കോൺഗ്രസിലെ തലമുറ മാറ്റം പറഞ്ഞ് ഉമ്മൻ ചാണ്ടിയുടെ ആത്മകഥ. പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്ക് താൻ മനസ്സിൽ കണ്ടത് രമേശ് ചെന്നിത്തലയെ ആയിരുന്നുവെന്നു ഉമ്മൻ ചാണ്ടി ആത്മകഥയിൽ പറയുന്നു. കെ.സുധാകരനെ കെ.പി.സി.സി പ്രസിഡന്റ് ആക്കിയപ്പോഴും അഭിപ്രായം ചോദിച്ചില്ല എന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതൃസ്ഥാനവുമായി ബന്ധപ്പെട്ട് ഹൈക്കമ്മാൻ്റിന്റെ മനസ്സിൽ ആരെങ്കിലുമുണ്ടോ എന്ന് നേരിട്ട് അറിയാൻ ശ്രമിച്ചു. ആർക്കും നിർദ്ദേശം പറയാമെന്ന് മല്ലികാർജുൻ ഖാർഗയും നിലപാട് എടുത്തു. 21 എം.എൽ.എമാരിൽ ഭൂരിപക്ഷം പേരും രമേശ് ചെന്നിത്തലയെ പിന്തുണച്ചു. എന്നാൽ ഹൈക്കമാന്റിന്റെ […]
Kerala
താനൂർ കസ്റ്റഡി മരണത്തിൽ 4 പൊലീസ് ഉദ്യോഗസ്ഥർ പ്രതികൾ; സിബിഐ എഫ്ഐആർ സമർപ്പിച്ചു
താനൂർ കസ്റ്റഡി മരണത്തിൽ സിബിഐ എഫ്ഐആർ സമർപ്പിച്ചു. 4 പൊലീസ് ഉദ്യോഗസ്ഥരെ പ്രതി ചേർത്താണ് എഫ്ഐആർ സമർപ്പിച്ചത്. എറണാകുളം ചീഫ് ജുഢീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ച എഫ്ഐആറിൽ ജിനേഷ്, ആൽവിൻ അഗസ്റ്റിൻ, അഭിമന്യു, വിപിൻ എന്നിവർ പ്രതികളാണ്. ഇവർ ഡാൻസാഫ് സ്ക്വാഡ് അംഗങ്ങളാണ്. അന്വേഷണ സംഘത്തലവന്‍ ഡിവൈഎസ്പി റോണക് കുമാറാണ് എഫ്ഐആര്‍ സമര്‍പ്പിച്ചത്. ക്രൈംബ്രാഞ്ച് കുറ്റക്കാരെന്ന് കണ്ടെത്തിയവരെയാണ് നിലവില്‍ പ്രതിചേര്‍ത്തത്. കൂടുതല്‍ പേര്‍ പ്രതിപ്പട്ടികയില്‍ ഉണ്ടാകുമെന്ന് സിബിഐ പറഞ്ഞു. ഇക്കഴിഞ്ഞ ഓഗസ്റ്റ് 9നാണ് താനൂർ കസ്റ്റഡി കൊലപാതകത്തിൽ […]
മാത്യു കുഴൽനാടനെതിരെ അന്വേഷണത്തിന് അനുമതി
മാത്യു കുഴൽനാടൻ എംഎൽഎയ്ക്കെതിരെ വിജിലൻസ് അന്വേഷണത്തിന് അനുമതി. ചിഫ് സെക്രട്ടറിയാണ് വിജിലസ് ഡയറക്ടർക്ക് അനുമതി നൽകിയത്. 1988ലെ അഴിമതി നിരോധന നിയമം പ്രകാരം പ്രാഥമിക അന്വേഷണം നടത്താനാണ് അനുമതി. കുഴൽനാടൻ്റെ ചിന്നക്കനാലിലെ റിസോർട്ടിന് ലൈസൻസ് അനുവദിച്ചിരുന്നു. റിസോർട്ടിന് ഹോം സ്റ്റേ ലൈസൻസാണ് നൽകിയിരിക്കുന്നത്. ഹോം സ്റ്റേ, റിസോർട്ടെന്ന് പഞ്ചായത്ത് രേഖകളിൽ രേഖപ്പെടുത്തിയത് ക്ലറിക്കൽ പിഴവെന്ന് പഞ്ചായത്ത് വ്യക്തമാക്കി. നികുതി നിരക്കിൽ അടക്കം മാത്യു കുഴൽനാടന് ഇളവ് ലഭിക്കും. മാസപ്പടി വിവാദത്തിൽ സംസ്ഥാന സർക്കാരിനെതിരെ അതിരൂക്ഷ വിമർശനവുമായി രംഗത്ത് […]
ഈ ഇടപാടുകൾ ഇനി പാൻകാർഡ് ഇല്ലാതെ നടക്കില്ല; തെറ്റുണ്ടെങ്കിൽ ഉടനെ തിരുത്താം
പാൻ കാർഡിന് ഇന്ന് ഏറെ പ്രാധാന്യമുണ്ട്. തിരിച്ചറിയൽ രേഖയായും മറ്റ് പല ഇടപാടുകൾക്കും ഇന്ന് പാൻ കാർഡ് ആവശ്യമാണ്. പക്ഷെ എവിടെയെങ്കിലും ആവശ്യം വരുമ്പോഴാണ് പാൻ കാർഡിലെ തെറ്റുകളും മറ്റും നമുക്ക് ബുദ്ധിമുട്ടായി വരുന്നത്. അതുകൊണ്ട് പേരിലോ, വിലാസത്തിലോ, ജനനതിയതിയിലോ തെറ്റുള്ളവര്‍ പെട്ടെന്ന് തിരുത്തുക. മാത്രവുമല്ല ഇനി ഈ തെറ്റുകൾ വീട്ടിൽ ഇരുന്ന് തന്നെ തിരുത്താം. (correct the mistakes in pan card from home) എന്‍എസ്ഡിഎല്‍, യുടിഐഐടിഎല്‍എല്‍ എന്നീ വെബ്‌സൈറ്റുകൾ വഴി പാന്‍ കാര്‍ഡ് […]
ഓണക്കോടീശ്വരന്‍ ഈ നമ്പറിന്; ഓണം ബംബര്‍ ഫലം പ്രഖ്യാപിച്ചു
25 കോടി രൂപ ഒന്നാംസമ്മാനം നല്‍കുന്ന ഓണം ബംബര്‍ ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ 25 കോടി TE 230662 എന്ന നമ്പറിനാണ്. ഉച്ചയ്ക്ക് രണ്ടു മണിക്ക് തിരുവനന്തപുരം ഗോര്‍ഖി ഭവനിലായിരുന്നു നറുക്കെടുപ്പ് നടന്നത്. ധനമന്ത്രി കെ.എന്‍ ബാലഗോപാലാണ് ബംബര്‍ നറുക്കെടുത്തത്. ഔദ്യോഗിക വെബ്സൈറ്റുകളായ http://www.keralalotteries.com , https://www.keralalotteryresultnet എന്നിവയിലൂടെ ഫലം പരിശോധിക്കാന്‍ കഴിയും. രണ്ടാം സമ്മാനം(1 കോടി):TH 305041, TL 894358,TC 708749,TA 781521,TD 166207,TB 398415,TB 127095,TC 320948,TB 515087,TJ 410906,TC 946082, TE […]
സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണത്തിൽ വർധന; ഇന്നലെ മാത്രം ചികിത്സ തേടിയത് 9013 പേർ
സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണത്തിൽ വർധന. ഈ മാസം പനിക്ക് ആശുപത്രിയിൽ ചികിത്സ തേടിയത് ഒന്നര ലക്ഷത്തോളം പേരാണ്. ഇന്നലെ മാത്രം പനിക്ക് ചികിത്സ തേടിയത് 9013 പേരാണ്. ഈമാസം പനി ബാധിച്ച് മരിച്ചത് 13 പേർ. ഈ വർഷം ഇതുവരെ നടന്നത് ആകെ 170 പനി മരണങ്ങളാണ്. ഏറ്റവും കൂടുതൽ പേർ മരിച്ചത് എലിപ്പനിയും എച്ച് വൺ എൻ വൺ ബാധിച്ചുമാണ്.(Fever Patients increased in kerala) അതേസമയം നിപ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പരിശോധിച്ച […]
തൊടുപുഴയില്‍ പതിനൊന്നുകാരിയെ സമൂഹമാധ്യമങ്ങളിലൂടെ വില്‍പ്പനയ്ക്ക് വെച്ചു; പ്രതി പെണ്‍കുട്ടിയുടെ രണ്ടാനമ്മ
തൊടുപുഴയില്‍ പതിനൊന്നുകാരിയെ സമൂഹമാധ്യമങ്ങളിലൂടെ വില്‍പ്പനക്ക് വെച്ച് സംഭവത്തില്‍ പ്രതി പെണ്‍കുട്ടിയുടെ രണ്ടാനമ്മയെന്ന് പൊലീസ്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്. രണ്ടാനമ്മയുടെ മൊബൈല്‍ ഉപയോഗിച്ചാണ് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിട്ടത്. പിതാവിന്റെ ഫേയ്‌സ്ബുക്ക് ഐഡി ഉപയോഗിച്ചായിരുന്നു പോസ്റ്റിട്ടത്. പെണ്‍കുട്ടിയുടെ പിതാവുമായുള്ള വഴിക്കിനെ തുടര്‍ന്നാണ് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിട്ടതെന്ന് രണ്ടാനമ്മ പൊലീസിനെ അറിയിച്ചു. പെണ്‍കുട്ടിയുടെ ചിത്രം ഉള്‍പ്പെടെയായിരുന്നു വില്‍പന പോസ്റ്റ് സമൂഹമാധ്യമത്തില്‍ പ്രത്യക്ഷപ്പെട്ടത്. പെണ്‍കുട്ടിയെ പോലീസ് കൗണ്‍സിലിംഗിന് വിധേയമാക്കും. അതേസമയം രണ്ടാനമ്മക്ക് ആറു മാസം പ്രായമുള്ള കുട്ടിയുള്ളതിനാല്‍ അറസ്റ്റിന് ചൈല്‍ഡ് […]
കാസര്‍ഗോഡ് – തിരുവനന്തപുരം റൂട്ടില്‍ രണ്ടാം വന്ദേഭാരത്; സമയക്രമം ആയി
കേരളത്തിന് അനുവദിച്ച രണ്ടാം വന്ദേഭാരത് ട്രെയിന്‍ ഞായറാഴ്ച മുതല്‍ ഓടിത്തുടങ്ങും. ആലപ്പുഴ വഴിയായിരിക്കും സര്‍വീസ് നടത്തുക. രാവിലെ ഏഴിന് കാസര്‍ഗോഡ് നിന്ന് പുറപ്പെടും. തിരുവനന്തപുരം കാസര്‍ഗോഡ് റൂട്ടില്‍ തിങ്കളാഴ്ചയും കാസര്‍ഗോഡ് തിരുവനന്തപുരം റൂട്ടില്‍ ചൊവ്വാഴ്ചയും ട്രെയിന്‍ സര്‍വീസ് ഉണ്ടാകില്ല. ഒന്നാം വന്ദേ ഭാരത് ട്രെയിനിന് കേരളത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. 24നു ‘മന്‍കി ബാത്ത്’ പ്രഭാഷണത്തിനുശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്യും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ഒന്‍പത് വന്ദേഭാരത് ട്രെയിനുകളാണ് ഉദ്ഘാടനം ചെയ്യുന്നത്. ഉദ്ഘാടനദിവസം […]
ജനവാസ മേഖലയിൽ നിന്ന് മാറാതെ അരിക്കൊമ്പൻ; നിരീക്ഷിച്ച് വനംവകുപ്പ്
തമിഴ്നാട് മാഞ്ചോലയിലെ എസ്റ്റേറ്റിൽ നിന്ന് പിന്മാറാതെ അരികൊമ്പൻ. 80ലധികം വനവകുപ്പ് ഉദ്യോഗസ്ഥരാണ് അരികൊമ്പന്റെ നീക്കങ്ങൾ നിരീക്ഷിക്കുന്നത്. വെറ്റിനറി ഡോക്ടർമാരുടെ സംഘവും വനംവകുപ്പും അരികൊമ്പനെ നിരീക്ഷിച്ചു വരികയാണ്. അപ്പർ കോതയാർ മേഖലയിൽ എത്തിയതോടെ, സാധാരണ കാട്ടാനയുടെ ഭക്ഷണ രീതിയിലേക്ക് അരിക്കൊമ്പൻ മാറിയെന്ന് തമിഴ്നാട് വനം വകുപ്പ് പറഞ്ഞു. നിലയുറപ്പിച്ച അരിക്കൊമ്പനെ മയക്കുവേടിവച്ച് പിടികൂടില്ലെന്നും കേരളത്തിലുള്ളവർ ആശങ്കപ്പെടേണ്ട ഒരു കാര്യവുമില്ലെന്നും തമിഴ്നാട് വനം വകുപ്പ് വ്യക്തമാക്കി. ആന കേരള അതിർത്തിയുടെ അടുത്തെത്തിയെന്ന പ്രചാരണം ശരിയല്ലെന്നും വനം വകുപ്പ് അറിയിച്ചു.
ശുദ്ധി പാലിക്കുന്നത്, ജാതി തിരിച്ചുള്ള വിവേചനം അല്ല; വിശദീകരണവുമായി തന്ത്രി സമാജം
ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്റെ ജാതി വിവേചന വെളിപ്പെടുത്തലിൽ വിശദീകരണവുമായി അഖില കേരള തന്ത്രി സമാജം. ശുദ്ധാശുദ്ധങ്ങൾ പാലിക്കുന്നത് അയിത്തമായി തെറ്റിദ്ധരിക്കുന്നുവെന്നും ശുദ്ധി പാലിക്കുന്നത്, ജാതി തിരിച്ചുള്ള വിവേചനം അല്ലെന്നും അഖില കേരള തന്ത്രി സമാജം വ്യക്തമാക്കി. മന്ത്രിയുടെ പ്രസ്താവന തെറ്റിദ്ധാരണ മൂലമാണ്. പൂജാരി ദേവപൂജ കഴിയുന്നതുവരെ ആരെയും സ്പർശിക്കാറില്ല. ഇക്കാര്യത്തിൽ ബ്രാഹ്മണ അബ്രാഹ്മണ ഭേദമില്ല. മാസങ്ങൾക്ക് ശേഷമുള്ള വിവാദത്തിൽ ദുഷ്ടലാക്ക് സംശയിക്കുന്നുവെന്ന് തന്ത്രി സമാജം വാർത്താകുറിപ്പിൽ പറയുന്നു. മന്ത്രിയുടെ ജാതി വിവേചന വെളിപ്പെടുത്തലിലാണ് അഖില കേരള […]












