India Kerala

മലപ്പുറം ജില്ലയില്‍ ഉപരിപഠനത്തിനു മതിയായ സീറ്റ് ലഭ്യമാകണമെന്നാവശ്യപ്പെട്ട് വിദ്യാർഥികളുടെ നിവേദനം

എസ്.എസ്.എൽ.സി പരീക്ഷയില്‍ വിജയം നേടിയ വിദ്യാർത്ഥികളുടെ ഉപരിപഠനത്തിനു മതിയായ സീറ്റ് ലഭ്യമാകണമെന്നാവശ്യപ്പെട്ട് വിദ്യാർഥികളുടെ നിവേദനം. മലപ്പുറം ജില്ലാ ഡെപ്യൂട്ടി കലക്റ്റർക്കാണ് വിദ്യാർത്ഥികൾ നിവേദനം സമർപ്പിച്ചത്. കാൽ ലക്ഷത്തോളം പ്ലസ് ടൂ സീറ്റുകളുടെ കുറവാണ് മലപ്പുറം ജില്ലയിലുള്ളത്. എസ്.എസ്.എൽ.സി പരീക്ഷ എഴുതിയ 80052 വിദ്യാർത്ഥികളിൽ 78335പേരും ഉപരിപഠനത്തിന് അര്ഹത നേടി. എന്നാല്‍ ഹയര്‍സെക്കന്ററി പഠനത്തിന് ജില്ലയിൽ 60646 സീറ്റുകളാണുള്ളത്. ഉപരി പഠനത്തിനുള്ള മറ്റു അവസരങ്ങൾ കൂടി കണക്കിലെടുത്താലും ഹയർസെക്കൻഡറി പഠനത്തിന് കാൽ ലക്ഷത്തോളം കുട്ടികള്‍ക്ക് ജില്ലയില്‍ സീറ്റില്ല എന്നതാണ് […]

India Kerala

ശബരിമല വിഷയത്തിൽ രജിസ്റ്റർ ചെയ്ത കേസുകൾ റദ്ദാക്കണമെന്ന ആവശ്യത്തെ സർക്കാർ ഹൈകോടതിയിൽ എതിർത്തു

ശബരിമല വിഷയത്തിൽ നടന്ന പ്രക്ഷോഭങ്ങളുടേയും ഹർത്താലുകളുടേയും പേരിൽ രജിസ്റ്റർ ചെയ്ത കേസുകൾ റദ്ദാക്കണമെന്ന മുൻ ഡി.ജി.പി ടി.പി സെൻകുമാറിന്‍റയും മുൻ പി.എസ്.സി ചെയർമാൻ കെ.എസ്. രാധാകൃഷ്‌ണന്റെയും ആവശ്യത്തെ സർക്കാർ ഹൈകോടതിയിൽ എതിർത്തു. കേസുമായി ബന്ധപ്പെട്ട റിപ്പോർട്ട് കീഴ്‌ കോടതികളിൽ സമർപ്പിച്ചതായി സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചു. 5 കേസുകൾ ഹരജിക്കാർക്കെതിരെയുണ്ട്. ഇത് റദ്ദാക്കാനായി ഒരു ഹരജി മാത്രം നൽകിയിരിക്കുന്നത് നിയമപരമായി നിലനിൽക്കുന്നതല്ലെന്ന സർക്കാർ കോടതിയിൽ വ്യക്തമാക്കി. ഹരജിക്കാരുടെ ആവശ്യത്തിൽ ഇപ്പോൾ തീരുമാനം എടുക്കാനാകില്ലെന്ന് വ്യക്തമാക്കിയ കോടതി തുടർന്ന് […]

India Kerala

തെച്ചിക്കോട്ട്കാവ് രാമചന്ദ്രന്റെ ആരോഗ്യപരിശോധന പൂര്‍ത്തിയായി

തെച്ചിക്കോട്ട് കാവ് രാമചന്ദ്രന്റെ ആരോഗ്യപരിശോധന പൂര്‍ത്തിയായി. മൂന്ന് ഡോക്ടര്‍മാരടങ്ങുന്ന സംഘമാണ് ആനയെ പരിശോധിച്ചത്. ഡോക്ടര്‍മാരായ വിവേക്,ഡേവിഡ്,സോജു എന്നിവരാണ് പരിശോധനാ സംഘത്തിലുണ്ടായിരുന്നത്. ജില്ലാ കലക്ടര്‍, അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ എന്നിവര്‍ക്ക് റിപ്പോര്‍ട്ട് കൈമാറും.ആരോഗ്യ സ്ഥിതി അനുകൂലമെങ്കില്‍ തെച്ചിക്കോട്ട് കാവ് രാമചന്ദ്രന് തിടമ്പേറ്റാന്‍ അനുമതി ലഭിക്കും.ജില്ലാ കലക്ടര്‍ ടി.വി അനുപമയുടെ നേതൃത്വത്തില്‍ ചേര്‍ന്ന നാട്ടാന നിരീക്ഷണ സമിതി യോഗത്തിന്റേതാണ് തീരുമാനം. ഇന്ന് വൈകിട്ട് മൂന്നിനാണ് പരിശോധന. പരിശോധനാ ഫലം അനുകൂലമെങ്കില്‍ നിയന്ത്രണങ്ങളോടെയായിരിക്കും എഴുന്നള്ളിപ്പില്‍ പങ്കെടുപ്പിക്കുക. ഒന്നര മണിക്കൂര്‍ മാത്രമായിരിക്കും എഴുന്നള്ളിപ്പിന് […]

India Kerala

ഡെപ്യൂട്ടി കലക്ടര്‍മാര്‍ക്കെതിരെ ധനകാര്യ പരിശോധനാ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്

ഡപ്യൂട്ടി കലക്ടര്‍മാരും തഹസില്‍ദാര്‍മാരും ഗുരുതര കൃത്യവിലോപം നടത്തിയതായി തെളിയിക്കുന്ന കോഴിക്കോട് ജില്ലാ ധനകാര്യ പരിശോധനാ വിഭാഗത്തിന്റെ റിപ്പോര്‍ട്ട് പുറത്ത്. 3 ഡെപ്യൂട്ടി കലക്ടര്‍മാരും ഒരു ദഹസില്‍ദാറും 3 ഡെപ്യൂട്ടി തഹസില്‍ദാറുമാരടക്കം ഭൂ-ക്വാറി-മണ്ണ് മാഫിയയെ സഹായിച്ചതായാണ് റിപ്പോര്‍ട്ട്. ഇവരില്‍ നിന്നും 53 ലക്ഷം രൂപ തിരികെ പിടിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. ഉത്തരവാദികള്‍ക്കെതിരെ യാതൊരു നടപടിയും എടുക്കാതെ ജില്ലാ കലക്ടര്‍ ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്നതായും ആരോപണം ഉയര്‍ന്നു. തഹസില്‍ദാര്‍മാര്‍ അധികാര ദുര്‍വിനിയോഗം നടത്തി അനധികൃതമായി ധാതു കടത്തു വാഹനങ്ങള്‍ വിട്ടു നല്‍കിയതിലൂടെ മാത്രം […]

India Kerala

വീണ ജോർജ്ജിനെതിരെയുള്ള പരാതി; കഴമ്പില്ലെന്ന് കലക്ടറുടെ റിപ്പോർട്ട്

പത്തനംതിട്ട ലോക്സഭ മണ്ഡലത്തിലെ ഇടത് സ്ഥാനാർത്ഥി വീണാ ജോർജിന് ഓർത്തഡോക്സ് സഭ പരസ്യ പിൻതുണ നൽകിയെന്ന പരാതിയിൽ കഴമ്പില്ലെന്ന് ജില്ലാ കലക്ടറുടെ റിപ്പോർട്ട്. മതത്തിന്റെ പേരിൽ വോട്ട് നൽകണമെന്ന ആഹ്വാനം പെരുമാറ്റ ചട്ടലംഘനമാണെന്ന പരാതിയിലായിരുന്നു ജില്ലാ കലക്ടറോട് വിശദീകരണം തേടിയത്. റിപ്പോര്‍ട്ട് ജില്ലാകലക്ടര്‍ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് കൈമാറി. മതത്തിൻ്റെ പേരിൽ വോട്ട് ചെയ്യാൻ ഓർത്തഡോക്സ് സഭ അദ്ധ്യക്ഷൻ ആഹ്വാനം ചെയ്തത് ചട്ടലംഘനമാണെന്ന പരാതിയിലായിന്നുന്നു മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കറാം മീണ ജില്ല കലക്ടറിനോട് വിശദീകരണം തേടിയത്. തെരഞ്ഞെടുപ്പ് […]

India Kerala

ആലുവ സ്റ്റാന്‍ഡിനുള്ളില്‍ അപകടങ്ങള്‍ പതിവാകുന്നു; നിയന്ത്രണങ്ങള്‍ പാലിക്കാതെ സ്വകാര്യ ബസുകള്‍

ബസുകളുടെ അനധികൃത പ്രവേശനവും മത്സര ഓട്ടവും ആലുവ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിനെ കുരുതിക്കളമാക്കുന്നു. ആറു മാസത്തിനിടയില്‍ ബസ്റ്റാന്‍ഡിനുള്ളില്‍ മാത്രം പൊലിഞ്ഞത് മൂന്ന് ജീവനുകള്‍. എന്നാല്‍ അപകടങ്ങള്‍ തുടര്‍ക്കഥയായിട്ടും അധികാരികള്‍ നടപടികള്‍ സ്വീകരിക്കുന്നില്ലന്നാണ് നാട്ടുകാരുടെ പരാതി. ആലുവ ബസ് സ്റ്റാന്‍ഡിനുള്ളില്‍ ഇന്നലെ നടന്ന അപകടത്തില്‍ ചൂര്‍ണിക്കര സ്വദേശിനി തങ്കമണി കൊല്ലപ്പെട്ടതോടെയാണ് ബസ് സ്റ്റാന്‍ഡിനെ ചൊല്ലിയുള്ള വിവാദങ്ങള്‍ വീണ്ടും ഉയരുന്നത്. അനധികൃത പ്രവേശന കവാടം പല തവണ അടച്ചിട്ടും സ്വകാര്യ ബസുകള്‍ ഇതേ മാര്‍ഗത്തിലൂടെ സ്റ്റാന്‍ഡില്‍ പ്രവേശിക്കുന്നതും അമിത വേഗതയില്‍ […]

India Kerala

കുങ്കിയാന പരിശീലനത്തിന് വയനാട്ടില്‍ തുടക്കമായി

കേരളത്തില്‍ ആദ്യമായി കുങ്കിയാന പരിശീലനത്തിന് വയനാട്ടില്‍ തുടക്കമായി.വനം വകുപ്പ് മുത്തങ്ങയില്‍ ആരംഭിച്ച പരിശീലന പരിപാടിയില്‍ കോട്ടൂര്‍ ആന ക്യാമ്പില്‍ നിന്നും എത്തിച്ച ആനകളാണ് പരിശീലനം നേടുന്നത്. സംസ്ഥാന വനംവകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ കേരളത്തില്‍ ആദ്യമായാണ് കുങ്കിയാനകള്‍ക്ക് പരിശീലനം നല്‍കുന്നത്. തുടക്കത്തില്‍ 2 കൊമ്പന്‍മാരും ഒരു പിടിയാനയുമടക്കം മൂന്ന് ആനകളെ പരിശീലിപ്പിക്കുന്നുണ്ട്. കോട്ടൂര്‍ ആന ക്യാമ്പില്‍ നിന്നുളള സുന്ദരി, ആഗ്സ്ത്യന്‍,ഉണ്ണികൃഷ്ണന്‍ എന്നീ ആനകളെയാണ് ഇതിനായി മുത്തങ്ങയിലെത്തിച്ചത്. ദിവസവും രാവിലെ 6.30 മുതല്‍ വൈകിട്ട് അഞ്ചുമണിവരെയണ് പരിശീലനം. ആറുമാസക്കാലം ഇത് തുടരും. […]

India Kerala

തൃശൂര്‍ പൂരം; ചമയ പ്രദര്‍ശനം ഇന്ന് തുടങ്ങും, സാമ്പിള്‍ വെടിക്കെട്ട് രാത്രി 7ന്

തൃശൂര്‍ പൂര ലഹരിയില്‍ ചമയ പ്രദര്‍ശനം ഇന്ന് തുടങ്ങും. സാമ്പിള്‍ വെടിക്കെട്ട് ഇന്ന് രാത്രി ഏഴിന് നടക്കും. തൃശൂരില്‍ പൂരാവേശം. പൂരത്തിന്റെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി. പാറമേക്കാവ് ദേവസ്വത്തിന്റെ ചമയപ്രദര്‍ശനം ഇന്ന് തുടങ്ങും. സാമ്പിള്‍ വെടിക്കെട്ടിന് ഇന്ന് രാത്രി ഏഴിന് തിരി കൊളുത്തും. തൃശൂരിന് ഇനി പൂരക്കാലം. പൂരം പ്രേമികളുടെ കണ്ണും കാതും ഇനി നാലു നാള്‍ പൂരനഗരിയിലേക്ക്. പാറമേക്കാവ് ദേവസ്വത്തിന്റെ ചമയ പ്രദര്‍ശം ഇന്ന് വൈകിട്ട് മുന്നിന് ആരംഭിക്കും. പാറമേക്കാവ് അഗ്രശാലയിലാണ് പ്രദര്‍ശനം. നാളെ വൈകീട്ട് […]

India Kerala

ചെന്നിത്തല ഹൈക്കോടതിയിലേക്ക്

പൊലീസിലെ പോസ്റ്റല്‍ ബാലറ്റ് വിവാദത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹൈക്കോടതിയിലേക്ക്. വിതരണം ചെയ്ത മുഴുവന്‍ പോസ്റ്റല്‍ ബാലറ്റുകളും പിന്‍വലിക്കണമെന്നാണ് ആവശ്യം. പൊലീസുകാര്‍ക്ക് വോട്ട് ചെയ്യാന്‍ അടിയന്തര സംവിധാനം ഒരുക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

India Kerala

മുഖ്യന്ത്രിയുടെ യൂറോപ്യൻ പര്യടനം തുടരുന്നു; ‘റൂം ഫോർ റിവർ’ പദ്ധതി സന്ദർശിച്ചു

മുഖ്യന്ത്രിയുടെ യൂറോപ്യൻ പര്യടനം തുടരുന്നു. പ്രളയത്തെ മറികടക്കാനുളള ഡച്ച് മാതൃക മുഖ്യമന്ത്രി നേരിട്ട് വിലയിരുത്തി. യു.എൻ പുനർനിർമ്മാണ സമ്മേളനത്തിൽ തിങ്കളാഴ്ച മുഖ്യമന്ത്രി പങ്കെടുക്കും. വെളളപ്പൊക്കത്തെ മറികടക്കാനായി ഡച്ച് സർക്കാർ ആവിഷ്കരിച്ച റൂം ഫോർ റിവർ പദ്ധതിയാണ് യൂറോപ്യൻ പര്യടനത്തിന്റെ ഭാഗമായി മുഖ്യമന്ത്രി സന്ദർശിച്ചത്. നദിക്ക് കൂടുതൽ വിസ്തൃതി നൽകുന്നതിലൂടെ വെള്ളപ്പൊക്ക വേളയിൽ ജലനിരപ്പ് ഉയരുന്നത് നിയന്ത്രിക്കാനും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും ലക്ഷ്യമിട്ട് നടപ്പാക്കുന്ന പദ്ധതിയാണിത്. കുട്ടനാട് ഉൾപ്പടെ സംസ്ഥാനത്തെ താഴ്ന്ന പ്രദേശങ്ങളിൽ പദ്ധതി നടപ്പാക്കാനാകുമോ എന്ന് പരിശോധിക്കുന്നതിന്റെ […]