ചട്ടങ്ങള്‍ ലംഘിച്ച് കേരള കേന്ദ്രസര്‍വ്വകലാശാലയില്‍ നിയമനങ്ങള്‍ നടത്താന്‍ നീക്കം. തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടവും കേന്ദ്ര മാനവവിഭവശേഷി ഉന്നത വിദ്യാഭ്യാസ വകുപ്പിന്‍റെ ചട്ടങ്ങളും മറികടന്നാണ് വിജ്ഞാപനം. ഏഴ് അധ്യാപകേതര തസ്തികകളില്‍ നിയമനം നടത്താനാണ് വിജ്ഞാപനം ഇറക്കിയത്. അസിസ്റ്റന്‍റ് എഞ്ചിനിയര്‍ സിവില്‍, സെക്യൂരിറ്റി ഓഫീസര്‍, പ്രൈവറ്റ് സെക്രട്ടറി, നഴ്സിങ് ഓഫീസര്‍, പേഴ്സണല്‍ അസിസ്റ്റന്‍റ്, ഹിന്ദി ട്രാന്‍സിലേറ്റര്‍, സീനിയര്‍ ടെക്നിക്കല്‍ അസിസ്റ്റന്‍റ് കമ്പ്യൂട്ടര്‍ എന്നീ തസ്തികകളിലേക്കാണ് നിയമനം. ഇത് സംബന്ധിച്ച് വൈസ് ചാന്‍സിലര്‍ ഡോ. ജി ഗോപകുമാര്‍ മെയ് 10നാണ് വിജ്ഞാപനമിറക്കിയത്. ആഗസ്റ്റ് […]
Kerala
തൃശൂര്‍ പൂരം ഇന്ന്: ഇലഞ്ഞിത്തറ മേളവും കുടമാറ്റവും ആഘോഷമാക്കാന്‍ പൂരപ്രേമികള്‍
പൂരങ്ങളുടെ പൂരമായ തൃശൂര്‍ പൂരം ഇന്ന്. പൂരനഗരിയിലേക്ക് ആയിരങ്ങളാണ് ഒഴുകിയെത്തുന്നത്. പ്രസിദ്ധമായ ഇലഞ്ഞിത്തറ മേളവും കുടമാറ്റവും ആവേശകരമാക്കാന്‍ ഒരുങ്ങുകയാണ് പൂരപ്രേമികള്‍. ഇന്നലെ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ ശിരസിലേറിയ നെയ്ത്തലകാവിലമ്മ പൂര വിളംബരം നടത്തിയതോടെ തൃശൂര്‍ പൂര ലഹരിയിലാണ്. നഗര-ഗ്രാമ വ്യത്യാസമില്ലാതെ തൃശൂരിലെ എല്ലാ വഴികളും ഇന്ന് പൂര നഗരിയിലേക്ക്. ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നും പൂരമെന്ന ലക്ഷ്യവുമായി. ഇതിനോടകം നഗരത്തിലെത്തിയത് ആയിരങ്ങള്‍. ചെറു പൂരങ്ങള്‍ ഒന്നൊന്നായി ഇന്ന് രാവിലെ തന്നെ വടക്കുംനാഥന്റെ മണ്ണിലെത്തി വണങ്ങി മടങ്ങും. തിരുവമ്പാടിയുടെ മഠത്തില്‍ വരവ് […]
സംസ്ഥാനത്ത് ഒറ്റപെട്ട സ്ഥലങ്ങളില്‍ ഇടിയോട് കൂടിയ മഴയ്ക്കും കാറ്റിനും സാധ്യതയെന്ന്
സംസ്ഥാനത്ത് ഒറ്റപെട്ട സ്ഥലങ്ങളില്‍ ഇടിയോടും മിന്നലോടും കൂടിയ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. തുടര്‍ന്ന് ഇടുക്കി ജില്ലയില്‍ മഞ്ഞ അലേര്‍ട്ട് പ്രഖ്യാപിച്ചു. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ എന്നിവയ്ക്കു സാധ്യതയുളളതിനാല്‍ മലയോരമേഖലയിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും മുന്നയിപ്പ് നല്‍കിയിട്ടുണ്ട്.
ലോക്സഭ തെരഞ്ഞെടുപ്പില്‍ കോട്ടയത്ത് തന്‍റെ സ്ഥാനാര്‍ത്ഥിത്വം അട്ടിമറിച്ചുവെന്ന് പി.ജെ ജോസഫ്
ലോക്സഭ തെരഞ്ഞെടുപ്പില്‍ കോട്ടയത്ത് തന്‍റെ സ്ഥാനാര്‍ത്ഥിത്വം അട്ടിമറിക്കപ്പെടുകയായിരുന്നുവെന്ന് പി.ജെ ജോസഫ്. കോട്ടയത്ത് സ്ഥാനാര്‍ത്ഥിയാകാന്‍ താന്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. രാജ്യസഭാ സീറ്റില്‍ ജോസ് കെ മാണിയെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചത് പാര്‍ട്ടിയുടെ പാര്‍ലമെന്‍ററി ബോര്‍ഡാണ്. ഇതേപോലെ കോട്ടയത്തെ സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കാന്‍ പാര്‍ലമെന്‍ററി ബോര്‍ഡ് കൂടിയാല്‍ മതിയായിരുന്നു. ഇതല്ല നടന്നതെന്നും പി.ജെ ജോസഫ് മീഡിയവണിനോട് പറഞ്ഞു.
വീട്ടുമുറ്റത്തെ തൂണ് വീണു നാലു വയസുകാരി മരിച്ചു
പാലക്കാട് മണ്ണാര്‍കാട് വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്ന നാലു വയസ്സുകാരിയുടെ തലയില്‍ തൂണ് വീണ് മരിച്ചു. ജിജീഷ് ഏലിയാസ് അനില ദമ്പതികളുടെ മകളായ ജുവൽ അന്നയാണ് മരിച്ചത്. പൊളിച്ചു കൊണ്ടിരിക്കുന്ന വീടിന്‍റെ തൂണാണ് കുട്ടിയുടെ തലയില്‍ വീണത്. ഇന്ന് ഉച്ചയോട് കൂടിയാണ് അപകടം സംഭവിച്ചത്. ഇവര്‍ താമസിക്കുന്ന വീടിനോട് ചേര്‍ന്ന പഴയ വീട് പൊളിക്കുന്നതിനിടെ ഇവിടെ കളിച്ചു കൊണ്ടി രിക്കുകയായിരുന്ന അന്നയുടെ തലയ്ക്ക് മുകളിലൂടെ തൂണ് വീഴുകയായിരുന്നു.
കള്ളവോട്ട് ആരോപണത്തില്‍ വോട്ടര്‍മാര്‍ ഒപ്പിട്ട രജിസ്റ്റര്‍ പരിശോധിക്കുമെന്ന് ജില്ലാ കലക്ടര്‍
ഇടുക്കി ഉടുമ്പന്‍ചോലയിലെ കള്ളവോട്ട് ആരോപണത്തില്‍ വോട്ടര്‍മാര്‍ ഒപ്പിട്ട രജിസ്റ്റര്‍ പരിശോധിക്കുമെന്ന് ജില്ലാ കലക്ടര്‍ എച്ച് ദിനേശന്‍. തെരഞ്ഞെടുപ്പ് രേഖകള്‍ സൂക്ഷിച്ചിരിക്കുന്ന സ്ട്രോങ് റൂം തുറക്കുന്നതിന് വേണ്ടി സ്ഥാനാര്‍ഥികള്‍ക്ക് നോട്ടീസ് നല്‍കി. ചൊവാഴ്ച്ച സ്ഥാനാര്‍ഥികളുമായി ചര്‍ച്ച നടത്തുമെന്നും ഇടുക്കി ജില്ലാ കലക്ടര്‍ വ്യക്തമാക്കി. ഉടുമ്പന്‍ചോല മണ്ഡലത്തിലെ 66, 69 ബൂത്തുകളില്‍ കള്ളവോട്ട് നടന്നുവെന്ന് കാട്ടി ഇടുക്കി ഡിസിസി പ്രസിഡന്‍റ് ഇബ്രാഹീംകുട്ടി കല്ലാറും യുഡിഎഫ് ജില്ലാ നേതൃത്വവുമാണ് ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കിയത്. രഞ്ജിത്ത് എന്നയാള്‍ രണ്ട് തിരിച്ചറിയല്‍ കാര്‍ഡുകള്‍ […]
തന്റെ ആവശ്യപ്രകാരമല്ല അധ്യാപകൻ പരീക്ഷയെഴുതിയത്; വെളിപ്പെടുത്തലുമായി വിദ്യാര്‍ഥി
കോഴിക്കോട് നീലേശ്വരം ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്കായി അധ്യാപകന്‍ പരീക്ഷ എഴുതിയ സംഭവത്തില്‍ അധ്യാപകനെ തള്ളി വിദ്യാര്‍ത്ഥി രംഗത്ത്. തന്റെ ആവശ്യപ്രകാരമല്ല അധ്യാപകന്‍ പരീക്ഷ എഴുതിയത്. ജയിക്കുമെന്ന് തനിക്ക് ഉറപ്പുണ്ടായിരുന്നെന്നും അധ്യാപകന്‍ തന്റെ ഉപരിപഠനം പ്രതിസന്ധിയിലാക്കുയാണ് ചെയ്തതെന്നും വിദ്യാര്‍ഥി പറഞ്ഞു. പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി അവരുടെ ആവശ്യപ്രകാരമാണ് താന്‍ പരീക്ഷയെഴുതിയതെന്നായിരുന്നു നീലേശ്വരം ഹയര്‍സെക്കന്‍ഡറി സ്കൂളിലെ അധ്യാപകന്‍ നിഷാദ് വി മുഹമ്മദ് പറഞ്ഞിരുന്നത്. . എന്നാല്‍ തന്റെ ആവശ്യപ്രകാരമല്ല അധ്യാപകന്‍ പരീക്ഷയെഴുതിയതെന്ന് വിദ്യാര്‍ത്ഥി പറഞ്ഞു. നന്നായി പഠിച്ച് […]
കള്ളവോട്ട്; പത്ത് പേര്‍ക്കെതിരെ കേസെടുത്തു
കണ്ണൂരില്‍ കള്ളവോട്ടുമായി ബന്ധപ്പെട്ട് പത്ത് പേര്‍ക്കെതിരെ കൂടി കേസെടുത്തു. 9 യു.ഡി.എഫ് പ്രവര്‍ത്തകര്‍ക്കും ഒരു സി.പി.എം പ്രവര്‍ത്തകനെതിരെയുമാണ് കേസ്. കള്ളവോട്ടില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടികള്‍ സി.പി.എമ്മിനെ വെള്ള പൂശാനാണെന്ന ആരോപണവുമായി കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും രംഗത്ത് എത്തി. പൊലീസ് ബാലറ്റ് അട്ടിമറിച്ചതിന് പിന്നിലെ ഡി.ജി.പിയുടെ പങ്കാളിത്തം അന്വേഷിക്കണമെന്ന ആവശ്യവും മുല്ലപ്പള്ളി ഉയര്‍ത്തി. പാമ്പുരത്തി മാപ്പിള എ.യു.പി സ്കൂളിലെ 166 ആം ബൂത്തില്‍ കള്ളവോട്ട് ചെയ്ത 9 ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെയും ധര്‍മ്മടം 52 ആം ബൂത്തില്‍ കള്ള […]
തൃശൂരില്‍ വാഹനാപകടത്തില്‍ രണ്ട് പേര്‍ മരിച്ചു
തൃശൂര്‍ മുണ്ടൂരില്‍ വാഹനാപകടത്തില്‍ രണ്ട്പേര്‍ മരിച്ചു. തിരൂര്‍ പൈനാട്ടില്‍ രുക്മിണി , ബന്ധുവായ ഏഴ് വയസുകാരന്‍ അലന്‍ കൃഷ്ണ എന്നിവരാണ് മരിച്ചത്. ടാങ്കര്‍ ലോറി ഓട്ടോയില്‍ ഇടിച്ചാണ് അപകടം. ഗുരുവായൂര്‍ അമ്പലത്തില്‍ ദര്‍ശനം നടത്തി മടങ്ങവേയാണ് അപകടമുണ്ടായത്.
ശബരിമല യുവതീ പ്രവേശനം; സംഘ്പരിവാറിൽ അടി തുടരുന്നു
ശബരിമല യുവതീ പ്രവേശനത്തെ ചൊല്ലി സംഘ് പരിവാർ സംഘടനകൾക്കുള്ളിൽ തർക്കം രൂക്ഷമാകുന്നു. വിഷയത്തില്‍ പരസ്യ വാക്പോര് തുടരുകയാണ്. സാമൂഹ്യ മാധ്യമങ്ങൾ വഴി നടക്കുന്ന പോരിൽ തൽക്കാലം ഇടപെടേണ്ടെന്നാണ് ആർ.എസ് .എസ് തീരുമാനം. സുപ്രീം കോടതി വിധി വന്ന സമയത്ത് തന്നെ ആർഎസ്എസ് നേതാക്കൾ വിധിയെ അനുകൂലിച്ചെങ്കിലും പിന്നീട് ബിജെപി ഇടപെടൽ കാരണം നിലപാട് മാറ്റുകയായിരുന്നു. തുടർന്ന് യുവതീ പ്രവേശന വിഷയം സജീവമാക്കുന്നതിന് ശബരിമല കർമ സമിതി രൂപീകരിച്ച് സമരത്തിൽ ഇടപെട്ടു. എന്നാൽ സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ അഭിപ്രായ […]












