പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വൈകിട്ട് കോഴിക്കോടെത്തും. എന്‍.ഡി.എയുടെ തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കാനാണ് മോദി എത്തുന്നത്. കര്‍ണാടക ഗംഗവാദിയിലെ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടിക്ക് ശേഷമാകും ജില്ലയിലെ റാലി പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി കനത്ത സുരക്ഷയാണ് കോഴിക്കോട് നഗരത്തിലും പരിസരത്തും ഏര്‍പ്പെടുത്തിയിരിക്കുന്നത്. പ്രധാനമന്ത്രി പങ്കെടുക്കുന്ന കോഴിക്കോട് കടപ്പുറത്തെ സമ്മേളന വേദിയും പരിസരവും എസ്.പി.ജി സംഘത്തിന്റെ നിരീക്ഷണത്തിലാണ്. കമാന്‍ഡോകളും സായുധസേനാ വിഭാഗവും ഉള്‍പ്പെടെ 2000 പൊലീസുദ്യോഗസ്ഥരെയാണ് സുരക്ഷ ചുമതലയ്ക്കായി വിന്യസിച്ചിരിക്കുന്നത്. വൈകിട്ട് 4 മണിക്ക് സമ്മേളനം ആരംഭിക്കും. കാസര്‍കോട്, കണ്ണൂര്‍, […]
Kerala
ഡി.ജി.പി ജേക്കബ് തോമസിനെതിരെ വിജിലന്‍സ് കേസ്
ഡി.ജി.പി ജേക്കബ് തോമസിനെതിരെ അഴിമതി നിരോധന നിയമ പ്രകാരം വിജിലന്‍സ് കേസെടുത്തു. തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെ ഡ്രഡ്ജര്‍ വാങ്ങിയതില്‍ അഴിമതി നടത്തിയെന്നാണ് കേസ്.തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ എഫ്.ഐ.ആര്‍ സമര്‍പ്പിച്ചു. തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെ ഡ്രഡ്ജര്‍ വാങ്ങിയതില്‍ പത്ത് കോടിയിലധികം രൂപ സര്‍ക്കാരിന് നഷ്ട്ടം വരുത്തിയെന്നാണ് കേസ്. 8 കോടി രൂപയ്ക്ക് ഡ്രഡ്ജര്‍ വാങ്ങാനാണ് സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നത്. എന്നാല്‍ 19 കോടി ചെലവില്‍ ഹോളണ്ട് ആസ്ഥാനമായ കമ്പനിയില്‍ നിന്നും ജേക്കബ് തോമസ് ഡ്രഡ്ജര്‍ വാങ്ങിയെന്ന് എഫ്.ഐ.ആര്‍ പറയുന്നു. […]
നെറ്റിപ്പട്ടം ചാര്‍ത്തിത്തരൂ ഗുരുവായൂര്‍ കേശവനായി പാര്‍ലമെന്റില്‍ ഞാനുണ്ടാകും
കേരളത്തിലെ സര്‍ക്കാര്‍ ജനഹിതമല്ലാത്ത കാര്യങ്ങളാണ് ചെയ്തുകൊണ്ടിരിക്കുന്നതെന്ന് തൃശൂരിലെ എന്‍.ഡി.എ സ്ഥാനാര്‍ഥി സുരേഷ് ഗോപി. പ്രളയമടക്കമുളള കാര്യങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നത് ഇതാണ്. അഭിമന്യൂവിനെ കൊലയ്ക്ക് കൊടുത്തു. ജൂണ്‍മാസത്തില്‍ അഭിമന്യൂ കൊല്ലപ്പെട്ടിട്ട് ഒരു വര്‍ഷമാകാന്‍ പോകുന്നു.യുപിയിലേക്ക്, വടക്കോട്ട് നോക്കിയിരിക്കുകയാണ്. ഇവിടെ സ്വന്തം സംസ്ഥാനത്തെ തെക്കോട്ട് എടുത്തുകൊണ്ടിരിക്കുകയാണെന്ന് സുരേഷ് ഗോപി പറഞ്ഞു. ഇരിങ്ങാലക്കുട മാപ്രാണത്ത് തെരഞ്ഞെടുപ്പ് പ്രചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു താരം. അഭിമന്യൂ, കെവിന്‍, ശ്രീജിത്ത് അങ്ങനെ എത്രപേര്‍. ചോദിക്കാനുളള അവകാശം നിങ്ങള്‍ക്കുണ്ട്. ചോദിക്കുക. ആവിഷ്‌കാര സ്വാതന്ത്ര്യമല്ല. അവകാശ സ്വാതന്ത്ര്യമാണ്. അടിയന്തരാവസ്ഥ ഒന്നും […]
തലപ്പത്തേക്ക് ആര്? പ്രതിസന്ധിയില്‍ കേരള കോണ്‍ഗ്രസ് (എം)
കെ.എം.മാണി വിട വാങ്ങിയതോടെ കേരള കോണ്‍ഗ്രസ്(എം) തലപ്പത്തേക്ക് ആരെന്ന ചര്‍ച്ചകള്‍ പാര്‍ട്ടിക്ക് അകത്തും പുറത്തും സജീവം. പാര്‍ട്ടി ചെയര്‍മാന്‍, പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവ് , പാലാ എം.എല്‍.എ എന്നീ സ്ഥാനങ്ങളാണ് ഒഴിഞ്ഞ് കിടക്കുന്നത്. മുതിര്‍ന്ന നേതാവ് സി.എഫ് തോമസിനെയാണ് പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവ് സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. കേരള കോൺഗ്രസ്(എം) ഇന്നേവരെ നേരിട്ടിട്ടില്ലാത്ത ഒരു വലിയ പ്രതിസന്ധിയാണ് കെ.എം മാണിയുടെ വിയോഗത്തോടെ ഉണ്ടായിരിക്കുന്നത്. പാർട്ടിയെ ഇനി ആരു നയിക്കും എന്ന ചോദ്യമാണ് എല്ലായിടത്തു നിന്നും ഉയർന്നു കേൾക്കുന്നത്. കേരള […]
തകര്‍ന്നു വീണ വേദിയിലും തളരാതെ കെ.മുരളീധരന്‍
വടകരയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി കെ.മുരളീധരന്‍ ചങ്ങരോത്ത് പഞ്ചായത്തിലെ ചെറിയ കുമ്പളത്തു വെച്ച് സ്വീകരണ വേദി തകര്‍ന്ന് വീണു. എന്നാല്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ട സ്ഥാനാര്‍ഥി വേദി തകര്‍ന്നതൊന്നും വക വയ്ക്കാതെ ഉഗ്രന്‍ പ്രസംഗവും നടത്തിയാണ് അടുത്ത സ്വീകരണ കേന്ദ്രത്തിലേക്ക് പോയത്. പേരാമ്പ്ര നിയമസഭാ മണ്ഡലത്തിലായിരുന്നു കെ. മുരളീധരന്‍റെ പര്യടനം. തുറയൂരിലെ ആദ്യ സ്വീകരണ പരിപാടി മുതല്‍ തുറന്ന വാഹനത്തിലും വേദിയിലും നേതാക്കള്‍ നിറഞ്ഞുനിന്നിരുന്നു. നിശ്ചയിച്ച സമയമൊക്കെ തെറ്റി വൈകിട്ട് അഞ്ചരക്കെത്തേണ്ടിയിരുന്ന സ്ഥാനാര്‍ഥി ചെറിയ കുമ്പളത്തെത്തിയപ്പോള്‍ സമയം ഒമ്പതര. സ്ഥാനാര്‍ത്ഥിയെ […]
ആചാരപ്രകാരം തൃശൂർ പൂരം വെടിക്കെട്ട് നടത്താൻ സുപ്രിം കോടതി അനുമതി
ആചാരപ്രകാരം തൃശൂർ പൂരം വെടിക്കെട്ട് നടത്താൻ സുപ്രിം കോടതി അനുമതി. പടക്കത്തിനും സമയത്തിനുമുണ്ടായിരുന്ന നിയന്ത്രണത്തിൽ കോടതി ഇളവ് നൽകി. വെടിക്കെട്ടില്‍ ഉപയോഗിക്കുന്ന പടക്കങ്ങൾക്ക് കേന്ദ്ര ഏജൻസിയുടെ മുൻകൂർ അനുമതി വാങ്ങണം. രാത്രി 8 മുതൽ 10 മണി വരെ മാത്രമേ പടക്കം പൊട്ടിക്കാൻ പാടുള്ളുവെന്നായിരുന്നു മുൻ ഉത്തരവ് .ക്ഷേത്ര ആചാരങ്ങൾക്കും ആഘോഷങ്ങൾക്കും ഇളവ് ആകാമെന്ന് കേന്ദ്രസർക്കാർ കോടതിയെ അറിയിച്ചു.തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളാണ് വെടിക്കെട്ടിന് അനുതി തേടി സുപ്രിം കോടതിയെ സമീപിച്ചത്.
തിരുവനന്തപുരത്ത് ചില മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സജീവമല്ലെന്ന് തരൂര്‍
തിരുവനന്തപുരത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചില മണ്ഡലങ്ങളില്‍ സജീവമല്ലെന്ന് യു.ഡി.എഫ് സ്ഥാനാര്‍ഥി ശശി തരൂര്‍. ഇക്കാര്യം ചൂണ്ടിക്കാട്ടി തരൂര്‍ എ.ഐ.സി.സിക്ക് പരാതി നല്‍കി. മുകുള്‍ വാസ്നികിനാണ് പരാതി നല്‍കിയത്. തിരുവനന്തപുരം, നേമം മണ്ഡലങ്ങളില്‍ ചില നേതാക്കള്‍ സജീവമല്ലെന്നാണ് പരാതി.
ഇന്നസെന്‍റിനെതിരായ ആരോപണം : മറുപടിയുമായി എല്‍.ഡി.എഫ് നേതാക്കള്‍
ചാലക്കുടി എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ഇന്നസെന്‍റിനെതിരായ യു.ഡി.എഫ് എം.എല്‍എമാരുടെ ആരോപണങ്ങളെ തളളി എല്‍.ഡി.എഫ് എം.എല്‍.എമാര്‍. വികസന നേട്ടങ്ങളിൽ പരിഭ്രാന്തരായത് കൊണ്ടാണ് അടിസ്ഥാനവിരുദ്ധമായ ആരോപണങ്ങള്‍ യു.ഡി.എഫ് ഉന്നയിക്കുന്നത് എന്ന് എല്‍.ഡി.എഫ് നേതാക്കള്‍ പറഞ്ഞു. ചാലക്കുടിയില്‍ ഇന്നസെന്‍റ് എം.പി 1750 കോടിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നത് പൊളളയായ വാദമാണെന്ന ആരോപണവുമായി യു.ഡി.എഫ് എം.എല്‍.എമാരായ റോജി എം.ജോണും അന്‍വര്‍ സാദത്തും രംഗത്തുവന്നിരുന്നു. ഈ ആരോപണത്തെ പ്രതിരോധിച്ചാണ് എം.എൽ.എമാരായ ബി.ഡി ദേവസി, വി.ആർ സുനിൽകുമാർ തുടങ്ങിയവരുള്‍പ്പെടെ എല്‍.ഡി.എഫ് നേതാക്കള്‍ രംഗത്ത് വന്നത്. എം.പിയുടെ പ്രോഗ്രസ് […]
തെരഞ്ഞെടുപ്പ് പ്രചരണത്തിനായി മായാവതി ഇന്ന് കേരളത്തിൽ
ബി.എസ് പി സ്ഥാനാർഥികളുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ദേശീയ അധ്യക്ഷ മായാവതി ഇന്ന് കേരളത്തിൽ. ഉച്ചയ്ക്ക് ഒന്നരയ്ക്ക് തിരുവനന്തപുരത്ത് വിമാനമിറങ്ങുന്ന മായാവതി രണ്ടരയ്ക്ക് പൂജപ്പുര മൈതാനത്ത് പൊതുയോഗത്തെ അഭിസംബോധന ചെയ്യും. വയനാടും തിരുവനന്തപുരവുമടക്കം 16 മണ്ഡലങ്ങളിലാണ് ബി.എസ്.പി കേരളത്തിൽ മത്സരിക്കുന്നത്. സംസ്ഥാനത്തെ ബി.എസ്.പി സ്ഥാനാർഥികളും പൊതുയോഗത്തിനെത്തും.
പ്രധാനമന്ത്രി നാളെ കേരളത്തില്‍
എൻ.ഡി.എ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ കോഴിക്കോട് എത്തും. മലബാർ മേഖലയിലെ പാർലമെന്റ് മണ്ഡലങ്ങളിലെ പ്രചരണത്തിനാണ് പ്രധാനമന്ത്രി എത്തുന്നത്. വെള്ളിയാഴ്ച വൈകിട്ട് 5 മണിക്ക് പ്രത്യേക വിമാനത്തിൽ കരിപ്പൂർ വിമാനത്താവളത്തിലെത്തുന്ന നരേന്ദ്ര മോദി അവിടെ നിന്നും റോഡ് മാർഗമാണ് കോഴിക്കോടെത്തുക. 6 മണിക്ക് കോഴിക്കോട് കടപ്പുറത്തെ പൊതുസമ്മേളന നഗരിയിൽ എത്തും. ഒന്നര മണിക്കൂര്‍ സമയമാണ് മോദി തെരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുക്കുന്നത്. കാസർകോട് മുതൽ പാലക്കാട് വരെയുള്ള പാർലമെന്റ് മണ്ഡലങ്ങളിലെ എൻ.ഡി.എ സ്ഥാനാർഥികളും വേദിയിലുണ്ടാവും. രാഹുൽ ഗാന്ധി […]











