കെവിനെ കൊലപ്പെടുത്താന്‍ പ്രതികള്‍ നേരത്തെ തീരുമാനിച്ചിരുന്നതിന് കൂടുതല്‍ തെളിവുകളുമായി പ്രോസിക്യൂഷന്‍. കെവിനെ കൊലപ്പെടുത്താമെന്ന് ഒന്നാം പ്രതി ഷാനു, പിതാവ് ചാക്കോയ്ക്ക് കൈമാറിയ വാട്സ് ആപ്പ് സന്ദേശം കോട്ടയം ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. കേസിന്റെ ആദ്യഘട്ട വിസ്താരം പൂര്‍ത്തിയായി. പ്രധാന പ്രതികളായ ഷാനുവിന്റെയും ചാക്കോയുടേയും അറസ്റ്റ് രേഖപ്പെടുത്തിയപ്പോള്‍ ഉണ്ടായിരുന്ന മഹസര്‍ സാക്ഷിയുടെ വിസ്താരത്തിനിടെയാണ് കേസിലെ നിര്‍ണായക തെളിവുകള്‍ പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയത്. കൊലപാതകം നടത്താന്‍ പ്രതികള്‍ നേരത്തെ തീരുമാനിച്ചിരുന്നുവെന്ന് തെളിയിക്കുന്ന വാട്സ്ആപ്പ് സന്ദേശങ്ങളാണ് ഇതില്‍ പ്രധാനം. ഷാനു […]
Kerala
ശബരിമലയെ ബിസിനസ് കേന്ദ്രമാക്കാന്‍ നീക്കം; വനം വകുപ്പിനെതിരെ ദേവസ്വം ബോര്‍ഡ്
വനംവകുപ്പിനെതിരെ രൂക്ഷവിമര്‍ശനവുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എ പത്മകുമാര്‍. ശബരിമലയെ ബിസിനസ് കേന്ദ്രമാക്കാന്‍ വനംവകുപ്പ് ശ്രമിക്കുകയാണ്. ഭക്തര്‍ക്കായുള്ള ആവശ്യങ്ങള്‍ അംഗീകരിക്കാതെ വനം വകുപ്പിന്റെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നു. ശബരിമല മാസ്റ്റര്‍ പ്ലാനിലുള്ള പദ്ധതികള്‍ക്ക് പോലും എതിര് നില്‍ക്കുകയാണെന്നും എ പത്മകുമാര്‍ ആരോപിച്ചു.
എംപാനൽ ഡ്രൈവർമാരെ പിരിച്ചു വിടാനുള്ള ഉത്തരവ് നടപ്പാക്കാൻ സമയം നീട്ടി
1565 എംപാനൽ ഡ്രൈവർമാരെ പിരിച്ചു വിടാനുള്ള ഉത്തരവ് നടപ്പാക്കാൻ കെ.എസ്.ആർ.ടി.സിക്ക് ഈ മാസം 15 വരെ ഹൈക്കോടതി സമയം അനുവദിച്ചു. കെ.എസ്.ആർ.ടി.സി നൽകിയ ഉപഹർജി പരിഗണിച്ചാണ് സമയം നൽകിയത്.
ബുര്‍ഖ നിരോധനത്തിനെതിരെ മുസ്‍ലിം വനിതാ നേതാക്കള്‍
ബുർഖ നിരോധനത്തിനെതിരായ എം.ഇ.എസ് സർക്കുലറിനെതിരെ വിമർശനവുമായി മുസ്‍ലിം വനിതാ സംഘടനാ നേതാക്കൾ. മതവിശ്വാസം സംരക്ഷിക്കാൻ സ്വാതന്ത്രമുള്ള രാജ്യത്ത്, അതിനെതിരെ ആസൂത്രിതമായ നീക്കം നടക്കുകയാണെന്നും, ഇതില്‍ ഒരു വിഭാഗത്തിന്റെ വസ്ത്രധാരണം മാത്രം പ്രശ്നവത്ക്കരിക്കുന്നത് എന്തുകൊണ്ടാണെന്നും എം.എസ്.എഫ് ഹരിത, ജി.ഐ.ഒ നേതാക്കൾ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ചോദിച്ചു. എം.ഇ.എസിന്റെ നീക്കം തീർത്തും ആണധികാരത്തിന്റെ അമിത പ്രയോഗമാണെന്ന് അവർ കുറിക്കുന്നു. വസ്ത്രം ഉരിയാനുള്ള നിരവധി സമരങ്ങൾക്ക് ലഭിച്ച പിന്തുണ വസ്ത്രമുടുക്കാനും ലഭിക്കേണ്ടതുണ്ടെന്നും അവർ പറയുന്നു. ഫെയ്സ്ബുക്ക് പോസ്റ്റുകളുടെ പൂര്‍ണ്ണരൂപം: മുഖം മറച്ച രാജസ്ഥാനി […]
നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ വിചാരണക്ക് സ്റ്റേ
നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ വിചാരണ സുപ്രീംകോടതി സ്റ്റേ ചെയ്തു. മെമ്മറി കാർഡ് രേഖയാണോ തൊണ്ടി മുതൽ ആണോ എന്നതിൽ നിലപാട് അറിയിക്കാന്‍ കൂടുതൽ സമയം വേണമെന്ന് സംസ്ഥാന സർക്കാർ കോടതിയില്‍ ആവശ്യപ്പെട്ടു. ഇതില്‍ തീരുമാനമാകും വരെയാണ് വിചാരണ സ്റ്റേ ചെയ്തത്. മെമ്മറി കാര്‍ഡ് തൊണ്ടിമുതലോ രേഖയോ എന്നതില്‍ തീര്‍പ്പാകും വരെ വിചാരണ പാടില്ലെന്ന ദിലീപിന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. കേസ് വേനലവധിക്ക് ശേഷം പരിഗണിക്കും.
മേപ്രാൽ പളളി തർക്കം തുടരുന്നു; പ്രശ്ന പരിഹാരം നടപ്പായില്ല
തിരുവല്ല മേപ്രാൽ സെന്റ്. ജോൺസ് പള്ളിയിൽ സമാധാന അന്തരീക്ഷം പുനസ്ഥാപിക്കാനായില്ല. ഓർത്തഡോക്സ് യാക്കോബായ വിഭാഗങ്ങൾ പ്രാർത്ഥനായജ്ഞങ്ങൾ തുടരുകയാണ്. ഓർത്തഡോക്സ് വിശ്വാസികൾ പള്ളിക്കുള്ളിലും യാക്കോബായ വിഭാഗം സമീപത്തെ പ്രത്യേക പന്തലിലുമാണ് പ്രാർത്ഥനകൾ നടത്തുന്നത്. കഴിഞ്ഞ ദിവസം യാക്കോബായ വിഭാഗത്തിന് പള്ളിയിൽ ആരാധനാ സ്വാതന്ത്ര്യം വേണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം വിശ്വാസികൾ റാലി നടത്തി. ചർച്ച് ആക്ട ആക്ഷൻ കൗൺസിലും റാലിയിൽ പങ്കെടുത്തു. പള്ളിപ്പരിസരത്തേക്ക് കടക്കാതിരിക്കാൻ പൊലീസ് ഇവരെ തടഞ്ഞു. യൂഹാനോൻ റമ്പാൻ ഉൾപ്പെടെ 10 പേരെ അറസ്റ്റ് ചെയ്ത് […]
കോഴിക്കോട് യുവതിയെയും കുട്ടിയെയും വാടക വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി
കോഴിക്കോട് മാങ്കാവ് തൃശാലക്കുളത്ത് യുവതിയെയും കുട്ടിയെയും വാടക വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഒഡീഷ സ്വദേശിനിയായ യുവതിയുടേയും കുഞ്ഞിന്റേയും മൃതദേഹം കത്തിക്കരിഞ്ഞ നിലയിലായിരുന്നു. മരിച്ചത് അനില്‍ ബിക്കാരി ദാസിന്റെ ഭാര്യ രൂപാലിയ, മൂന്ന് വയസുകാരിയായ മകള്‍ ആരാധ്യ എന്നിവരാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.കസബ പൊലീസ് അന്വേഷണം തുടങ്ങി.
മുന്‍മന്ത്രി വി.വിശ്വനാഥ മേനോന്‍ അന്തരിച്ചു
സി.പി.എം നേതാവും മുന്‍ ധനമന്ത്രിയുമായ വി.വിശ്വനാഥ മേനോന്‍ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 1987ലെ നായനാര്‍ മന്ത്രിസഭയില്‍ ധനമന്ത്രിയായിരുന്നു. അഡ്വ. അമ്പാടി നാരായണ മേനോന്റെയും വടക്കൂട്ട‌് ലക്ഷ‌്മിക്കുട്ടിയമ്മയുടെയും പുത്രനായി 1927 ജനുവരി 15 ന‌് എറണാകുളത്താണ‌് വി വിശ്വനാഥ മേനോൻ ജനിച്ചത‌്. എറണാകുളം ശ്രീരാമവർമ സ‌്കൂളിലും മഹാരാജാസ‌് കോളേജിലും മുംബൈ ലോ കോളേജിലുമായി വിദ്യാഭ്യാസം പൂർത്തിയാക്കി. ഹൈക്കോടതിയിലും മറ്റ‌് കോടതികളിലും അഭിഭാഷകനായിരുന്നു. 1987 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ തൃപ്പൂണിത്തുറ നിയമസഭാ മണ്ഡലത്തിൽ നിന്ന‌് മൽസരിച്ചു വിജയിച്ച‌് […]
സിമിയുടെ മുന്‍ നേതാവിനെ ഇടതു മുന്നണി മന്ത്രി സ്ഥാനം നല്‍കി ആദരിച്ചു: കെ.പി ശശികല
സിമിയുടെ മുന്‍ നേതാവിനെ ഇടതു മുന്നണി മന്ത്രി സ്ഥാനം നല്‍കി ആദരിച്ചതായി കെ.പി ശശികല. ആര്‍.എസ്.എസുമായി എതെങ്കിലും തരത്തില്‍ ബന്ധമുള്ളവരുടെ കുടുംബങ്ങളെ പോലും താറടിച്ച് കാണിക്കുന്നവര്‍ സിമിയുടെ ഉന്നത നേതാവിനെ കൂടെ പിടിച്ചിരുത്തി മന്ത്രി സ്ഥാനം വരെ കൊടുക്കുകയാണെന്നായിരുന്നു ശശികലയുടെ വിമര്‍ശനം. കോഴിക്കോട് നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ശശികല.
ചാലിയാറിലെ വെള്ളം ഉയർന്നതിന്റെ ആശ്വാസത്തില്‍ കര്‍ഷകരും നാട്ടുകാരും
ചാലിയാറിലെ വെള്ളം ഉയർന്നതോടെ ആശ്വാസത്തിലാണ് കർഷകരും നാട്ടുകാരും. മലപ്പുറം ഊർക്കടവ് കവണക്കല്ല് പാലത്തിന്റെ ഷട്ടർ താഴ്ത്തുന്നതാണ് വെള്ളം ഉയരാൻ കാരണം. സമീപത്തെ ആയിരക്കണണക്കിന് കിണറുകളിലും ജലനിരപ്പുയർന്നു. വേനൽ മഴ ലഭിച്ചതോടെ ചാലിയാറിൽ വെള്ളം വർദ്ധിച്ചു. ഊർക്കടവ് കവണക്കല്ല് പാലത്തിന്റെ ഷട്ടർ താഴ്ത്തുന്നതിനാൽ വെള്ളം ഒഴുകി പോകാത്തത് കർഷകർക്കും നാട്ടുകാർക്കും തുണയാണ്. കൈത്തോടുകൾ വഴി കൃഷിഭൂമിയിലേക്ക് വെള്ളം എത്തുന്നതോടെ വലിയ ആശ്വാസത്തിലാണ് കർഷകർ, നിലവിൽ വാഴകൃഷി നനക്കാൻ വലിയ തുകക്ക് മോട്ടോർ ഉപയോഗിച്ച് വെള്ളമെത്തിക്കുകയായിരുന്നു കർഷകർ. ചാലിയാർ തീരത്തെ […]












