തൊടുപുഴയില്‍ വീണ്ടും പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്ക് ക്രൂരപീഡനം. കുട്ടിയുടെ അമ്മയുടെ സുഹൃത്തും ബന്ധുവുമായ പട്ടയം കവല സ്വദേശി ജയേഷിനെ തൊടുപുഴ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കൂട്ടുകാരനൊപ്പം കളിക്കാന്‍ പോയതിനാണ് പതിനാലു വയസുകാരന് അമ്മയുടെ സുഹൃത്തും ബന്ധുവുമായ ആള്‍ ക്രൂരമായി മര്‍ദ്ദിച്ചത്. കുട്ടിയുടെ ശസ്ത്രക്രിയ നടത്തിയ വയറിന്‍റെ ഭാഗത്തും പുറത്തും ക്രൂരമായി ഇടിക്കുകയും, ഫ്രിഡ്ജിനിടയില്‍ വെച്ച് മര്‍ദ്ദിക്കുകയും ചെയ്തുവെന്നാണ് പരാതി. ബന്ധുവിനൊപ്പം കുട്ടി നേരിട്ട് പൊലീസ് സ്റ്റേഷനിലെത്തിയാണ് പരാതി നല്‍കിയത്. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ […]
Kerala
പാലാ ഉപതെരഞ്ഞെടുപ്പ്; സ്ഥാനാര്‍ഥി പ്രഖ്യാപനത്തില്‍ നിന്ന് എന്‍.സി.പി പിന്‍വാങ്ങി
പാലാ ഉപതെരഞ്ഞെടുപ്പ് സ്ഥാനാര്‍ഥി പ്രഖ്യാപനത്തെച്ചൊല്ലി എല്‍.ഡി എഫില്‍ തര്‍ക്കം. സ്ഥാനാര്‍ഥി പ്രഖ്യാപനത്തില്‍നിന്ന് എന്‍.സി.പി പിന്‍വാങ്ങി. സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടില്ലെന്നും ശിപാര്‍ശ ചെയ്യുക മാത്രമാണ് ചെയ്തെന്നും എന്‍.സി.പി നേതാവ് മാണി സി കാപ്പന്‍ പറഞ്ഞു. സ്ഥാനാര്‍ഥിയെ എല്‍.ഡി.എഫ് തീരുമാനിക്കുമെന്നും മാണി സി കാപ്പന്‍ വ്യക്തമാക്കി. ഇന്നലെ പാലായില്‍ ചേര്‍ന്ന എന്‍.സി.പി പാര്‍ലമെന്ററി പാര്‍ട്ടി നേതൃയോഗത്തിലാണ് ഉപതെരഞ്ഞെടുപ്പില്‍ മാണി സി കാപ്പനെ മത്സരിപ്പിക്കാന്‍ ധാരണയായത്. കെ.എം മാണിയുടെ നിര്യാണത്തെ തുടര്‍ന്ന് പാലായില്‍ ഉപതെരഞ്ഞെടുപ്പ് അനിവാര്യമായ സാഹചര്യത്തിലാണ് എന്‍.സി.പി ഒരുമുഴം മുന്നേ സ്ഥാനാര്‍ഥിയെ […]
കെ.എസ്.ആര്‍.ടി.സിയില്‍ വീണ്ടും പ്രതിസന്ധി; എംപാനല്‍ ഡ്രൈവര്‍മാരുടെ ശമ്പളം മുടങ്ങി
സ്ഥിരം ഡ്രൈവർമാർക്ക് ശമ്പളം നൽകിയിട്ടും എംപാനൽ ഡ്രൈവർമാർക്ക് ശമ്പളം നല്‍കാത്തതിനെ തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സിയില്‍ പ്രതിസന്ധി. എംപാനല്‍ ഡ്രൈവര്‍മാര്‍ പലരും ഡ്യൂട്ടിക്ക് ഹാജരാകാത്തതിനെ തുടര്‍ന്ന് ദീര്‍ഘദൂര സർവീസുകളടക്കം മുടങ്ങുന്ന സാഹചര്യമാണുള്ളത്. തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ ഇന്നലെ ഏഴ് സർവീസുകൾ മുടങ്ങി.
തുമ്പോളിൽ വീടുകൾക്കും വാഹനങ്ങൾക്കും നേരെ ആക്രമണം നടത്തിയ സംഭവത്തിൽ 7 പേർ പിടിയിൽ
ആലപ്പുഴ തുമ്പോളിൽ വീടുകൾക്കും വാഹനങ്ങൾക്കും നേരെ ആക്രമണം നടത്തിയ സംഭവത്തിൽ 7 പേർ പിടിയിൽ. അക്രമത്തിൽ നേരിട്ട് പങ്കെടുത്ത രണ്ട് പേരെക്കുടി ഇനി പിടികൂടാനുണ്ട്. ഇവർക്ക് വേണ്ടിയുള്ള അന്വേഷണം തുടരുകയാണ്. വ്യക്തി വൈരാഗ്യമാണ് അക്രമത്തിന് കാരണമെന്ന് പൊലീസ് വ്യക്തമാക്കി. സുഭാഷ്, ഷിബിൻ, അരുൺ മുരളീധരൻ, അജിത്ത്, ആദർശ്, മണികണ്ഠൻ, ജിനീഷ് എന്നിവരാണ് പിടിയിലായത്. ഈസ്റ്റർ ദിനത്തിൽ ഉണ്ടായ സംഘർഷത്തിന്റെ പ്രതികാരമാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് വ്യക്തമാക്കി. മൂന്നും നാലും പ്രതികൾക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. ഭവനഭേതനം, സംഘം […]
ഡ്രൈവറില്ലാത്തതിനാല്‍ നിരത്തിലിറങ്ങാതെ ആംബുലന്‍സ്; ദുരവസ്ഥ മാറനല്ലൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍
ഡ്രൈവര്‍ നിയമനം നടക്കാത്തതിനാല്‍ നിരത്തിലിറങ്ങാതെ പ്രാഥമിക ആരോഗ്യകേന്ദ്രത്തിന് അനുവദിച്ച ആംബുലന്‍സ്. തിരുവനന്തപുരം മാറനല്ലൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലാണ് ഈ ദുരവസ്ഥ. മാറനല്ലൂര്‍ പഞ്ചായത്ത് ഡ്രൈവറെ നിയമിക്കാത്തതിന് പിന്നില്‍ രാഷ്ട്രീയ കാരണങ്ങളാണെന്നാണ് ആക്ഷേപം. ടി.എന്‍ സീമ എം.പിയായിരിക്കെയാണ് മാറനല്ലൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് ആംബുലന്‍സ് നല്‍കിയത്. ആറ് മാസം മുമ്പ് ഉദ്ഘാടനവും നടത്തി. എന്നാല്‍ ഡ്രൈവറെ നിയമിക്കാത്തതിനാല്‍ ആംബുലന്‍സ് പ്രവര്‍ത്തനം തുടങ്ങിയില്ല. 21 വാര്‍ഡുകളാണ് മാറനല്ലൂര്‍ പഞ്ചായത്തിലുള്ളത്. പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ പാലിയേറ്റീവ് സെന്‍റര്‍ പ്രവര്‍ത്തിക്കുന്നത് വാടകക്ക് വണ്ടിയെടുത്താണ്. ആംബുലന്‍സ് പ്രവര്‍ത്തനം […]
കൊല്ലത്തും കള്ളവോട്ടെന്ന് ആരോപണം; യു.ഡി.എഫ് കമ്മീഷന് പരാതി നല്‍കി
കൊല്ലത്തും സി.പി.എം കള്ളവോട്ട് ചെയ്തെന്ന ആരോപണവുമായി യു.ഡി.എഫ്. കള്ളവോട്ട് പരിശോധിക്കണമെന്നാവശ്യപ്പെട്ട് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്ക് യു.ഡി.എഫ് പരാതി നൽകി. സ്ഥലം മാറ്റത്തിന് അപേക്ഷ ക്ഷണിച്ച് കൊല്ലം സിറ്റി പൊലീസ് കമ്മീഷണർ പുറത്തിറക്കിയ ഉത്തരവ് റദ്ദാക്കണമെന്നും യു.ഡി.എഫ് ആവശ്യപ്പെട്ടു. കൊല്ലം ലോക്സഭാ മണ്ഡലത്തില്‍ അഞ്ച് കള്ളവോട്ട് നടന്നെന്ന് തെരഞ്ഞെടുപ്പ് ദിവസം തന്നെ കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് കൂടുതൽ സ്ഥലങ്ങളിൽ കള്ളവോട്ട് നടന്നെന്ന് യു.ഡി.എഫ് പരാതി നല്‍കിയത്. കടയ്ക്കൽ, കുമിൾ എന്നീ പഞ്ചായത്തുകളിൽ വ്യാപകമായി കള്ളവോട്ട് നടന്നു. പ്രശ്ന ബാധിത ബൂത്തുകളിൽ […]
നിപ വൈറസ് ബാധിച്ച മൂന്ന് പേര്‍ രോഗത്തെ അതിജീവിച്ചതായി കണ്ടെത്തല്‍
കോഴിക്കോട് നിപ വൈറസ് ബാധിച്ച മൂന്ന് പേര്‍ രോഗത്തെ അതിജീവിച്ചതായി കണ്ടെത്തല്‍. ശരീരം സ്വയം പ്രതിരോധ ശേഷി ആര്‍ജിച്ചതിനാലാണ് മൂന്നു പേരും രക്ഷപ്പെട്ടത് എന്നാണ് വിലയിരുത്തല്‍. അമേരിക്കന്‍ സെന്‍റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍റ് പ്രിവന്‍ഷന്‍ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ഇക്കാര്യം പറയുന്നത്. മൂന്ന് പേരില്‍ കൂടി നിപ വൈറസ് ബാധയുണ്ടായെന്ന് സ്ഥിരീകരിക്കുകയാണ് ലേഖനം. കഴിഞ്ഞ വര്‍ഷം 18 പേരിലാണ് നിപ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇവരുമായി അടുത്തിടപഴകിയ ആരോഗ്യ പ്രവര്‍ത്തകരും ബന്ധുക്കളും അടക്കം 279 പേരുടെ […]
പ്രണയം നടിച്ച് പീഡനം; അറസ്റ്റിലായവരില്‍ ഡി.വൈ.എഫ്.ഐ പ്രാദേശിക നേതാവും
പ്രണയം നടിച്ച് പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ തൃശൂര്‍ കൊരട്ടിയില്‍ ഡി വൈ എഫ് ഐ പ്രാദേശിക നേതാവുള്‍പ്പെടെ രണ്ട് പേര്‍ അറസ്റ്റില്‍. ഡി.വൈ.എഫ്.ഐ മറ്റത്തൂര്‍ ബ്ളോക്ക് കമ്മിറ്റി അംഗം ശ്രീകാന്ത്, കുളത്തൂര്‍ സ്വദേശി സന്ദീപ് എന്നിവരാണ് അറസ്റ്റിലായത്. പ്രണയം നടിച്ച് സന്ദീപ് തന്റെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ഈ ദൃശ്യങ്ങള്‍ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി ശ്രാകാന്തിന് പീഡിപ്പിക്കാന്‍ അവസരമൊരുക്കുകയുമായിരുന്നുവെന്ന് യുവതി നല്‍കിയ പരാതിയില്‍ പറയുന്നു.
താനൂരില്‍ ലീഗ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു
താനൂരിൽ ലീഗ് പ്രവർത്തകർക്ക് വെട്ടേറ്റു. താനൂർ അഞ്ചുടിയിലെ രണ്ട് ലീഗ് പ്രവർത്തർക്കാണ് വെട്ടേറ്റത്. നഗരസഭ കൗൺസിലർ സി.പി സലാം, എ.പി മൊയ്തീൻ കോയ എന്നിവർക്കാണ് വെട്ടേറ്റത്. പ്രദേശത്തെ നാല് വീടുകളും തകർക്കപ്പെട്ടിട്ടുണ്ട്. പരിക്കേറ്റ ഇരുവരേയും തിരൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിനു പിന്നിൽ സി.പി.എമ്മൊണെന്നാണ് മുസ്ലീം ലീഗ് ആരോപിക്കുന്നത്.
എസ്.എഫ്.ഐയിലെ വനിതാ നേതാക്കള്‍ക്കെതിരെ ആത്മഹത്യാശ്രമം നടത്തിയ പെണ്‍കുട്ടിയുടെ കുറിപ്പ്
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജില്‍ ആത്മഹത്യാശ്രമം നടത്തിയ പെണ്‍കുട്ടിയുടെ ആത്മഹത്യാ കുറിപ്പ് പൊലീസ് കണ്ടെത്തി. എസ്.എഫ്.ഐയിലെ വനിതാ നേതാക്കള്‍ പഠിക്കാന്‍ അനുവദിക്കുന്നില്ലെന്നാണ് കത്തില്‍ പറയുന്നത്. സംഘടനാ പരിപാടിയില്‍ പങ്കെടുക്കാത്തതിന്റെ പേരില്‍ ഒറ്റപ്പെടുത്തിയെന്നും കുറിപ്പില്‍ പറയുന്നു. അപകടനില തരണം ചെയ്ത പെണ്‍കുട്ടിയെ മെഡിക്കല്‍ കോളജില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ വിദ്യാര്‍ഥിനിയായ ആറ്റിങ്ങല്‍ സ്വദേശിനിയെ ഇന്ന് രാവിലെയാണ് കോളേജിലെ റസ്റ്റ് റൂമില്‍ കൈഞരമ്പുകള്‍ മുറിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ മുതല്‍ കുട്ടിക്കായി പൊലീസ് തിരച്ചില്‍ നടത്തുന്നുണ്ടായിരുന്നു. ഇതിനിടെയാണ് […]











