India Kerala

ആചാരപ്രകാരം തൃശൂർ പൂരം വെടിക്കെട്ട് നടത്താൻ സുപ്രിം കോടതി അനുമതി

ആചാരപ്രകാരം തൃശൂർ പൂരം വെടിക്കെട്ട് നടത്താൻ സുപ്രിം കോടതി അനുമതി. പടക്കത്തിനും സമയത്തിനുമുണ്ടായിരുന്ന നിയന്ത്രണത്തിൽ കോടതി ഇളവ് നൽകി. വെടിക്കെട്ടില്‍ ഉപയോഗിക്കുന്ന പടക്കങ്ങൾക്ക് കേന്ദ്ര ഏജൻസിയുടെ മുൻ‌കൂർ അനുമതി വാങ്ങണം. രാത്രി 8 മുതൽ 10 മണി വരെ മാത്രമേ പടക്കം പൊട്ടിക്കാൻ പാടുള്ളുവെന്നായിരുന്നു മുൻ ഉത്തരവ് .ക്ഷേത്ര ആചാരങ്ങൾക്കും ആഘോഷങ്ങൾക്കും ഇളവ് ആകാമെന്ന് കേന്ദ്രസർക്കാർ കോടതിയെ അറിയിച്ചു.തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളാണ് വെടിക്കെട്ടിന് അനുതി തേടി സുപ്രിം കോടതിയെ സമീപിച്ചത്.

India Kerala

തിരുവനന്തപുരത്ത് ചില മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സജീവമല്ലെന്ന് തരൂര്‍

തിരുവനന്തപുരത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചില മണ്ഡലങ്ങളില്‍ സജീവമല്ലെന്ന് യു.ഡി.എഫ് സ്ഥാനാര്‍ഥി ശശി തരൂര്‍. ഇക്കാര്യം ചൂണ്ടിക്കാട്ടി തരൂര്‍ എ.ഐ.സി.സിക്ക് പരാതി നല്‍കി. മുകുള്‍ വാസ്നികിനാണ് പരാതി നല്‍കിയത്. തിരുവനന്തപുരം, നേമം മണ്ഡലങ്ങളില്‍ ചില നേതാക്കള്‍ സജീവമല്ലെന്നാണ് പരാതി.

India Kerala

ഇന്നസെന്‍റിനെതിരായ ആരോപണം : മറുപടിയുമായി എല്‍.ഡി.എഫ് നേതാക്കള്‍

ചാലക്കുടി എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ഇന്നസെന്‍റിനെതിരായ യു.ഡി.എഫ് എം.എല്‍എമാരുടെ ആരോപണങ്ങളെ തളളി എല്‍.ഡി.എഫ് എം.എല്‍.എമാര്‍. വികസന നേട്ടങ്ങളിൽ പരിഭ്രാന്തരായത് കൊണ്ടാണ് അടിസ്ഥാനവിരുദ്ധമായ ആരോപണങ്ങള്‍ യു.ഡി.എഫ് ഉന്നയിക്കുന്നത് എന്ന് എല്‍.ഡി.എഫ് നേതാക്കള്‍ പറഞ്ഞു. ചാലക്കുടിയില്‍ ഇന്നസെന്‍റ് എം.പി 1750 കോടിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നത് പൊളളയായ വാദമാണെന്ന ആരോപണവുമായി യു.ഡി.എഫ് എം.എല്‍.എമാരായ റോജി എം.ജോണും അന്‍വര്‍ സാദത്തും രംഗത്തുവന്നിരുന്നു. ഈ ആരോപണത്തെ പ്രതിരോധിച്ചാണ് എം.എൽ.എമാരായ ബി.ഡി ദേവസി, വി.ആർ സുനിൽകുമാർ തുടങ്ങിയവരുള്‍പ്പെടെ എല്‍.ഡി.എഫ് നേതാക്കള്‍ രംഗത്ത് വന്നത്. എം.പിയുടെ പ്രോഗ്രസ് […]

India Kerala

തെരഞ്ഞെടുപ്പ് പ്രചരണത്തിനായി മായാവതി ഇന്ന് കേരളത്തിൽ

ബി.എസ് പി സ്ഥാനാർഥികളുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ദേശീയ അധ്യക്ഷ മായാവതി ഇന്ന് കേരളത്തിൽ. ഉച്ചയ്ക്ക് ഒന്നരയ്ക്ക് തിരുവനന്തപുരത്ത് വിമാനമിറങ്ങുന്ന മായാവതി രണ്ടരയ്ക്ക് പൂജപ്പുര മൈതാനത്ത് പൊതുയോഗത്തെ അഭിസംബോധന ചെയ്യും. വയനാടും തിരുവനന്തപുരവുമടക്കം 16 മണ്ഡലങ്ങളിലാണ് ബി.എസ്.പി കേരളത്തിൽ മത്സരിക്കുന്നത്. സംസ്ഥാനത്തെ ബി.എസ്.പി സ്ഥാനാർഥികളും പൊതുയോഗത്തിനെത്തും.

India Kerala

പ്രധാനമന്ത്രി നാളെ കേരളത്തില്‍

എൻ.ഡി.എ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ കോഴിക്കോട് എത്തും. മലബാർ മേഖലയിലെ പാർലമെന്റ് മണ്ഡലങ്ങളിലെ പ്രചരണത്തിനാണ് പ്രധാനമന്ത്രി എത്തുന്നത്. വെള്ളിയാഴ്ച വൈകിട്ട് 5 മണിക്ക് പ്രത്യേക വിമാനത്തിൽ കരിപ്പൂർ വിമാനത്താവളത്തിലെത്തുന്ന നരേന്ദ്ര മോദി അവിടെ നിന്നും റോഡ് മാർഗമാണ് കോഴിക്കോടെത്തുക. 6 മണിക്ക് കോഴിക്കോട് കടപ്പുറത്തെ പൊതുസമ്മേളന നഗരിയിൽ എത്തും. ഒന്നര മണിക്കൂര്‍ സമയമാണ് മോദി തെരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുക്കുന്നത്. കാസർകോട് മുതൽ പാലക്കാട് വരെയുള്ള പാർലമെന്റ് മണ്ഡലങ്ങളിലെ എൻ.ഡി.എ സ്ഥാനാർഥികളും വേദിയിലുണ്ടാവും. രാഹുൽ ഗാന്ധി […]

India Kerala

ലക്ഷദ്വീപില്‍ ഇന്ന് തെരഞ്ഞെടുപ്പ്

ഒന്നാം ഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന ലക്ഷദ്വീപും ഇന്ന് ബൂത്തിലേക്ക്. ഏറ്റവും ചെറിയ ലോക്സഭാ മണ്ഡലമായ ലക്ഷദ്വീപില്‍ 55,057 വോട്ടര്‍മാരാണുള്ളത്. കോണ്‍ഗ്രസും എന്‍.സി.പിയും തമ്മിലാണ് പ്രധാന മത്സരം നടക്കുന്നത്. വാശിയേറിയ പ്രചരണത്തിനൊടുവിലാണ് ഇന്ന് ദ്വീപു നിവാസികള്‍ പോളിംഗ് ബൂത്തിലേക്കെത്തുന്നത്. ജനവാസാ മേഖലയായ പത്ത് ദ്വീപുകളിലും കൂടി 55,057 വോട്ടര്‍മാര്‍ മാത്രമാണ് ഈ ലോകസഭാ മണ്ഡലത്തിലുള്ളത്. ഇതില്‍ ആന്ത്രേത്ത് ദ്വീപില്‍ 10212 വോട്ടര്‍മാരുണ്ട്. ചെറിയ ദ്വീപായ ബിത്രയില്‍ 255 വോട്ടര്‍മാര്‍ മാത്രമാണുള്ളത്. 51 പോളിംഗ് സ്റ്റേഷനുകളാണ് ദീപില്‍ ക്രമീകരിച്ചിട്ടുള്ളത്. കുറഞ്ഞ […]

India Kerala

പ്രിയനേതാവിനെ കാണാന്‍ തിരുനക്കരയില്‍ ഒഴുകിയെത്തിയത് വന്‍ജനക്കൂട്ടം

വൻ ജനക്കൂട്ടമാണ് തിരുനക്കര മൈതാനത്ത് കെ.എം മാണിയ്ക്ക് അന്ത്യാജ്ഞലി നൽകാനെത്തിയത്. ഉമ്മൻചാണ്ടിയടക്കമുള്ള നേതാക്കളും മാണിയ്ക്ക് ആദരം അർപ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് 12.30നായിരുന്നു മാണിയുടെ മൃതദേഹം വഹിച്ചുള്ള വിലാപയാത്ര തിരുനക്കര മൈതാനെത്താൻ നിശ്ചയിച്ചിരുന്ന സമയം. എന്നാൽ എത്തിയതാകട്ടെ ഇന്ന് പുലർച്ചെ 1 മണിക്കും.13 മണിക്കൂറിലേറെ സമയം കടുത്ത ചൂടും സഹിച്ച് ആയിരങ്ങളാണ് തിരുനക്കര മൈതാനത്ത് പ്രിയ നേതാവിനെ അവസാനമായി കാണാൻ കാത്തിരുന്നത്. വിലാപയാത്ര തിരുനക്കരയിൽ പ്രത്യേകം സജ്ജമാക്കിയ പന്തലിലെത്തിയതോടെ അണികളുടെ അന്ത്യാഭിവാദനം. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, വി.എം […]

India Kerala

തിരുവനന്തപുരത്തെ സംഘടനാ പ്രശ്നങ്ങളില്‍ മുല്ലപ്പള്ളി ഇടപെട്ടു

തിരുവനന്തപുരം മണ്ഡലത്തിലെ സംഘടനാ പ്രശ്നങ്ങളില്‍ കെ.പി.സി.സി പ്രസിഡന്‍റിന്‍റെ ഇടപെടല്‍. മുല്ലപ്പള്ളി രാമചന്ദ്രന്‍ വി.എസ് ശിവകുമാറിനെ ഫോണില്‍ വിളിച്ച് ശാസിച്ചു. സംഘടനാ പ്രവര്‍ത്തനങ്ങളില്‍ വീഴ്ച ഉണ്ടാകാതിരിക്കാന്‍ കര്‍ശന നിര്‍ദേശവും കെ.പി.സി.സി പ്രസിഡന്‍റ് നല്‍കിയിട്ടുണ്ട്. തിരുവനന്തപുരം പാര്‍ലമെന്‍റ് മണ്ഡലത്തിലെ തിരുവനന്തപുരം, നേമം നിയമസഭാ മണ്ഡലങ്ങളിലെ സംഘടനാ പ്രശ്നങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തു വന്ന സാഹചര്യത്തിലാണ് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍റെ ഇടപെടല്‍. തിരുവനന്തപുരം എം.എല്‍.എ വി.എസ് ശിവകുമാറിനെ വിളിച്ച കെ.പി.സി.സി പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ വീഴ്ച ഉണ്ടാകരുതെന്ന കര്‍ശന നിര്‍ദേശം […]

India Kerala

നടിയെ ആക്രമിച്ച കേസ്: സര്‍ക്കാരിന് ഹൈക്കോടതിയുടെ വിമര്‍ശനം

നടിയെ ആക്രമിച്ച കേസിൽ സംസ്ഥാന സർക്കാരിന് ഹൈക്കോടതിയുടെ വിമർശനം. എന്തടിസ്ഥാനത്തിലാണ് പ്രതികൾക്കെതിരെ കുറ്റം ചുമത്തില്ലെന്ന് സുപ്രീംകോടതിയെ അറിയിച്ചതെന്ന് കോടതി ചോദിച്ചു. കുറ്റം ചുമത്തുക എന്നത് കോടതിയുടെ അധികാരത്തിൽ വരുന്ന കാര്യമാണ്. കേസിലെ വിചാരണ വൈകിപ്പിക്കാനല്ലേ സർക്കാരിന്റെ നിലപാട് കാരണമാകൂയെന്നും കോടതി ആരാഞ്ഞു. ആറാം പ്രതി പ്രദീപ് സമർപ്പിച്ച ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ പരാമർശം. പ്രധാന സാക്ഷികളുടെ വിസ്താരം പൂർത്തിയാക്കിയശേഷം വിചാരണക്കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിക്കാവുന്നതാണെന്ന് കോടതി വ്യക്തമാക്കി. സുപ്രീംകോടതി നിർദേശമുള്ളതിനാൽ വിചാരണ കോടതി ഇന്ന് കേസ് പരിഗണിച്ചിരുന്നെങ്കിലും മെയ് […]

India Kerala

കൊച്ചി മെട്രോയെ തൃശൂരുമായി ബന്ധിപ്പിക്കും; വന്‍ വാഗ്ദാനവുമായി സുരേഷ് ഗോപി

ലോക്സഭാ തെരഞ്ഞെടുപ്പില്‍ വമ്പന്‍ വാഗ്ദാനങ്ങളുമായി തൃശൂരിലെ എന്‍.ഡി.എ സ്ഥാനാര്‍ഥി സുരേഷ് ഗോപി. കൊച്ചി മെട്രോയെ തൃശൂരുമായി ബന്ധപ്പിക്കുമെന്നാണ് സുരേഷ് ഗോപിയുടെ വാഗ്ദാനം. ചെയ്യും എന്നത് വെറുംവാക്കല്ല, ചെയ്തിരിക്കും എന്നാണ് താര സ്ഥാനാര്‍ഥിയുടെ പ്രഖ്യാപനം. ”ദൂരത്തെ കീഴടക്കലാണ് യാത്ര. യാത്ര ചെയ്യാനുള്ള യുദ്ധം നമ്മുടെ നിത്യജീവിതത്തിലെ തലവേദനയായി ഇന്നും അവശേഷിക്കുന്നു. തൃശൂർ-എറണാകുളം യാത്രാദുരിതത്തിന് പരിഹാരമായി കൊച്ചി മെട്രോയെ തൃശൂരുമായി ബന്ധിപ്പിക്കേണ്ടതുണ്ട്.” എന്നാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ താരം വാഗ്ദാനം ചെയ്തിരിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയത് മുതല്‍ വലിയ വിവാദങ്ങളും […]