HEAD LINES Kerala Latest news

മനുഷ്യന്റെ ജാതി മനുഷ്യത്വമാണ്, സവര്‍ണ്ണ മേല്‍ക്കോയ്മക്കെതിരെയുള്ള ഉറച്ച ശബ്ദമായിരുന്നു ശ്രീനാരായണഗുരു: മുഖ്യമന്ത്രി

സവര്‍ണ്ണ മേല്‍ക്കോയ്മയ്ക്കും ജാതീയതയ്ക്കുമെതിരെയുള്ള ഉറച്ച ശബ്ദമായിരുന്നു ശ്രീനാരായണഗുരുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മനുഷ്യന്റെ ജാതി മനുഷ്യത്വമാണെന്ന് ഉദ്‌ഘോഷിച്ച ഗുരു കേരളീയ നവോത്ഥാനത്തിന്റെ ചാലകശക്തിയായി നിലകൊണ്ടു. (Pinarayi Vijayan About Sreenarayanaguru) താന്‍ ജീവിച്ച കാലത്തെ സാമൂഹ്യ ജീവിതത്തെയാകെ ഗ്രസിച്ചിരുന്ന സവര്‍ണ്ണ മേല്‍ക്കോയ്മയ്ക്കും ജാതീയതയ്ക്കുമെതിരെയുള്ള ഉറച്ച ശബ്ദമായിരുന്നു ഗുരു. ആധുനിക കേരളത്തിന് അടിത്തറ പാകിയ അദ്ദേഹം കേരളീയ നവോത്ഥാനത്തിന്റെ ചാലകശക്തിയായി നിലകൊണ്ടുവെന്നും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. സമാധി ദിനത്തില്‍ ശ്രീനാരായണ ഗുരുവിനെ അനുസ്മരിച്ചായിരുന്നു അദ്ദേഹത്തിന്റെ കുറിപ്പ്. ഫേസ്ബുക്ക് കുറിപ്പിന്റെ […]

HEAD LINES Kerala

തിരു.മെഡിക്കൽ കോളജിൽ മിൽമ പാൽ വിതരണം മുടങ്ങില്ല; ഉറപ്പ് നൽകി മന്ത്രി ജെ.ചിഞ്ചുറാണി

തിരുവനന്തപുരം മെഡിക്കൽ കോളജിൽ മിൽമ പാൽ വിതരണം നിർത്തിയ സംഭവത്തിൽ പ്രതികരണവുമായി മന്ത്രി ജെ.ചിഞ്ചുറാണി. പാൽ വിതരണം മുടങ്ങില്ലെന്ന് ക്ഷീരവകുപ്പ് മന്ത്രി ട്വന്റിഫോറിലൂടെ ഉറപ്പ് നൽകി. പാൽവിതരണം നിർത്താൻ തീരുമാനിച്ചത് താൻ പോലും അറിഞ്ഞില്ലെന്ന് മന്ത്രി ജെ.ചിഞ്ചുറാണി പറഞ്ഞു. ( milma will continue milk distribution in medical college says minister chinchurani ) മെഡിക്കൽ കോളജിൽ നിന്ന് മിൽമയ്ക്ക് വലിയ കുടിശികയുണ്ടായിരുന്നു. 1.41 കോടി രൂപ കുടിശികയായി ലഭിക്കാനുണ്ട്. പാൽ വിതരണം നിർത്തിയ […]

Kerala

വേതനവും ബോണസും ലഭിച്ചില്ല; കൊല്ലത്ത് മേയറെ തടഞ്ഞ് തൊഴിലുറപ്പ് തൊഴിലാളികളുടെ പ്രതിഷേധം

വേതനവും ബോണസും ലഭിച്ചില്ലെന്ന് ആരോപിച്ച് കൊല്ലം കോർപ്പറേഷനിൽ തൊഴിലുറപ്പ് തൊഴിലാളികളുടെ പ്രതിഷേധം. മേയർ പ്രസന്ന ഏണസ്റ്റിനെ തൊഴിലാളികൾ തടഞ്ഞു. അയ്യങ്കാളി തൊഴിൽ ഉറപ്പ് പദ്ധതി തൊഴിലാളികളാണ് മേയറെ തടഞ്ഞത്. സ്ഥലത്തെത്തിയ മേയർ പ്രസന്ന ഏണസ്റ്റ് പ്രതിഷേധക്കാരെ കാണാതെ മേയർ മുങ്ങിയെന്ന് ആരോപണമുണ്ട്. ഓഫീസിൻ്റെ പിൻവാതിലിലൂടെയാണ് മേയർ പ്രസന്ന ഏണസ്റ്റ് മുങ്ങിയത്. തൊഴിലുറപ്പ് തൊഴിലാളികളെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. പൊലീസ് വലിച്ചിഴച്ചാണ് തൊഴിലാളികളെ കൊണ്ടുപോയത്. കൊല്ലം ഈസ്റ്റ് എസ് ഐ യുടെ നേതൃത്വത്തിൽ അതിക്രമം കാട്ടിയെന്നും പരാതിയുണ്ട്.

HEAD LINES Kerala

നിപ ഭീതി ഒഴിയുന്നു; 24 സാമ്പിളുകള്‍ കൂടി നെഗറ്റീവ്, ചികിത്സയിലുള്ളവരുടെ ആരോഗ്യനില തൃപ്തികരം

സംസ്ഥാനത്ത് നിപ ഭീതി ഒഴിയുന്നു. പരിശോധനയ്ക്കയച്ച 24 സാമ്പിളുകള്‍ കൂടി നെഗറ്റീവായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. മൂന്ന് സാമ്പിളുകളുടെ ഫലം കൂടി വരാനുണ്ട്. ഇതുവരെ 352 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. സമ്പര്‍ക്കപ്പട്ടികയിലുള്ള 980 പേരാണ് ഐസൊലേഷനിലുള്ളത്. ചികിത്സയിലുള്ള 9 വയസുകാരന്റെ ആരോഗ്യനില കൂടുതല്‍ മെച്ചപ്പെട്ടു. ചികിത്സയിലുള്ള മറ്റുള്ളവരുടേയും ആരോഗ്യനില തൃപ്തികരമാണ്. അതേസമയം നിപ പ്രതിരോധത്തിന്റെ ഭാഗമായി രാവിലെ കോര്‍ കമ്മിറ്റി യോഗം ചേര്‍ന്നു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ അധ്യക്ഷതയിലായിരുന്നു യോഗം. […]

Kerala

‘നല്ല വേഗവും സൗകര്യവും’; വന്ദേഭാരതിനെ പുകഴ്ത്തി ഇ.പി ജയരാജൻ

വന്ദേഭാരതിനെ പുകഴ്ത്തി ഇ.പി ജയരാജൻ. നല്ല വേഗവും സൗകര്യവും ഉണ്ടെന്ന് എൽഡിഎഫ് കൺവീനർ. കേരളത്തോടുള്ള കേന്ദ്ര സർക്കാരിന്റെ അവഗണനയ്‌ക്കെതിരെ രാജ്ഭവനു മുന്നിൽ ഇടതുമുന്നണി ജനപ്രതിനിധികൾ നടത്തിയ സത്യഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. താൻ വന്ദേഭാരതിൽ സഞ്ചരിച്ചു. നല്ല വേഗവും സൗകര്യവുമുണ്ട്. വന്ദേഭാരതിനെ കുറിച്ച് യാത്രക്കാർക്ക് നല്ല അഭിപ്രായം. കുറച്ചുകൂടി വേഗതയും സൗകര്യവുമുള്ള ട്രെയിൻ വേണമെന്നാണ് യാത്രക്കാരുടെ ആവശ്യം. കെ-റെയിൽ മുന്നോട്ട് വെച്ചതുകൊണ്ടാണ് കേരളത്തിന് വന്ദേഭാരത് ലഭിച്ചത്. ഇല്ലെങ്കിൽ കണ്ടം വെച്ച ട്രെയിനുകളാകും കിട്ടുക എന്നും ഇ.പി ജയരാജൻ.

Kerala

ആറാം ക്ലാസ് വിദ്യാർത്ഥിക്ക് ഇതരസംസ്ഥാന തൊഴിലാളിയുടെ ക്രൂര മർദനം; പൊലീസ് കേസെടുത്തു

മലപ്പുറത്ത് ആറാം ക്ലാസ് വിദ്യാർത്ഥിയെ ഇതരസംസ്ഥാന തൊഴിലാളി മർദിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു. തേഞ്ഞിപ്പാലം പൊലീസാണ് കേസെടുത്തത്. മലപ്പുറം പള്ളിക്കൽ അമ്പലവളപ്പിൽ മാറ്റത്തിൽ സുനിൽകുമാർ-വസന്ത ദമ്പതികളുടെ മകൻ എം.എസ് അശ്വിനാണ് മർദനമേറ്റത്. സെപ്റ്റംബർ ഒന്നിനാണ് കേസിനാസ്പദമായ സംഭവം. വള്ളിക്കല്‍ സ്വദേശി അശ്വിന്‍ ഉരുട്ടിക്കളിച്ച ടയര്‍ ദേഹത്ത് തട്ടിയെന്നാരോപിച്ചാണ് ഇയാള്‍ അക്രമാസക്തനായത്. ചുവരില്‍ കഴുത്തിന് കുത്തിപ്പിടിച്ച് കുട്ടിയെ ക്രൂരമായി മർദിക്കുകയായിരുന്നു. കഴുത്തിന് മര്‍ദനമേറ്റ കുട്ടി മഞ്ചേരി മെഡിക്കല്‍ കോളജില്‍ അതീവ ഗുരുതരാവസ്ഥയിലാണ്. ഇതരസംസ്ഥാന തൊഴിലാളികള്‍ കൂടുതലായി താമസിക്കുന്ന പ്രദേശത്ത് […]

Kerala

തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൽ യാത്രക്കാരുടെ എണ്ണത്തിൽ കുതിപ്പ്

തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൽ യാത്രക്കാരുടെ എണ്ണത്തിൽ വർദ്ധനവ്. 3.73 ലക്ഷം പേരാണ് ഓഗസ്റ്റിൽ തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം വഴി യാത്ര ചെയ്തത്. 2022 ഓഗസ്റ്റിൽ 2.95 ലക്ഷം പേരാണ് യാത്ര ചെയ്തത്. 26 ശതമാനം ആണ് വർധനവ് ഉണ്ടായിരിക്കുന്നത്. പ്രതിദിനം ശരാശരി 12000 ലേറെ പേരാണ് വിമാനത്താവളം വഴി യാത്ര ചെയ്യുന്നത്. ദിവസവും 80 ലേറെ വിമാനങ്ങൾ തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൽ വരുന്നുണ്ട്. ആകെ 2416 വിമാനങ്ങളാണ് കഴിഞ്ഞ മാസം സർവീസ് നടത്തിയത്. ആകെ യാത്രക്കാരിൽ 1.97 […]

Kerala

മുതിർന്ന മാധ്യമ പ്രവർത്തകൻ യു വിക്രമൻ അന്തരിച്ചു

മുതിർന്ന പത്ര പ്രവർത്തകനും, സിപിഐ നേതാവ് സി ഉണ്ണിരാജയുടെ മകനും, സി പി ഐ നേതാവും ആയിരുന്ന യു വിക്രമൻ അന്തരിച്ചു. ജനയുഗം കോർഡിനേറ്റിംഗ് എഡിറ്റർ, നവയുഗം പത്രാധിപ സമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരം പി ആർ എസ് ഹോസ്പിറ്റലിൽ അല്പം മുൻപ് ആയിരുന്നു അന്ത്യം.

Kerala

അരിക്കൊമ്പൻ കേരള അതിർത്തിയിൽ നിന്ന് 14 കി.മീ അകലെ; കേരളത്തിലേക്ക് എത്താനുള്ള സാധ്യത തള്ളി വനംവകുപ്പ്

അരികൊമ്പൻ കേരള അതിർത്തിക്ക് അരികെയെന്ന് സ്ഥിരീകരിച്ച് തമിഴ്നാട് വനംവകുപ്പ്.കേരള-തമിഴ്നാട് അതിർത്തിയിൽ നിന്നും 14 കിലോമീറ്റർ അകലെയാണ് അരികൊമ്പൻ എത്തിയത്.ജിപിഎസ് കോളറിൽ നിന്നുള്ള സിഗ്നൽ പ്രകാരമാണ് വനംവകുപ്പിന്റെ സ്ഥിരീകരണം.ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് തമിഴ്നാട് വനം വകുപ്പ് അറിയിച്ചു. കഴിഞ്ഞദിവസം തിരുനെൽവേലി മാഞ്ചോല എസ്റ്റേറ്റിൽ അരിക്കൊമ്പൻ എത്തിയിരുന്നു. അതേസമയം അരികൊമ്പൻ കേരളത്തിലേക്ക് എത്താനുള്ള സാധ്യത സംസ്ഥാന വനംവകുപ്പ് തള്ളി.കേരളത്തിലേക്കുള്ള വഴിയിൽ ചെങ്കുത്തായ കുന്നിൻചെരിവുകൾ ഉള്ളതിനാൽ ആനയ്ക്ക് എത്താനാവില്ലെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ ദിവസം തമിഴ്നാട് മാഞ്ചോലയിലെ എസ്റ്റേറ്റിലായിരുന്നു അരികൊമ്പന്റെ സാന്നിധ്യം ഉണ്ടായിരുന്നത്. 80ലധികം […]

Kerala

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിതരുടെ എണ്ണത്തിൽ വർധന; ഇന്നലെ 89 പേർക്ക് രോഗം സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിതരുടെ എണ്ണത്തിൽ വർധന.89 പേർക്ക് ഇന്നലെ ഡെങ്കിപ്പനി സ്ഥിരീകരിച്ചു.എറണാകുളം ജില്ലയിലാണ് ഡെങ്കിപ്പനി ബാധിതർ കൂടുതൽ. ഇന്നലെ മാത്രം 31 പേർക്കാണ് എറണാകുളത്ത് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. കോഴിക്കോട്, മലപ്പുറം ജില്ലകളിൽ 15 പേർക്ക് വീതവും തൃശൂരിൽ 10 പേർക്കും ഡെങ്കിപ്പനി സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഇന്നലെ 8757 പേരാണ് പനിക്ക് ചികിത്സ തേടിയത്. അതേസമയം ഒരു തവണ ഡെങ്കിപ്പനി ബാധിച്ചവരില്‍ വീണ്ടും രോഗം ബാധിക്കുമ്പോള്‍ ഗുരുതരാവസ്ഥയിലേയ്ക്ക് പോകുന്നതായി വിദഗ്ധര്‍ പറയുന്നു. അതിനാൽ ആവര്‍ത്തിച്ചുണ്ടാകുന്ന ഡെങ്കിപ്പനിക്കെതിരെ അതീവ ജാഗ്രത […]