India Kerala

നടിയെ ആക്രമിച്ച കേസ്: ദൃശ്യങ്ങളുടെ പകര്‍പ്പ് ദിലീപിന് നല്‍കണോ എന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് തീരുമാനമെടുക്കാം

നടിയെ ആക്രമിച്ച കേസില്‍ പ്രധാന തെളിവായ ദൃശ്യങ്ങളുടെ പകര്‍പ്പ് ദിലീപിന് നല്‍കണോ എന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് തീരുമാനമെടുക്കാം. മെമ്മറി കാര്‍ഡ്, രേഖയാണോ തൊണ്ടിമുതലാണോ എന്ന കാര്യം നാളെ അറിയിക്കാമെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. തൊണ്ടി മുതലാണെങ്കിൽ ദൃശ്യങ്ങൾ വിചാരണക്ക് ഉപയോഗിക്കാൻ കഴിയില്ല. കേസ് രേഖയാണെങ്കില്‍ മെമ്മറികാര്‍ഡിന്‍റെ പകര്‍പ്പ് നടന്‍ ദിലീപിന് കൈമാറുന്ന കാര്യത്തിൽ ജില്ലാ ജഡ്ജി തീരുമാനം എടുക്കും.

India Kerala

ഹയര്‍സെക്കന്‍ഡറി പരീക്ഷ നടത്തിപ്പിന് ഉപയോഗിച്ച സോഫ്റ്റ് വെയർ മുല്യനിർണയത്തിലും പാളിയതായ് പരാതി

ഹയര്‍സെക്കന്‍ഡറി പരീക്ഷ നടത്തിപ്പിന് ഉപയോഗിച്ച സോഫ്റ്റ് വെയർ മുല്യനിർണയത്തിലും പാളിയതായ് പരാതി. അധ്യാപകരില്‍ അധിക ഭാരം അടിച്ചേൽപിച്ചാണ് മൂല്യ നിർണയം നടത്തിയതെന്നും ആക്ഷേപമുണ്ട്. സമയബന്ധിതമായി പരീക്ഷാഫലം പ്രസിദ്ധീകരിക്കാൻ കഴിയുമോയെന്ന ആശങ്കയിലാണ് അധ്യാപകർ. ഐ എക്സാം എന്ന സോഫ്റ്റ് വെയർ ഉപയോഗിച്ചാണ് ഇത്തവണ ഹയര്‍സെക്കന്‍ഡറി പരീക്ഷ നടത്തിയത്. പരീക്ഷ നടത്തിപ്പിന് തുടക്കം കുറിച്ചപ്പോൾ തന്നെ സോഫറ്റ് വെയർ പണിമുടക്കി തുടങ്ങി. ആദ്യം വിദ്യാർഥികൾക്കു നൽകേണ്ട ഹാൾ ടിക്കറ്റ് നൽകാൻ കഴിയാതെ വന്നു. അത് പരിഹരിച്ചപ്പോൾ അധ്യാപകരുടെ ഡ്യൂട്ടീ ക്രമീകരണം […]

India Kerala

സ്പിരിറ്റ് കടത്തിയ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ പുറത്താക്കി

ചിറ്റൂരില്‍ സ്പിരിറ്റു കടത്തിയ സിപിഎം അത്തിമണി ബ്രാഞ്ച് സെക്രട്ടറി അനിലിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. ഇന്ന് അടിയന്തരമായി ചേര്‍ന്ന പൊരുമാട്ടി ലോക്കല്‍ കമ്മറ്റി യോഗമാണ് അനിലിനെ പുറത്താക്കാനുള്ള നടപടി കൈക്കൊണ്ടത്. കേസിലെ പ്രതിയായ അനില്‍ ഒളിവിലാണ് എക്‌സൈസ് ഇന്റലിജന്‍സ് ചിറ്റൂരില്‍ 525 ലീറ്റര്‍ സ്പിരിറ്റ് പിടികൂടിയ കേസിലാണ് സിപിഎം പ്രാദേശിക നേതാവിന്റെ പങ്ക് വ്യക്തമായത്. സ്പിരിറ്റുമായെത്തിയ കാര്‍ ഓടിച്ചിരുന്നത് സിപിഎം അത്തിമണി ബ്രാഞ്ച് സെക്രട്ടറിയും സിപിഎം പെരുമാട്ടി ലോക്കല്‍ കമ്മിറ്റി അംഗവുമായ അനില്‍കുമാര്‍ എന്ന അത്തിമണി അനിലായിരുന്നു. […]

India Kerala

എട്ട് കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍; ഒരാള്‍ ഓടി രക്ഷപ്പെട്ടു

എട്ട് കിലോ കഞ്ചാവുമായി യുവാവിനെ എക്‌സൈസ് അറസ്റ്റ് ചെയ്തു. ഷൊര്‍ണൂര്‍ ഗണേഷ് ഗിരി സ്വദേശിയായ സുധീഷാണ്(22) പിടിയിലായത്. ബൈക്കില്‍ കഞ്ചാവ് കടത്താന്‍ ശ്രമിക്കുന്നതിനിടയിലാണ് പഴയന്നൂര്‍ എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തിലുള്ള എക്‌സൈസ് സംഘം യുവാവിനെ പിടികൂടിയത്. അതേസമയം പ്രതിയുടെ ഒപ്പമുണ്ടായിരുന്ന മറ്റൊരാള്‍ ഓടി രക്ഷപ്പെട്ടു. ഇയാള്‍ക്ക് വേണ്ടി അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.

India Kerala

ബുര്‍ഖ നിരോധനം; എം.ഇ.എസിനെതിരെ സമസ്ത രംഗത്ത്

കോളേജുകളില്‍ ഇനി മുഖം മറച്ചുള്ള വസ്ത്രങ്ങള്‍ വേണ്ടെന്ന എം.ഇ.എസ് സര്‍ക്കുലറിനെതിരെ സമസ്ത രംഗത്ത് വന്നിരിക്കുന്നു. മതപരമായ കാര്യങ്ങളില്‍ എം.ഇ.എസ് ഇടപെടേണ്ടെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസി‍ഡന്‍റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. ബുര്‍ഖ വിശ്വാസത്തിന്‍റെ ഭാഗമാണെന്നും അത് നിരോധിക്കാന്‍ പാടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കോളേജുകളില്‍ ഇനി മുഖം മറച്ചുള്ള വേഷം വേണ്ടെന്ന് എം.ഇ.എസ് എന്നാല്‍ ബുര്‍ഖ ധരിക്കുന്നതില്‍ സമുദായത്തിനകത്ത് വ്യത്യസ്ത അഭിപ്രായമുണ്ടെന്നും മാനേജ്മെന്‍റ് നിർദ്ദേശിക്കുന്ന തരത്തിലുള്ള യൂണിഫോം ധരിക്കാൻ എല്ലാവരും ബാധ്യസ്ഥരാണെന്നും എം.ഇ.എസ് […]

India Kerala

ജിഷ്ണു പ്രണോയ് വധക്കേസിലെ പ്രതിയെ പുകഴ്ത്തി പി.കെ ശശി എം.എല്‍.എ

ജിഷ്ണു പ്രണോയ് വധക്കേസിലെ പ്രതി പി.കെ കൃഷ്ണദാസിനെ പുകഴ്ത്തി പി.കെ ശശി എം.എല്‍.എ. എതിര്‍പ്പുകളെ നേരിട്ട് മുന്നോട്ട് പോകാന്‍ കൃഷ്ണദാസിന് കഴിയും. മന്ദബുദ്ധികള്‍ക്ക് നേരെ ഒരു ആക്ഷേപവും ഉണ്ടാവില്ലെന്നും ശശി പറഞ്ഞു. പി.കെ ദാസ് മെഡിക്കല്‍ കോളജിലെ പരിപാടിക്കിടെയാണ് പി.കെ ശശി കൃഷ്ണദാസിനെ ന്യായീകരിച്ചത്.

India Kerala

മലപ്പുറം പൊലീസ് ക്യാമ്പിലെ 9 പേർക്ക് എച്ച്1 എൻ1

മലപ്പുറം പാണ്ടിക്കാട് പൊലീസ് ക്യാമ്പിലെ 3 പേർക്ക് കൂടി എച്ച്1 എൻ1 സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ എച്ച്1 എൻ1 സ്ഥിരീകരിക്കപ്പെടുന്നവരുടെ എണ്ണം ഒമ്പതായി. കണ്ണൂരിൽ നിന്ന് തെരഞ്ഞെടുപ്പ് ഡ്യൂട്ടി കഴിഞ്ഞ് എത്തിയവരിലാണ് രോഗം സ്ഥിരീകരിച്ചത്. കണ്ണൂരിൽ തെരഞ്ഞെടുപ്പ് ഡ്യൂട്ടി കഴിഞ്ഞ് എത്തിയ മലപ്പുറം പാണ്ടിക്കാട് പൊലീസ് ക്യാമ്പിലെ നൂറോളം പേർക്ക് പനി ബാധിച്ചിരുന്നു. ഇതിനെ തുടർന്ന് ജില്ലാ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ പരിശോധന നടത്തുകയും രക്തസാമ്പിളുകൾ മണിപ്പാലിലേക്ക് വിദഗ്ധ പരിശോധനക്ക് അയക്കുകയും ചെയ്തിരുന്നു. ഇവരിൽ ആറ് പേർക്ക് […]

India Kerala

മത്സ്യത്തിന് വില കുതിക്കുന്നു

സംസ്ഥാനത്ത് മത്സ്യത്തിന് വില കൂടുന്നു. താരതമ്യേന വിലക്കുറവുള്ള മത്തിക്കും അയലയ്ക്കും വരെ വന്‍ വിലയാണ് വിപണിയില്‍. കടല്‍ക്ഷോഭം കാരണം മത്സ്യബന്ധനം തടസ്സപ്പെടുന്നതും മത്സ്യത്തിന്റെ ലഭ്യത കുറയുന്നതുമാണ് വില കൂടാന്‍ കാരണം. വിലക്കയറ്റം കാരണം മത്സ്യം വാങ്ങാന്‍ ആളുകള്‍ എത്താത്തതിനാല്‍ തൊഴിലാളികളും പ്രയാസത്തിലാണ്. 40 രൂപയില്‍ താഴെ മാത്രം വിലയുണ്ടായിരുന്ന മത്തിക്ക് മാര്‍ക്കറ്റില്‍ 200 രൂപയിലധികമാണ് ഇന്നത്തെ വില. മലയാളികളുടെ ഇഷ്ട മത്സ്യമായ അയല തീവില കൊടുത്താലും കിട്ടാനില്ല. ചൂടുകൂടിയതോടെ തീരക്കടലില്‍ നിന്ന് മത്സ്യങ്ങള്‍ അകന്നു നില്‍ക്കുന്നത് കാരണം […]

India Kerala

ആശുപത്രിയിലെ പീഡനശ്രമം: സി.സി.ടി.വി ദൃശ്യം പരിശോധിച്ചിട്ടും പ്രതിയെ കണ്ടെത്താനായില്ല

തിരുവനന്തപുരം കഴക്കൂട്ടത്ത് സ്വകാര്യ ആശുപത്രിയില്‍ 11കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളെ പിടികൂടാനായില്ല. സി.സി.ടി.വി ദൃശ്യങ്ങള്‍ മുഴുവന്‍ പരിശോധിച്ചിട്ടും പ്രതിയെ കണ്ടെത്തിയില്ല. ഇന്നലെ ഉച്ചക്കാണ് ആശുപത്രിക്കുള്ളില്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം നടന്നത്. കുട്ടി ബഹളം വെച്ചതോടെ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. കുട്ടിയോടൊപ്പം ഉണ്ടായിരുന്ന അമ്മ ലാബില്‍ പോയ സമയത്തായിരുന്നു സംഭവം. അമ്മ പുറത്തേക്ക് പോയതിന് തൊട്ടുപിന്നാലെ മുറിയിലെത്തിയ യുവാവ് കുട്ടിയെ കടന്ന് പിടിക്കുകയും വസ്ത്രങ്ങള്‍ വലിച്ചു കീറുകയുമായിരുന്നു. പെൺകുട്ടി നിലവിളിച്ചതോടെ ഇയാള്‍ ഇറങ്ങി ഓടി. രക്ഷിതാക്കൾ നൽകിയ പരാതിയില്‍ പൊലീസ് […]

India Kerala

കണ്ണൂരില്‍ ലീഗ് പ്രവര്‍ത്തകര്‍ കള്ളവോട്ട് ചെയ്യുന്ന ദൃശ്യങ്ങള്‍ സിപിഎം പുറത്ത് വിട്ടു

ലീഗിനെ വെട്ടിലാക്കി പ്രവര്‍ത്തകര്‍ കള്ളവോട്ട് ചെയ്യുന്നതിന്റെ വീഡിയോ പുറത്ത്. കണ്ണൂര്‍ പാമ്ബുരുത്തിയിലെ കള്ളവോട്ട് ദൃശ്യങ്ങളാണ് സിപിഎം പുറത്തുവിട്ടത്. ഒരാള്‍ തന്നെ ഒന്നിലധികം തവണ വോട്ട് ചെയുന്നത് ദൃശ്യങ്ങളില്‍ നിന്ന് കാണാം. കണ്ണൂരിലെ മുസ്ലീം ലീഗിന്റെ ശക്തികേന്ദ്രങ്ങളിലൊന്നാണ് പാമ്ബുരുത്തി ദ്വീപ്. ഇവിടുത്തെ 166 -ാം നമ്ബര്‍ ബൂത്തില്‍ കള്ളവോട്ട് നടന്നുവെന്നാണ് സിപിഎം ആരോപിക്കുന്നത്. 1131-ാം നമ്ബര്‍ വോട്ടറായ അനസ്. കെ എന്നയാള്‍ രണ്ടുതവണ വോട്ടു ചെയ്യുന്നതായി ദൃശ്യങ്ങളില്‍ കാണാം. 1082-ാം നമ്ബര്‍ വോട്ടറായ മുബഷീര്‍. എം എന്നയാളും 12-ാം […]