Kerala

വനിതാ ഡോക്ടറെയും നേഴ്സുമാരെയും ആക്രമിക്കാൻ ശ്രമം; തൃപ്പൂണിത്തുറ സർക്കാർ ആശുപത്രിയിൽ യുവാവിന്റെ പരാക്രമം

തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ കഞ്ചാവ് ലഹരിയിൽ ഇതര സംസ്ഥാനക്കാരനായ യുവാവിന്റെ പരാക്രമം. തൃപ്പൂണിത്തുറയിലെ സർക്കാർ ആശുപത്രിയിൽ ഇന്നലെ രാത്രി 11 മണിയോടുകൂടിയാണ് സംഭവം. അപകടത്തിൽ പരുക്കേറ്റ് ആശുപത്രിയിൽ എത്തിയ യുവാവ് വനിതാ ഡോക്ടറെയും നേഴ്സുമാരെയും ആക്രമിക്കാൻ ശ്രമിച്ചു. ലേബർ റൂമിൽ പ്രവേശിച്ചും ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. തൃപ്പൂണിത്തുറ പോലീസ് സ്ഥലത്തെത്തിയാണ് അക്രമിയെ കീഴടക്കിയത്. ആശുപത്രിയിൽ കെട്ടിയിട്ട ശേഷവും ഇയാള്‍ പരാക്രമത്തിന് ശ്രമിച്ചു.

Kerala

കരുവന്നൂരില്‍ ഹവാല ഇടപാട്; പണം വിദേശത്തേക്ക് ഒഴുകി, ഇടപാടിന് ചുക്കാന്‍ പിടിച്ചത് പി.സതീഷ്കുമാറെന്ന് ഇ ഡി

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിൽ ഹവാല ഇടപാട് നടന്നതായി ഇ ഡി വെളിപ്പെടുത്തല്‍. വിദേശത്തേക്ക് ഹവാല ഇടപാട് നടന്നെന്ന് ഇഡി വിചാരണ കോടതിയിൽ വ്യക്തമാക്കി. ഒന്നാം പ്രതി പി.സതീഷ്കുമാറാണ് ഇടപാടിന് ചുക്കാന്‍ പിടിച്ചത്. സതീശന്റെ ബഹ്റിനില്‍ ഉള്ള കമ്പനിയിലേക്ക് ഹവാല നെറ്റ്‌വർക്ക് വഴി പണം കടത്തി, സഹോദരന്‍ ശ്രീജിത്, സഹോദരി വസന്തകുമാരി എന്നിവരുടെ പേരിലും കോടികള്‍ സതീഷ്കുമാര്‍ നിക്ഷേപിച്ചുവെന്നും സുഹൃത്തുക്കളുടെ പേരിലും സതീശന്‍ പണം നിക്ഷേപിച്ചുവെന്നും ഇ ഡി വിചാരണ കോടതിയിൽ വെളിപ്പെടുത്തി. പി. സതീശന്റെ വിദേശ […]

HEAD LINES Kerala

‘ഇ ഡി റെയ്‌ഡിന് പിന്നിൽ രാഷ്ട്രീയ പകപോക്കൽ; സുരേഷ് ഗോപിയുടെ ഇടപെടൽ അതിന് തെളിവ്’; വി എൻ വാസവൻ

സഹകരണ ബാങ്കുകളിലെ ഇ ഡി റെയ്‌ഡിന് പിന്നിൽ രാഷ്ട്രീയ പകപോക്കലെന്ന് മന്ത്രി വി എൻ വാസവൻ. അന്വേഷണം രാഷ്ട്രീയ പകപോക്കൽ, സുരേഷ് ഗോപിയുടെ ഇടപെടൽ തെളിവെന്നും മന്ത്രി ട്വന്റിഫോറിനോട് പറഞ്ഞു. .സഹകരണ വകുപ്പിനെ തകർക്കാൻ കേന്ദ്ര നീക്കം ഉണ്ട്. നിക്ഷേപങ്ങളെല്ലാം സുരക്ഷിതമെന്നും മന്ത്രി ട്വന്റിഫോറിനോട് പറഞ്ഞു.(V N Vasavan Against Suresh Gopi on ED Raid) കേരളത്തിന്റെ സമ്പദ്ഘടനയിൽ നിർണായക സ്വാധീനമാണ് സഹകരണ സംഘങ്ങൾക്കുള്ളത്. ഗ്രാമീണ സമ്പദ് വ്യവസ്ഥയുടെ അത്താണിയായി പ്രവർത്തിക്കുന്ന സഹകരണ മേഖലയിലെ നിക്ഷേപം […]

Kerala

വനിതാ സംവരണ ബിൽ: സ്വാഗതം ചെയ്ത് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു

വനിതാ സംവരണ ബില്ലിനെ സ്വാഗതം ചെയ്ത് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. നാളുകളായി വനിതാ സംഘടനകൾ ഉന്നയിക്കുന്ന ആവശ്യമാണിത്. അത്തരം നിയമ നിർമ്മാണങ്ങൾ നടക്കേണ്ടത് തന്നെയാണ്. എന്നാൽ ഇത്രയും വൈകിയത് ലജ്ജാകരം. സംവരണം നടപ്പായാൽ സമൂഹത്തിലെ പകുതിയിലധികം വരുന്ന സ്ത്രീകളുടെ പ്രശ്നങ്ങൾക്ക് നിയമപരമായി പരിഹാരം ലഭിക്കാൻ എളുപ്പമാകുമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. ഏറെക്കാലമായി രാജ്യം കാത്തിരിക്കുന്ന വനിതാ സംവരണ ബിൽ ഇന്ന് ലോക്സഭയിൽ അവതരിപ്പിച്ചു. വനിതാ സംവരണം പുതിയ പാർലമെന്റിലെ ആദ്യ ബില്ലായി കേന്ദ്ര നിയമമന്ത്രി അർജുൻ […]

Kerala

കള്ളപ്പണക്കാരെ സംരക്ഷിക്കാൻ സർക്കാർ ശ്രമിക്കുന്നു: കെ സുരേന്ദ്രൻ

കരുവന്നൂർ ബാങ്ക് വഴി നോട്ട് നിരോധനസമയത്ത് കോടിക്കണക്കിന് രൂപ കള്ളപ്പണം വെളുപ്പിച്ച കേസിൽ പ്രതികളെ സംരക്ഷിക്കാൻ സർക്കാർ ശ്രമിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. എ.സി മൊയ്തീൻ ഇഡിക്ക് മുമ്പിൽ ഹാജരാകാതിരുന്നത് സിപിഎം നിർദ്ദേശത്തിനെ തുടർന്നാണെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. തൃശ്ശൂർ ജില്ലയിലെ മറ്റ് പല ബാങ്കുകളിലായി 500 കോടിയിലധികം രൂപയുടെ കള്ളപ്പണം വെളുപ്പിച്ചുവെന്ന വാർത്ത ഞെട്ടിക്കുന്നതാണ്. ഇപ്പോൾ പുറത്തുവന്നിരിക്കുന്നത് മഞ്ഞുമലയുടെ ഒരു അറ്റം മാത്രമാണ്. സിപിഎമ്മിലെ സമുന്നതരായ പല നേതാക്കളുടേയും ബിനാമിയാണ് അറസ്റ്റിലായ സതീശൻ. […]

HEAD LINES Kerala

നിപ ആശങ്ക ഒഴിയുന്നു: 49 പരിശോധനാഫലം കൂടി നെഗറ്റീവ്

കോഴിക്കോട് ജില്ലയിൽ നിപ ആശങ്ക അകലുന്നു. 49 ഫലങ്ങൾ കൂടി നെഗറ്റീവ്. പുതിയ പോസിറ്റീവ് കേസൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. അതേസമയം ഹൈ റിസ്ക് ലിസ്റ്റിലുള്ള 2 പേർക്ക് രോഗലക്ഷണങ്ങളുണ്ട്. അവസാന രോഗിയുമായി സമ്പർക്കം പുലർത്തിയവർക്കാണ് രോഗലക്ഷണങ്ങൾ. രോഗലക്ഷണങ്ങൾ കണ്ടെത്തിയ ആരോഗ്യപ്രവർത്തകരെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. വവ്വാലുകളിൽ നിന്നും ശേഖരിച്ച 14 സാമ്പിളുകളും നെഗറ്റീവാണ്. ഇവ വീണ്ടും പരിശോധിക്കും. ഇന്നലെ പുറത്തുവന്ന 71 സാമ്പിളുകളുടെ ഫലവും നെഗറ്റീവാണ്. രോഗ ബാധയെത്തുടർന്ന് ആദ്യം കണ്ടൈൻമെന്‍റ് സോൺ പ്രഖ്യാപിച്ച വടകര താലൂക്കിലെ […]

HEAD LINES Kerala

ഏഴ് വയസുകാരനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി, പിതാവ് ആത്മഹത്യ ചെയ്‌തു

പത്തനംതിട്ടയിൽ മകനെ കൊന്ന് പിതാവ് ആത്മഹത്യ ചെയ്‌തു. ഏഴ് വയസുകാരനെ കഴുത്ത് ഞെരിച്ചാണ് പിതാവ് കൊലപ്പെടുത്തിയത്. പത്തനംതിട്ട ഏനാത്താണ് സംഭവം നടന്നത്. ആത്മഹത്യ ചെയ്‌തത്‌ തട്ടാരുപടി സ്വദേശി മാത്യു ടി അലക്സ് എന്ന യുവാവാണ്.(Seven year old boy strangled to death, father commits suicide) ഇന്ന് രാവിലെ മാത്യു ടി അലക്സിന്റെ അഞ്ച് വയസായ ഇളയ മകൻ മെയ്‌വിൻ ബഹളം വച്ചതിനെ തുടർന്ന് നാട്ടുകാർ വിവരം അറിഞ്ഞ് സ്ഥലത്തെത്തുകയിരുന്നു. മകനെ കൊന്നശേഷം പിതാവ് തൂങ്ങിമരിക്കുകയായിരുന്നു. […]

HEAD LINES Kerala

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; എസി മൊയ്തീന്‍ ഇന്ന് ഇഡിക്ക് മുന്നില്‍ ഹാജരാകില്ല

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ മുന്‍ മന്ത്രി എസി മൊയ്തീന്‍ ഇന്ന് ഇഡിയ്ക്ക് മുന്നില്‍ ഹാജരാകില്ല. നിയമസഭാ സാമാജികര്‍ക്കുള്ള ക്ലാസ്ലില്‍ പങ്കെടുക്കാനുണ്ടെന്നാണ് വിശദീകരണം. ഇന്ന് രാവിലെ 10.30ന് ഹാജരാകാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. മുന്‍കൂര്‍ ജാമ്യത്തിന് വേണ്ടിയുള്ള ശ്രമങ്ങള്‍ നടക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. രണ്ടാം തവണയാണ് കേസില്‍ ഇഡി മൊയ്തീനെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുന്നത്. നേരത്തെ എസി മൊയ്തീനെതിരെ ഗുരുതര ആരോപണവുമായി മുഖ്യസാക്ഷി ജിജോര്‍ കെഎ രംഗത്തെത്തിയിരുന്നു. സതീഷ് കുമാറിനായി പിപി കിരണില്‍ നിന്ന് എസി മൊയ്തീന്‍ മൂന്നു കോടി […]

HEAD LINES Kerala

സാമ്പത്തിക പ്രതിസന്ധിയ്ക്കിടെ മന്ത്രിമാരുടെ സുരക്ഷകൂട്ടാന്‍ 2.53 കോടി രൂപ; തുക അനുവദിച്ച് ഉത്തരവിറക്കി

സാമ്പത്തിക പ്രതിസന്ധിയ്ക്കിടെ രണ്ടരക്കോടിയിലേറെ രൂപ ചെലവിട്ട് മന്ത്രിമാരുടെ സുരക്ഷ വര്‍ധിപ്പിച്ചു. സെക്രട്ടറിയേറ്റ് അനക്‌സ് രണ്ടിലെ ഓഫിസുകളില്‍ കൊച്ചിയിലെ സ്വകാര്യസ്ഥാപനമാണ് ക്യാമറകളും മെറ്റല്‍ ഡിറ്റക്ടറുകളും സ്ഥാപിച്ചത്. 2.53 കോടി രൂപ അനുവദിച്ചാണ് പൊതുഭരണവകുപ്പ് ഉത്തരവിറക്കിയത്. (2.53 crore to increase the security of ministers secretariat) സെക്രട്ടറിയേറ്റ് അനക്‌സ് രണ്ടിലെ ഓഫിസ് പരിസരത്ത് സിസിടിവി സ്ഥാപിച്ച വകയിലാണ് സര്‍ക്കാര്‍ തുക അനുവദിച്ചിരിക്കുന്നത്. ഏഴ് മെറ്റല്‍ ഡിറ്റക്ടറും 101 സിസിടിവി ക്യാമറകളുമാണ് അനക്‌സ് രണ്ട് പരിസരത്ത് സ്ഥാപിച്ചത്. ആറ് […]

HEAD LINES Kerala

നിയമസഭാ കയ്യാങ്കളി കേസ്: മുൻ കോൺഗ്രസ് എംഎൽഎമാർക്കെതിരെ പ്രത്യേക കേസെടുക്കും

നിയമസഭാ കയ്യാങ്കളി കേസിൽ മുൻ കോൺഗ്രസ് എം എൽ എ മാർക്കെതിരെ പ്രത്യേക കേസെടുക്കാൻ തീരുമാനം. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന്റെ നിയമോപദേശ പ്രകാരമാണ് നടപടി. തിരുവനന്തപുരം മ്യൂസിയം പൊലീസാണ് കോൺഗ്രസ് മുൻ എംഎൽഎമാർക്കെതിരെ പ്രത്യേകം കേസെടുക്കുക. പ്രത്യേക കേസ് രജിസ്റ്റർ ചെയ്യാൻ ക്രൈം ബ്രാഞ്ച് ഡിജിപിക്കാണ് ശുപാർശ നൽകിയിരിക്കുന്നത്. എംഎ വാഹിദ് , ശിവദാസൻ നായർ എന്നിവർ അടക്കം പുതിയ കേസിൽ പ്രതികളാകും. ഇടത് വനിതാ എംഎൽഎമാരെ തടഞ്ഞു വച്ച് കൈയേറ്റം ചെയ്തുവെന്നാണ് പരാതി. മുൻ […]