India Kerala

ഒളി ക്യമാറ വിവാദം: കലക്ടര്‍ ഇന്ന് റിപ്പോര്‍ട്ട് നല്‍കും

കോഴിക്കോട് യു.ഡി.എഫ് സ്ഥാനാര്‍ഥി എം.കെ രാഘവനെതിരായ ഒളി ക്യമാറ വിവാദത്തില്‍ കോഴിക്കോട് ജില്ലാ കലക്ടര്‍ ‍ ഇന്ന് റിപ്പോര്‍ട്ട് നല്‍കും. ദൃശ്യങ്ങളുടെ ആധികാരികത പരിശോധിക്കണമെന്ന് റിപ്പോര്‍ട്ടിലുള്ളതായാണ് സൂചന. സി.പി.എം ഗൂഢാലോചനയാണ് സ്റ്റിംഗ് ഓപറേഷന് പിന്നിലെന്ന ആരോപണം തെളിയിക്കാന്‍ സി.പി.എം ജില്ലാ സെക്രട്ടറി പി.മോഹനന്‍ വെല്ലുവിളിച്ചു. വിഷയത്തില്‍ രാഘവനുള്ള പിന്തുണ കോണ്‍ഗ്രസ്സ് നേതൃത്വം ആവര്‍ത്തിച്ചു. കോഴിക്കോട് യു.ഡി.എഫ് സ്ഥാനാര്‍ഥി എം.കെ രാഘവനെതിരായ ഒളി ക്യമാറ വിവാദത്തില്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. കോഴിക്കോട് ജില്ലാ […]

India Kerala

‘പ്രളയകാലത്ത് കേരളം അമിതമായി വെള്ളം തുറന്നുവിട്ടു’ ആരോപണവുമായി തമിഴ്നാട് സര്‍ക്കാര്‍

പ്രളയകാലത്ത് ഇടുക്കി ഡാമില്‍ നിന്ന് അമിതമായി കേരളം വെള്ളം തുറന്നുവിട്ടെന്ന ആരോപണവുമായി തമിഴ്നാട് സര്‍ക്കാര്‍. മഴ കനത്ത ആഗസ്റ്റ് 15ന് 390മില്യണ്‍ ക്യൂബിക് മീറ്റര്‍ വെള്ളം തുറന്നുവിട്ടതായി കെ.എസ്.ഇ.ബി രേഖകള്‍ ഉദ്ധരിച്ച് തമിഴ്നാട് വാദിക്കുന്നു. എന്നാലിത് ഇപ്പോള്‍ കെ.എസ്.ഇ.ബിയില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങളില്‍ നിന്ന് വ്യത്യസ്തമാണ്. രേഖകളില്‍ തിരുത്തല്‍ വരുത്തിയിട്ടുണ്ടോ എന്ന സംശയം പ്രതിപക്ഷവും പ്രകടിപ്പിച്ചു.

India Kerala

രാഹുലിനെ കാണാന്‍ കാട്ടുതേനുമായി കാത്തിരുന്ന നൂറു വയസു പിന്നിട്ട പത്രോസ്

വയനാട്ടിൽ രാഹുൽഗാന്ധിയെയും പ്രിയങ്കയെയും കാണാൻ തടിച്ചുകൂടിയ ജനക്കൂട്ടത്തിനിടയിൽ വേറിട്ട ഒരു ആരാധകനെ കാണാനായി. നൂറുവയസ്സു പിന്നിട്ട കിഴങ്ങനാൽ പത്രോസ് എന്ന വയോധികൻ രാഹുലിനും പ്രിയങ്കയ്ക്കും സമ്മാനിക്കാൻ ശുദ്ധമായ കാട്ടുതേനുമായാണ് എത്തിയത്. രാഹുൽ ഗാന്ധിയും പ്രിയങ്കയും ഒന്നിച്ച് എത്തിയതറിഞ്ഞ് അവശതകൾ മറന്ന് ഓടിയെത്തിയതാണ് കിഴങ്ങനാൽ പത്രോസ് എന്ന ആരാധകൻ. നെഹ്റു കുടുംബത്തെ അതിരറ്റ് സ്നേഹിക്കുന്ന നൂറു വയസ്സ് പിന്നിട്ട ഈ ഗാന്ധിയൻ രാഹുലിനും പ്രിയങ്കയ്ക്കും സമ്മാനിക്കാനായി ശുദ്ധമായ കാട്ടുതേനും കയ്യിൽ കരുതിയിരുന്നു. എന്നാൽ, ജനക്കൂട്ടത്തെ മറികടന്ന് രാഹുലിനെ ദൂരെനിന്ന് […]

India Kerala

കേരളത്തിന്‍റെ ഔദ്യോഗിക ഇലക്ഷന്‍ ഗീതം പുറത്തിറങ്ങി

മലയാളത്തില്‍ ഔദ്യോഗിക തെരഞ്ഞെടുപ്പ് ഗീതം പുറത്തിറക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍. ‘ഭാരത ഭാഗ്യവിധാക്കള്‍ നാം”എന്ന് തുടങ്ങുന്ന ഗീതം പിന്നണി ഗായിക കെ.എസ് ചിത്രയുടെ ശബ്ദത്തിലൂടെയാണ് ശ്രോതാക്കളില്‍ എത്തുക. ആദ്യമായാണ് ഇലക്ഷന്‍ വിഭാഗം മലയാളത്തില്‍ ഔദ്യോഗിക തെരഞ്ഞെടുപ്പ് ഗീതം ഒരുക്കുന്നത്. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയുടേതാണ് ആശയം. രണ്ട് മാസത്തെ യത്നത്തിന്‍റെ ഫലമാണ് ഇലക്ഷന്‍ ഗീതം. ഏപ്രില്‍ 4 ന് വി.ജെ.ടി ഹാളില്‍ വച്ച് ഗീതം പുറത്തിറക്കി. വോട്ടര്‍ ബോധവല്‍ക്കരണ പരിപാടിയായ സ്വീപ്ന്‍റെ ഭാഗമാണ് ഈ വീഡിയോ ഗാനം. […]

India Kerala

കോട്ടയത്ത് കയ്യും കണക്കുമില്ലാതെ പി.സിയുടെ പോസ്റ്ററുകള്‍, പരാതിയുമായി യു.ഡി.എഫ്

തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് പോസ്റ്ററുകൾ പ്രിന്‍റ് ചെയ്ത കോട്ടയത്തെ എൻ.ഡി.എ സ്ഥാനാർഥിക്കെതിരെ യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. പ്രിന്‍ററും പബ്ലിഷറും ആരാണെന്നും എത്ര കോപ്പി അടിച്ചിട്ട് ഉണ്ടെന്നും ഓരോ പോസ്റ്ററിലും രേഖപ്പെടുത്തേണ്ടതാണ്. പി.സി തോമസിന്റെ പോസ്റ്ററുകളിൽ ഇതില്ലെന്നാണ് യു.ഡി.എഫിന്റെ ആരോപണം. അതേസമയം സ്ഥാനാർഥി പ്രഖ്യാപനത്തിനു മുൻപ് അച്ചടിച്ച പോസ്റ്ററുകളിലാണ് പ്രിന്ററും പബ്ലിഷറും രേഖപ്പെടുത്താതെന്നാണ് എന്‍.ഡി.എ നല്‍കുന്ന വിശദീകരണം. ഓരോ സ്ഥാനാർഥിയും ഇറക്കുന്ന ഓരോ പോസ്റ്ററിലും ആരാണ് പ്രിന്‍റ് ചെയ്തതെന്നും ആരാണ് പബ്ലിഷ് ചെയ്തതെന്നും എത്ര കോപ്പികൾ […]

India Kerala

ചാലക്കുടി മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി ബെന്നി ബെഹന്നാനെ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ചാലക്കുടി മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥിയും യുഡിഎഫ് കണ്‍വീനറുമായി ബെന്നി ബെഹന്നാനെ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആന്‍ജിയോ പ്ലാസ്റ്ററിക്ക് വിധേയനാക്കിയ ബെന്നി ബെഹനാന് പത്ത് ദിവസം വിശ്രമം വേണ്ടിവരുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഇന്ന് പുലര്‍ച്ചയോടെയാണ് കടുത്ത നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ചാലക്കുടി മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥിയും യുഡിഎഫ് കണ്‍വീനറുമായി ബെന്നി ബെഹന്നാനെ കാക്കനാടുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഡോക്ടര്‍മാര്‍ നടത്തിയ പരിശോധനയില്‍ ഹൃദയധമനികളില്‍ തടസ്സമുള്ളതായി കണ്ടെത്തി. തുടര്‍ന്ന് അടിയന്തിരമായി ഇദ്ദേഹത്തെ ആന്‍ജിയോ പ്ലാസ്റ്ററി സര്‍ജറിക്ക് വിധേയനാക്കി […]

India Kerala

രാജ്യത്തെ ആദ്യ മിശ്രലിംഗ സ്ഥാനാര്‍ഥി എറണാകുളത്ത് മത്സരിക്കുന്നു

എറണാകുളം മണ്ഡലത്തില്‍ ജനവിധി തേടാന്‍ മിശ്രലിംഗ സ്ഥാനാര്‍ഥിയും. അങ്കമാലി മഞ്ഞപ്ര സ്വദേശിയായാണ് എറണാകുളം മണ്ഡലത്തില്‍ നിന്ന് ജനവിധി തേടുന്നത്. രാജ്യത്തെ ആദ്യ മിശ്രലിംഗ സ്ഥാനാര്‍ഥിയാണ് ചിഞ്ചു അശ്വതി. എറണാകുളം മണ്ഡലത്തില്‍ നിന്ന് സ്വതന്ത്ര സ്ഥാനാര്‍ഥിയായിട്ടാണ് ചിഞ്ചു അശ്വതി ജനവിധി തേടുന്നത്. സംസ്ഥാനത്ത് ട്രാന്‍സ്‌ജെന്‍ഡര്‍ പോളിസി നിലവില്‍ വന്നിട്ടും മിശ്രലിംഗക്കാര്‍ കടുത്തവിവേചനമാണ് അനുഭവിക്കുന്നത്. ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗം നേരിടുന്നതിനേക്കാള്‍ കടുത്ത അവഗണനയാണ് മിശ്രലിംഗക്കാര്‍ അനുഭവിക്കുന്നത്. ഈ സാഹചര്യത്തില്‍ സമൂഹത്തില്‍ തങ്ങളുടെ വ്യക്തിത്വം അടയാളപ്പെടുത്താനാണ് മത്സരത്തിനിറങ്ങുന്നതെന്ന് ചിഞ്ചു അശ്വതി വ്യക്തമാക്കി. മുഖ്യധാര […]

India Kerala

പിറവത്ത് കാക്കകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു

പിറവം കല്ലുമാരിയില്‍ പ്രദേശവാസികളെ ഭീതിയിലാഴ്ത്തി കാക്കകള്‍ കൂട്ടത്തോടെ ചത്ത് വീഴുന്നു. കഴിഞ്ഞ ദിവസങ്ങളിലായി ഇവിടെ പല ഭാഗങ്ങളിലും കാക്കകള്‍ ചത്ത് വീഴുന്നത് പതിവായിരിക്കുകയാണ്. സ്ഥലത്ത് വിദഗ്ധ സംഘം വിശദമായ പരിശോധന നടത്തി. വ്യാഴാഴ്ച രാവിലെ കല്ലുമാരിയില്‍ ചേമ്പാലയില്‍ വിനോദിന്റെ വീട്ടുവളപ്പില്‍ നില്‍ക്കുന്ന ആഞ്ഞിലി മരത്തില്‍ നിന്നും മാത്രം 6 കാക്കകളാണ് ചത്ത് വീണത്, എന്താണിതിന് കാരണമെന്നറിയാതെ ആശങ്കയിലാണ് നാട്ടുകാര്‍. നിരവധി കുടുംബങ്ങള്‍ താമസിക്കുന്ന ഇടമാണ് കല്ലുമാരിമല. എറണാകുളം റീജിയണല്‍ ക്ലിനിക്കല്‍ ലബോറട്ടറിയിലെ വെറ്റിനറി സര്‍ജന്‍ ഡോ:ആര്‍ ഉണ്ണിക്യഷ്ണന്റെ […]

India Kerala

ഒളിക്യാമറ വിവാദം; ഹിന്ദി ചാനലിനെതിരെ എം.കെ രാഘവൻ നിയമ നടപടിക്കൊരുങ്ങുന്നു

ഒളിക്യാമറ ഓപ്പറേഷൻ വിവാദത്തിൽ ഹിന്ദി ചാനലിനെതിരെ കോഴിക്കോട് യു.ഡി. എഫ് സ്ഥാനാർഥി എം.കെ രാഘവൻ നിയമ നടപടിക്കൊരുങ്ങുന്നു . ചിത്രീകരിച്ച മുഴുവൻ ദൃശ്യങ്ങളും പുറത്തു വിടണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കാനാണ് തീരുമാനം. എം.കെ രാഘവനെതിരായി ഉയർന്ന ആരോപണം യു.ഡി.എഫിനെ പ്രതിരോധത്തിലാക്കിയ സാഹചര്യത്തിലാണ് കൂടുതൽ നിയമ നടപടികളിലേക്ക് കടക്കാൻ കോൺഗ്രസ്‌ തീരുമാനിച്ചത് .വാർത്ത പുറത്തു വിട്ട ചാനലിനെതിരെ നടപടി ആവശ്യപ്പെട്ടു എം.കെ രാഘവൻ കോടതിയെ സമീപിക്കും .നവമാധ്യമങ്ങൾ വഴി നടത്തുന്ന പ്രചരണങ്ങളും നിയമപരമായി നേരിടാനാണ് തീരുമാനിച്ചിരിക്കുന്നത് . രാഹുൽ ഗാന്ധിയുടെ […]

India Kerala

എന്‍.കെ പ്രേമചന്ദ്രന്‍ ബി.ജെ.പിയിലേക്ക് പോകുമെന്ന് പരോക്ഷമായി സൂചിപ്പിച്ച് മുഖ്യമന്ത്രി

എന്‍.കെ പ്രേമചന്ദ്രന്‍ ബി.ജെ.പിയിലേക്ക് പോകുമെന്ന് പരോക്ഷമായി ആരോപണമുന്നയിച്ച് കൊല്ലത്ത് മുഖ്യമന്ത്രിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം. നരേന്ദ്രമോദിയുടെയും ബി.ജെ.പിയുടെയും പേര് പറയാന്‍ മടിക്കുന്നവര്‍ക്ക് വോട്ട് ചെയ്യരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സി.പി.എമ്മിനെനതിരെ ഒന്നും പറയില്ലെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞെങ്കിലും കോണ്‍ഗ്രസിനെ കടന്നാക്രമിച്ചാണ് മുഖ്യമന്ത്രിയുടെ പ്രചാരണം. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിലെ പരനാറി പ്രയോഗം വലിയ രീതിയില്‍ ചര്‍ച്ച ആയെങ്കിലും ഇത്തവണയും കൊല്ലത്തെ പ്രചരണ വേദികളില്‍ മുഖ്യമന്ത്രി പ്രേമചന്ദ്രനെതിരായ വിമര്‍ശനത്തില്‍ കടുപ്പം കുറച്ചില്ല. പ്രേമചന്ദ്രന്‍ ബി.ജെ.പിയില്‍ പോകുമെന്ന ധ്വനി നല്‍കുന്നതായിരുന്നു മുഖ്യമന്ത്രിയുടെ കൊല്ലത്തെ പ്രചാരണ […]