യു.ഡി.എഫ് പ്രചാരണ പരിപാടികള്‍ക്ക് ആവേശം പകരാന്‍ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കേരളത്തില്‍. ഇന്ന് സംസ്ഥാനത്തെ വിവിധ തെരഞ്ഞെടുപ്പ് പരിപാടികളില്‍ രാഹുല്‍ സജീവമാകും. നാളെ സ്വന്തം മണ്ഡലമായ വയനാട്ടില്‍ പ്രചാരണ പരിപാടിയില്‍ പങ്കെടുക്കും. ഇന്നലെ രാത്രിയാണ് രാഹുല്‍ ഗാന്ധി രണ്ട് ദിവസത്തെ പര്യടനത്തിനായി സംസ്ഥാനത്തെത്തിയത്. ഒന്‍പത് ജില്ലകളിലെ പൊതുയോഗത്തില്‍ രാഹുല്‍ പ്രസംഗിക്കും. രാഹുലിന്റെ രണ്ടാം വരവ് സംസ്ഥാനത്തെ യു.ഡി.എഫ് ക്യാമ്പുകള്‍ക്ക് കൂടുതല്‍ ആവേശം പകരുമെന്നാണ് വിലയിരുത്തല്‍. ഇന്ന് രാവിലെ കൊല്ലം ജില്ലയിലെ പത്തനാപുരത്തും പിന്നീട് പത്തനംതിട്ടയിലെയും […]
Kerala
ബി.ജെ.പി പ്രവര്‍ത്തകര്‍ കൂട്ടത്തോടെ പത്തനംതിട്ടയിലേക്ക്
ബി.ജെ.പിക്കാര്‍ കൂട്ടത്തോടെ പത്തനംതിട്ടയില്‍ പ്രചാരണത്തിനിറങ്ങിയതായി ബി.ഡി.ജെ.എസിന് പരാതി. ഇതോടെ മാവേലിക്കര മണ്ഡലത്തിലെ എന്‍.ഡി.എയുടെ പ്രചാരണം അവതാളത്തിലായി. എന്നാല്‍ ബി.ഡി.ജെ.എസ് പ്രവര്‍ത്തകര്‍ വയനാട്ടില്‍ പോയെന്നാണ് ബി.ജെ.പിയുടെ വാദം. മാവേലിക്കരയിലെ എന്‍.ഡി.എ പ്രചാരണത്തിന് ആളുകളെ കൂട്ടി പ്രചാരണം ശക്തിപ്പെടുത്തണമെന്ന തീരുമാനമുണ്ടെങ്കിലും പ്രതീക്ഷിച്ചത്ര ആളില്ല. പ്രവര്‍ത്തകരധികവും പ്രവര്‍ത്തിക്കുന്നത് പത്തനംതിട്ടയിലാണെന്നും അതുകൊണ്ട് രാവിലെ തുടങ്ങുന്ന പ്രചാരണത്തിന് മാത്രമല്ല സ്‌ക്വാഡിനും മറ്റ് പ്രവര്‍ത്തനങ്ങള്‍ക്കും ആളില്ലെന്നാണ് ബി.ഡി.ജെ.എസ് പരാതി പറയുന്നത്. ചെങ്ങന്നൂര്‍, ചങ്ങനാശ്ശേരി, കൊട്ടാരക്കര, മാവേലിക്കര എന്നീ പ്രദേശങ്ങളിലുളള ബി.ജെ.പി – ആര്‍.എസ്.എസ് പ്രവര്‍ത്തകരാണ് പത്തനംതിട്ടയിലെ […]
ബാബുപോളിന് അന്തിമോപചാരം അർപ്പിച്ച് പ്രമുഖർ; സംസ്കാരം നാളെ
മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയും എഴുത്തുകാരനുമായ ഡോ. ഡി ബാബു പോളിന് കേരളത്തിന്‍റെ അന്ത്യാഞ്ജലി. തിരുവനന്തപുരം സെന്‍റ് പീറ്റർ യാക്കോബായ പള്ളിയിലെ ശുശ്രൂഷകൾക്കു ശേഷം മൃതദേഹം കവടിയാറിലെ വസതിയിൽ പൊതുദർശനത്തിന് വച്ചു. നാളെ വൈകുന്നേരം നാല് മണിക്ക് എറണാകുളം കുറുപ്പുംപടിയിലെ സെന്‍റ് മേരീസ് പള്ളിയിലാണ് സംസ്കാര ചടങ്ങുകൾ നടക്കുക. പുലർച്ചെ അന്തരിച്ച ബാബുപോളിന്‍റെ ഭൗതികദേഹം രാവിലെയാണ് സ്വകാര്യ ആശുപത്രിയിൽ നിന്ന് ബന്ധുക്കൾക്ക് വിട്ട് നൽകിയത്. ഹൃദയാഘാതത്തെ തുടർന്ന് രണ്ട് ദിവസമായി ചികിത്സയിലായിരുന്നു. സെക്രട്ടറിയറ്റിന് സമീപത്തെ സെന്‍റ് പീറ്റർ […]
സര്‍വേകളുടെ സാധ്യത
ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ ആവേശത്തിലാണ് നാടെങ്ങും. മഹാനഗരങ്ങള്‍ മുതല്‍ നാട്ടിന്‍പുറങ്ങളിലെ അങ്ങാടിക്കടകളില്‍ വരെ വോട്ട് ചര്‍ച്ചകളാണ്. ജയ,പരാജയങ്ങളും,വോട്ടുശതമാനവുമെല്ലാം സജീവ ചര്‍ച്ചാവിഷയങ്ങളാണ്. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തിന്‍റെ ഭരണ ചക്രം തിരിക്കാനുള്ള രാഷ്ട്രീയ അങ്കത്തിനാണ് രാജ്യം വേദിയാകുന്നത്.തെരഞ്ഞെടുപ്പ് കാലത്ത് ഏറ്റവും പ്രസക്തമാകുന്ന ഒന്നാണ് സര്‍വേകള്‍. മണ്ഡലങ്ങളുടെ പൊതു രാഷ്ട്രീയ ചിന്തയും അതാത് സമയങ്ങളിലെ പൊതു പ്രശ്നങ്ങളുമാണ് ഓരോ സര്‍വേകളുടേയും വിധി നിര്‍ണ്ണയിക്കുന്നത്. മിക്കവാറും എല്ലാ തെരഞ്ഞെടുപ്പുകളുടേയും പ്രഖ്യാപനത്തിന് മാസങ്ങള്‍ക്ക് മുമ്പേ തന്നെ സര്‍വേകള്‍ ആരംഭിക്കുന്നു. സീ വോട്ടര്‍ ഉള്‍പ്പെടെ […]
ഗർഭിണിക്ക് നേരെ ബലാത്സംഗ ശ്രമം; ഇതരസംസ്ഥാന സംഘം കസ്റ്റഡിയില്‍
കൊല്ലം കൊട്ടാരക്കര വെട്ടിക്കവലയിൽ ഗർഭിണിയെ ഇതരസംസ്ഥാന സംഘം ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചു. പുതപ്പ് കച്ചവടത്തിനെത്തിയ ഇതര സംസ്ഥാനക്കാരാണ് യുവതിയെ ആക്രമിച്ചത്. നാല് പേരെ കൊട്ടാരക്കര പോലീസ് കസ്റ്റഡിയിലെടുത്തു.
പ്രധാനമന്ത്രിക്കെതിരെ നോട്ടീസ് വിതരണം ചെയ്ത അഞ്ച് പേരെ പൊലീസ് കരുതല്‍ തടങ്കലിലാക്കി
പ്രധാനമന്ത്രിയ്ക്ക് എതിരെ നോട്ടീസ് വിതരണം ചെയ്ത അഞ്ച് പേരെ പോലീസ് കരുതല്‍ തടങ്കലിലാക്കി. കോഴിക്കോട്ടെ വിജയ് സങ്കല്‍പ് റാലിയില്‍ പങ്കെടുക്കാനായി എത്തുന്നതിന് തൊട്ടു മുമ്പായിരുന്നു മോദി കര്‍ഷക വഞ്ചകനാണെന്ന് വിശദീകരിക്കുന്ന നോട്ടീസ് വിതരണം ചെയ്തവരെ അറസ്റ്റ് ചെയ്തത്. കസബ പൊലീസ് അറസ്റ്റ് ചെയ്ത ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടു. കോഴിക്കോട് പ്രാധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന വിജയ് സങ്കൽപ്പ് യാത്രയോടനുബന്ധിച് മോദിക്കെതിരെയുള്ള പ്രതിഷേധ പരിപാടിയുടെ ഭാഗമായിരുന്നു നോട്ടീസ് വിതരണം. ഒപ്പം പ്രതിഷേധ പ്രകടനം നടത്തുകയും ചെയ്തു. പ്രതിഷേധ […]
മാണിയുടെ നിര്യാണത്തോടെ കോട്ടയത്ത് യു.ഡി.എഫിന് വിജയ സാധ്യതയേറിയെന്ന് വിലയിരുത്തല്‍
കെ.എം മാണിയുടെ നിര്യാണത്തോടെ കോട്ടയം മണ്ഡലത്തില്‍ യു.ഡി.എഫിന് വിജയ സാധ്യതയേറിയെന്ന് വിലയിരുത്തല്‍. ശക്തമായ ത്രികോണ മത്സരമാണ് പ്രതീക്ഷിച്ചിരുന്നിരുന്നതെങ്കിലും തോമസ് ചാഴിക്കാടന് അനുകൂലമാകും ജനവിധിയെന്നാണ് യു.ഡി.എഫിന്റെ നിഗമനം. മാണിയുടെ മരണത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ച പ്രചാരണം സ്ഥാനാര്‍ഥികള്‍ പുനരാരംഭിച്ചിട്ടുണ്ട്. തീ പാറുന്ന പോരാട്ടമായിരുന്നു കോട്ടയത്ത് നടന്നിരുന്നത്. മൂന്നു മുന്നണികളും കരുത്തരായ സ്ഥാനാർഥികളെ രംഗത്തിറക്കിയപോൾ ത്രികോണ മത്സരത്തിനാണ് കോട്ടയം വേദിയായത് . എന്നാൽ കേരള കോൺഗ്രസിന്റെ ശക്തനായ നേതാവ് കെ.എം മാണി വിട വാങ്ങിയതോടെ കോട്ടയത്തെ തെരഞ്ഞെടുപ്പു രംഗത്ത് വലിയ മാറ്റങ്ങളാണ് […]
വയനാട്ടിലെ സ്ഥാനാര്‍ഥികള്‍ക്ക് മാവോയിസ്റ്റ് ഭീഷണിയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്
വയനാട്ടിലെ സ്ഥാനാര്‍ഥികള്‍ക്ക് മാവോയിസ്റ്റ് ഭീഷണിയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. വനാതിര്‍ത്തികളില്‍ പ്രചരണം നടത്തുമ്പോള്‍ പ്രത്യേക സുരക്ഷ ഒരുക്കണം. സ്ഥാനാര്‍ഥികള്‍ക്ക് നേരെ ആക്രമണത്തിന് സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സ്ഥാനാര്‍ഥികള്‍ക്ക് സുരക്ഷ ഒരുക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കെ.എന്‍ ബാലഗോപാലിനെതിരെ യു.ഡി.എഫിന്റെ പരാതി
കൊല്ലം എല്‍.ഡി.എഫ് സ്ഥാനാര്‍ഥി കെ.എന്‍ ബാലഗോപാലിനെതിരെ യു.ഡി.എഫിന്റെ പരാതി. ബാലഗോപാലിന്‍റെ ചിത്രം ധരിച്ചവർ വോട്ടർമാർക്ക് പാരിതോഷികം വിതരണം ചെയ്തെന്നാണ് ആരോപണം. പാരിതോഷികം സമ്മാനിക്കുന്നതിന്‍റെ വീഡിയോ സഹിതമാണ് യു.ഡി.എഫ് പരാതി അയച്ചത്. പരാതി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർക്കും, ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്കും കൈമാറി.
വിജയരാഘവനെതിരെ രമ്യ ഹരിദാസ് കോടതിയിലേക്ക്
ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി രമ്യാ ഹരിദാസിനെതിരായ എല്‍.ഡി.എഫ് കണ്‍വീനര്‍ എ.വിജയരാഘവന്റെ മോശം പരാമര്‍ശത്തിനെതിരെ കോടതിയെ സമീപിക്കാനൊരുങ്ങി യു.ഡി.എഫ്. സ്ത്രീവിരുദ്ധ പരാമര്‍ശത്തിനെതിരെ പൊലീസ് കേസെടുക്കാത്തത് മുഖ്യമന്ത്രിയുടെ നിര്‍ദേശമുള്ളതിനാലാണെന്നാണ് യു.ഡി.എഫ് ആരോപണം. പൊന്നാനിയിലും കോഴിക്കോടും നടത്തിയ പ്രസംഗത്തിനിടെയാണ് എല്‍.ഡി.എഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍ രമ്യാ ഹരിദാസിനെതിരെ അശ്ലീലകരമായ പരാമര്‍ശം നടത്തിയത്. സ്ത്രീത്വത്തെ അപമാനിക്കുന്ന പരാമര്‍ശത്തിനെതിരെ രമ്യ ആലത്തൂര്‍ ഡി.വൈ.എസ്.പിക്ക് പരാതി നല്‍കുകയും പൊന്നാനി ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍ പരാതി നല്‍കി പത്ത് ദിവസം കഴിഞ്ഞിട്ടും വിജയരാഘവനെതിരെ […]












