India Kerala

സിവില്‍ സര്‍വീസില്‍ തിളക്കമാർന്ന വിജയവുമായി സജാദ്; മുസ്‍ലിം വിഭാഗത്തിലെ ഉയർന്ന റാങ്ക്

ഭൗതിക പശ്ചാത്തലമല്ല നിശ്ചയദാർഢ്യവും കഠിനാധ്വാനവുമുണ്ടെങ്കിൽ സിവിൽ സർവീസ് നേടാനാകുമെന്ന് തെളിയിച്ചിരിക്കുകയാണ് പി.മുഹമ്മദ് സജാദ്. തന്റെ അഞ്ചാമത്തെ പരിശ്രമത്തിലാണ് മലപ്പുറം കരുവാരക്കുണ്ട് സ്വദേശിയായ ഈ ഇരുപത്തിയേഴുകാരൻ തിളക്കമാർന്ന വിജയം കരസ്ഥമാക്കിയത്. സംസ്ഥാനത്ത് മുസ്‍ലിം വിഭാഗത്തിൽ ഉയർന്ന റാങ്ക് കരസ്ഥമാക്കിയതും സജാദാണ്. അബ്ദുൾ റഹ്മാൻ ഖാദിയ ദമ്പതികളുടെ നാല് മക്കളിൽ മൂത്തവൻ. അധ്യാപകനായിരുന്ന പിതാവാണ് ഐ.എ.എസ് എന്ന മോഹത്തിന് തുടക്കമിട്ടത്. ജീവിതത്തിലൂടെ കടന്നുപോയ പലരും പിന്നീട് പ്രചോദനമായിട്ടുണ്ടെന്ന് സജാദ് പറയുന്നു. പഠിച്ചത് സോഷ്യോളജി ആയിരുന്നെങ്കിലും മലയാള സാഹിത്യമാണ് സിവിൽ സർവീസിനായി […]

India Kerala

ഇത് സതീഷ് ചന്ദ്രന്‍ സ്റ്റൈല്‍; സാമൂഹ്യ മാധ്യമ പ്രചരണം ഇങ്ങനെയും ചെയ്യാം

ന്യൂജെനറേഷന്‍ കാലത്തെ തെരഞ്ഞെടുപ്പില്‍ സാമൂഹ്യ മാധ്യമങ്ങള്‍ വഴിയുള്ള പ്രചാരണത്തിന് വലിയ പ്രസക്തിയുണ്ട്. കാസര്‍കോട് മണ്ഡലത്തിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി സതീഷ് ചന്ദ്രന്‍റെ സോഷ്യല്‍ മീഡിയ പ്രചാരണം വ്യത്യസ്തമാണ്. പ്രചാരണത്തിനിടക്ക് ലഭിക്കുന്ന ചിത്രങ്ങളാണ് സാമൂഹ്യമാധ്യമ പ്രചാരണത്തിന് പ്രധാനമായും ഉപയോഗിക്കുന്നത്. ഫോട്ടോ കാണുമ്പോള്‍ സംശയം വരാം ഇത് പോസ്റ്ററിനായി എടുത്ത ചിത്രങ്ങളാണെന്ന് എന്നാല്‍ പ്രചാരണത്തിനിടക്ക് ലഭിക്കുന്ന സ്വാഭാവിക ഫോട്ടോകള്‍ ഉപയോഗിച്ചാണ് ഇത്തരം പോസ്റ്ററുകള്‍ ഉണ്ടാക്കുന്നത്. ഫോട്ടോ ഉപയോഗിച്ചുള്ള പോസ്റ്ററുകള്‍ മാത്രമല്ല, പ്രചാരണത്തിന് ഇടക്ക് ലഭിക്കുന്ന വീഡിയോകളും സ്ഥാനാര്‍ഥി പ്രചാരണത്തിന് വ്യത്യസ്തമായി ഉപയോഗിക്കുന്നുണ്ട്. […]

India Kerala

കേരളത്തെ നടുക്കിയ ക്രൂരതകള്‍ക്കൊടുവില്‍ എഴു വയസുകാരന്‍ ആര്യന്‍ യാത്രയായി

പത്ത് ദിവസം മുമ്പാണ് കേരളത്തെ നടുക്കിയ ആ ക്രൂരത പുറം ലോകമറിഞ്ഞത്. അനിയനെ മൂത്രമൊഴിപ്പിച്ച് കിടത്താത്തതില്‍ പ്രകോപിതനായ അരുണ്‍ കുട്ടിയെ ക്രൂര മര്‍ദ്ദനത്തിന് ഇരയാക്കുകയായിരുന്നു. മാര്‍ച്ച് 28 വ്യാഴാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സോഫയില്‍ നിന്ന് വീണ് പരിക്കേറ്റുവെന്നും പറഞ്ഞ് അമ്മയും പ്രതിയായ അരുണ്‍ ആനന്ദും ചേര്‍ന്ന് കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ കുട്ടിയെ പ്രവേശിപ്പിക്കുന്നത്. കുട്ടിയുടെ തലയോട്ടി പൊട്ടിയ നിലയിലായിരുന്നു. സംശയം തോന്നിയ ആശുപത്രി അധികൃതരാണ് പൊലീസിനെ വിവരമറിയിക്കുന്നത്. പൊലീസിന്റെ സഹായത്തോടെ വിദഗ്ധ ചികിത്സക്കായി കുട്ടിയെ കോലഞ്ചേരി […]

India Kerala

കുട്ടനാട് പാക്കേജിനെ ആയുധമാക്കി മുന്നണികൾ

കുട്ടനാട് പാക്കേജിനെ ചൊല്ലിയുള്ള വാക്പോരാണ് മാവേലിക്കര മണ്ഡലത്തിൽ. പദ്ധതി സംസ്ഥാനം അട്ടിമറിച്ചെന്ന് യുഡിഎഫ് പറയുമ്പോൾ രണ്ടാം കുട്ടനാട് പാക്കേജ് പ്രഖ്യാപിച്ചതിലൂടെ കര്‍ഷകര്‍ക്കൊപ്പമുണ്ടെന്നാണ് എൽ.ഡി.എഫ് വാദം പാളിപ്പോയ കുട്ടനാട് പാക്കേജിനെച്ചാല്ലി ഇരു മുന്നണികളും പലപ്പോഴും കൊമ്പുകോർക്കുന്ന സ്ഥലമാണ് കുട്ടനാട്. തെരഞ്ഞെടുപ്പ് വന്നതോടെ ചർച്ചകൾക്ക് ചൂടു പിടിച്ചു. സംസ്ഥാനത്തിന്റെ നെല്ലറയുടെ വികസനത്തിന് ആക്കം കൂട്ടേണ്ടിയിരുന്ന പാക്കേജ് നടപ്പിലാക്കാതെ പോയതിന്‍റെ നിരാശയിലാണ് കർഷകർ. സംസ്ഥാന സർക്കാരിന്റെ ബജറ്റിൽ പ്രഖ്യാപിച്ച രണ്ടാം കുട്ടനാട് പാക്കേജ് വേട്ടാക്കാനാണ് ഇടതു മുന്നണിയുടെ ശ്രമം. എന്നാൽ പ്രളയം […]

India Kerala

ഉയര്‍ന്ധ മനിതന്‍റെ ലൊക്കേഷന്‍ ചിത്രങ്ങള്‍ വൈറലാകുന്നു

ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചന്‍ അഭിനയിക്കുന്ന തമിഴ് ചിത്രമായ ‘ഉയര്‍ന്ധ മനിതന്‍’ സിനിമയുടെ ലൊക്കേഷന്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. മുണ്ടും ഷര്‍ട്ടും തലക്കെട്ടും കുറിയുമെല്ലാം അണിഞ്ഞുളള നടന്റെ തമിഴ് ലുക്ക് നേരത്തെ പുറത്തിറങ്ങിയിരുന്നു. തമിഴ് വാനന്‍ സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രത്തില്‍ അമിതാഭ് ബച്ചനൊപ്പം എസ്.ജെ സൂര്യയും പ്രധാന വേഷത്തില്‍ എത്തുന്നു. ഉയര്‍ന്ധ മനിതന്റെ ഒരു സീനില്‍ ശിവാജി ഗണേഷന്റെ ഫോട്ടോ ചുമരില്‍ വെച്ചിരിക്കുന്ന ചിത്രം ബച്ചന്‍ പങ്കുവെച്ചു. തമിഴിലെ മഹാനടന്റെ ഫോട്ടോയ്ക്കു മുന്‍പില്‍ നില്‍ക്കുന്ന അമിതാഭിനെയും […]

Kerala National

‘ഞങ്ങള്‍ മരിച്ച് പോയിരുന്നു എങ്കിലും നിങ്ങളത് നാടകമാണെന്ന് പറയുമോ’

രാഹുൽ ഗാന്ധി വയനാടിൽ മത്സരിക്കാൻ പോകുന്ന വാർത്ത പ്രചരിച്ചത് മുതൽ വലിയ ആവേശത്തിലാണ് കോൺഗ്രസ് പ്രവർത്തകർ. മണ്ഡലത്തിൽ നാമനിർദേശ പത്രിക സമർപ്പിക്കാനെത്തിയ രാഹുലിന് ലഭിച്ച സ്വീകരണം ഇതിനെ അരക്കെട്ടുറപ്പിക്കുന്നതായിരുന്നു. നാമനിർദേശ പത്രിക സമർപ്പിച്ച ശേഷം നടന്ന രാഹുലിന്റെ റോഡ് ഷോക്കിടെ വാഹനത്തിൽ നിന്നും വീണ് അപകടം പറ്റിയ മാധ്യമപ്രവർത്തകർക്ക് ഇടയിലേക്ക് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഇറങ്ങി ചെന്നത് വാർത്തയായിരുന്നു. എന്നാൽ ഇത് വെറും തെരഞ്ഞെടുപ്പ് പ്രഹസനമാണെന്ന തരത്തിലുള്ള വിമർശനങ്ങളും ഇതിനെ കുറിച്ച് പ്രചരിക്കുകയുണ്ടായി. ഈയവസരത്തിലാണ് വാഹനത്തിൽ […]

India Kerala

ബെന്നി ബെഹനാന് വേണ്ടി യു.ഡി.എഫ് എം.എൽ.എമാർ പ്രചരണത്തിനിറങ്ങും

ചാലക്കുടി മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർഥി ബെന്നി ബെഹനാന് ഡോക്ടർമാർ വിശ്രമം നിർദേശിച്ച സാഹചര്യത്തിൽ പ്രചാരണം മണ്ഡലത്തിലെ യു.ഡി.എഫ് എം.എൽ.എമാർ ഏറ്റെടുക്കുന്നു. ഇന്ന് രാവിലെ പെരുമ്പാവൂർ കുറുപ്പുംപടിയിൽ നിന്ന് ചാലക്കുടി മണ്ഡലത്തിലെ യു.ഡി.എഫ് എം.എൽ.എമാരുടെ നേതൃത്വത്തിൽ പ്രചാരണം ആരംഭിക്കും. ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയുമടക്കമുള്ള നേതാക്കളുടെ റോഡ് ഷോയടക്കം നടത്തി സ്ഥാനാർഥിയുടെ അഭാവത്തിലും പ്രചാരണം സജീവമാക്കാനാണ് യു.ഡി.എഫ് തീരുമാനം. ബെന്നി ബെഹന്നാന് ഹൃദയാഘാതമുണ്ടായി ചികിത്സയില്‍ തുടരുന്ന സാഹചര്യത്തിലാണ് യു.ഡി.എഫ് പ്രചരണ പരിപാടികള്‍ പുനക്രമീകരിച്ചിരിക്കുന്നത്. ഇന്ന് മണ്ഡലത്തിലെ 4 യു.ഡി.എഫ് എം.എല്‍.എമാർ […]

India Kerala

ജയരാജന്‍റെ കേസുകളെ കുറിച്ചുള്ള വാര്‍ത്ത ലൈക്ക് ചെയ്ത സര്‍ക്കാര്‍ ‌ ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍

വടകര മണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാര്‍ഥിയായ പി. ജയരാജന്‍റെ കേസുകളെ കുറിച്ചുള്ള ചാനല്‍ വാര്‍ത്ത ലൈക്ക് ചെയ്ത സര്‍ക്കാര്‍ ‌ ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍. പൊതുമരാമത്ത് വകുപ്പിന്‍റെ കുറ്റിപ്പുറം ബില്‍ഡിങ് സെക്ഷനിലെ ഓവര്‍സിയര്‍ കെ.പി മനോജ് കുമാറിനെയാണ് അന്വേഷണ വിധേയമായി സസ്പെന്‍റ് ചെയ്തത്. പെരുമാറ്റചട്ടത്തിലെ ചട്ടം 69ന് വിരുദ്ധമായി പ്രവര്‍ത്തിച്ചെന്നാരോപിച്ചാണ് നടപടി. ദൃശ്യമാധ്യമം റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്ത തന്‍റെ ഫേസ്ബുക്ക് അക്കൌണ്ടില്‍ നിന്ന് കെ. പി മനോജ് കുമാര്‍ ലൈക്ക് ചെയ്തിരുന്നു. ഇതോടെ പി. ജയരാജനെതിരെ സര്‍ക്കാര്‍ ജീവനക്കാരന്‍ അപവാദ […]

India Kerala

ശ്രീധന്യ; കുറിച്യ വിഭാഗത്തില്‍ നിന്നും സിവില്‍ സര്‍വീസ് നേടുന്ന ആദ്യത്തെ പെണ്‍കുട്ടി

സിവില്‍ സര്‍വീസില്‍ മികച്ച വിജയവുമായി ആദിവാസി പെണ്‍കുട്ടി. വയനാട് സ്വദേശിയായ ശ്രീധന്യാ സുരേഷാണ് സിവില്‍ സര്‍വീസ് റാങ്കിങ്ങില്‍ 410 ആം റാങ്ക് നേടി മിന്നുന്ന വിജയം കരസ്ഥമാക്കിയത്. കുറിച്ച്യ വിഭാഗത്തില്‍പെടുന്ന ശ്രീധന്യാ ആദിവാസി വിഭാഗത്തില്‍ നിന്നും സിവില്‍ സര്‍വീസ് നേടുന്ന ആദ്യ പെണ്‍കുട്ടിയാണ്. നേട്ടം ഏറെ സന്തോഷം പകരുന്നതാണെന്ന് ശ്രീധന്യ പ്രതികരിച്ചു. നിര്‍ദ്ധന കുടുംബത്തില്‍ ജനിച്ച ശ്രീധന്യയുടെ കഠിനാധ്വാനത്തിന്‍റെയും നിശ്ചയദാര്‍ഢ്യത്തിന്റെയും ഫലമാണ് സിവില്‍ സര്‍വീസിലെ മികച്ച വി‍ജയം. ദേവഗിരി കോളേജില്‍ നിന്നും സുവോളജിയില്‍ ബിരുദവും കാലിക്കറ്റു യൂണിവേഴ്സിറ്റിയില്‍ […]

India Kerala

കേരളം നല്‍കിയ സ്‌നേഹവും വാത്സല്യവും പതിന്മടങ്ങായി തിരിച്ച് നല്‍കുമെ രാഹുല്‍

വയനാട്ടില്‍ നിന്ന് മത്സരിക്കുന്നതില്‍ അഭിമാനമുണ്ടെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുൽ ഗാന്ധി. കേരളം നല്‍കിയ സ്‌നേഹവും വാത്സല്യവും പതിന്മടങ്ങായി തിരിച്ച് നല്‍കുമെന്നും രാഹുലിന്‍റെ വോട്ടഭ്യര്‍ഥന കുറിപ്പില്‍ പറയുന്നു. ഇത് ചരിത്ര നിയോഗമാണെന്ന ആമുഖത്തോടെയാണ് രാഹുലിന്റെ വോട്ടഭ്യർത്ഥന കുറിപ്പ്. പത്രിക സമർപ്പിക്കാനായി വയനാട്ടിൽ എത്തിയപ്പോൾ ലഭിച്ച കേരളത്തിന്റെ സ്നേഹ വായ്പിന് നന്ദി പ്രകാശിപ്പിച്ചു കൊണ്ടുള്ള രാഹുൽ ഗാന്ധിയുടെ വോട്ടഭ്യർത്ഥനാ കുറിപ്പിലാണ് വയനാട്ടിൽ തനിക്ക് ചരിത്ര നിയോഗമാണെന്ന് രാഹുൽ വിശേഷിപ്പിച്ചത്. ഇന്നു മുതല്‍ മണ്ഡലത്തിൽ കുറിപ്പ് വിതരണം ചെയ്ത് തുടങ്ങും. പ്രളയക്കെടുതി […]