തിരുവനന്തപുരം നഗരത്തെ ലഹരി ഗുണ്ടാ മാഫിയാ സംഘങ്ങളില്‍ നിന്ന് മുക്തമാക്കി പൊലീസിന്‍റെ ‘ഓപ്പറേഷന്‍ ബോള്‍ട്ട്’. ഒരു മാസത്തിനിടെ 5726 പേര്‍ പിടിയിലായി. 6208 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഓപ്പറേഷന്‍ ബോള്‍ട്ട് തുടരുമെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ കെ സഞ്ജയ് കുമാര്‍ ഗുരുദ്വീന്‍ മീഡിയാവണ്ണിനോട് പറഞ്ഞു. ലഹരിമാഫിയാ സംഘങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലുകള്‍ വ്യാപകമാകുകയും കൊലപാതകങ്ങള്‍ വര്‍ദ്ധിക്കുകയും ചെയ്തതോടെയാണ് ഇത് അടിച്ചമര്‍ത്താന്‍ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ കെ സഞ്ജയ് കുമാര്‍ ഗുരുദ്വീന്‍ ഓപ്പറേഷന്‍ ബോള്‍ട്ടിന് തുടക്കമിട്ടത്. ഒരുമാസം […]
Kerala
‘പരിസ്ഥിതി സൗഹാർദ്ദപരമായ നവകേരള നിര്‍മ്മാണമാണ് സര്‍ക്കാര്‍ ലക്ഷ്യം’
സംസ്ഥാനത്തുണ്ടായ പ്രളയത്തെ കേരളത്തിന്റെ മതനിരപേക്ഷ മനസ് ഒറ്റക്കെട്ടായി നേരിട്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രളയദുരിതത്തില്‍ മത്സ്യതൊഴിലാളികളുടെ സേവനം പ്രശംസനീയമായിരുന്നെന്നും മുഖ്യമന്ത്രി ജനീവയില്‍ പറഞ്ഞു. യൂറോപ്യന്‍ സന്ദര്‍ശനത്തിലുള്ള മുഖ്യമന്ത്രി, ജനീവയിൽ നടക്കുന്ന ഐക്യരാഷ്ട്രസഭയുടെ ലോക പുനർനിർമാണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു. നവകേരള നിർമാണമാണ് സർക്കാർ ലക്ഷ്യം വക്കുന്നത്. പ്രളയാന്തരം പരിസ്ഥിതി സൗഹാർദ്ദപരമായ പുനർനിർമാണത്തിനാണ് നാം ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
പൊലീസിലെ പോസ്റ്റൽ ബാലറ്റ് ക്രമക്കേട്: ചെന്നിത്തല പൊതുതാൽപര്യ ഹരജി നൽകി
പൊലീസിലെ പോസ്റ്റൽ ബാലറ്റ് ക്രമക്കേടിൽ നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹരജി നൽകി. എ.ഡി.ജി.പിയുടെ റിപ്പോർട്ടിന്റെ വെളിച്ചത്തിൽ സ്വതന്ത്ര കമ്മീഷനെ വച്ച് അന്വേഷണം നടത്താൻ തെരഞ്ഞെടുപ്പ് കമ്മീഷന് നിർദ്ദേശം നൽകണമെന്ന് ഹരജിയിൽ പറയുന്നു. കൃത്യത്തിൽ ഏർപ്പെട്ടവർക്കെതിരെ ക്രിമിനൽ കേസ് ചുമത്തണമെന്നും ആവശ്യമുണ്ട്. തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചാണ് നോഡൽ ഓഫീസർമാർ പോസ്റ്റൽ ബാലറ്റുകള്‍ ശേഖരിച്ചത് എന്നും ഹർജിയിൽ ചൂണ്ടികാട്ടുന്നു. ഹരജി ഹൈക്കോടതി നാളെ പരിഗണിക്കും.
ചൂര്‍ണ്ണിക്കര നിലംനികത്തല്‍: കേസെടുക്കണമെന്ന് വിജിലന്‍സ്
ചൂര്‍ണ്ണിക്കര ഭൂമി വിവാദത്തില്‍ കേസെടുക്കണമെന്ന് വിജിലന്‍സ്. കുറ്റകൃത്യത്തിന് പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നാണ് വിജിലന്‍സിന്റെ വിലയിരുത്തല്‍. സംഭവത്തില്‍ കേസെടുക്കാന്‍ വിജിലന്‍സ് ആഭ്യന്തര വകുപ്പിനോട് ശിപാര്‍ശ ചെയ്യും. തൃശൂര്‍ മതിലകം സ്വദേശിയായ ഹംസയുടെ ഉടമസ്ഥതയിലുള്ള ആലുവ ചൂര്‍ണിക്കരയിലെ 25 സെന്റ് നിലമാണ് വ്യാജരേഖകള്‍ ചമച്ച് നികത്തിയത്. ലാൻഡ് റവന്യൂ കമ്മീഷണറുടെയും ആർ.ഡി.ഒയുടെയും പേരിൽ വ്യാജ ഉത്തരവിറക്കിയായിരുന്നു തട്ടിപ്പ്. വ്യാജരേഖ നിര്‍മിക്കുന്നതിന് ഇടനിലക്കാരനായ അബുവിന് ഏഴ് ലക്ഷം രൂപ നല്‍കിയതായി ഹംസ പൊലീസിന് മൊഴി നല്‍കിയിരുന്നു. സെന്റിന് ലക്ഷങ്ങളാണ് ഇവിടെ ഭൂമിയുടെ വില. […]
ഇലഞ്ഞിത്തറ മേളവും കുടമാറ്റവും ആഘോഷമാക്കാന്‍ പൂരപ്രേമികള്‍
പൂര തിമിർപ്പിലാണ് തൃശൂർ നഗരം. പതിനായിരക്കണക്കിന് പൂര പ്രേമികളാണ് ഇപ്പോൾ തന്നെ പൂരനഗരിയില്‍ എത്തിയിട്ടുള്ളത്. കനത്ത സുരക്ഷക്ക് നടുവിലാണ് ഇത്തവണ പൂരമെങ്കിലും പൂര പ്രേമികളുടെ ആവേശത്തിന് ഒട്ടും കുറവില്ല. ഘടക പൂരങ്ങളിൽ കണിമംഗലം ശാസ്താവ് ആദ്യമെത്തി. രാവിലെ എട്ടിന് വടക്കുംനാഥനെ വണങ്ങി. പിന്നാലെ മറ്റ് ഘടക ക്ഷേത്രങ്ങളുടെ ചെറുപൂരങ്ങളും എത്തി. 11 മണിയോടെ തിരുവമ്പാടിയുടെ പഞ്ചവാദ്യം. 12 മണിക്ക് പാറമേക്കാവ് ഭഗവതി വടക്കുംനാഥ ക്ഷേത്രത്തിലേക്ക് പുറപ്പെട്ടു. അകമ്പടിയായി പെരുവനം കുട്ടൻ മാരാരുടെ നേതൃത്വത്തിൽ ചെമ്പട മേളം. രണ്ട് […]
തെരഞ്ഞെടുപ്പ് അവലോകനത്തിനായി യു.ഡി.എഫ് യോഗം ഇന്ന്
തെരഞ്ഞെടുപ്പ് പ്രകടനം അവലോകനം ചെയ്യാനും തുടർ പരിപാടികൾ ചര്‍ച്ച ചെയ്യുന്നതിനുമായി യു.ഡി.എഫ് നേതൃയോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. തെരഞ്ഞെടുപ്പിന് ശേഷം ആദ്യമായി ചേരുന്ന മുന്നണി യോഗത്തിൻറെ പ്രധാന അജണ്ട തെരഞ്ഞെടുപ്പ് അവലോകനം തന്നെയാവും. വോട്ടർ പട്ടികയിലെ വെട്ടിമാറ്റൽ, പൊലീസിലെ പോസ്റ്റൽ വോട്ടിലെ തിരിമറി, കള്ളവോട്ട് തുടങ്ങി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മറ്റു കാര്യങ്ങളും യോഗം ചർച്ച ചെയ്യും. ഇക്കാര്യങ്ങളിലൊക്കെ നിയമ പോരാട്ട സാധ്യതകൾ ഉൾപ്പെടെ ചർച്ച ചെയ്യും. രാവിലെ 11ന് കെ.പി.സി.സി ആസ്ഥാനമായ ഇന്ദിരാഭവനിൽ ആണ് യു.ഡി.എഫ് യോഗം […]
ചെയർമാൻ സ്ഥാനത്തിനായി മാണി – ജോസഫ് വിഭാഗങ്ങള്‍ നീക്കം ശക്തമാക്കി
കേരള കോൺഗ്രസ് ചെയർമാൻ സ്ഥാനത്തിനായി മാണി വിഭാഗവും ജോസഫ് വിഭാഗവും നീക്കങ്ങൾ ശക്തമാക്കി. പാർട്ടി കമ്മിറ്റികളിലെ ഭൂരിപക്ഷം തെളിയിച്ചു ചെയർമാൻ സ്ഥാനം സ്വന്തമാക്കാനാണ് മാണി വിഭാഗം ശ്രമിക്കുന്നത്. എന്നാൽ പാർലമെൻററി പാർട്ടിയിലെ ഭൂരിപക്ഷവും യു.ഡി.എഫ് ഇടപെടലും തങ്ങൾക്ക് അനുകൂലമാകുമെന്നാണ് ജോസഫ് വിഭാഗത്തിന്‍റെ കണക്കുകൂട്ടൽ. ഇരുവിഭാഗവും നിലപാട് കടുപ്പിച്ചതോടെ ഒത്തുതീർപ്പ് ശ്രമങ്ങളും പരാജയപ്പെടുകയാണ്. ലോക്സഭാ സീറ്റും രാജ്യസഭ സീറ്റും കിട്ടാതിരുന്നത് ഉയർത്തിക്കാട്ടിയാണ് ചെയർമാൻ സ്ഥാനത്തിന് വേണ്ടിയുള്ള ആവശ്യം ജോസഫ് വിഭാഗം ഉന്നയിക്കുന്നത്. അതുകൊണ്ടുതന്നെ തന്നെ ജോസ് കെ മാണിയെ […]
പാലക്കാട് പ്ലസ് ടു വിഭാഗം ഹ്യൂമാനിറ്റീസിൽ പരീക്ഷ എഴുതിയ പന്ത്രണ്ട് വിദ്യാര്‍ത്ഥികളുടെ പരീക്ഷാ ഫലം പുറത്തുവിട്ടില്ല
പാലക്കാട് എടത്തനാട്ടുകര ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിൽ നിന്നും പ്ലസ്ടു വിഭാഗം ഹ്യൂമാനിറ്റീസിൽ പരീക്ഷ എഴുതിയ പന്ത്രണ്ടു വിദ്യാര്‍ത്ഥികളുടെ പരീക്ഷ ഫലം ഇത് വരെ വന്നില്ല. പരീക്ഷ ഫലം തടഞ്ഞു വെച്ചതോടെ ഉപരി പഠനം മുടങ്ങുമോ എന്ന ആശങ്കയിലാണ് വിദ്യാര്‍ത്ഥികൾ. പ്ലസ്ടു ഫലം വന്ന് ദിവസങ്ങൾ കഴിഞ്ഞെങ്കിലും എടത്തനാട്ടുകര ഗവൺമെൻറ് ഹയർ സെക്കണ്ടറി സ്കൂളിലെ 12 വിദ്യാര്‍ത്ഥികളുടെ ഫലം ഇതു വരെ വന്നില്ല. പരീക്ഷാഫലം തടഞ്ഞുവെച്ചതിന് കൃത്യമായ മറുപടി പോലും ലഭിക്കാതെ വന്നതോടെ വിദ്യാര്‍ത്ഥികൾ ആശങ്കയിലാണ്. ഉപരിപഠനവും, […]
തിരുവനന്തപുരം വിമാനത്താവളത്തിൽ വന്‍ സ്വര്‍ണവേട്ട
തിരുവനന്തപുരം വിമാനത്താവളത്തിൽ വന്‍ സ്വര്‍ണവേട്ട. 25 കിലോ സ്വർണം ഡി.ആര്‍.ഐ സംഘം പിടികൂടി. തിരുവനന്തപുരം തിരുമല സ്വദേശി സുനിലിന്റെ പക്കൽ നിന്നാണ് സ്വര്‍ണം പിടികൂടിയത്. ഇയാളെ ചോദ്യം ചെയ്തുവരികയാണ്.
സ്ത്രീയുടെ ക്വട്ടേഷൻ; ടാക്സി ഡ്രൈവര്‍ക്ക് മര്‍ദ്ദനം
യുവാവിനെ ഗുണ്ടാസംഘം ക്രൂരമായി മർദിച്ചതായി പരാതി. നെടുമ്പാശേരി വിമാനത്താവളത്തിൽ ടാക്സി ഡ്രൈവറായ കുട്ടമശേരി സ്വദേശി ഫൈസലിനെയാണ് ഗുണ്ടാസംഘം മണിക്കുറുകളോളം തടഞ്ഞ് വച്ച് മർദിച്ചത്. സംഭവത്തിൽ ആലുവ പൊലീസ് കേസെടുത്തു. നെടുമ്പാശേരി വിമാനത്താവളത്തിൽ തന്നെ ടാക്സി ഡ്രൈവറായ വനിത യാണ് യുവാവിനെ മർദ്ദിക്കാന്‍ ക്വട്ടേഷൻ നൽകിയതായി പരാതിയിൽ പറയുന്നത്. വിമാനത്താവളത്തിൽ വെച്ചുണ്ടായ വാക്കുതർക്കം പറഞ്ഞ് തീർക്കാനെന്ന പേരിൽ ഫൈസലിനെ ഗുണ്ടാസംഘം ആലുവ കടുങ്ങല്ലൂർ റോഡിന് സമീപം വിളിച്ച് വരുത്തി. അപകടം മനസിലായ ഫൈസൽ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും കാറിന്റെ താക്കോൽ […]












