India Kerala

കോഴിക്കോട് ചെറുവാടിയില്‍​ ചെങ്കൽ ക്വാറിയിൽ മണ്ണിടിഞ്ഞ്​ രണ്ട്​ പേർ മരിച്ചു

കോഴിക്കോട് ചെറുവാടിയിൽ ക്വാറിയില്‍ മണ്ണിടിഞ്ഞു വീണു രണ്ടുപേര്‍ മരിച്ചു. പുൽപറമ്പിൽ അബ്ദുറഹ്മാൻ ,മലപ്പുറം ഓമാനൂർ സ്വദേശി വിനുവുമാണ് മരിച്ചത്. പഴമ്പറമ്പില്‍ ചെങ്കല്‍ക്വാറിയില്‍ ഇന്ന് രാവിലെയാണ് അപകടം. മെഷീൻ ഉപയോഗിച്ച് ചെങ്കല്ല് വെട്ടുന്നതിനിടയിൽ രണ്ട് പേരുടെയും തലയിലേക്ക് മണ്ണിടിഞ്ഞ് വീഴുകയായിരുന്നു. മണ്ണിനോടൊപ്പം കൂറ്റൻ കല്ലുകളും തലയിൽ പതിച്ചു. ജോലി ചെയ്തിരുന്ന മറ്റ് തൊഴിലാളികൾ ഓടി രക്ഷപ്പെട്ടു. ഇവർ വിവരമറിയിച്ചതിനെ തുടർന്ന് ഓടിയെത്തിയ നാട്ടുകാരും പോലീസും ഫയർഫോഴ്സും ചേർന്നാണ് മണ്ണിനടിയിൽപ്പെട്ടവരെ പുറത്തെടുത്തത്. ചെങ്കൽ ക്വാറിക്ക് ലൈസൻസ് ഇല്ലായിരുന്നെന്ന് സ്ഥലത്തെത്തിയ തഹസിൽദാർ […]

India Kerala

ഐ.എന്‍.എല്ലില്‍ പ്രതിസന്ധി; പാര്‍ട്ടി ഭാരവാഹി യോഗത്തിൽ നിന്ന് പ്രസിഡണ്ട്‌ അടക്കം വിട്ടു നിന്നു

ഐ.എന്‍.എല്ലില്‍ പ്രതിസന്ധി. ജനറൽ സെക്രട്ടറി വിളിച്ച പാര്‍ട്ടി ഭാരവാഹി യോഗത്തിൽ നിന്ന് പ്രസിഡണ്ട്‌ അടക്കം വിട്ടു നിന്നു . 15 ഭാരവാഹികളില്‍ അഞ്ച് പേര്‍ മാത്രമാണ് പങ്കെടുത്തത്. സംസ്ഥാന പ്രസിഡണ്ട്‌ എ.പി അബ്ദുൽവാഹാബ് അവധിയിൽ പ്രവേശിച്ചു . കാസിം ഇരിക്കൂർ പക്ഷത്തുള്ള എ എ ആമീന് പകരം ചുമതല

India Kerala

പൊലീസിന് മജിസ്റ്റീരിയല്‍ പദവി; സമവായ ചര്‍ച്ചക്ക് തയ്യാറാണെന്ന് മുഖ്യമന്ത്രി

മജിസ്‌റ്റീരിയല്‍ അധികാരത്തോടെ പൊലീസ് കമീഷണറേറ്റുകൾ രൂപീകരിക്കാനുള്ള തീരുമാനത്തിൽ നിന്ന് സർക്കാർ പിന്നോട്ട്. പൊതുചർച്ചക്കും സമവായത്തിനും ശേഷമെ അന്തിമ തീരുമാനമെടുകൂ എന്ന് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. പൊലീസിന് അനിയന്ത്രിത അധികാരം നൽകുന്ന തീരുമാനം ഐ.പി.എസ് ലോബിക്ക് വേണ്ടിയാണെന്നും പ്രതിപക്ഷം ആരോപിച്ചു. യു.ഡി.എഫ് കാലത്തെടുത്ത തീരുമാനത്തിന്റെ തുടർച്ചയാണ് കമ്മീഷണറേറ്റുകൾ രൂപീകരിക്കാനുള്ള തീരുമാനമെന്നാണ് മുഖ്യമന്ത്രി വിശദീകരിച്ചത്. എന്നാൽ ഇത് സംബന്ധിച്ച വ്യത്യസ്ത അഭിപ്രായങ്ങൾ ഉയർന്നു വന്ന സാഹചര്യത്തിൽ സമവായത്തിന് ശേഷമെ അന്തിമ തീരുമാനത്തിലേക്ക് പോകൂ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. പൊതുസമൂഹത്തിൽ നിന്നുയർന്ന […]

India Kerala

ബിനോയ് കോടിയേരിക്കെതിരെ ലൈംഗിക പീഡന പരാതി

സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകന്‍ ബിനോയ് കോടിയേരിക്കെതിരെ ലൈംഗിക പീഡന പരാതി. മുംബൈ ഡാന്‍സ് ബാര്‍ ജീവനക്കാരിയുടെ പരാതിയില്‍ മുംബൈ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നും ബന്ധത്തില്‍ എട്ടുവയസ്സുകാരനായ മകനുണ്ടെന്നും യുവതി പരാതിയില്‍ പറയുന്നു. അതേസമയം പരാതി ബ്ലാക്ക് മെയിലിങിന്റെ ഭാഗമാണെന്നും നിയമനടപടി സ്വീകരിക്കുമെന്നും ബിനോയ് കോടിയേരി മീഡിയവണിനോട് പറഞ്ഞു.

India Kerala

കാലവര്‍ഷമെത്തിയിട്ടും കോടികള്‍ വില കൊടുത്ത് വാങ്ങിയ ഇന്‍റര്‍സെപ്റ്റര്‍ ബോട്ടുകള്‍ കട്ടപ്പുറത്ത് തന്നെ

സംസ്ഥാനത്ത് കാലവര്‍ഷമെത്തിയിട്ടും കോടികള്‍ വില കൊടുത്ത് വാങ്ങിയ ഇന്‍റര്‍ സെപ്റ്റര്‍ ബോട്ടുകള്‍ കട്ടപ്പുറത്ത് തന്നെ. കടലില്‍ രക്ഷാപ്രവര്‍ത്തനം നടത്താന്‍ തീരദേശ പോലീസ് സ്റ്റേഷനുകളിലേക്കായി വാങ്ങിയ ബോട്ടുകളാണ് അറ്റകുറ്റ പണി നടത്താത്തത് മൂലം കരയില്‍ കിടക്കുന്നത്. കോഴിക്കോട് ജില്ലയില്‍ വടകര, ചാലിയം‍, എലത്തൂര്‍ സ്റ്റേഷനുകളില്‍ ഒരു ബോട്ടുപോലും ഉപയോഗ യോഗ്യമായിട്ടില്ല. കടലില്‍ നടക്കുന്ന അപകടങ്ങളില്‍ രക്ഷാപ്രവര്‍ത്തനം സുഗമമാക്കുന്നതിനായാണ് കോടികള്‍ ചെലവഴിച്ച് ഇന്‍റര്‍സെപ്റ്റര്‍ ബോട്ടുകള്‍ വാങ്ങിയത്. 18 തീരദേശ പോലീസ് സ്റ്റേഷനുകളിലായി 24 ബോട്ടുകളുണ്ട്. ഇവയില്‍ 10 എണ്ണത്തില്‍ താഴെ […]

India Kerala

കേരളത്തില്‍ ആം ആദ്മി പാര്‍ട്ടി നിശ്ചലം

കേരളത്തില്‍ ആം ആദ്മി പാര്‍ട്ടിയുടെ നിലനില്‍പ്പ് ചോദ്യ ചിഹ്നത്തില്‍. പുതിയ പാര്‍ട്ടി രൂപീകരിക്കണോ, മറ്റൊരു പാര്‍ട്ടിയില്‍ ചേരണോയെന്ന കാര്യത്തില്‍ പ്രവര്‍ത്തകര്‍ക്കിടയില്‍ അഭിപ്രായ സര്‍വ്വേ നടക്കുകയാണ്. സംസ്ഥാന കമ്മിറ്റി മുതല്‍ കീഴ്‌ഘടകങ്ങള്‍ വരെയുള്ള കമ്മിറ്റികളില്ലാതായിട്ട് ഒരു വര്‍ഷം കഴിഞ്ഞു. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന് ശേഷം മരവിപ്പിച്ച സംസ്ഥാന കമ്മിറ്റി പുനസംഘടിപ്പിച്ചിട്ടില്ലെന്ന് മാത്രമല്ല സംസ്ഥാന കമ്മിറ്റി ഓഫീസ് തുറന്നിട്ട് തന്നെ നാല് മാസമായി. വാടക കൊടുക്കാത്തതുമൂലം ജില്ലാ കമ്മിറ്റി ഓഫീസുകളൊന്നും പ്രവര്‍ത്തിക്കുന്നില്ല. രണ്ട് വര്‍ഷമായി ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചിട്ട്. പുതിയ കമ്മിറ്റികളെ […]

India Kerala

ഖാദർ കമ്മിറ്റി റിപ്പോര്‍ട്ടിന് സ്റ്റേ; സർക്കാർ എജിയുടെ നിയമോപദേശം തേടും

ഹൈസ്കൂൾ – ഹയർ സെക്കൻഡറി വിദ്യാഭ്യാസ ഏകീകരണം ശിപാർശ ചെയ്യുന്ന ഖാദർ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കുന്നതിലെ സ്റ്റേ ഒഴിവാക്കാൻ സർക്കാർ എജിയുടെ നിയമോപദേശം തേടും. നിലവിലെ നടപടികൾക്കാണോ സ്റ്റേ എന്നതാണ് സർക്കാർ പരിശോധിക്കുന്നത്. സ്റ്റേ ഒഴിവാക്കാൻ അപ്പീൽ നൽകുന്നതടക്കമുള്ള കാര്യം തീരുമാനിക്കുന്നത് എജിയുടെ നിയമൊപദേശത്തിന് ശേഷമാകും. ഖാദർ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കുന്നതിൽ നിന്ന് സർക്കാർ പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും സൂചന നൽകി കഴിഞ്ഞു. അധ്യയന വർഷത്തിന്റെ തുടക്കത്തിൽ തന്നെ ഡയറക്ട്രേറ്റുകളും പരീക്ഷാ വിഭാഗങ്ങളും ഒന്നാക്കി വിദ്യാഭ്യാസ […]

India Kerala

കരുതലോടെ കേരള കോണ്‍ഗ്രസ് എമ്മിലെ രണ്ട് വിഭാഗവും

ആഭ്യന്തര തര്‍ക്കം കോടതി കയറിയതോടെ കരുതലോടെ മുന്നോട്ട് നീങ്ങാന്‍ കേരള കോണ്‍ഗ്രസ് എമ്മിലെ രണ്ട് വിഭാഗവും. തെരഞ്ഞെടുപ്പ് കമ്മീഷനില്‍ അനുകൂല നിലപാടുണ്ടാക്കാനാണ് രണ്ട് വിഭാഗങ്ങളുടെയും ഇനിയുള്ള ശ്രമം. പാര്‍ട്ടിയില്‍ പിന്തുണ സമാഹരിക്കാനും ശ്രമം നടക്കും. നിയമസഭയില്‍ ജോസഫിനെ അംഗീകരിച്ചാകും ജോസ് കെ.മാണി വിഭാഗവും മുന്നോട്ട് പോവുക. സംസ്ഥാന കമ്മിറ്റി വിളിച്ചു ചേര്‍ത്ത് ജോസ് കെ.മാണിയെ ചെയര്‍മാനാക്കി പ്രഖ്യാപിച്ച് മുന്നോട്ട് പോകാന്‍ തീരുമാനിച്ച ജോസ് കെ.മാണി വിഭാഗത്തിന് തൊടുപുഴ മുന്‍സിഫ് കോടതി വിധിയാണ് തിരിച്ചടിയായത്. കോടതി വിധി എതിരാണെങ്കില്‍ […]

India Kerala

ഡോക്ടര്‍മാരുടെ പണിമുടക്കില്‍ വലഞ്ഞ് രോഗികള്‍

ഐ.എം.എ പ്രഖ്യാപിച്ച ദേശീയ പണിമുടക്കില്‍ കേരളത്തിലും രോഗികള്‍ ബുദ്ധിമുട്ടി. സ്വകാര്യ ആശുപത്രികളില്‍ അത്യാഹിത വിഭാഗം ഒഴികെയുള്ളവ പ്രവര്‍ത്തിക്കുന്നില്ല. സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ രണ്ട് മണിക്കൂര്‍ ഒ.പി ബഹിഷ്കരിച്ച് പണിമുടക്കിന്‍റെ ഭാഗമായി. രാവിലെ 6 മുതല്‍ 24 മണിക്കൂറാണ് സമരം. സ്വകാര്യ ആശുപത്രികളെയാണ് സമരം കൂടുതല്‍ ബാധിച്ചത്. ആശുപത്രികളുടെ സംരക്ഷണത്തിന് കേന്ദ്രനിയമം വേണമെന്നാണ് ഡോക്ടര്‍മാരുടെ ആവശ്യം. സമരത്തിന് പിന്തുണയുമായി സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ രാവിലെ 8 മുതല്‍ 10 വരെയും മെഡിക്കല്‍ കോളജുകളിലെ ഡോക്ടര്‍മാര്‍10 മുതല്‍ 11 വരെ ഒ.പി ബഹിഷ്കരിച്ചു. […]

India Kerala

ജോസ് കെ മാണിയുടെ ചെയര്‍മാന്‍ പദവിക്ക് സ്റ്റേ

കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ തെരഞ്ഞെടുപ്പിന് സ്റ്റേ. ജോസ് കെ മാണിയുടെ ചെയര്‍മാന്‍ പദവി തൊടുപുഴ മുന്‍സിഫ് കോടതിയാണ് സ്റ്റേ ചെയ്തത്. ജോസഫ് വിഭാഗം നല്‍കിയ ഹരജിയിലാണ് സ്റ്റേ. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെയാണ് സ്റ്റേ. സംസ്ഥാന സമിതി വിളിച്ചുചേര്‍ക്കുകയും ജോസ് കെ.മാണിയെ ചെയര്‍മാനായി തെരഞ്ഞെടുക്കുകയും ചെയ്ത മാണി വിഭാഗത്തിന്റെ നടപടി നിയമപരമല്ലെന്നായിരുന്നു ജോസഫ് വിഭാഗത്തിന്റെ വാദം. ഇക്കാര്യം ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷനെയും ജോസഫ് വിഭാഗം സമീപിക്കും. ഇന്ന് ചേര്‍ന്ന യോഗത്തില്‍ പി.ജെ ജോസഫിനും മോന്‍സ് ജോസഫിനുമൊപ്പം മാണി വിഭാഗത്തിലെ മുതിര്‍ന്ന […]