കിഫ്ബി മസാല ബോണ്ടുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങള്‍ക്ക് എണ്ണിയെണ്ണി മറുപടി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ. ലോകത്തെ ഏറ്റവും മികച്ച ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ച് വഴി ആർ.ബി.ഐയുടെ നിർദ്ദേശം അനുസരിച്ചാണ് ബോണ്ട് വില്പന നടത്തിയത് . വികസനം തടയാനാണ് വിവാദങ്ങള്‍ ഉണ്ടാക്കുന്നത് . അടുത്തിടെയായി രമേശ് ചെന്നിത്തലക്കും ബി.ജെ.പിക്കും ഒരേ സ്വരമാണെന്നും മുഖ്യമന്ത്രി പരിഹസിച്ചു. മസാലാ ബോണ്ട് ബി.ജെ.പി നയത്തിന്റെ ഭാഗമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇന്ത്യയില്‍ മസാല […]
Kerala
നാടോടി ബാലികയെ ആക്രമിച്ച സംഭവം; മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു
എടപ്പാളില്‍ നാടോടി ബാലിക ആക്രമിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. മലപ്പുറം ജില്ലാ പൊലീസ് മേധാവി സംഭവത്തെ കുറിച്ച് അന്വേഷിച്ച് മൂന്നാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്. നാടോടി ബാലികയെ ആക്രമിച്ച സംഭവത്തില്‍ പത്രവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് മനുഷ്യാവകാശ കമ്മീഷന്റെ നടപടി. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കണമെന്ന് കമ്മീഷന്‍ മലപ്പുറം ജില്ലാ പൊലീസ് മേധാവിയോട് നിര്‍ദേശിച്ചു. കുട്ടികള്‍ക്ക് നേരെ വര്‍ദ്ധിച്ചുവരുന്ന അക്രമസംഭവങ്ങള്‍ തടയാന്‍ സ്വീകരിച്ച നടപടികള്‍ അറിയിക്കണമെന്ന് മലപ്പുറം ജില്ലാ കലക്ടറോടും മനുഷ്യാവകാശ […]
വടകരയില്‍ അക്രമ രാഷ്ട്രീയത്തിനെതിരെ ജനകീയ കണ്‍വെന്‍ഷന്‍
ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന വടകരയില്‍ അക്രമ രാഷ്ട്രീയത്തിനെതിരെ ജനകീയ കണ്‍വെന്‍ഷനുമായി സാംസ്കാരിക പ്രവര്‍ത്തകര്‍. ദുര്‍ബലരാണ് അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നതെന്ന് ചരിത്രകാരന്‍ എം ജി എസ് നാരായണന്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത്കൊണ്ട് പറഞ്ഞു. അക്രമത്തെ ഇല്ലാതാക്കന്‍ പൊതു സമൂഹം ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എതിരാളികളെ ഇല്ലായ്മ ചെയ്യുകയെന്നതാണ് ഇടതു പക്ഷത്തിന്‍റെ ശൈലിയെന്ന് കെ വേണു പറഞ്ഞു. നേരത്തെ ഇടത് സ്ഥാനാര്‍ഥി പി ജയരാജന് പിന്തുണയുമായി സാംസ്കാരിക പ്രവര്‍ത്തകര്‍ വടകരയില്‍ കൂട്ടായ്മ സംഘടിപ്പിച്ചിരുന്നു.
ഇനി എല്ലാവര്‍ക്കും ന്യായം; കോണ്‍ഗ്രസ് മുദ്രാവാക്യം പുറത്തിറക്കി
ഇനി എല്ലാവര്‍ക്കും ന്യായം എന്ന പ്രചാരണ മുദ്രാവാക്യവുമായി കോണ്‍ഗ്രസ്. മിനിമം വരുമാന പദ്ധതിയില്‍ മാത്രമല്ല സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കും നീതി ഉറപ്പാക്കാന്‍ കോണ്‍ഗ്രസിന് കഴിയുമെന്ന് വ്യക്തമാക്കുന്നതാണ് മുദ്രാവാക്യം. അബ് ഹോഗ ന്യായ് അഥവാ ഇനി എല്ലാവർക്കും ന്യായം എന്നാണ് കോണ്‍ഗ്രസ് മുദ്രാവാക്യം. ദരിദ്ര കുടുംബങ്ങൾക്ക് മിനിമം വരുമാനം ഉറപ്പാക്കുന്ന ‘ന്യായ് പദ്ധതി’ക്ക് പ്രാധാന്യം നല്‍കുന്നതും തൊഴിലില്ലായ്മ, ദാരിദ്ര്യം, കാര്‍ഷിക പ്രശ്നങ്ങള്‍, സ്ത്രീസുരക്ഷ, ന്യൂനപക്ഷങ്ങള്‍ക്കെതിരായ അതിക്രമം, ജി.എസ്.ടി ഉണ്ടാക്കിയ പ്രതിസന്ധി തുടങ്ങിയവയില്‍ നിന്നും മോചനമെന്നും അര്‍ത്ഥമാക്കുന്നതാണ് മുദ്രാവാക്യം. എ.ഐ.സി.സി […]
കൊല്ലത്ത് എതിരാളികള്‍ക്ക് ട്രോള്‍ മഴ; താരങ്ങളായി ഗണേഷും മുകേഷും
കൊല്ലത്തെ തെരഞ്ഞെടുപ്പ് പ്രചാരണ വേദികളിൽ സിനിമാ താരങ്ങള്‍ കൂടിയായ ജനപ്രതിനിധികളാണ് മുഖ്യ ആകര്‍ഷണം. എം.എല്‍.എമാരായ കെ.ബി ഗണേഷ് കുമാറിന്റെയും എം.മുകേഷിന്റെയും നർമ്മം കലർത്തിയ പ്രസംഗങ്ങളാണ് ഇത്തവണ ഹിറ്റ്. സിനിമാരംഗങ്ങളൊക്കെ കോര്‍ത്തിണക്കിയുള്ള പ്രസംഗങ്ങള്‍ക്ക് നിറഞ്ഞ കയ്യടിയും ലഭിക്കുന്നുണ്ട്. രാഷ്ട്രീയ ചര്‍ച്ചകളും ആരോപണ പ്രത്യാരോപണങ്ങളുമൊക്കെയായി കൊല്ലത്ത് തെരഞ്ഞെടുപ്പ് ചൂട് കൊടുമ്പിരി കൊള്ളുകയാണ് ഈ ചൂടിനിടയില്‍ നര്‍മ്മത്തിലൂടെ എതിരാളികളെ ട്രോളി ഇടത് സ്ഥാനാര്‍ഥിക്കായി വോട്ടഭ്യര്‍ഥിക്കുകയാണ് എം.എല്‍.എമാരായ മുകേഷും ഗണേശ് കുമാറും. എന്‍.ഡി.എ സ്ഥാനാര്‍ഥിയായ കെ.വി സാബുവായിരുന്നു ഗണേഷ് കുമാറിന്റെ ആദ്യ ഇര. […]
പെരുമാറ്റ ചട്ട ലംഘനം; സുരേഷ് ഗോപി ഇന്ന് വിശദീകരണം നല്‍കും
തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചെന്ന പരാതിയില്‍ തൃശൂരിലെ എന്‍.ഡി.എ സ്ഥാനാര്‍ഥി സുരേഷ് ഗോപി ഇന്ന് വിശദീകരണം നല്‍കും. ശബരിമലയുടെ പേരില്‍ വോട്ട് ചോദിച്ചില്ലെന്ന നിലപാട് സുരേഷ് ഗോപി ആവര്‍ത്തിക്കാനാണ് സാധ്യത. 48 മണിക്കൂറിനുള്ളില്‍ വിശദീകരണം നല്‍കാനാണ് വരണാധികാരിയായ ജില്ലാ കലക്ടര്‍ ടി.വി അനുപമ നല്‍കിയ നോട്ടീസില്‍ പറഞ്ഞിരുന്നത്. സമയ പരിധി ഇന്ന് രാത്രിയോടെ അവസാനിക്കും .ശബരിമലയുടെ പേരില്‍ വോട്ട് ചോദിക്കരുതെന്ന മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ നിര്‍ദ്ദേശം സുരേഷ് ഗോപി ലംഘിച്ചുവെന്നാണ് നോട്ടീസില്‍ പറഞ്ഞിരുന്നത്.
സി.പി.എം നിലപാട് പരിഹാസമെന്ന് ബി.ജെ.പി
കോഴിക്കോട് യു.ഡി.എഫ് സ്ഥാനാര്‍ഥി എം.കെ രാഘവനെതിരായ ആരോപണത്തില്‍ ബി.ജെ.പി നിലപാട് സ്വീകരിക്കാത്തതും എല്‍.ഡി.എഫ് പ്രചരണ വിഷയമാക്കി. ബി.ജെ.പി എം.കെ രാഘവനെ സഹായിക്കുന്നുവെന്നാണ് പ്രധാനമായും എല്‍.ഡി.എഫ് ആരോപണം. എന്നാല്‍ മറ്റാരോപണങ്ങള്‍ നിലനില്‍ക്കാത്തതിനാലാണ് ബി.ജെ.പി സഹായിക്കുന്നുവെന്ന എല്‍.ഡി.എഫ് പ്രചാരണമെന്നാണ് കോണ്‍ഗ്രസിന്റെ മറുപടി. കോഴിക്കോട് ബി.ജെ.പി ദുര്‍ബല സ്ഥാനാര്‍ഥിയെ നിര്‍ത്തി യു.ഡി.എഫിനെ സഹായിക്കുന്നുവെന്ന് തുടക്കത്തിലെ സി.പി.എം ആരോപണം ഉയര്‍ത്തിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു യു.ഡി.എഫിനെ വെട്ടിലാക്കിയ ഒളിക്യാമറ വിവാദം വന്നത്. ഇതും എല്‍.ഡി.എഫ് മികച്ച പ്രചാരണ ആയുധമാക്കി മാറ്റി. എന്നാല്‍, രാഘവനെതിരെ ഒരക്ഷരം […]
രാഹുല്‍ വയനാട്ടില്‍ മത്സരിക്കുന്നതിന്‍റെ ഗുണം ഇടത്പക്ഷത്തിനും ലഭിക്കുമെന്ന് ആന്റണി
രാഹുല്‍ ഗാന്ധിയെ വിമർശിക്കാന്‍ ബി.ജെ.പിയുടെ വാക്കുകള്‍ സി.പി.എം കടം വാങ്ങുന്നുവെന്ന് എ.ഐ.സി.സി പ്രവര്‍ത്തക സമിതി അംഗം എ.കെ ആന്‍റണി. പെരിയ ഇരട്ട കൊലപാതകത്തില്‍ സിബിഐ അന്വഷണം പ്രഖ്യാപിക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്ന് കൊല്ലപ്പെട്ടവരുടെ വീടുകള്‍ സന്ദര്‍ശിച്ചതിന് ശേഷം ആന്‍റണി പറഞ്ഞു. രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നതിന്‍റെ ഗുണം ഇടത്പക്ഷത്തിനും ലഭിക്കും. തമിഴ്നാട്ടില്‍ നീലഗിരിക്കടുത്ത് രണ്ട് മണ്ഡലങ്ങളില്‍ സി.പി.എമ്മും സി.പി.ഐയും മത്സരിക്കുന്നു, രാഹുലിന്‍റെ വയനാട്ടിലെ സാനിധ്യം അവര്‍ക്ക് അവിടെ ജയമൊരുക്കുമെന്നും ആന്‍റണി പറഞ്ഞു. കോണ്‍ഗ്രസിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളല്‍ പങ്കെടുക്കാന്‍ കാസർകോടെത്തിയതായിരുന്നു […]
പത്ത് വയസുകാരി നാടോടി ബാലികക്ക് ക്രൂരമർദ്ദനം; സി.പി.എം ഏരിയ കമ്മിറ്റി അംഗം അറസ്റ്റില്‍
മലപ്പുറം എടപ്പാളിൽ നാടോടി ബാലികയ്ക്ക് ക്രൂരമർദ്ദനം. ആക്രിസാധനങ്ങൾ ശേഖരിക്കുന്നതിനിടയിലാണ് മര്‍ദനമേറ്റത്. സംഭവത്തിൽ സി.പി.എം എടപ്പാൾ ഏരിയ കമ്മിറ്റി അംഗവും വട്ടംകുളം പഞ്ചായത്ത് മുൻ പ്രസിഡന്റുമായ സി രാഘവനെ പൊലീസ് അറസ്റ്റ് ചെയ്തു. രാവിലെ പത്ത് മണിയോടെ എടപ്പാൾ പട്ടാമ്പി റോഡിലുള്ള കെട്ടിടത്തിനു സമീപത്തു നിന്ന് ആക്രിസാധനങ്ങൾ പെറുക്കുന്ന ഇതിനിടെയാണ് 10 വയസുകാരി നാടോടി ബാലികയ്ക്ക് ക്രൂരമർദ്ദനം ഏറ്റത്. നെറ്റിയിൽ ആഴത്തിൽ മുറിവേറ്റ പെൺകുട്ടിയെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രി സാധനങ്ങൾ പെറുക്കി കൊണ്ടിരുന്ന ചാക്ക് ഉപയോഗിച്ച് തലക്കടിക്കുകയായിരുന്നുവെന്ന് […]
കെവിൻ കേസ്: വിചാരണ 24ന് തുടങ്ങും
കെവിൻ വധക്കേസിൽ വിചാരണ ഈ മാസം 24ന് ആരംഭിക്കും. ജൂൺ ആറാം തിയതിക്കുള്ളിൽ സാക്ഷി വിസ്താരം പൂർത്തിയാക്കാനാണ് കോടതിയുടെ തീരുമാനം. കോട്ടയം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. ആദ്യം കോടതി വായിച്ചുകേൾപ്പിച്ച കുറ്റപത്രത്തിൽ പിഴവുകൾ കണ്ടെത്തിയതിനെ തുടർന്ന് പ്രതികളെ വീണ്ടും കുറ്റപത്രം വായിച്ചു കേൾപ്പിച്ചു. ദുരഭിമാനക്കൊലയായി പരിഗണിച്ച് വിചാരണ വേഗത്തിൽ പൂർത്തിയാക്കണമെന്ന പ്രോസിക്യൂഷന്‍റെ ആവശ്യം അംഗീകരിച്ചാണ് ഈ മാസം 24ന് വിചാരണ ആരംഭിക്കാൻ കോടതി തീരുമാനിച്ചത്. ജൂൺ മാസം ആറാം തീയതി കൊണ്ട് സാക്ഷികളുടെ വിസ്താരം […]












