India Kerala

പി.കെ ശ്യാമളക്കെതിരെ നടപടിയെടുക്കാനൊരുങ്ങി സി.പി.എം

ആന്തൂര്‍ നഗരസഭാ അധ്യക്ഷയും പാര്‍ട്ടി ജില്ലാ കമ്മറ്റി അംഗവുമായ പി.കെ ശ്യാമളക്കെതിരെ നടപടിയെടുക്കാന്‍ ഒരുങ്ങി സി.പി.എം. പ്രവാസി വ്യവസായിയും പാര്‍ട്ടി അനുഭാവിയുമായ സാജന്റെ ആത്മഹത്യയിലേക്ക് നയിച്ച കാര്യങ്ങളില്‍ ശ്യാമളക്ക് വീഴ്ച സംഭവിച്ചതായാണ് പാര്‍ട്ടി നേതൃത്വത്തിന്റെ വിലയിരുത്തല്‍. വിഷയം ചര്‍ച്ച ചെയ്യാന്‍ അടിയന്തര ജില്ലാ നേതൃയോഗം വിളിച്ച് ചേര്‍ക്കും. പ്രവാസി വ്യവസായി പാറയില്‍ സാജന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പാര്‍ട്ടി അണികളില്‍ നിന്നും പൊതു സമൂഹത്തില്‍ നിന്നും വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നു വന്നത്. നഗരസഭാ അധ്യക്ഷയും പാര്‍ട്ടി ജില്ലാ […]

India Kerala

പ്രോഗ്രസ് കാര്‍ഡിലെ വിദ്യാഭ്യാസം: മലബാറിനെ കുറിച്ച് പരാമര്‍ശമില്ല

വിദ്യാഭ്യാസ മേഖലയുടെ അടിസ്ഥാന സൌകര്യങ്ങളിലുള്ള അപര്യാപ്തത പരിഹരിക്കാന്‍ എന്ത് ചെയ്യുമെന്ന് പറയാതെയാണ് സര്‍ക്കാരിന്റെ പ്രോഗ്രസ് കാര്‍ഡ്. വേണ്ടത്ര പ്ലസ് ടു സീറ്റുകള്‍ പോലുമില്ലാത്ത മലബാറിനെക്കുറിച്ച് റിപ്പോര്‍ട്ടില്‍ ഒരു വരി പോലുമില്ല‍. പരീക്ഷാ നടത്തിപ്പ്, റിസല്‍ട്ട് പ്രഖ്യാപനം, സര്‍ട്ടിഫിക്കറ്റ് വിതരണം എന്നിവയിലെ താളപ്പിഴയെക്കുറിച്ചും റിപ്പോര്‍ട്ടില്‍ പരാമര്‍ശമില്ല. സംസ്ഥാന സര്‍ക്കാരിന്റെ പോഗ്രസ് റിപ്പോര്‍ട്ടില്‍ 95 മുതല്‍ 101 വരെയുള്ള പേജുകളിലാണ് വിദ്യാഭ്യാസ മേഖലയെക്കുറിച്ച് പറയുന്നത്. പ്ലസ് ടുവിന് പോലും സീറ്റുകളില്ലാത്ത പ്രശ്നം എങ്ങനെ മറികടക്കുമെന്ന് ഒരിടത്തും പറയുന്നില്ല. ഡിഗ്രിക്കും പിജിക്കും […]

India Kerala

എൻ.കെ പ്രേമചന്ദ്രൻ എം.പി നൽകിയ സ്വകാര്യ ബിൽ ഇന്ന് ലോക്സഭയിൽ

ശബരിമല യുവതീ പ്രവേശനത്തിനെതിരായി എൻ.കെ പ്രേമചന്ദ്രൻ എം.പി നൽകിയ സ്വകാര്യ ബിൽ ഇന്ന് ലോക്സഭയിൽ. മുത്തലാഖ് ബിൽ വീണ്ടും ലോക്സഭയിൽ അവതരിപ്പിക്കും. നയപ്രഖ്യാപനത്തിൻമേലുള്ള നന്ദി പ്രമേയ ചർച്ചയും ഇന്ന് നടക്കും. ലോക്സഭയും രാജ്യസഭയും നടപടി ക്രമങ്ങളിലേക്ക് കടക്കുകയാണ്. ശബരിമല ഉൾപ്പെടെ എൻ.കെ പ്രേമചന്ദ്രൻ എം.പി നൽകിയ നാല് സ്വകാര്യ ബില്ലുകൾക്ക് അവതരണാനുമതി ലഭിച്ചിട്ടുണ്ട്. ശബരിമലയിൽ സുപ്രിം കോടതി വിധിക്ക് മുൻപുള്ള സാഹചര്യം തുടരണം, നിയമം പ്രാബല്യത്തിൽ വന്നാൽ കോടതിയിലും ട്രൈബ്യൂണലിലും അടക്കം മറ്റു നടപടികൾ പാടില്ല, ശബരിമലയിലെ […]

India Kerala

കേരളത്തിലേക്ക് ഐ.എസ് ഭീകരര്‍ കടന്നതായി സൂചന

ശ്രീലങ്കയില്‍ നിന്ന് മാല ദ്വീപ് വഴി കേരളത്തിലേക്ക് ഐ.എസ് ഭീകരര്‍ കടന്നതായി സൂചനയെന്ന് സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം. തിരുവനന്തപുരം, കൊച്ചി കോഴിക്കോട് എന്നിവിടങ്ങളില്‍ കൂടുതല്‍ പൊലീസിനെ വിന്യസിക്കാന്‍ നിര്‍ദേശം. വൈകീട്ട് നാല് മുതല്‍ അതീവ ജാഗ്രത പാലിക്കണമെന്നും രഹസ്യാന്വേഷണം വിഭാഗം.

India Kerala

ജോസഫ് വിഭാഗം പുറത്താക്കിയ ജില്ലാ പ്രസിഡന്‍റുമാര്‍ തുടരുമെന്ന് ജോസ് കെ മാണി

ജോസഫ് വിഭാഗം പുറത്താക്കിയ ജില്ല പ്രസിഡന്‍റുമാര്‍ അതേസ്ഥാനത്തു തന്നെ തുടരുമെന്ന് ജോസ് കെ മാണി. നടപടിയെടുക്കുന്നവരോട് സഹതാപം മാത്രമാണെന്നും പാര്‍ട്ടിയെ തകര്‍ക്കാന്‍ നോക്കിയപ്പോഴാണ് ജനാധിപത്യ രീതിയില്‍ കാര്യങ്ങള്‍ ചെയ്തതെന്നും ജോസ് കെ മാണി പറഞ്ഞു. സംസ്ഥാന സമിതി വിളിച്ച് ചെയര്‍മാനെ ജോസ് കെ മാണി വിഭാഗം തെരഞ്ഞെടുത്തതിന് പിന്നാലെയാണ് ജോസ് കെ മാണിയെ പിന്തുണയ്ക്കുന്ന ജില്ല പ്രസിഡന്‍റുമാര്‍ക്കെതിരെ ജോസഫ് വിഭാഗം നടപടിയെടുത്ത് തുടങ്ങിയത്. കോഴിക്കോട്, വയനാട് തുടങ്ങിയ ജില്ല പ്രസിഡന്‍റുമാര്‍ക്കെതിരെയായിരുന്നു ആദ്യ നടപടി. എന്നാല്‍ നടപടിയെടുക്കുന്നവരോട് സഹതാപം […]

India Kerala

കഴിഞ്ഞ യു.എ.ഡി.എഫ് സര്‍ക്കാരിനെതിരെ 7500 കോടി രൂപയുടെ കോഴ ആരോപണവുമായി ജി. സുധാകരന്‍

കഴിഞ്ഞ സർക്കാറിന്‍റെ കാലത്ത് പൊതുമരാമത്ത് വകുപ്പിൽ 7500 കോടി രൂപയുടെ കോഴ ഇടപാടു നടന്നുവെന്ന് മന്ത്രി ജി. സുധാകരൻ. വിജിലൻസ് അന്വേഷണത്തിൽ ഇക്കാര്യം കണ്ടെത്തിയിട്ടുണ്ട്. സ്ഥലം മാറ്റം കിട്ടാൻ ഒരു എക്സിക്യൂട്ടീവ് എഞ്ചിനീയർ മൂന്ന് കോടി രൂപവരെ കൊടുക്കേണ്ടിയിരുന്നുവെന്നും സുധാകരൻ വെളിപ്പെടുത്തി. നിയമനത്തിനും സ്ഥലം മാറ്റത്തിനുമായി മുൻ സർക്കാറിന്‍റെ കാലത്ത് വൻതോതിൽ കോഴ ഇടപാട് നടന്നുവെന്നാണ് പൊതുമരാമത്ത് മന്ത്രി ജി.സുധാകരൻ നിയമസഭയെ അറിയിച്ചത്. ഒരു വർഷം 1500 കോടി രൂപയെന്ന കണക്കിൽ അഞ്ച് വർഷം കൊണ്ട് 7500 […]

India Kerala

കാര്‍ട്ടൂണ്‍ വിവാദത്തില്‍ എ.കെ ബാലനെ തള്ളി കാനം

കാർട്ടൂൺ പുരസ്കാര വിവാദത്തില്‍ മന്ത്രി എ.കെ ബാലനെ തള്ളി കാനം രാജേന്ദ്രന്‍. ജൂറിയെ നിശ്ചയിച്ച് പുരസ്‌കാരം പ്രഖ്യാപിച്ചാൽ കൊടുക്കാനുള്ള അധികാരം അവർക്കുണ്ട്. മറിച്ചു പറയാനുള്ള അധികാരം മന്ത്രിക്കു ഉണ്ടെന്നു തോന്നുന്നില്ലെന്നും കാനം പറഞ്ഞു.

India Kerala

യുവതിയുടെ പീഡന പരാതിയില്‍ ബിനോയ് കോടിയേരിക്ക് നോട്ടീസ്

ബീഹാര്‍ സ്വദേശിനിയായ യുവതി നല്‍കിയ പരാതിയില്‍ ബിനോയ് കോടിയേരിക്കെതിരെ കുരുക്ക് മുറുക്കി മുംബൈ പോലീസ്.അടിയന്തരമായി ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് മുബൈ ഓഷ്വാര പൊലീസ് ബിനോയിയുടെ തലശേരിയിലെ വീട്ടിലെത്തി നോട്ടീസ് നല്‍കി. ബിനോയ് ഒളിവിലാണെന്നാണ് പൊലീസിന്റെ നിഗമനം.ബിനോയിയെ കസ്റ്റഡിയിലെടുക്കാന്‍ മുബൈ പൊലീസ് കേരള പൊലീസിന്റെ സഹായം തേടി. തലശേരി തിരുവങ്ങാടുളള ബിനോയ് കോടിയേരിയുടെ തറവാട് വീട്ടിലെത്തിയാണ് മുംബൈ ഓഷ് വാര പൊലീസ് ചോദ്യംചെയ്യലിന് ഹാജരാകാനാവശ്യപ്പെട്ട് നോട്ടീസ് നല്കി്യത്.ഈ സമയം ബിനോയിയുടെ അടുത്ത ബന്ധു മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.ഇ തിനൊപ്പം […]

India Kerala

പ്രവാസി വ്യവസായിയുടെ ആത്മഹത്യ; ആന്തൂര്‍ നഗരസഭ ഓഫീസിലേക്ക് യു.ഡി.എഫ് മാര്‍ച്ച് നടത്തി

കണ്ണൂരിൽ പ്രവാസി വ്യവസായിയെ ആത്മഹത്യയിലേക്ക് നയിച്ചത് നഗരസഭയുടെ പിടിവാശിയാണെന്നാരോപിച്ച് യു.ഡി.എഫിന്റെ നേതൃത്വത്തില്‍ ആന്തൂര്‍ നഗരസഭ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. ഡി.സി.സി പ്രസിഡന്റ് സതീശന്‍ പാച്ചേനിയുടെ നേതൃത്വത്തിലായിരുന്നു മാര്‍ച്ച്. നഗരസഭാ ചെയര്‍പേഴ്സണ്‍ ഓഡിറ്റോറിയത്തിനുള്ള അനുമതി നിഷേധിച്ചതാണ് വ്യവസായിയുടെ ആത്മഹത്യക്ക് കാരണമെന്ന് ആക്ഷേപം ശക്തമായിരിക്കെ എല്‍.ഡി.എഫ് നിയന്ത്രണത്തിലുള്ള നഗരസഭക്കെതിരെ പ്രതിഷധം ശക്തമാക്കാനാണ് യു.ഡി.എഫ് തീരുമാനം.

India Kerala

കൺവൻഷൻ സെന്ററിന് സർട്ടിഫിക്കറ്റ് നൽകുന്ന കാര്യത്തിൽ വീഴ്ചയുണ്ടായിട്ടില്ലെന്ന് ‌നഗരസഭ സെക്രട്ടറി

ആന്തൂരിലെ കൺവൻഷൻ സെന്ററിന് പൂർത്തീകരണ സർട്ടിഫിക്കറ്റ് നൽകുന്ന കാര്യത്തിൽ ഉദ്യോഗസ്ഥ തലത്തിൽ വീഴ്ചയുണ്ടായിട്ടില്ലെന്ന് ‌നഗരസഭ സെക്രട്ടറി. പ്ലാനിൽ ചെറിയ മാറ്റങ്ങൾ വരുത്തി സമർപ്പിക്കണമെന്ന് നിർദ്ദേശിച്ചിരുന്നു. പൂർത്തീകരണ സർട്ടിഫിക്കറ്റ് അപേക്ഷ ഒരു ഘട്ടത്തിലും നിരസിച്ചിട്ടില്ലെന്നും സെക്രട്ടറി പറഞ്ഞു. സെക്രട്ടറി, ബിൽഡിംഗ് എൻജിനീയർ,ഓവർസിയർ എന്നിവരെ തദ്ദേശമന്ത്രി എ.സി മൊയ്തീന്‍ വിളിച്ചുവരുത്തി.