India Kerala

മാവേലിക്കരയില്‍ സ്ഥാനാർഥികളുടെ സ്വത്ത് സംബന്ധിച്ച തർക്കം രൂക്ഷമാകുന്നു

മാവേലിക്കര ലോക്സഭാ മണ്ഡലത്തിൽ സ്ഥാനാർഥികളുടെ സ്വത്ത് സംബന്ധിച്ച തർക്കം രൂക്ഷമാകുന്നു. നാമനിർദ്ദേശ പത്രികക്കൊപ്പം നൽകിയ സത്യവാങ്മൂലത്തിലെ വിവരങ്ങള്‍ ശരിയല്ലെന്ന് ചൂണ്ടിക്കാട്ടി എല്‍.ഡി.എഫും യു.ഡി.എഫും തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. കൊടിക്കുന്നില്‍ സുരേഷിന്റെ ശരിയായ സ്വത്ത് വിവരം മറച്ചുവെച്ചെന്ന് എല്‍.ഡി.എഫും ചിറ്റയം ഗോപകുമാറിന്റെ ഭാര്യയുടെ വരുമാനം കുറച്ച് കാണിച്ചെന്ന് യു.ഡി.എഫും ആരോപിക്കുന്നു യു.ഡി.എഫ് സ്ഥാനാർഥി കൊടിക്കുന്നിൽ സുരേഷ് ഓരോ തെരഞ്ഞെടുപ്പിലും കാണിക്കുന്ന സ്വത്ത് വിവരത്തിൽ പൊരുത്തക്കേടുണ്ടെന്നാണ് എൽ.ഡി.എഫിന്റെ പ്രധാന വാദം. എം.പി, കേന്ദ്രമന്ത്രി സ്ഥാനങ്ങളിലൂടെ ലഭിച്ച വരുമാനമല്ല പത്രികക്കൊപ്പം നൽകിയ […]

India Kerala

‘ആദിവാസി കുരങ്ങ്’എന്ന് വിളിച്ച് അധിക്ഷേപിച്ച വ്യക്തിക്ക് മറുപടിയുമായി സിവിൽ സർവീസ് റാങ്ക് ജേതാവ് ശ്രീധന്യ

തന്നെ ആദിവാസി കുരങ്ങ് എന്ന് വിളിച്ച് അധിക്ഷേപിച്ച വ്യക്തിക്ക് മറുപടിയുമായി സിവിൽ സർവീസ് റാങ്ക് ജേതാവ് ശ്രീധന്യ. സഹായിച്ചവർക്കും അഭിനന്ദിച്ചവർക്കും നന്ദി രേഖപ്പെടുത്തി ഫേസ്ബുക്കിലിട്ട പോസ്റ്റിന്റെ അവസാന ഭാഗത്താണ് തന്നെ അധിക്ഷേപിച്ചയാളുടെ പേര് പരാമർശിക്കാതെ ശ്രീധന്യ മറുപടി നൽകുന്നത്. കുരങ്ങിൽ നിന്ന് പരിണാമം സംഭവിച്ചാണ് മനുഷ്യൻ ഉണ്ടായതെന്നാണല്ലോ ശാസ്ത്രം പറയുന്നത്. പക്ഷെ അവിടെ നിന്ന് ഞങ്ങൾ ഇപ്പൊ ഹോമോസാപ്പിയൻസ് ആയി കഴിഞ്ഞു. പക്ഷെ ദൗർഭാഗ്യകരമെന്ന് പറയട്ടെ താങ്കൾ ആ പ്രിമിറ്റിവ് സ്റ്റേജിൽ തന്നെയാണ് ഇപ്പോഴും നിൽക്കുന്നത് എന്നറിഞ്ഞതിൽ […]

India Kerala

മസാല ബോണ്ട്: ലാവ്‍ലിന്‍ ബന്ധമുള്ള കമ്പനിയുമായുള്ള ഇടപാട് അന്വേഷിക്കണമെന്ന് ചെന്നിത്തല

മസാല ബോണ്ട് ലാ‍വ്‍ലിന്‍ ബന്ധമുള്ള കമ്പനി വാങ്ങിയതിലെ ഇടപാടുകള്‍ സംബന്ധിച്ച് അന്വേഷണം പ്രഖ്യാപിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കുറ‍ഞ്ഞ പലിശക്കാണ് ബോണ്ടുകള്‍ വിറ്റതെന്ന മുഖ്യമന്ത്രിയുടെ വാദം തെറ്റാണെന്നും ചെന്നിത്തല പറഞ്ഞു. എന്നാല്‍ വികസനം തടയാനാണ് വിവാദങ്ങള്‍ ഉണ്ടാക്കുന്നതെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. മസാല ബോണ്ടുകള്‍ കേന്ദ്ര സര്‍ക്കാരും വിവിധ ഏജന്‍സികളും പുറത്തിറക്കിയത് എട്ട് ശതമാനത്തിന് താഴെ പലിശ നിരക്കിലാണ്. കൊച്ചി മെട്രോക്ക് യു.ഡി.എഫ് സര്‍ക്കാര്‍ വായ്പ എടുത്തത് 1.3 ശതമാനം പലിശക്കാണ്. വന്‍പലിശക്ക് മസാല ബോണ്ട് ഇറക്കിയതിന്‍റെ […]

India Kerala

കെ.എസ്.ആർ.ടി.സിയിലെ 1565 എംപാനൽ ഡ്രൈവർമാരെ പിരിച്ചുവിടണമെന്ന് ഹൈക്കോടതി

കെ.എസ്.ആർ.ടി.സിയിലെ 1565 എംപാനൽ ഡ്രൈവർമാരെ പിരിച്ചുവിടണമെന്ന് ഹൈക്കോടതി. ഏപ്രിൽ 30നകമാണ് ഡ്രൈവര്‍മാരെ പിരിച്ചു വിടേണ്ടത്. നിയമനം സർവീസ് നിയമങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഉത്തരവ്. വിധി പഠിച്ച ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് കെ.എസ്.ആർ.ടി.സി എം.ഡി അറിയിച്ചു. 2012 ആഗസ്ത് 23 ന് നിലവിൽ വന്ന പി.എസ്.സി റാങ്ക് ലിസ്റ്റിലുൾപ്പെട്ട ചേർത്തല സ്വദേശി ആർ. വേണുഗോപാൽ ഉൾപ്പെടെ നാലു പേർ സമർപിച്ച അപ്പീൽ ഹരജിയിലാണ് കോടതി ഉത്തരവ്. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട 2455 പേരെ പി.എസ്.സി ആവശ്യമെങ്കിൽ അഡ്വൈസ് ചെയ്യാമെന്നും […]

India Kerala

ചൗക്കീദാര്‍ രാജ്യത്തെ കൊള്ളയടിക്കുന്നു; മോദിക്കെതിരെ ആഞ്ഞടിച്ച് വി.എസ്

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വി.എസ് അച്യുതാനന്ദന്‍. ആര്‍.എസ്. എസ് നിയോഗിച്ച ചൗക്കീദാര്‍ ഇന്ത്യയെ കൊള്ളയടിക്കുകയാണെന്ന് വി.എസ് പറഞ്ഞു. രാജ്യത്ത് എന്താണ് സംഭവിക്കുന്നതെന്ന് ചൗക്കീദാറിന് അറിയില്ലെന്നും വി.എസ് കുറ്റപ്പെടുത്തി. തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് നിയമസഭാ മണ്ഡലം തെരഞ്ഞെടുപ്പ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു വി.എസ്. നിര്‍ണ്ണായകമായ തെരഞ്ഞെടുപ്പിനെയാണ് രാജ്യം നേരിടാന്‍ പോകുന്നത് എന്ന് പറ‍ഞ്ഞായിരുന്നു വി.എസ് പ്രസംഗം ആരംഭിച്ചത്. ഇന്ത്യയുടെ കാവല്‍ക്കാരന് രാജ്യത്ത് എന്താണ് സംഭവിക്കുന്നത് എന്ന് അറിയില്ലെന്ന് വി.എസ് കുറ്റപ്പെടുത്തി. കോണ്‍ഗ്രസ് സര്‍ക്കാരിന്‍റെ അഴിമതിയാണ് സംഘപരിവാറിനെ അധികാരത്തിലെത്തിച്ചതെന്നും വി.എസ് പറഞ്ഞു […]

India Kerala

വിവാദങ്ങള്‍ ഉണ്ടാക്കുന്നത് വികസനം തടയാന്‍; കിഫ്ബിയില്‍ മുഖ്യമന്ത്രി

കിഫ്ബി മസാല ബോണ്ടുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങള്‍ക്ക് എണ്ണിയെണ്ണി മറുപടി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ. ലോകത്തെ ഏറ്റവും മികച്ച ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ച് വഴി ആർ.ബി.ഐയുടെ നിർദ്ദേശം അനുസരിച്ചാണ് ബോണ്ട്‌ വില്പന നടത്തിയത് . വികസനം തടയാനാണ് വിവാദങ്ങള്‍ ഉണ്ടാക്കുന്നത് . അടുത്തിടെയായി രമേശ്‌ ചെന്നിത്തലക്കും ബി.ജെ.പിക്കും ഒരേ സ്വരമാണെന്നും മുഖ്യമന്ത്രി പരിഹസിച്ചു. മസാലാ ബോണ്ട് ബി.ജെ.പി നയത്തിന്റെ ഭാഗമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇന്ത്യയില്‍ മസാല […]

India Kerala

നാടോടി ബാലികയെ ആക്രമിച്ച സംഭവം; മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു

എടപ്പാളില്‍ നാടോടി ബാലിക ആക്രമിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. മലപ്പുറം ജില്ലാ പൊലീസ് മേധാവി സംഭവത്തെ കുറിച്ച് അന്വേഷിച്ച് മൂന്നാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്. നാടോടി ബാലികയെ ആക്രമിച്ച സംഭവത്തില്‍ പത്രവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് മനുഷ്യാവകാശ കമ്മീഷന്റെ നടപടി. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കണമെന്ന് കമ്മീഷന്‍ മലപ്പുറം ജില്ലാ പൊലീസ് മേധാവിയോട് നിര്‍ദേശിച്ചു. കുട്ടികള്‍ക്ക് നേരെ വര്‍ദ്ധിച്ചുവരുന്ന അക്രമസംഭവങ്ങള്‍ തടയാന്‍ സ്വീകരിച്ച നടപടികള്‍ അറിയിക്കണമെന്ന് മലപ്പുറം ജില്ലാ കലക്ടറോടും മനുഷ്യാവകാശ […]

India Kerala

വടകരയില്‍ അക്രമ രാഷ്ട്രീയത്തിനെതിരെ ജനകീയ കണ്‍വെന്‍ഷന്‍

ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന വടകരയില്‍ അക്രമ രാഷ്ട്രീയത്തിനെതിരെ ജനകീയ കണ്‍വെന്‍ഷനുമായി സാംസ്കാരിക പ്രവര്‍ത്തകര്‍. ദുര്‍ബലരാണ് അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നതെന്ന് ചരിത്രകാരന്‍ എം ജി എസ് നാരായണന്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത്കൊണ്ട് പറഞ്ഞു. അക്രമത്തെ ഇല്ലാതാക്കന്‍ പൊതു സമൂഹം ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എതിരാളികളെ ഇല്ലായ്മ ചെയ്യുകയെന്നതാണ് ഇടതു പക്ഷത്തിന്‍റെ ശൈലിയെന്ന് കെ വേണു പറഞ്ഞു. നേരത്തെ ഇടത് സ്ഥാനാര്‍ഥി പി ജയരാജന് പിന്തുണയുമായി സാംസ്കാരിക പ്രവര്‍ത്തകര്‍ വടകരയില്‍ കൂട്ടായ്മ സംഘടിപ്പിച്ചിരുന്നു.

India Kerala

ഇനി എല്ലാവര്‍ക്കും ന്യായം; കോണ്‍ഗ്രസ് മുദ്രാവാക്യം പുറത്തിറക്കി

ഇനി എല്ലാവര്‍ക്കും ന്യായം എന്ന പ്രചാരണ മുദ്രാവാക്യവുമായി കോണ്‍ഗ്രസ്. മിനിമം വരുമാന പദ്ധതിയില്‍ മാത്രമല്ല സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കും നീതി ഉറപ്പാക്കാന്‍ കോണ്‍ഗ്രസിന് കഴിയുമെന്ന് വ്യക്തമാക്കുന്നതാണ് മുദ്രാവാക്യം. അബ് ഹോഗ ന്യായ് അഥവാ ഇനി എല്ലാവർക്കും ന്യായം എന്നാണ് കോണ്‍ഗ്രസ് മുദ്രാവാക്യം. ദരിദ്ര കുടുംബങ്ങൾക്ക് മിനിമം വരുമാനം ഉറപ്പാക്കുന്ന ‘ന്യായ് പദ്ധതി’ക്ക് പ്രാധാന്യം നല്‍കുന്നതും തൊഴിലില്ലായ്മ, ദാരിദ്ര്യം, കാര്‍ഷിക പ്രശ്നങ്ങള്‍, സ്ത്രീസുരക്ഷ, ന്യൂനപക്ഷങ്ങള്‍ക്കെതിരായ അതിക്രമം, ജി.എസ്.ടി ഉണ്ടാക്കിയ പ്രതിസന്ധി തുടങ്ങിയവയില്‍ നിന്നും മോചനമെന്നും അര്‍ത്ഥമാക്കുന്നതാണ് മുദ്രാവാക്യം. എ.ഐ.സി.സി […]

India Kerala

കൊല്ലത്ത് എതിരാളികള്‍ക്ക് ട്രോള്‍ മഴ; താരങ്ങളായി ഗണേഷും മുകേഷും

കൊല്ലത്തെ തെരഞ്ഞെടുപ്പ് പ്രചാരണ വേദികളിൽ സിനിമാ താരങ്ങള്‍ കൂടിയായ ജനപ്രതിനിധികളാണ് മുഖ്യ ആകര്‍ഷണം. എം.എല്‍.എമാരായ കെ.ബി ഗണേഷ് കുമാറിന്റെയും എം.മുകേഷിന്റെയും നർമ്മം കലർത്തിയ പ്രസംഗങ്ങളാണ് ഇത്തവണ ഹിറ്റ്. സിനിമാരംഗങ്ങളൊക്കെ കോര്‍ത്തിണക്കിയുള്ള പ്രസംഗങ്ങള്‍ക്ക് നിറഞ്ഞ കയ്യടിയും ലഭിക്കുന്നുണ്ട്. രാഷ്ട്രീയ ചര്‍ച്ചകളും ആരോപണ പ്രത്യാരോപണങ്ങളുമൊക്കെയായി കൊല്ലത്ത് തെരഞ്ഞെടുപ്പ് ചൂട് കൊടുമ്പിരി കൊള്ളുകയാണ് ഈ ചൂടിനിടയില്‍ നര്‍മ്മത്തിലൂടെ എതിരാളികളെ ട്രോളി ഇടത് സ്ഥാനാര്‍ഥിക്കായി വോട്ടഭ്യര്‍ഥിക്കുകയാണ് എം.എല്‍.എമാരായ മുകേഷും ഗണേശ് കുമാറും. എന്‍.ഡി.എ സ്ഥാനാര്‍ഥിയായ കെ.വി സാബുവായിരുന്നു ഗണേഷ് കുമാറിന്റെ ആദ്യ ഇര. […]