ അരുണ്‍ ആനന്ദ് സ്ഥിരം കുറ്റവാളി

ഇടുക്കി: തൊടുപുഴയില്‍ 7 വയസുകാരനായ കുഞ്ഞിനെ മൃതപ്രായനാക്കിയ അരുണ്‍ ആനന്ദ് സ്ഥിരം ക്രിമിനല്‍. ഇയാള്‍ക്കെതിരെ കൊലക്കേസും ഉണ്ടായിരുന്നു. 2008ല്‍ വിജയരാഘവന്‍ എന്നയാളെ കൊന്ന കേസിലെ ആറാം പ്രതിയായിരുന്നു അരുണ്‍്. ഈ കേസില്‍ ഇയാളെ കുറ്റ വിമുക്തനാക്കിയിരുന്നു. മ്യൂസിയം പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ രണ്ട് കേസുകളും ഉണ്ട്. പിതാവ് ആനന്ദ് ഫെഡറല്‍ ബാങ്കില്‍ ജീവനക്കാരനായിരുന്നു. അനന്ദ് മരിച്ചപ്പോള്‍ ആശ്രിത നിയമനം പ്രകാരം അരുണിന് ബാങ്ക് ജോലി നല്‍കി. പിന്നീട് ജോലി രാജിവച്ച്‌ താന്‍ ബിസ്സനസ്സിലേയ്ക്ക് തിരിയുകയായിരുന്നെന്നാണ് ഇയാള്‍ പൊലീസിനെ […]

India Kerala

കുമ്മനവും ചാഴികാടനും വീണയും പത്രിക സമര്‍പ്പിച്ചു

കോട്ടയം: കോട്ടയം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി തോമസ് ചാഴികാടനും തിരുവനന്തപുരം മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥി കുമ്മനം രാജശേഖരനും പത്തനംതിട്ട മണ്ഡലത്തില ഇടത് മുന്നണി സ്ഥാനാര്‍ഥി വീണാ ജോര്‍ജും നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എയ്ക്കും കോട്ടയത്തെ യുഡിഎഫ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും ഒപ്പം എത്തിയാണ് ചാഴികാടന്‍ വരണാധികാരി മുന്‍പാകെ പത്രിക സമര്‍പ്പിച്ചത്. ബിജെപി-ബിഡിജഐസ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും ഒപ്പം എത്തി കളക്ടര്‍ കെ.വാസുകിക്ക് കുമ്മനം പത്രിക സമര്‍പ്പിച്ചു. പത്തനംതിട്ടയിലെ ഇടതു മുന്നണി പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും ഒപ്പം എത്തിയാണ് വീണാ […]

India Kerala

കുഞ്ഞാലിക്കുട്ടിയും ചാഴികാടനും പത്രിക സമര്‍പ്പിച്ചു

സംസ്ഥാനത്ത് ലോക്സഭ തെരഞ്ഞെടുപ്പിനായുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പണം ഇന്നും തുടരുന്നു. ലീഗ് സ്ഥാനാര്‍ഥികളായ കുഞ്ഞാലിക്കുട്ടിയും ഇ.ടി മുഹമ്മദ് ബഷീറും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. കോട്ടയത്തെ യു.ഡി.എഫ് സ്ഥാനാര്‍ഥി തോമസ് ചാഴികാടനും പത്രിക സമര്‍പ്പിച്ചു. കുമ്മനം രാജശേഖരനാണ് എന്‍.ഡി.എയില്‍ നിന്ന് ആദ്യമായി പത്രിക സമര്‍പ്പിച്ചത്. പാണക്കാട് മുഹമ്മദ് ശിഹാബ് തങ്ങളുടെ ഖബറിടത്തില്‍ പ്രാര്‍ഥന നടത്തി. തുടര്‍ന്ന് ഡി.സി.സി ഓഫീസിലേക്ക് പോയി കോണ്‍ഗ്രസ് നേതാക്കളേയും കൂട്ടിയാണ് മലപ്പറം കലക്ട്രേറ്റിലെത്തി പത്രിക സമര്‍പ്പിച്ചത്.ലീഗ് എം.എല്‍.എമാരും കൂടെയുണ്ടായിരുന്നു. കേരള കോണ്‍ഗ്രസ് വൈസ് ചെയര്‍മാന്‍ […]

India Kerala

ഏഴ് വയസുകാരന് ക്രൂരമര്‍ദ്ദനം; രണ്ടാനച്ഛനെതിരെ കേസെടുത്തു

ഇടുക്കി തൊടുപുഴയില്‍ രണ്ടാനച്ഛന്റെ ക്രൂര മര്‍ദനത്തിന് ഇരയായ കുട്ടിയുടെ ആരോഗ്യ നില മോശമായി തുടരുന്നു . കുട്ടി ഇപ്പോള്‍ കോലഞ്ചേരി ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. രണ്ടാനച്ഛന്‍ ക്രൂരമായി മര്‍ദ്ദിച്ചതായി പൊലീസിന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ആണ് റിപ്പോര്‍ട്ട് നല്‍കിയത്. സഹോദരനായ നാലു വയസുകാരന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ രണ്ടാനച്ഛനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു . കുട്ടിയുടെ അമ്മയെ പൊലീസ് ഇന്ന് ചോദ്യം ചെയ്തേക്കും.

India Kerala

രാഹുല്‍ മത്സരിക്കാതിരിക്കാന്‍ സി.പി.എം ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മുല്ലപ്പള്ളി

വയനാട് സ്ഥാനാര്‍ഥിത്വത്തില്‍ അന്തിമതീരുമാനം എടുക്കേണ്ടത് രാഹുല്‍ ഗാന്ധിയാണെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. വയനാട് സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുന്നത് വൈകില്ല. രാഹുല്‍ മത്സരിക്കാതിരിക്കാന്‍ സി.പി.എം ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. അന്തര്‍നാടകങ്ങളെ കുറിച്ച് വരും ദിവസങ്ങളില്‍ വ്യക്തമാക്കും. രാഹുലിന്റെ സ്ഥാനാര്‍ഥിത്വത്തില്‍ ഉമ്മന്‍ചാണ്ടിയുടെ അഭിപ്രായത്തെക്കുറിച്ച് അറിയില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. അതേസമയം വയനാട്ടിലെ സ്ഥാനാർഥി പ്രഖ്യാപനം വൈകുന്നതിൽ പ്രവര്‍ത്തകര്‍ക്ക് പ്രയാസമുണ്ടെന്ന് കെ.മുരളീധരന്‍ പറഞ്ഞു. രാഹുൽ ഗാന്ധി സ്ഥാനാര്‍ഥിയാകാതിരുന്നാല്‍ അത് നിരാശയുണ്ടാക്കും. വടകരയിലെ പ്രചരണത്തെ ഇത് ബാധിച്ചിട്ടില്ല. തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ വിവാദങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടതില്ലെന്നും […]

India Kerala

നൂറ്റാണ്ടുകളായി പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ നിലനില്‍ക്കുന്ന ആചാരങ്ങള്‍ മാറ്റണം : അമിക്കസ് ക്യൂറിയ്‌ക്കെതിരെ രാജകുടുംബം

ന്യൂഡല്‍ഹി : ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന ആചാരങ്ങള്‍ മാറ്റണമെന്ന അമിക്കസ് ക്യൂറിയുടെ വാദത്തിനെതിരെ തിരുവിതാംകൂര്‍ രാജകുടുംബാംഗങ്ങള്‍ രംഗത്ത് എത്തി. ് അമിക്കസ് ക്യൂറിയ്‌ക്കെതിരെ രാജകുടുംബാംഗങ്ങള്‍ സുപ്രീംകോടതിയില്‍ രൂക്ഷമായ ആരോപണം ഉന്നയിച്ചു. നൂറ്റാണ്ടുകളായി ക്ഷേത്രത്തില്‍ നിലനില്‍ക്കുന്ന ആചാരങ്ങള്‍ മാറ്റണമെന്ന് അമിക്കസക്യൂറി ആവശ്യപ്പെട്ടു. പ്രതിഷ്ഠയെ ഉണര്‍ത്താന്‍ വെങ്കടേശ്വര സുപ്രഭാതം ആലപിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും തന്ത്രി എതിര്‍ത്തു. സുപ്രീംകോടതിയുടെ അനുമതിയില്ലാതെ ശ്രീകോവിലിന്റെ സമീപത്തെ ഒരുഭാഗം അമിക്കസ് ക്യൂറി പൊളിച്ചുനോക്കിയെങ്കിലും ഒന്നും കണ്ടെത്താനായില്ലെന്നും ക്ഷേത്രട്രസ്റ്റിയും രാജകുടുംബാംഗവുമായ രാമവര്‍മ ആരോപിച്ചു.കേസില്‍ ചൊവ്വാഴ്ച വാദം […]