അരിയില്‍ ഷുക്കൂര്‍ വധ കേസിൽ തലശേരി സെഷൻസ് കോടതിയിലെ വിചാരണ എറണാകുളം സി.ബി.ഐ കോടതിയിലേക്ക് മാറ്റി. ഹൈക്കോടതിയുടേതാണ് ഉത്തരവ്. കേസിന്റെ വിചാരണ മാറ്റണമെന്ന സി.ബി.ഐയുടെ ഹരജിയിലാണ് ഉത്തരവ്. ടി.വി. രാജേഷ് എം.എൽ.എ, പി. ജയരാജൻ എന്നിവരുൾപ്പെടെ കേസില്‍ 34 പ്രതികളാണുള്ളത്.
Kerala
കുപ്പിവെള്ളം 11 രൂപയ്ക്ക് വില്‍ക്കാനാവശ്യമായ നടപടികള്‍ ആരംഭിക്കുമെന്ന് ഭക്ഷ്യമന്ത്രി
കുപ്പിവെള്ളം അവശ്യ സാധനങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തി 11 രൂപക്ക് നൽകാനാവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി പി. തിലോത്തമൻ. അതേസമയം പച്ചക്കറി ഉൾപ്പെടെയുള്ള നിത്യോപയോഗ സാധനങ്ങളുടെ വില വർധനവ് തടയുന്നതിൽ സർക്കാർ പരാജയമാണെന്നാരോപിച്ച് പ്രതിപക്ഷം നിയമസഭയിൽ നിന്നിറങ്ങിപ്പോയി. വിലക്കയറ്റം തടയാൻ സർക്കാർ ഫലപ്രദമായി വിപണി ഇടപെടൽ നടത്തിയിട്ടുണ്ടെന്നാണ് ഭക്ഷ്യമന്ത്രിസഭയിൽ വിശദീകരിച്ചത്. അന്യസംസ്ഥാറങ്ങളിൽ കാലാവസ്ഥ വ്യതിയാനം ഉണ്ടായത് കൊണ്ട് പച്ചക്കറി വിലയിൽ നേരിയ വർധനവുണ്ടൊയെന്ന് സമ്മതിച്ച മന്ത്രി പി തിലോത്തമൻ, കുപ്പിവെള്ളത്തെ അവശ്യവസ്തുവിന്റെ പരിധിയിൽ കൊണ്ട് വരുമെന്നും വ്യക്തമാക്കി. […]
ശാന്തി വനം സാങ്കേതികമായി വനമല്ലെന്ന് എം.എം മണി
ശാന്തി വനം സാങ്കേതികമായി വനമല്ലെന്ന് വൈദ്യുതി മന്ത്രി എം.എം മണി. ഈ പ്രദേശം സാങ്കേതികമായി വനമല്ലെന്ന് വനം വകുപ്പ് റിപ്പോർട്ട് നൽകിയിട്ടുണ്ട്. 110 കെ.വി.ലൈൻ വലിക്കാൻ പരിസ്ഥിതി ആഘാത പഠനം ആവശ്യമില്ലെന്നും മന്ത്രി സഭയെ അറിയിച്ചു.
പൊലീസുകാരിയുടെ കൊലപാതകം പ്രണയനൈരാശ്യം മൂലമെന്ന് പ്രതിയുടെ മൊഴി
മാവേലിക്കരയിൽ പൊലീസുകാരിയെ തീ വച്ചു കൊന്ന കേസിൽ പ്രതി അജാസിൽ നിന്ന് മജിസ്‌ട്രേറ്റ് മൊഴിയെടുത്തു. പ്രണയനൈരാശ്യത്തെ തുടർന്ന് സൗമ്യയെ കൊലപ്പെടുത്തി ആത്മഹത്യാ ചെയ്യുകയായിരുന്നു ലക്ഷ്യമെന്നായിരുന്നു അജാസിന്റെ മൊഴി. കൊലപാതകം നടത്തിയതിൽ മറ്റാർക്കും പങ്കില്ലെന്നും അജാസ് മൊഴി നൽകി. സൗമ്യയെ വിവാഹം കഴിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചെന്നും എന്നാൽ സൗമ്യയത് നിരസിക്കുകയും തന്നെ നിരന്തരം അവഗണിക്കുകയും ചെയ്തു .ഇതിലുള്ള വൈരാഗ്യമാണ് കൊലപാതകം നടത്താനുള്ള കാരണമെന്നാണ് അജാസിന്റെ മൊഴി. സൗമ്യയെ കൊലപ്പെടുത്തിയ ശേഷം ദേഹത്ത് പെട്രോൾ ഒഴിച്ച് താനും ആത്മഹത്യക്ക് ശ്രമിച്ചതായി […]
ശശിക്കെതിരെ പരാതി നൽകിയ വനിതാ നേതാവിനെ കൈവിട്ട് ഡി.വൈ.എഫ്.ഐ
പി.കെ ശശിക്കെതിരെ പരാതി നൽകിയ വനിതാ നേതാവിനെ കൈവിട്ട് ഡി.വൈ.എഫ്.ഐ നേതൃത്വം. യുവതിയെ പിന്തുണച്ച നേതാവിനെ തരം താഴ്ത്തിയതിൽ അസ്വാഭാവികതയില്ലെന്ന് സംസ്ഥാന നേതൃത്വം വ്യക്തമാക്കി. അതേസമയം നടപടി അപമാനിയ്ക്കുന്നതിന് തുല്യമാണെന്നും ഈ രീതിയിൽ ഡി.വൈ.എഫ്.ഐയിൽ തുടരാനാവില്ലെന്ന് ജില്ലാ കമ്മറ്റിയിലേക്ക് തരംതാഴ്ത്തപ്പെട്ട എം.ജിനേഷ് സി.പി.എം ജില്ലാ സെക്രട്ടറിയെ അറിയിച്ചു. പി.കെ ശശിക്കെതിരെയുള്ള പരാതിയിൽ പിന്തുണച്ച നേതാവിനെ തരംതാഴ്ത്തിയതിലും അപകീർത്തിപ്പെടുത്തിയ നേതാവിനെ ജില്ലാ വൈസ് പ്രസിഡന്റാക്കിയതിലും പ്രതിഷേധിച്ച് യുവതി ഇന്നലെയാണ് നേതൃസ്ഥാനങ്ങൾ രാജിവെച്ചത്. എന്നാൽ ഈ നടപടി പുനഃപരിശോധിക്കാൻ കഴിയില്ലെന്ന […]
ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന് ഹൈക്കോടതിയുടെ സ്റ്റേ
ഹൈസ്കൂൾ -ഹയർ സെക്കൻഡറി ലയനം ശിപാർശ ചെയ്യുന്ന ഖാദർ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കുന്നത് ഹൈക്കോടതി സ്റ്റേ ചെയ്തു. കേരള വിദ്യാഭ്യാസ നയത്തില്‍ ഭേദഗതി വരുത്താതെ ഉത്തരവ് നടപ്പാക്കുന്നത് നിയമപരമല്ലെന്ന് കോടതി വ്യക്തമാക്കി. സരക്കാരിന്‍റെത് നയപരമായ തീരുമാനമാണെന്നായിരുന്നു സര്‍ക്കാര്‍ വാദം. ലയനം നടപ്പാക്കാനുള്ള തീരുമാനം ദേശീയ വിദ്യാഭ്യാസ നയത്തിനെതിരാണെന്നും യോഗ്യതയുടെ അടിസ്ഥാനത്തിൽ ഹയർ സെക്കൻഡറി സ്കൂളുകളിൽ ജോലി ചെയ്യുന്ന അധ്യാപകരുടെ അവകാശങ്ങളെ ഹനിക്കുന്നതാണെന്നും ചൂണ്ടിക്കാട്ടി എയ്ഡഡ് ഹയർ സെക്കൻഡറി ടീച്ചേഴ്സ് അസോസിയേഷനായിരുന്നു കോടതിയെ സമീപിച്ചത്. അശാസ്ത്രീയവും അപ്രായോഗികവും ഏകപക്ഷീയവുമായ […]
പാലാരിവട്ടം മേല്‍പ്പാലം ഇ.ശ്രീധരന്‍ ഇന്ന് സന്ദര്‍ശിക്കും
നിര്‍മാണത്തിലെ അപാകതകള്‍ കണ്ടെത്തിയ കൊച്ചി പാലാരിവട്ടം മേല്‍പാലം ഇ ശ്രീധരന്റെ നേതൃത്വത്തിലുളള സംഘം ഇന്ന് പരിശോധിക്കും. അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കി പാലം ഗതാഗതയോഗ്യമാക്കാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഇ ശ്രീധരന്റെ ഉപദേശം തേടിയത്. പാലം നിര്‍മാണത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട് നിലവില്‍ വിജിലന്‍സ് അന്വേഷണം നടന്നുവരികയാണ്. പാലാരിവട്ടം മേല്‍പ്പാലവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് മുഖ്യമന്ത്രിയും പൊതുമരാമത്ത് മന്ത്രി ജി.സുധാകരനും ഇ.ശ്രീധരനുമായി ചര്‍ച്ച നടത്തിയിരുന്നു. അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കി പാലം ഗതാഗതയോഗ്യമാക്കാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഇ.ശ്രീധരന്റെ ഉപദേശം തേടിയത്. ഇ […]
തിരുവനന്തപുരം സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി വിഷ്ണു സോമസുന്ദരം ഇന്ന് കീഴടങ്ങും
തിരുവനന്തപുരം വിമാനത്താവളം വഴി സ്വർണ്ണം കടത്തിയ കേസിലെ പ്രതിയായ വിഷ്ണു സോമസുന്ദരം ഇന്ന് അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ കീഴടങ്ങും. ഇന്ന് രാവിലെ ഒമ്പതിനും പതിനൊന്നിനും ഇടയിൽ കീഴടങ്ങാനുള്ള സന്നദ്ധത അഭിഭാഷകൻ മുഖേന വിഷ്ണു ഹൈകോടതിയെ അറിയിച്ചിരുന്നു. പ്രതി കീഴടങ്ങുകയാണെങ്കിൽ അന്നു തന്നെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കാൻ ഹൈക്കോടതി നിർദേശം നൽകിയിട്ടുണ്ട് . മറ്റു പ്രതികളായ അഡ്വ. എം. ബിജു, പ്രകാശൻ തമ്പി, അബ്ദുൽ ഹക്കീം എന്നിവരുമായി ചേര്‍ന്ന്ഇയാൾ വൻതോതിൽ സ്വർണം കടത്തിയതെന്നാണ് കേസ്.
കേരള കോണ്‍ഗ്രസിലെ തര്‍ക്കം നിയമപോരാട്ടത്തിലേക്ക്
ഒരു വിഭാഗം ജോസ് കെ.മാണിയെ ചെയര്‍മാനായി തെരഞ്ഞെടുത്തതോടെ കേരള കോണ്‍ഗ്രസിലെ തര്‍ക്കം നിയമപോരാട്ടത്തിലേക്ക് കടക്കുമെന്ന് ഉറപ്പായി. വിമത നീക്കമായി കാണണമെന്ന് ആവശ്യപ്പെട്ട് ജോസഫ് വിഭാഗം തെരഞ്ഞെടുപ്പ് കമ്മീഷനെയും സമീപിക്കും. എന്നാല്‍ കേരള കോണ്‍ഗ്രസ് എമ്മില്‍ ലയിച്ചവര്‍ക്ക് പാര്‍ട്ടി എങ്ങനെ ലഭിക്കുമെന്ന ചോദ്യമാകും ജോസ് കെ. മാണി വിഭാഗം മുന്നോട്ട് വെക്കുക. ജോസ് കെ. മാണിയെ ചെയര്‍മാനായി തെരഞ്ഞെടുത്ത നടപടി വിമത നീക്കമായി കണ്ട് നടപടി സ്വീകരിക്കാനാണ് ജോസഫ് വിഭാഗത്തിന്റെ നീക്കം. ജനറല്‍ സെക്രട്ടറി ജോയ് എബ്രഹാമടക്കമുളള നിലപാട് […]
രോഗങ്ങളോട് മല്ലിട്ട് മൂന്നു വയസ്സുകാരന്‍; സുമനസ്സുകളുടെ സഹായം തേടി കുടുംബം
ഒരേസമയം നിരവധി രോഗങ്ങളുമായി മല്ലിടുകയാണ് മൂന്ന് വയസുകാരന്‍ അഭിനവ്. തിരുവനന്തപുരം പുതുകുളങ്ങര ഏലിയാവൂര്‍ സ്വദേശി അഭിനവിന്‍റെ ചികിത്സക്കായി നെട്ടോട്ടമോടുകയാണ് പിതാവ് രജീഷ്. മൂന്ന് വയസിനുള്ളില്‍ അഭിനവ് അനുഭവിക്കുന്ന വേദന ആരുടെയും കണ്ണ് നനക്കും. റിഫ്രാക്ടറി അനീമിയ, ഹൃദയവാല്‍വിന് ചുരുക്കം, കുടല്‍രോഗം, രക്തം ഉത്പാദിപ്പിക്കുന്ന ഗ്രന്ഥിയുടെ അഭാവം മൂലമുള്ള രക്തക്കുറവ് എന്നിവയാണ് അഭിനവിനെ അലട്ടുന്നത്. അഭിനവിന്റെ ശരീരത്തില്‍ ഇപ്പോള്‍ രക്തത്തിന്റെ അളവ് കുറഞ്ഞു വരുന്ന സ്ഥിതിയാണ്. എസ്എടിയിലായിരുന്നു ആദ്യഘട്ടത്തില്‍ ചികിത്സ. പിന്നീട് എറണാകുളം അമൃതയിലേക്ക് മാറ്റി. അഭിനവിന്റെ തുടര്‍ […]












