എ ഐ ക്യാമറ വിഷയം ഹൈക്കോടതിൽ. കെൽട്രോണിന് ആദ്യ ഗഡു നൽകാൻ അനുമതി നൽകി ഹൈക്കോടതി. ആദ്യ ഗഡുവായ 11.75 കോടി കെൽട്രോണിന് നൽകാൻ സർക്കാരിന് കോടതിയുടെ അനുമതി.(ai camera deal hc grants permission to pay) ഇടക്കാല ഉത്തരവ് പുതുക്കിയാണ് ഹൈക്കോടതി നിലപാടെടുത്തത്. ജൂൺ 23 മുതൽ എ ഐ ക്യാമറ പ്രവർത്തനം തുടങ്ങിയെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.ഇതിന്റെ അടിസ്ഥാനത്തിലാണ് പണം നൽകാൻ കോടതി അനുമതി നൽകിയത്.എ ഐ ക്യാമാറ സ്ഥാപിച്ചതിൽ അഴിമതി ആരോപിച്ച് […]
Kerala
കൊല്ലത്ത് ഭാര്യയെ തീകൊളുത്തി കൊന്നു; ഭർത്താവ് സ്വയം കഴുത്തറുത്ത് കിണറ്റിൽ ചാടി ജീവനൊടുക്കി
കൊല്ലത്ത് ഭാര്യയെ തീകൊളുത്തിക്കൊന്ന് ഭർത്താവ് സ്വയം കഴുത്തറുത്ത് കിണറ്റിൽ ചാടി ജീവനൊടുക്കി. കൊല്ലം പാരിപ്പള്ളിയിൽ അക്ഷയ സെന്ററിൽ കയറിയാണ് ഭാര്യ നാദിറയെ ഭർത്താവ് റഹീം തീകൊളുത്തി കൊന്നത്. റഹീമിനെ കിണറ്റിൽ കണ്ടെത്തുകയായിരുന്നു.(Man kills wife to death then died) റഹീം കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസ് നിഗമനം. കർണ്ണാടക കുടക് സ്വദേശിയാണ് 40കാരിയായ നാദിറ. ഇവർ നാവായിക്കുളത്താണ് താമസിക്കുന്നത്. സംശയ രോഗമാണ് കൊലപാതകത്തിൽ പിന്നിലെന്നാണ് സൂചന. രാവിലെ ഒമ്പത് മണിയോടെയായിരുന്നു സംഭവം. മറ്റൊരു കേസുമായി […]
‘രോഹിത് ശർമയുടെയും സഹതാരങ്ങളുടെയും കഠിനാധ്വാനം; ഇതിലും വലിയ നേട്ടങ്ങൾ ആവർത്തിക്കാൻ സാധിക്കട്ടെ’; മുഖ്യമന്ത്രി
ഏഷ്യാ കപ്പ് വിജയികളായ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഈ നേട്ടത്തിന് പുറകിൽ ഇന്ത്യൻ ടീം ക്യാപ്റ്റൻ രോഹിത് ശർമയുടെയും മറ്റ് കളിക്കാരുടെയും അർപ്പണമനോഭാവവും കഠിനാധ്വാനവുമുണ്ട്.(Pinarayi Vijayan wish rohit sharma team india) ശ്രീലങ്കക്കെതിരെ ഗംഭീരപ്രകടനം കാഴ്ചവെച്ച ബൗളർ മുഹമ്മദ് സിറാജിന് പ്രത്യേക അഭിനന്ദനങ്ങൾ എന്നും മുഖ്യമന്ത്രി കുറിച്ചു. ഇന്ത്യൻ ക്രിക്കറ്റ് ടീമിന് ഇതിലും വലിയ നേട്ടങ്ങൾ ആവർത്തിക്കാൻ സാധിക്കട്ടെയെന്ന് ആശംസിക്കുന്നു എന്നുമാണ് മുഖ്യമന്ത്രിയുടെ ആശംസാ കുറിപ്പ്. കലാശപ്പോരാട്ടത്തില്‍ ടോസ് നേടി […]
ഗണേഷിന്റെ മന്ത്രിസ്ഥാനം നേരത്തെ തീരുമാനിച്ചത്, രണ്ടരവർഷം കഴിയുമ്പോൾ നൽകാമെന്ന് ധാരണയുണ്ട്; കാനം രാജേന്ദ്രൻ
കെ ബി ഗണേഷ് കുമാറിന്റെ മന്ത്രിസ്ഥാനം നേരത്തെ തീരുമാനിച്ചതാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ഗണേഷിന് രണ്ടര വർഷം കഴിയുമ്പോൾ മന്ത്രിസ്ഥാനം നൽകാമെന്ന് ധാരണയുണ്ട്.പുനഃസംഘടനാ കാര്യങ്ങളെല്ലാം നേരത്തെ തീരുമാനിച്ചതാണെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ മൗനം- അനാവശ്യ വിവാദങ്ങൾക്ക് നിൽക്കാതിരിക്കലും ഭരണത്തിരിലിക്കുന്നവർ ശ്രദ്ധിക്കേണ്ട കാര്യമാണ്. ആവശ്യമുള്ള കാര്യങ്ങൾ എല്ലാം മുഖ്യമന്ത്രി പറയുന്നുണ്ട്. രണ്ടു കയ്യും കൂട്ടിയടിച്ചാലെ ശബ്ദമുണ്ടാകുവെന്നുമാ അദ്ദേഹം പ്രതികരിച്ചു. പുതുപ്പള്ളി ഫലത്തിൽ അസ്വാഭാവികതയില്ലെന്നും പുതുപ്പള്ളിയിലെ കോൺഗ്രസ് ജയം ലോകാത്ഭുതമൊന്നുമല്ലെന്നും കാനം രാജേന്ദ്രൻ പറഞ്ഞു.ഇതിനിടെ സഹകരണ മേഖലയിലെ […]
വീണ്ടും ലോക കേരള സഭ; മുഖ്യമന്ത്രിയും മന്ത്രിമാരും സൗദി യാത്രയ്ക്ക് അനുമതി തേടി
വീണ്ടും ലോക കേരള സഭ നടത്താന്‍ സര്‍ക്കാര്‍. അടുത്തുമാസം സൗദി അറേബ്യയില്‍ ലോക കേരള സഭ നടത്താനാണ് സര്‍ക്കാര്‍ നീക്കം. മുഖ്യമന്ത്രിയും മന്ത്രിമാരും വിദേശയാത്രയ്ക്ക് കേന്ദ്രസര്‍ക്കാരിന്റെ അനുമതി തേടി. അടുത്ത മാസം 19 മുതല്‍ 22 വരെ ലോക പരിപാടി സംഘടിപ്പിച്ചേക്കും. സൗദി സമ്മേളം നേരത്തെ തീരുമാനിച്ചതാണെന്ന് സര്‍ക്കാരിന്റെ വിശദീകരണം. സാമ്പത്തിക പ്രതിസന്ധിക്കിടെ ലോക കേരള സംഘടിപ്പിക്കുന്നതിനെതിരെ വിമര്‍ശനത്തിനിടയാക്കും. അടുത്തമാസം 17 മുതല്‍ 22വരെയുള്ള യാത്രാനുമതിക്കായാണ് മുഖ്യന്ത്രിയടക്കമുള്ളവര്‍ കേന്ദ്രത്തെ സമീപിച്ചിരിക്കുന്നത്. കേന്ദ്രം യാത്രാനുമതി നല്‍കുമോ എന്ന കാര്യത്തിലും […]
കേരളത്തില്‍ ഇടത്തരം മഴ തുടരും; മത്സ്യതൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം
സംസ്ഥാനത്ത് ഇടത്തരം മഴ തുടരാന്‍ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മലയോര മേഖലയില്‍ മഴ ശക്തമായേക്കും. മഴയ്ക്കൊപ്പം ഇടിമിന്നലിനും കാറ്റിനും സാധ്യതയുണ്ട്. എന്നാല്‍ ഇന്ന് ഒരു ജില്ലയിലും മഴ മുന്നറിയിപ്പുകള്‍ നല്‍കിയിട്ടില്ല. കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമത്തിനും സാധ്യതയുള്ളതിനാല്‍ മത്സ്യതൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. കേരള- കര്‍ണാടക- ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസ്സമില്ല. വടക്കന്‍ ആന്‍ഡമാന്‍ കടലിനു മുകളില്‍ രൂപപ്പെട്ട ചക്രവാതചുഴിയുംതെക്ക് കിഴക്കന്‍ രാജസ്ഥാനും മധ്യപ്രദേശിനും മുകളിലായി സ്ഥിതി ചെയ്യുന്നതും ന്യൂന മര്‍ദ്ദത്തിന്റെയും സ്വാധീനവുമാണ് […]
പൊലീസ് വാഹനം കടയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടം; ഡിവൈഎസ്പി മദ്യപിച്ചിരുന്നെന്ന് ദൃക്‌സാക്ഷികള്‍
പത്തനംതിട്ട മൈലപ്രയില്‍ പൊലീസ് വാഹനം കടയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ പൊലീസിനെതിരെ ആരോപണവുമായി നാട്ടുകാര്‍. അപകട സമയത്ത് ഡിവൈഎസ്പിയും സംഘവും മദ്യലഹരിയില്‍ ആയിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. അപകടമുണ്ടാക്കിയ വാഹനം അതിവേഗം സ്ഥലത്ത് നിന്ന് മാറ്റി. ഡിവൈഎസ്പിയുടെ വൈദ്യപരിശോധന നടത്തിയില്ലെന്നും ആരോപണമുണ്ട്. ഇന്നലെ രാത്രിയായിരുന്നു മൈലപ്രയില്‍ പൊലീസ് വാഹനം കടയ്ക്കുള്ളിലേക്ക് ഇടിച്ചുകയറി അപകടമുണ്ടായത്. കാഞ്ഞിരപ്പള്ളി ഡിവൈഎസ്പിയുടേതായിരുന്നു വാഹനം. വാഹനത്തിന്റെ നിയന്ത്രണം വിട്ടതാകാം അപകടകാരണമെന്ന് ആദ്യം കരുതിയെങ്കിലും പൊലീസുകാര്‍ മദ്യപിച്ചിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. സംഭവത്തില്‍ ഡിവൈഎസ്പിക്കും ഒപ്പമുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ക്കും നിസാര പരുക്കേറ്റിരുന്നു. […]
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; എറണാകുളത്തും തൃശൂരും ഇഡി റെയ്ഡ്
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ വീണ്ടും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ്. എറണാകുളത്തും തൃശൂരുമാണ് ഇഡി റെയ്ഡ് പുരോഗമിക്കുന്നത്. എസി മൊയ്തീന്റെ ബിനാമി ഇടപാടുകള്‍ കേന്ദ്രീകരിച്ചാണ് പരിശോധന. രണ്ടു ജില്ലകളിലായി വിവിധയിടങ്ങളില്‍ റെയ്ഡ് നടക്കുകയാണ്. നേരത്തെ കേസില്‍ അറസ്റ്റിലായ പി സതീഷ് കുമാറിന്റെ ഇടപാടുകള്‍ ബന്ധപ്പെട്ടും പരിശോധന നടക്കുന്നുണ്ട്. നാളെ എസി മൊയ്തീനോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ മാസം 31 ചോദ്യം ചെയ്യലിന് മൊയ്തീന്‍ ഹാജരായിരുന്നു. മൊയ്തീന്റെയും ഭാര്യയുടെയും പേരിലുളള 28ലക്ഷം രൂപയുടെ ബാങ്ക് […]
നിപ പ്രതിരോധം; പൊലീസ് ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം കോഴിക്കോട് ചേരും
നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പൊലീസ് ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം കോഴിക്കോട് ചേരും. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം രാവിലെ 11നാണ് യോഗം ചേരുക. ആരോഗ്യമന്ത്രി വീണ ജോര്‍ജ്, ജില്ലയുടെ ചുമതലയുള്ള മന്ത്രി പി എ മുഹമ്മദ് റിയാസ് എന്നിവരും യോഗത്തില്‍ പങ്കെടുക്കും. നിപ ബാധിച്ചവരില്‍ നിന്നും സമ്പര്‍ക്കമുണ്ടായ കോണ്‍ടാക്ട് ലിസ്റ്റിലുള്ളവരെ കണ്ടെത്താന്‍ പൊലീസിന്റെ കൂടി സഹായം തേടിയിരുന്നു ആരോഗ്യവിഭാഗം. ഈ പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തലും ഇന്നത്തെ യോഗത്തിലുണ്ടാകും. കോഴിക്കോട് സിറ്റിയിലെയും റൂറലിലെയും ഉന്നത ഉദ്യോഗസ്ഥരാണ് യോഗത്തില്‍ പങ്കെടുക്കുക. കോഴിക്കോട് റൂറല്‍ […]
പൊതുപ്രവര്‍ത്തകന്‍ ഗിരീഷ് ബാബു മരിച്ചനിലയില്‍; മാസപ്പടി വിവാദത്തിലെ ഹര്‍ജിക്കാരനാണ്
പൊതുപ്രവര്‍ത്തകന്‍ ഗിരീഷ് ബാബു മരിച്ചനിലയില്‍. കളമശേരിയിലെ വീട്ടിലാണ് ഗിരീഷിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ഏപ്രില്‍ മുതല്‍ അസുഖബാധിതനായി ചികിത്സയില്‍ കഴിഞ്ഞുവിരികയായിരുന്നു. നിരവധി കേസുകളില്‍ പൊതുതാത്പര്യ ഹര്‍ജി നല്‍കിയ ആളായിരുന്നു ഗിരീഷ് ബാബു.(Activist Girish Babu found dead) മരണകാരണം വ്യക്തമായിട്ടില്ല. പാലാരിവട്ടം അഴിമതി, മാസപ്പടി വിവാദം തുടങ്ങി നിരവധി കേസുകളിലെ ഹര്‍ജിക്കാരനാണ്. പൊലീസ് സ്ഥലെത്തെത്തി ഇന്‍ക്വസ്റ്റ് നടപടികളാരംഭിച്ചു. ഇന്ന് മസപ്പടി വിവാദത്തില്‍ ഹര്‍ജി പരിഗണിക്കാനിരിക്കെയാണ് ഹര്‍ജിക്കാരിന്റെ മരണവിവരം പുറത്തുവരുന്നത്.












